Connect with us

breaking news

അഭിനന്ദൻ്റെ വാരിയെല്ലിനു പരിക്ക്; ശരീരത്തിൽ പാക് രഹസ്യ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടില്ലെന്ന് സ്കാനിങ് റിപ്പോർട്ട്

Published

on

 

വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ നട്ടെല്ലിന് താഴെയായി പരുക്കുണ്ടെന്ന് സ്‌കാനിങ് റിപ്പോർട്ട്. പാക് സൈന്യം വിമാനം വെടിവച്ചിടുന്നതിനിടെ പുറത്തേക്ക് ചാടിയപ്പോഴുണ്ടായ പരുക്കാണിതെന്നാണ് സ്കാനിങ്ങിൽ പറയുന്നത്. അതേസമയം അഭിനന്ദൻ്റെ ശരീരത്തിൽ പാക്കിസ്ഥാൻ രഹസ്യ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക് സൈന്യത്തിൻ്റെ പിടിയിലായിരുന്ന അഭിനന്ദനെ 60 മണിക്കൂറുകൾക്ക് ശേഷം ജനീവ കൺവെൻഷൻ്റെ ചട്ടപ്രകാരമാണ് പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയിൽ എത്തിയ വിങ് കമാൻഡർ അഭിനന്ദനെ വിവിധ അന്വേഷണ ഏജൻസികൾ വിശദമായി ചോദ്യം ചെയ്യും. വ്യോമസേന ഇന്റലിജൻസ്, ഐബി, റോ എന്നീ ഏജൻസികൾ ആണ് വിവരങ്ങൾ ശേഖരിക്കുന്നത്.

പാക് കസ്റ്റഡിയിലിരിക്കെ പുറത്തു വിട്ട അഭിനന്ദന്റെ വീഡിയോ ചിത്രീകരിച്ചത് ഭീഷപ്പെടുത്തിയാണെന്ന് ബോധ്യപ്പെട്ടാൽ ജനീവ കൺവൻഷന്റെ ലംഘനമായി അന്താരാഷ്ട്രതലത്തിൽ ഉന്നയിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. നാട്ടിൽ തിരികെയെത്തിയ അഭിനന്ദനെ പ്രതിരോധ മന്ത്രിയും വ്യോമസേനാ മേധാവിയും ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.

പാക് സൈനിക ഉദ്യോഗസ്ഥരിൽനിന്ന് ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെന്നും അതേസമയം മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദൻ പറഞ്ഞതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ സൈനിക ആശുപത്രിയിൽ വിശദമായ പരിശോധനയ്ക്ക് വിധേയനായ അഭിനന്ദന്റെ ആരോഗ്യ നിലയിൽ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ലഭിക്കുന്ന വിവരം.

breaking news

ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തും: റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികൾ

Published

on

ദുബൈ: ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തി ചികിത്സ നല്‍കുന്ന റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികള്‍. രോഗം കണ്ടെത്തുന്നതിന് പുറമെ ശസ്ത്രക്രിയ നടത്തുന്നതിലും പ്രഗത്ഭരാണ് റോബോട്ട് ഡോക്ടര്‍മാര്‍.

നട്ടെല്ലിന്റെ സങ്കീര്‍ണ്ണമായ ഒരു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതാണ് ഏറ്റവും ഒടുവിലത്തെ നേട്ടം. മേന മേഖലയില്‍ നട്ടെല്ലില്‍ ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി നടത്തുന്ന ആദ്യ രാജ്യമാണ് യുഎഇ. ഡോ. അബ്ദുല്‍ സലാം അല്‍ ബലൂഷിയുടെ നേതൃത്വത്തിലായിരുന്നു അബുദാബിയില്‍ ശസ്ത്രക്രിയ നടത്തിയത്.

മേയില്‍ റോബട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ 22 വയസ്സുകാരന്റെ വൃക്കത്തകരാര്‍ പരിഹരിച്ചും യു.എ.ഇ. രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഡാവിഞ്ചി എക്‌സ്‌ഐ എന്ന റോബട്ടിന്റെ സഹായത്തോടെ ദുബായ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ഡോ. യാസര്‍ അഹമ്മദ് അല്‍ സഈദിയാണ് നേതൃത്വം നല്‍കിയത്. ഹൃദ്രോഗം, അസ്ഥിരോഗം തുടങ്ങിയവയുടെ ചികിത്സയ്ക്കും റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

ഡോക്ടര്‍മാരുടെ എണ്ണവും ജോലിയും കുറയ്ക്കുന്നതിനൊപ്പം രോഗിയെ ശ്രദ്ധയോടെ പരിചരിക്കാനും റോബോട്ടിനാകും. നിര്‍ദേശം നല്‍കിയാല്‍ റോബോട്ടുകള്‍ കൃത്യതയോടെ ചെയ്യുന്നതിനാല്‍ ഡോക്ടര്‍മാര്‍ക്ക് മേല്‍നോട്ടം വഹിച്ചാല്‍ മാത്രം മതി. ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍, മുതിര്‍ന്നവരുടെ പരിചരണം, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു ചെയ്യാന്‍ റോബട്ടുകള്‍ക്കാകും.

കുട്ടികളുടെ പേടി മാറ്റി, കുത്തി വെക്കുമ്പോള്‍ ശ്രദ്ധ മാറ്റുന്ന റോബോട്ടുകള്‍ വരെ യു.എ.ഇ. ആശുപത്രികളില്‍ ഉണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

breaking news

ബീജമില്ലാതെ ലോകത്തെ ആദ്യ സിന്തറ്റിക് ഭ്രൂണം നിര്‍മിച്ച് ഇസ്രയേലി ശാസ്ത്രജ്ഞര്‍

Published

on

ലോകത്തിലെ ആദ്യത്തെ സിന്തറ്റിക് ഭ്രൂണം വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. ബീജം, അണ്ഡം, ബീജസങ്കലനം എന്നിവ ഇല്ലാതെയാണ് ഇത് സാധ്യമാക്കിയത്. ഇസ്രയേലിലെ വെയ്സ്മൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഈ നേട്ടം കൈവരിച്ചത്. എലികളിലെ മൂലകോശം ഉപയോഗിച്ച് കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവുമുള്ള ഭ്രൂണരൂപങ്ങൾ വികസിപ്പിച്ചെടുക്കാനാകുമെന്ന് ഇവർ കണ്ടെത്തി.

ബീജസങ്കലനം നടത്തിയ അണ്ഡങ്ങൾ ഉപയോഗിക്കാതെ നിർമിച്ചതിനാലാണ് ഈ ഭ്രൂണങ്ങളെ സിന്തറ്റിക് ഭ്രൂണമെന്ന് വിളിക്കുന്നത്. സ്വാഭാവിക ഭ്രൂണങ്ങളുടെ വികാസ സമയത്ത് അവയവങ്ങളും ടിഷ്യുകളും എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഈ ജീവനുള്ള ഘടനകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മനുഷ്യശരീരത്തിലെ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് ആവശ്യമായി വരുന്ന കോശങ്ങളുടെയും ടിഷ്യൂകളുടെയും പുതിയ ഉറവിടങ്ങൾക്ക് ഈ കണ്ടെത്തൽ വഴിയൊരുക്കുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. സെൽ ജേണലിൽപഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇതേ ഗവേഷണ സംഘം തന്നെ എലിയുടെ സ്വാഭാവിക ഭ്രൂണത്തിന് കുറച്ച് ദിവസം വളരാൻ സാധിക്കുന്ന യാന്ത്രിക ഗർഭപാത്രം നിർമിച്ചിരുന്നു. അതേസമയം, ഇപ്പോൾ നിർമിച്ചിരിക്കുന്ന സിന്തറ്റിക് ഭ്രൂണത്തിന് ഒരു ജീവിയായി വളരാനുള്ള ശേഷിയില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ജേക്കബ് ഹന്ന പറഞ്ഞു.

ചികിത്സകൾക്ക് വേണ്ടി കോശങ്ങളും ടിഷ്യൂകളും നൽകുന്നതിന് മനുഷ്യന്റെ സിന്തറ്റിക് ഭ്രൂണങ്ങൾ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ റിന്യൂവൽ ബയോ എന്ന പേരിൽ ഒരു സ്ഥാപനത്തിന് ജേക്കബ് തുടക്കമിട്ടിട്ടുണ്ട്.

ഈ പഠനത്തിന്റെ വെളിച്ചത്തിൽ സിന്തറ്റിക് മനുഷ്യ ഭ്രൂണങ്ങൾ പെട്ടെന്ന് നിർമിക്കുന്നത് സാധ്യമല്ലെന്ന് ഗവേഷണത്തിന്റെ ഭാഗമായ ലണ്ടൻ ഫ്രാൻസിസ്ക് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൾ ഗ്രൂപ്പ് ലീഡർ ഡോ. ജെയിംസ് ബ്രിസ്കോ പറഞ്ഞു. എലിയുടെ ഭ്രൂണങ്ങളേക്കാൾ മനുഷ്യ ഭ്രൂണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ധാരണ കുറവാണ്. മാത്രവുമല്ല, നിർമിച്ചിരിക്കുന്ന എലിയുടെ സിന്തറ്റിക് ഭ്രൂണത്തിന് പരിമിതികളുണ്ടെന്നും മനുഷ്യഭ്രൂണം നിർമിക്കുന്നതിന് മുമ്പ് കൂടുതൽ പഠനങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ സിന്തറ്റിക് ഭ്രൂണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് മുമ്പ് അത്തരം പരീക്ഷണങ്ങൾ എങ്ങനെ മികച്ച രീതിയിൽ നിയന്ത്രിക്കാമെന്ന് ചർച്ച ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Sources:azchavattomonline

http://theendtimeradio.com

Continue Reading

breaking news

പരിശോധിച്ചപ്പോൾ ഡോക്ടർമാർ ഞെട്ടി; യുവാവിന്റെ വയറ്റിൽ 50 നാണയങ്ങൾ!, പുറത്തെടുത്തത് ശസ്ത്രക്രിയയില്ലാതെ

Published

on

ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ യുവാവിന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 50 നാണയങ്ങൾ (Coins). ശസ്ത്രക്രിയയില്ലാതെയാണ് (Surgery) ഇത്രയും നാണയങ്ങൾ പുറത്തെടുത്തത്. സംഭവം അപൂർവമാണെന്നും ഡോക്ടർമാർ (Doctors) പറഞ്ഞു. കടുത്ത വയറുവേദനയെ തുടർന്ന് വെള്ളിയാഴ്ചയാണ് മഥുരദാസ് മാത്തൂർ (40) എന്ന യുവാവിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. വിദ​ഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജി (Gastro entrology) വിഭാഗത്തിലേക്ക് എത്തിച്ചു. എൻഡോസ്കോപ്പി പരിശോധനയ്ക്കിടെ, ഇയാളുടെ വയറ്റിൽ നിറയെ ലോഹക്കഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ ഞെട്ടി.

ആമാശയത്തിലെ ഫണ്ടസ് ഭാ​ഗത്താണ് ഞങ്ങൾ നാണയങ്ങൾ കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്താതെ പുറത്തെടുക്കാനാണ് ഡോക്ടർമാർ തീരുമാനിച്ചത്. ഇത് ഒരു വെല്ലുവിളിയായിരുന്നു. മനുഷ്യന്റെ അന്നനാളത്തിലൂടെ ഒരു സമയം ഒന്നോ രണ്ടോ നാണയങ്ങൾ മാത്രമേ പുറത്തെടുക്കാനാകൂ. എന്നാൽ രണ്ട് ദിവസമെടുത്ത് ഇത്രയും നാണയങ്ങൾ പുറത്തെടുത്തു- ഗ്യാസ്ട്രോ ഡിപ്പാർട്ട്‌മെന്റിലെ മുതിർന്ന ഡോക്ടർ സുനിൽ ദധിച്ച് പറഞ്ഞു.

മാനസിക വിഭ്രാന്തി മൂലമാണ് യുവാവ് നാണയങ്ങൾ വിഴുങ്ങിയതെന്ന് വീട്ടുകാർ ഡോക്ടർമാരോട് പറഞ്ഞു. ഇയാൾ നേരത്തെയും ഇത്തരത്തിൽ ചെയ്തിട്ടുണ്ടെന്ന് രോഗി പറഞ്ഞു. ഗ്യാസ്‌ട്രോ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. നരേന്ദ്ര ഭാർഗവയുടെ മേൽനോട്ടത്തിൽ ഒരു സംഘം ഡോക്ടർമാരാണ് രണ്ട് ദിവസത്തെ പ്രയത്നത്തിന് ശേഷം എല്ലാ നാണയങ്ങളും പുറത്തെടുത്തത്. സാധാരണയായി കുട്ടികളിലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും മുതിർന്ന ഒരാളുടെ വയറ്റിൽ നിന്ന് ഇത്രയും നാണയങ്ങൾ കണ്ടെത്തുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാനസിക രോഗവിദഗ്ദ്ധനെ സന്ദർശിക്കാനും ശരീരത്തിന് ദോഷം വരുത്തുന്ന കാര്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കാനും ഞങ്ങൾ അദ്ദേഹത്തെ ഉപദേശിച്ചെന്നും ഡോക്ടർ പറഞ്ഞു.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Latest News

Disease5 hours ago

ചൈ​ന​യി​ൽ പു​തി​യ വൈ​റ​സ് രോ​ഗം പടരുന്നു

ബെ​യ്ജിം​ഗ്: മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് പ​ട​രു​ന്ന ഹെ​നി​പാ വൈ​റ​സ് രോ​ഗ​ബാ​ധ​യു​ടെ പു​തി​യ വ​ക​ഭേ​ദം ചൈ​ന​യി​ൽ ക​ണ്ടെ​ത്തി. ലംഗ്യ വൈ​റ​സ് (​ലെ​യ് വി) ​ബാ​ധി​ച്ച് 35-ഓ​ളം പേ​രെ ഷാ​ൻ​ഡോം​ഗ്, ഹെ​നാ​ൻ...

world news6 hours ago

Iranian Court Denies Retrial Requests for Christian Converts

Iran – The Iranian Supreme Court has denied the retrial and release requests for Iranian Armenian Anooshavan Avedian, Christian convert...

Tech7 hours ago

‘ആരുമറിയില്ല’;ശല്യമാവുന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ഇനി ആരുമറിയാതെ പുറത്തുപോവാം

മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വാട്ട്സ്ആപ്പിൽ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത നൽകുന്നതിനാണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ, വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് അവർ...

world news7 hours ago

Shooting at Catholic Church in Denver

A gunman shot at a Denver-area Catholic church in separate early morning incidents Saturday and Monday. No one was hurt,...

world news7 hours ago

നിക്കരാഗ്വേയില്‍ വേട്ടയാടല്‍ തുടര്‍ന്ന് ഒര്‍ട്ടേഗ ഭരണകൂടം; മെത്രാനും വൈദികരും വീട്ടു തടങ്കലില്‍

മനാഗ്വേ: നിക്കരാഗ്വേയില്‍ ഏകാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ കത്തോലിക്ക സഭക്കെതിരെയുള്ള കിരാത നടപടികള്‍ തുടരുന്നു. ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തുവാന്‍ അക്രമി സംഘങ്ങളെ സംഘടിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച്...

Crime7 hours ago

യുപിയിൽ ജന്മദിനാഘോഷത്തിനിടെ പ്രാര്‍ത്ഥന നടത്തിയ 6 ക്രൈസ്തവ സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ച് ഏരിയയിലെ അസ്മാഗഗഡില്‍ ജന്മദിനാഘോഷത്തിനിടെ നടത്തിയ പ്രാര്‍ത്ഥനയുടെ പേരില്‍ 6 ദളിത്‌ ക്രൈസ്തവ സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ. ജൂലൈ...

world news1 day ago

Muslim extremists beat, kill evangelist in his home in retaliation for preaching

Kenya — Muslim extremists went to the home of an evangelist who had held open-air events in eastern Uganda and...

Tech1 day ago

ഫോട്ടോ അപ്‌ലോഡിങ്ങിൽ മാറ്റങ്ങൾ;പുതിയ മാറ്റങ്ങളുമായി ഇന്‍സ്റ്റാഗ്രാം

പുതിയ മാറ്റങ്ങളുമായി ഇന്‍സ്റ്റാഗ്രാം. വരും ആഴ്ചകളില്‍ ഇന്‍സ്റ്റാഗ്രാം അള്‍ട്രാ-ടോള്‍ 9:16 ഫോട്ടോകള്‍ പരീക്ഷിക്കാന്‍ തുടങ്ങുമെന്ന് പ്രതിവാര ആസ്‌ക് മി എനിതിംഗ് പരിപാടിയില്‍ ഇന്‍സ്റ്റഗ്രാം സിഇഒ ആദം മൊസേരി...

Life1 day ago

ഇനി ചന്ദ്രനിൽ താമസിക്കാം! അനുയോജ്യമായ ഗുഹ കണ്ടെത്തി നാസ

നാസയുടെ ധനസഹായത്തോടെയുള്ള ഗവേഷകരുടെ ഒരു സംഘം ചന്ദ്രനിലെ ഒരു ചാന്ദ്ര കുഴി തിരിച്ചറിഞ്ഞു. അവിടെ എല്ലായ്പ്പോഴും 63 ഡിഗ്രി ഫാരൻഹീറ്റ് ആണ് താപനില. ഭാവിയിലെ ബഹിരാകാശയാത്രികർക്ക് ഒരു...

Business1 day ago

ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യ; 12000 രൂപയിൽ താഴെയുള്ള സ്മാർട്ടഫോണുകൾ വിലക്കും

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. ഇപ്പോളിതാ വില കുറഞ്ഞ സ്മാർട്ട്ഫോൺ വിഭാഗത്തിൽ നിന്നും ചൈനീസ് ഭീമൻമാരെ പുറത്താക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. 150 ഡോളറിൽ അതായത്...

world news1 day ago

ജാഗരൂകരായിരിക്കുക, ദൈവ തിരുമുന്‍പില്‍ കണക്ക് ബോധിപ്പിക്കണമെന്ന് ഓര്‍ക്കുക: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവം നമ്മെ ഭരമേൽപ്പിച്ചവയുടെ കണക്ക് നമ്മുടെ ജീവിതാന്ത്യത്തിൽ അവിടന്ന് ചോദിക്കുമെന്നും അതുകൊണ്ടുതന്നെ, ജാഗരൂകരായിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ഓഗസ്റ്റ് 7 ഞായറാഴ്ച ത്രികാല...

world news2 days ago

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍. ഈയടുത്ത് ഐസ്‌ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇനി...

Trending