Connect with us

Crime

ഒമാനിൽ വ്യാജ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി ചെയ്യുന്നവർക്കെതിരെ കർശന നടപടി

Published

on

 

ഒമാനിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ഒമാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ അനുയോജ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മന്ത്രാലയം സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഡയറക്ടർ പറഞ്ഞു. ജി.സി.സി രാജ്യങ്ങളിൽ ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ആധികാരികമാണെന്ന് ഉറപ്പിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ 2012 ഡിസംബർ മുതൽ പ്രാബല്ല്യത്തിലുണ്ട്.

ഒമാന് പുറത്തുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകളും തുല്ല്യതാ സർട്ടിഫിക്കറ്റുകളും അറ്റസ്റ്റ് ചെയ്യുന്നതിനായി മന്ത്രാലയം പ്രത്യേക നിയമവും പാസാക്കിയിട്ടുണ്ട്. ഇത് പ്രകാരം വിദേശ സർവകലാശാലകൾ നൽകുന്ന എല്ലാത്തരം സർട്ടിഫിക്കറ്റുകളും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തണം.അല്ലാത്ത പക്ഷം അവയെ യഥാർഥ സർട്ടിഫിക്കറ്റുകളായി കണക്കാക്കുകയില്ല.വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി പിടിക്കപ്പെടുന്നവർക്ക് കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ഡയറക്ടർ വ്യക്തമാക്കി.

Crime

ജാഗ്രതൈ! നിങ്ങൾ ഫോണിൽ ‘9’ അമർത്തുമ്പോൾ ബാങ്ക് അക്കൗണ്ട് കാലിയായേക്കാം; കൊറിയർ കമ്പനിയുടെ മുന്നറിയിപ്പ്

Published

on

സൈബർ കുറ്റകൃത്യങ്ങളുമായും ഓൺലൈൻ തട്ടിപ്പുകളുമായും ബന്ധപ്പെട്ട വാർത്തകൾ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ഫോൺ കോളുകൾ വഴിയും സൈബർ കുറ്റവാളികൾ ഉപയോക്താക്കളെ കബളിപ്പിക്കുകയാണ്. ഇത്തരം തട്ടിപ്പുകളിൽ അതീവ ജാഗ്രത പുലർത്താൻ കൊറിയർ കമ്പനിയായ ഫെഡെക്‌സ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

തട്ടിപ്പ് നടക്കുന്നത് ഇങ്ങനെ

നിങ്ങൾക്ക് ഒരു ഫോൺ കോൾ വരും. വിളിക്കുന്നയാൾ ഫെഡെക്സിൽ നിന്നാണെന്ന് അവകാശപ്പെടും. അവർ നിങ്ങളുടെ പേരും വിലാസവും പോലുള്ള വ്യക്തിഗത വിവരങ്ങൾ പറഞ്ഞേക്കാം, ഇത് നിങ്ങളെ വിശ്വസിപ്പിക്കാനായി ചെയ്യുന്നതാണ്. ‘നിങ്ങളുടെ പേരിൽ അനധികൃത വസ്തുക്കൾ അടങ്ങിയ കൊറിയർ പിടികൂടിയിരിക്കുന്നു’ എന്നാണ് അവർ നിങ്ങളെ അറിയിക്കുക.

പ്രശ്‌നം പരിഹരിക്കാൻ, ഫെഡെക്‌സ് കസ്റ്റമർ കെയറുമായി ബന്ധിപ്പിക്കുന്നതിന് ഫോണിൽ ‘ഒമ്പത്’ അമർത്താൻ തട്ടിപ്പുകാർ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ഒമ്പത് എന്ന ബട്ടൺ അമർത്തുമ്പോൾ, നിങ്ങളെ വ്യാജ കസ്റ്റംസ് ഉദ്യോഗസ്ഥനുമായി കണക്ട് ചെയ്യുന്നു. ഇവിടെയാണ് തട്ടിപ്പിൻ്റെ യഥാർത്ഥ തുടക്കം തുടങ്ങുന്നത്. തട്ടിപ്പുകാർ പ്രൊഫഷണൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകളെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു.

ഇതുമൂലം, ഉപയോക്താക്കൾ സൈബർ കുറ്റവാളികളുടെ കെണിയിൽ എളുപ്പത്തിൽ വീഴുകയും തങ്ങളുടെ വിശദാംശങ്ങൾ അവരുമായി പങ്കിടുകയും ചെയ്യുന്നു. ഈ തട്ടിപ്പിൽ എഐ സാങ്കേതിക വിദ്യ പൂർണമായും ഉപയോഗപ്പെടുത്തുന്നുണ്ട്. എഐയുടെ സഹായത്തോടെ, തട്ടിപ്പുകാർ ഏതെങ്കിലും കസ്റ്റമർ കെയർ എക്സിക്യൂട്ടീവിൻ്റെ സംസാര ശൈലി ക്ലോൺ ചെയ്യുന്നു.

തട്ടിപ്പിന് മാർഗങ്ങൾ പലത്

കൂടാതെ ഉപയോക്താക്കൾക്ക് വ്യാജ അറിയിപ്പുകളും അടിയന്തിര സന്ദേശങ്ങളും അയയ്ക്കുന്നു. സന്ദേശത്തിൽ, ആകർഷകമായ ഓഫറുകളെക്കുറിച്ചും സ്കീമുകളെക്കുറിച്ചും ഉപയോക്താക്കളോട് പറഞ്ഞിട്ടുണ്ടാകും. അത്യാഗ്രഹം കാരണം, സന്ദേശങ്ങളിലും നോട്ടിഫിക്കേഷനുകളിലും അയക്കുന്ന ലിങ്കുകളിൽ ടാപ്പ് ചെയ്ത് ഉപയോക്താക്കൾ അറിയാതെ വൈറസ് നിറഞ്ഞ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നു.

ഈ ആപ്പ് വഴി, ഹാക്കർമാർ ഉപയോക്താവിൻ്റെ ഉപകരണത്തിലേക്ക് പ്രവേശിക്കുകയും അതിൽ നിലവിലുള്ള വിശദാംശങ്ങൾ ആക്‌സസ് ചെയ്യുകയും ചെയ്യുന്നു. ഉപയോക്താക്കളെ ഭയപ്പെടുത്തുന്നതിന്, ഹാക്കർമാർ സ്വയം സിഐഡി അല്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർ ആണെന്നും പറഞ്ഞേക്കാം. ഈ വ്യാജ ഉദ്യോഗസ്ഥൻ നിങ്ങളെ ഭീഷണിപ്പെടുത്തുകയും പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യും.

എങ്ങനെ സുരക്ഷിതരായിരിക്കാം?

* ഫെഡെക്സ് അത്തരം രീതിയിൽ നിങ്ങളെ ബന്ധപ്പെടുകയില്ല. അവർ നിങ്ങളോട് പണം ആവശ്യപ്പെടുകയുമില്ല.
* ഫോൺ കോളുകളിലൂടെ വ്യക്തിപര വിവരങ്ങളോ ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളോ നൽകരുത്.
* നിങ്ങളുടെ കൊറിയറിനെ കുറിച്ച് എന്തെങ്കിൽ സംശയമുണ്ടെങ്കിൽ, ഫെഡെക്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അവരുടെ കസ്റ്റമർ കെയർ വിഭാഗവുമായി ബന്ധപ്പെടുക.
* നിങ്ങൾക്ക് വേണമെങ്കിൽ, പൊലീസിൽ നിന്നും ഇക്കാര്യത്തിൽ സഹായം തേടാം.
* ഇതുകൂടാതെ, ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം അവ കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്യുക എന്നതാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Crime

‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’; വ്യാജ സന്ദേശങ്ങളില്‍ കുടുങ്ങരുതെന്ന് പൊലീസ്

Published

on

കോഴിക്കോട്: ‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ എന്ന വ്യാജ സന്ദേശത്തില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. അടിമുടി വ്യാജന്‍മാര്‍ ഇറങ്ങിയിട്ടുണ്ടെന്നും സൂക്ഷിച്ചില്ലേല്‍ പണ നഷ്ടം മാനഹാനി എന്നിവ ഉണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. ജില്ലയില്‍ വര്‍ക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകള്‍ ഏറിയതോടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മീഡിയ സെല്‍.

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, തൊഴിലിനോടൊപ്പം അധിക വരുമാനം തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ വലവിരിക്കുന്നത്. തൊഴിലവസരങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നവരുടെയും പണത്തിന് അത്യാവശ്യമുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പ് സംഘങ്ങളുടെ രീതി. ഇത്തരത്തില്‍ വിവരം ശേഖരിച്ച് കഴിഞ്ഞാല്‍ ആവശ്യക്കാരനെ ബന്ധപ്പെട്ട് വാഗ്ദാനം നല്‍കും.

കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ തുക സമ്പാദിക്കാന്‍ കഴിയുന്ന ജോലികളായിരിക്കും തട്ടിപ്പ് സംഘം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുക. തട്ടിപ്പില്‍ വീഴുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുകയാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചാല്‍ രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ പണം കൈക്കലാക്കാന്‍ ശ്രമിക്കും. വിശ്വാസ്യത ഉറപ്പിക്കാന്‍ ചെറിയ തോതിലുള്ള ഓണ്‍ലൈന്‍ ജോലികള്‍ തരപ്പെടുത്തി തരും.

കിട്ടിയ ജോലിയില്‍ മണിക്കൂറുകള്‍ ചെലവാക്കിയിട്ടും പണം കിട്ടാതാകുമ്പോഴാണ് തട്ടിപ്പിന് ഇരയായതെന്ന് മനസിലാവുക. പണത്തിന് അത്യാവശ്യമുള്ളവരും ജോലി അന്വേഷകരുമാണ് ഇത്തരം തട്ടിപ്പില്‍ കൂടുതലായും ഇരയാകുന്നതെന്ന് പൊലീസ് പറഞ്ഞു. അറിയിപ്പുകളും ബോധവത്കരണവും നല്‍കിയാലും കേസുകള്‍ കുറയുന്നില്ലെന്നതാണ് വാസ്തവം.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Crime

നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല: ബോര്‍ണോയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 20 ക്രൈസ്തവരെ കൊലപ്പെടുത്തി

Published

on

ചിബോക്: ക്രൈസ്തവരുടെ ശവപ്പറമ്പായിക്കൊണ്ടിരിക്കുന്ന നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. മധ്യപൂര്‍വ്വേഷ്യയില്‍ തങ്ങളുടെ നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്നോണം ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രോവിന്‍സ് തീവ്രവാദികള്‍, നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തില്‍ 20 ക്രൈസ്തവരെ നിഷ്ഠൂരമായി കൊലപ്പെടുത്തി. തീവ്രവാദി സംഘടനകളുടെ ഓണ്‍ലൈനിലൂടെയുള്ള ആശയവിനിമയങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക ആസ്ഥാനമായ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്‌. ഡെയിലി മെയില്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ സംഭവത്തെ കുറിച്ചുള്ള വാർത്ത റിപ്പോര്‍ട്ട് ചെയ്തു. കൊലപാതക വീഡിയോയുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

മുട്ടുകുത്തി നില്‍ക്കുന്ന ക്രൈസ്തവരുടെ പിന്നില്‍ മുഖംമൂടി ധരിച്ച് തോക്കും, കത്തിയുമായി തീവ്രവാദികള്‍ നില്‍ക്കുന്നതും, ഈ വര്‍ഷം ആദ്യത്തില്‍ മധ്യപൂര്‍വ്വേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണിതെന്ന് ഹൌസാ ഭാഷയില്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കു-കിഴക്കന്‍ ബോര്‍ണോയില്‍ കഴിഞ്ഞ ആഴ്ചയില്‍ ചുരുങ്ങിയത് ഏഴോളം ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കൊലപ്പെടുത്തിയതിന്റെ പിന്നാലെയാണ് ഈ കൂട്ടക്കൊല. തീവ്രവാദി അക്രമങ്ങളെ അതിജീവിച്ചവരെ സന്ദര്‍ശിക്കുവാനും, മുന്‍ തീവ്രവാദികളെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സംസ്ഥാനത്ത് ഉണ്ടായിരുന്ന സമയത്തുതന്നെയായിരുന്നു ഈ കൂട്ടക്കൊല.

ആയുധധാരികളായ വന്‍ തീവ്രവാദി സംഘം അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നെന്നും, അടുത്തുള്ള സൈനീക കേന്ദ്രത്തില്‍ നിന്നും സൈനീക സംഘം എത്തുന്നതിനു മുന്‍പേ തന്നെ 10 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്നും പ്രാദേശിക സാമുദായിക നേതാവായ ഹസ്സന്‍ ചിബോക് പറയുന്നു. ചിബോകിലെ കാടുകാരി ഗ്രാമത്തോടു ചേര്‍ന്ന വനപ്രദേശത്ത് തീവ്രവാദികളുടെ വന്‍തോതിലുള്ള സാന്നിധ്യം ഉള്ളതിനാല്‍ കാര്യങ്ങള്‍ വളരേയേറെ മോശമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യം എത്തുന്നതിന് മുന്‍പായി 7 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് യാന ഗലാങ്ങ് എന്ന മറ്റൊരു പ്രദേശവാസി പറഞ്ഞു.

ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാഷ്ട്രമായ നൈജീരിയ, കഴിഞ്ഞ 10 വര്‍ഷങ്ങളായി ബൊക്കോ ഹറാമും അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രോവിന്‍സും നടത്തുന്ന തീവ്രവാദ ആക്രമണങ്ങളില്‍ നട്ടംതിരിയുകയാണ്. പാശ്ചാത്യ വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ശരിയ നിയമം പ്രാബല്യത്തില്‍ വരുത്തുകയുമാണ്‌ തീവ്രവാദികളുടെ ലക്ഷ്യം. തീവ്രവാദികള്‍ക്കെതിരെയുള്ള യുദ്ധം അവസാന ഘട്ടത്തിലാണ് എന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരി പ്രഖ്യാപിച്ചിരുന്നുവെങ്കിലും രാജ്യത്തു തീവ്രവാദികളുടെ ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസം മതനിന്ദ ആരോപിച്ച് നൈജീരിയന്‍ ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ ഇസ്ലാമിക സഹപാഠികള്‍ കല്ലെറിഞ്ഞും അഗ്നിയ്ക്കിരയാക്കിയും കൊലപ്പെടുത്തിയിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news13 hours ago

ഇമ്മാനുൽ ഗോസ്പൽ മിഷൻ ചർച്ച് (IGM) ന്റെ ആഭിമുഖ്യത്തിൽ കൺവെൻഷനും യുവജനസമ്മേളനവും

അയർലണ്ടിലുള്ള പെന്തെക്കോസ്ത് സഭയായ ഇമ്മാനുൽ ഗൊസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കൺവൺഷനും, യൂത്ത് സെമിനാറും , 2024 October 31,November 1,2 തിയതികളിൽ IGM ചർച്ച് ഹാളിൽ...

National13 hours ago

വൈ.പി.ഇ. സ്റ്റേറ്റ് ടാലൻ്റ് ടെസ്റ്റ് മുളക്കുഴയിൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ. സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 31 ന് നടക്കും....

National13 hours ago

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024

മുംബൈ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024 നവംബർ 1-2, തീയതികളിൽ പനവേൽ സന്തോം നഗർ, ARC...

National14 hours ago

മെഗാ ക്രൂസൈഡ് പ്രത്യാശോത്സവത്തിന്റെ നടത്തിപ്പിനായി പ്രാർത്ഥനയും ആലോചന യോഗവും

കേരളത്തിൽ അന്ത്യ കാല ആത്മീയ ഉണർവിന്റെ കാഹളം മുഴങ്ങാൻ സമയം ആഗതം ആയിരിക്കുന്നു….. അന്ത്യ കാല ആത്മീയ ഉണർവ് ലക്ഷ്യമാക്കി സഭ സംഘടനാ വ്യത്യാസം ഇല്ലാതെ ആലപ്പുഴയിൽ...

world news14 hours ago

നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി

എഡോ (നൈജീരിയ): ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി. ഒക്‌ടോബർ 27 ഞായറാഴ്ചയാണ് രാജ്യത്തിൻ്റെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ...

National2 days ago

High Court Calls for Regulation of Christian Institutions in India

India — The High Court of Tamil Nadu made a significant statement on Oct. 23, saying there is a need...

Trending

Copyright © 2019 The End Time News