Connect with us
Slider

National

മൈക്രോ ചിപ്പ് ഇല്ലാത്ത എടിഎം കാര്‍ഡുകളുടെ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കും

Published

on

 

മൈക്രോ ചിപ്പ് നമ്പറോ പിന്‍ നമ്പറോ ഇല്ലാത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തന രഹിതമാകും. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തില്‍ ആഗോള നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളോടു കൂടിയ ഇഎംവി കാര്‍ഡുകള്‍ പുറത്തിറക്കുന്നത്.നിലവില്‍ ഉപയോഗിക്കുന്ന പഴയ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ പിന്‍വലിച്ചു കൊണ്ടാണ് പുതിയ ഇഎംവി കാര്‍ഡുകള്‍ നിലവില്‍ വരുന്നത്. ഇതുപ്രകാരം പഴയ കാര്‍ഡുകളുടെ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കും. കൂടുതല്‍ സുരക്ഷിതത്വമുള്ള ഇഎംവി (യൂറോ പേ, വിസ, മാസ്റ്റര്‍ കാര്‍ഡ്) കാര്‍ഡുകള്‍ ബാങ്കില്‍ നിന്നും മാറ്റി വാങ്ങേണ്ടതാണെന്ന് റിസര്‍വ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു.

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

us news16 hours ago

Christian Sentenced to Death in Pakistan Files Appeal with High Court

Pakistan– On September 8, Asif Pervaiz was sentenced to death by a trial court in Lahore, Pakistan for allegedly committing...

Media16 hours ago

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസകേന്ദ്രമായി മിസ്പാ 2021 ജനുവരി മുതല്‍

കായംകുളം: കായംകുളം കേന്ദമാക്കി കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മിസ്പാ പരിശീലന കേന്ദ്രം ഭിന്നശേഷിക്കാര്‍ക്കായി ആജീവനാന്ത സംരക്ഷണവും, താമസസൗകര്യവും ഒരുക്കുന്നു. 2021 ജനുവരി മുതലാണ് നടത്തപ്പെടുന്നത്....

Life16 hours ago

BIS certification of children’s toys will now be enforced from 1 January 2021

New delhi: In what has come as a big relief for domestic toy manufacturers, the government on Tuesday extended the...

Media17 hours ago

കണ്ണടവയ്ക്കുന്നവര്‍ക്ക് കൊറോണ പകരാന്‍ സാധ്യത കുറവ്; വ്യത്യസ്ത പഠനവുമായി ചൈന

ബീജിംഗ്: കൊറോണ പകരുന്നത് തടയാന്‍ മാസ്‌കും, സാനിറ്റൈസറും, സാമൂഹിക അകലത്തിനും മാത്രമല്ല കണ്ണടക്കും സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. കണ്ണട ധരിക്കുന്നവര്‍ക്ക് കൊറോണ പകരാനുള്ള സാധ്യത കുറവെന്നാണ്...

Media2 days ago

അക്കൗണ്ട്‌സ് കോഴ്‌സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/ കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകള്‍ക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ...

Movie2 days ago

‘Thank You to the Lord Jesus Christ’: Thomas Rhett Wins Co-Entertainer of the Year with Carrie Underwood at ACM Awards

Country music recording artist Thomas Rhett thanked the Lord Jesus Christ on stage Wednesday night after he tied with Carrie...

Trending