Connect with us

National

ഇപിപിഎഫ് ലോഗോസ് ഫെസ്റ്റ് നവംബര്‍ 6 ന്

Published

on

എംപ്ലോയീസ് ആന്റ് പ്രൊഫഷണല്‍സ് പ്രെയര്‍ ഫെല്ലോഷിപ്പിന്റെ 26 മത് വാര്‍ഷികം ലോഗോസ് ഫെസ്റ്റ് 2018 കോട്ടയം മര്‍ത്തോമാ സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നവംബര്‍ 6ന് രാവിലെ 9.30 മുതല്‍ 4 പരെ നടക്കുന്നതാണ്. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ശ്രീ. ജി. സ്പര്‍ജന്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇപിപിഎഫ് ഓണറ്റി പ്രസിഡന്റ് മാത്യൂ സ്‌കറിയ അദ്ധ്യക്ഷത വഹിക്കും.ഡോ.സാമുവേല്‍ തോമസ്, ബ്രദര്‍ ജോര്‍ജ് ചെറിയാന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത ഗായകന്‍ മാത്യൂ ജോണും ഇപിപിഎഫ് ക്വയറും ഗാന ശുശ്രൂഷ നടത്തും. വിശദ വിവരങ്ങള്‍ക്ക് : 9349503660 വിളിക്കുക

National

പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ ആദരിക്കുന്നു

Published

on

സുവിശേഷഘോഷണത്തിൻ്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ തൻ്റെ ജന്മനാടായ കൊച്ചറ യിൽ ശാരോൻ സഭാവിശ്വാസികൾ
ആദരിക്കുന്നു
2025 ഫെബ്രുവരി 15 – ന് രാവിലെ 9 മുതൽ 12.30 വരെ കൊച്ചറ ശാരോൻ ഫെലോഷിപ്പ് സഭയാണ് വേദി ഒരുക്കുന്നത്.
ശുശ്രൂഷ രംഗത്ത്. സൗമ്യതയും, ദൈവ സ്നേഹവും താഴ്മയും കൂട്ടി ഇണക്കിയ ക്രിസ്തീയ ജീവിതത്തിൽ പകരം വയ്ക്കുവാൻ മാറ്റാരുമില്ലാത്ത വ്യക്തിത്വമാണ് Pr പോൾ ഗോപാലകൃഷ്ണൻ
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ക്രിസ്തുവിൽ തിന്മകളെ ജയിക്കുക: പാസ്റ്റർ വി പി തോമസ്

Published

on

തിരുവല്ല: ക്രിസ്തുവിൽ തിന്മകളുടെ ശക്തികളെ ജയിക്കണമെന്ന് പാസ്റ്റർ വി പി തോമസ്. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ രണ്ടാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ തോമസുകുട്ടി എബ്രഹാം അധ്യക്ഷത വഹിച്ചു.
പകൽ യോഗങ്ങളിൽ പാസ്റ്റർന്മാരായ വി എ മാത്യൂ, ജോൺസൺ ജോർജ്, റെന്നി ഇടപ്പറമ്പിൽ, ഡോ ബോബി മാത്യൂ, ബിജു ജോയ് എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർ ചെറിയാൻ ഫിലിപ്പ്, ഫിന്നി ജോസഫ്, രാജു വെള്ളാപള്ളി എന്നിവർ പ്രാർഥന നയിച്ചു.
തുടർന്ന് പാസ്റ്റർന്മാരായ ടി എം മാമച്ചൻ, അനീഷ് ഏലപ്പാറ എന്നിവർ പ്രസംഗിച്ചു.
* ബുധൻ രാവിലെ മുതൽ കൺവൻഷൻ പന്തലിൽ..
പകൽ യോഗങ്ങളിൽ പ്രസംഗം:
പാസ്റ്റർന്മാരായ ഡോ സി ടി ലൂയിസ്‌കുട്ടി, ഡാനി ജോസഫ്, ജെൻസൻ ജോയി, സാം ചന്ദർശേഖർ
5.45- സായാഹ്നയോഗം.
അധ്യക്ഷൻ: പാസ്റ്റർ വൈ ജോസ്
വചന സന്ദേശം – പാസ്റ്റർ എബ്രഹാം തോമസ്( യുഎസ്എ),
പാസ്റ്റർ ജെയ്സ് പാണ്ടനാട്,
പാസ്റ്റർ ബെന്നിസൺ മത്തായി
 http://theendtimeradio.com

Continue Reading

National

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 102-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍

Published

on

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് നൂറ്റിരണ്ടാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍ 26 വരെ തിരുവല്ലായിലെ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും.
വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്‌റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ വൈ. റെജി കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും, സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റർ ഷിബു കെ മാത്യു അദ്ധ്യക്ഷത വഹിക്കും. ഡോക്ടർ ഷാജി ഡാനിയേൽ ഹുസ്റ്റൺ പ്രസംഗിക്കും.
‘ ക്രിസ്തുവിൽ പൂർണ ജയാളികൾ ‘ എന്നതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ചിന്താ വിഷയം. ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും.
തിങ്കള്‍ മുതല്‍ ശനി വരെ വൈകുന്നേരം 5.30 മുതല്‍ 8.45 വരെയാണ് പൊതുയോഗങ്ങള്‍ നടക്കുന്നത്.
ജനുവരി 21 ചൊവ്വ, 22 ബുധന്‍ ദിവസങ്ങളില്‍ പകല്‍ പവര്‍ കോണ്‍ഫറന്‍സും,
23 വ്യാഴം രാവിലെ 9.30 മുതല്‍ എല്‍.എം. വാര്‍ഷിക സമ്മേളനവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ മിഷ നറി സമ്മേളനവും ഉണ്ടായിരിക്കും.
24 വെള്ളി രാവിലെ 9.30 മുതല്‍ ദൈവസഭയുടെ സെമിനാരികളുടെ ബിരുദദാന ശുശ്രൂഷയും, ഉച്ചകഴിഞ്ഞു 2 മുതല്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ സംയുക്ത സമ്മേളനവും നടക്കും.
25 ശനി രാവിലെ 8 മുതല്‍ സ്‌നാനശുശ്രൂഷയും, 9.30 മുതല്‍ ഉണര്‍വ്വ് യോഗവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈ.പി.ഇ. & സണ്ടേസ്‌കൂള്‍ വാര്‍ഷിക സമ്മേളനവും ഉണ്ടായിരിക്കും.
26-ാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ നടക്കുന്ന സംയുക്ത സഭാ യോഗത്തോടും കര്‍ത്യമേശയോടും കൂടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന് സമാപനമാകും എന്ന് മീഡിയ ഡയറക്ടര്‍ ജെയ്‌സ് പണ്ടനാട് ,മ മിഡിയ സെക്രട്ടറി ബ്ലസിൻ മലയിൽ, ബിലീവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ബ്രദര്‍ ജോസഫ് മാറ്റത്തുകാല എന്നിവര്‍ അറിയിച്ചു.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news5 minutes ago

പാക്കിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

പാക്കിസ്ഥാനിൽ അഞ്ച് ഇസ്ലാമിസ്റ്റുകൾ ചേർന്ന് 14 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിലെ കോർപൂർ പ്രദേശത്ത് ജനുവരി ഒമ്പതിനായിരുന്നു സംഭവം. “തട്ടിക്കൊണ്ടുപോയവർ തന്റെ മകളായ...

National23 hours ago

പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ ആദരിക്കുന്നു

സുവിശേഷഘോഷണത്തിൻ്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ തൻ്റെ ജന്മനാടായ കൊച്ചറ യിൽ ശാരോൻ സഭാവിശ്വാസികൾ ആദരിക്കുന്നു 2025 ഫെബ്രുവരി 15...

us news23 hours ago

സീനിയർ പാസ്റ്റേഴ്സിനെ ആദരിച്ചു

ചിക്കാഗോ: കഴിഞ്ഞ അര നൂറ്റാണ്ടോളം ചിക്കാഗോയിൽ സഭാ പ്രവർത്തനരംഗത്ത് പ്രശംസനീയമായ നേതൃത്വം കൊടുത്ത നാല് സീനിയർ പാസ്റ്റർമാരെ ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ...

Hot News23 hours ago

ക്രൈസ്തവ പീഡനം രൂക്ഷമായ ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്

വാഷിംഗ്ടണ്‍ ഡി‌സി: ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം സംബന്ധിച്ച് അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനവും ചര്‍ച്ചയാകുന്നു. ക്രൈസ്തവ പീഡനം രൂക്ഷമായ...

National24 hours ago

ക്രിസ്തുവിൽ തിന്മകളെ ജയിക്കുക: പാസ്റ്റർ വി പി തോമസ്

തിരുവല്ല: ക്രിസ്തുവിൽ തിന്മകളുടെ ശക്തികളെ ജയിക്കണമെന്ന് പാസ്റ്റർ വി പി തോമസ്. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ രണ്ടാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ...

us news24 hours ago

അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവം എന്നെ സംരക്ഷിച്ചു: ഡൊണാൾഡ് ട്രംപ്

“അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവം എന്നെ സംരക്ഷിച്ചു” എന്നു പറഞ്ഞുകൊണ്ട് തനിക്കു നേരിട്ട രണ്ടു കൊലപാതകശ്രമങ്ങളെ അതിജീവിച്ചതിന് ഡൊണാൾഡ് ട്രംപ് ദൈവത്തിനു നന്ദി പറഞ്ഞു. ജനുവരി 20...

Trending

Copyright © 2019 The End Time News