world news
യുഎഇ റീജിയൻ സോദരി സമാജം മീറ്റിംഗ് ഫെബ്രു.16 ന്

world news
സൗദിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പരാതി പരിഹരിക്കാൻ വിമാനത്താവളങ്ങളിൽ അതിവേഗ കോടതി

സൗദിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പരാതി പരിഹരിക്കാൻ വിമാനത്താവളങ്ങളിൽ അതിവേഗ കോടതി ആരംഭിക്കുന്നു. വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും പരാതികൾക്ക് വേഗത്തിൽ തീർപ്പുണ്ടാക്കുകയാണ് ലക്ഷ്യം.
സൗദിയിലെത്തുന്ന വിനോദസഞ്ചാരികളിൽ നിന്നും സന്ദർശകരിൽ നിന്നും ലഭിക്കുന്ന പരാതികളിൽ അതി വേഗത്തിൽ തീർപ്പ് കൽപ്പിച്ച് പരിഹാരം കണ്ടെത്തുന്നതിനാണ് അധികൃതർ വിമാനത്താവളങ്ങളിൽ അതിവേഗ കോടതി ആരംഭിക്കുന്നത്. രാജ്യത്തെ ടൂറിസം മേഖലയ്ക്ക് കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തുന്നതിന്റെ ഭാഗമായും കൂടിയാണ് ഈ നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മുഴുസമയം കോടതി യൂണിറ്റുകളുടെ സേവനം ലഭിക്കും.
പബ്ലിക് പ്രോസിക്യൂഷന് കീഴിൽ പ്രത്യേക വിഭാഗമായാണ് ഇവ പ്രവർത്തിക്കുക. ഇതിനായി പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനത്ത് പ്രത്യേക വിങ്ങിനെയും സജ്ജമാക്കും. അറ്റോർണി ജനറലും പബ്ലിക് പ്രോസിക്യൂഷൻ കൗൺസിൽ ജനറലുമായ ഷെയ്ഖ് സൗദ് അൽ മുജാബാണ് ഇത് സംബന്ധിച്ച് തീരുമാനം പ്രഖ്യാപിച്ചത്. ടൂറിസ്റ്റുകളുടെ കേസുകളിൽ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും പുതിയ കോടതി സംവിധാനങ്ങൾ ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
Sources:globalindiannews
world news
സൗദി വീസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യതാ ടെസ്റ്റ് പാസാവണം

ജിദ്ദ: ജൂൺ ഒന്നുമുതൽ സൗദി വീസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യത തെളിയിക്കണം. പുതിയ വീസയിൽ വരുന്ന ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ ജോലിക്കാരാണ് യോഗ്യതാ ടെസ്റ്റ് പാസാവേണ്ടത് എന്നാണ് പ്രാഥമിക വിവരം.
കാർ ഇലക്ട്രീഷ്യൻ, വെൽഡർ, അണ്ടർ വാട്ടർ വെൽഡർ, ഫ്ലെയിം കട്ടർ, ഡ്രില്ലിങ് റിഗ് ഇലക്ട്രീഷ്യൻ, ഇലക്ട്രിക് ട്രാൻസ്ഫോർമർ അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് അസംബ്ലർ, ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ പാനൽ അസംബ്ലർ, ഇലക്ട്രിക്കൽ ഡിവൈസ് അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് മെയിന്റനൻസ് വർക്കർ, ഇലക്ട്രിക്കൽ കേബിൾ കണക്റ്റർ, പവർ ലൈൻസ് ഓപറേറ്റർ, ഇലക്ട്രോണിക് എക്സേഞ്ച് അസംബ്ലർ, ബിൽഡിങ് ഇലക്ട്രീഷ്യൻ, പ്ലംബർ, പൈപ് ഇൻസ്റ്റാളർ, ബോയിലേഴ്സ് ബ്ലാക്സ്മിത്ത്, കൂളിങ് ഡിവൈസസ് അസംബ്ലർ, എച്ച് വി എ സി മെക്കാനിക് എന്നിവയാണ് യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കിയ 19 പ്രഫഷനുകൾ.
വീസകൾ സ്റ്റാംബ് ചെയ്യണമെങ്കിൽ യോഗ്യതാ ടെസ്റ്റ് പൂർത്തിയാക്കിയ രേഖ പാസ്പോർട്ടിനൊപ്പം സമർപ്പിക്കൽ നിർബന്ധമാകും. യോഗ്യതാ ടെസ്റ്റുകൾ നടത്താനുള്ള കേന്ദ്രങ്ങളെക്കുറിച്ച് അറിയാനും മറ്റും https://svp-international.pacc.sa/home എന്ന ലിങ്കിൽ സന്ദർശിക്കാം.
Sources:globalindiannews
world news
9 മാസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 900 പൗരന്മാര്‍; കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍

അബൂജ: 2021 ജനുവരി മുതല്‍ മെയ് 2023 വരെയുള്ള 29 മാസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ തൊള്ളായിരത്തോളം സാധാരണക്കാരായ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ ഭൂരിഭാഗവും ക്രൈസ്തവരാണെന്നുമുള്ള വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും, 3500 പേര്‍ അറസ്റ്റിലാവുകയും, 1400 പേര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും, 300 പേരെ കാണാതാവുകയും ചെയ്തുവെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നൈജീരിയന്‍ മനുഷ്യാവകാശ സംഘടനയായ ഇന്റര്‍സൊസൈറ്റി ഓര്‍ഗനൈസേഷനാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 21-ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍വെച്ച് സംഘടനയുടെ ചെയര്‍മാനും, ക്രൈസ്തവ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എമേകാ ഉമീഗ്ബലാസിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
നൈജീരിയന്‍ സുരക്ഷ സേനയെയും, അനുബന്ധ തീവ്രവാദി സംഘടനകളെയുമാണ് ഇതിന്റെ പ്രധാന ഉത്തരവാദികളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതിനു പുറമേ 1200 വീടുകള്‍ അഗ്നിക്കിരയാക്കിയതു വഴി മുപ്പതിനായിരത്തോളം പേര്‍ പെരുവഴിയില്‍ ആയതായും, അഞ്ചുലക്ഷത്തോളം പേര്‍ പലായനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണെന്ന കാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും, മറ്റ് ഇസ്ലാമിക തീവ്രവാദികളുമാണ് ഭൂരിഭാഗം പേരെയും (700) കൊന്നൊടുക്കിയത്. തങ്ങളുടെ മതവിശ്വാസവും, വംശീയതയും കാരണമാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതെന്നും, ഇതിനെക്കുറിച്ച് നൈജീരിയന്‍ പോലീസ് അന്വേഷിക്കാറില്ലെന്നും ഉമീഗ്ബലാസി ചൂണ്ടിക്കാട്ടി.
2009-ല്‍ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ആവിര്‍ഭാവം കൊണ്ടതുമുതല്‍ 50,000-ത്തിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായും, മുഹമ്മദ് ബുഹാരി ഭരണകൂടം ഈ കൊലകള്‍ കണ്ടില്ലെന്നു നടിക്കുന്നതായും ഇന്റര്‍സൊസൈറ്റി ഇക്കഴിഞ്ഞ ഏപ്രില്‍ 10-ന് പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിന്നു. ഇത്തരം ഹീനകൃത്യങ്ങള്‍ക്കെതിരെ യാതൊരുവിധ അറസ്റ്റോ, വിചാരണയോ നടന്നിട്ടില്ലെന്നത് കുറ്റകൃത്യങ്ങളില്‍ ഗവണ്‍മെന്റിനും പങ്കുണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നുണ്ടെന്നു മാര്‍കുഡി രൂപതയിലെ ഫാ. റെമിജിയൂസ് ഇഹ്യൂല ആരോപിച്ചു. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇതിനെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തോടെയാണ് ഇന്റര്‍സൊസൈറ്റി ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
-
world news2 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news7 days ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National1 week ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news2 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news4 days ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
world news2 weeks ago
Ancient Hebrew Financial Record Discovered on City of David’s Pilgrimage Road
-
National1 week ago
മണിപ്പൂരില്‍ അക്രമിക്കപ്പെട്ടത് 121 ക്രൈസ്തവ ദൈവാലയങ്ങൾ
-
us news1 week ago
Heavily Persecuted Mayflower Church Granted Asylum in Texas