Connect with us

National

തൃശൂര്‍ പൂരം: ഹെലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിഗ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവക്ക് നിരോധനം

Published

on

 

വിശ്വപ്രസിദ്ധമായ തൃശൂർ പൂരം നടക്കുന്ന ഈ മാസം 13, 14 തീയതികളില്‍ പ്രദേശത്ത് ഹെലികോപ്റ്റര്‍, ഹെലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ടി.വി അനുപമ അറിയിച്ചു. കൂടാതെ, കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, മറ്റ് ഉപകരണങ്ങള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും 13, 14 തീയതികളില്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

മെയ് 11, 12, 13, 14 ദിവസങ്ങളില്‍ മദപ്പാടുള്ളവയോ വെടിക്കെട്ട് നടത്തുമ്പോഴോ മറ്റോ വിരണ്ടോടുന്നവയോ ആയ ആനകളെ തൃശൂര്‍ നഗരത്തിനകത്ത് പ്രവേശിപ്പിക്കുന്നതിനും വിലക്കുണ്ട്. ഇത് ഏതെങ്കിലും പ്രത്യേക ആനയെ സംബന്ധിച്ചുള്ളതല്ലെന്നും പൊതുവായ ഉത്തരവാണെന്നും കളക്ടര്‍ അറിയിച്ചു. ഇതിന്റെ രേഖകള്‍ പരിശോധിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ്-നേയും വെറ്ററിനറി ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പാപ്പാന്‍മാര്‍ അല്ലാത്തവര്‍ ആനകളെ കൈകാര്യം ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

മെയ് 13 ന് രാവിലെ ആറ് മണി മുതല്‍ 14 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ 32 മണിക്കൂര്‍ തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ എല്ലാ തരത്തിലുള്ള മദ്യവും മറ്റ് ലഹരി വസ്തുക്കളും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും വില്‍ക്കുന്നതും അബ്കാരി നിയമ പ്രകാരം നിരോധിച്ച് ഉത്തരവിട്ടിട്ടുണ്ട്.
മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പൂരത്തിന് ബാഗുകള്‍ അനുവദിക്കാതിരിക്കുന്നത്. ജില്ലാ ആശുപത്രിയിലേക്കും ജില്ലാ സഹകരണ ആശുപത്രിയിലേക്കും പോകാന്‍ കഴിയുന്ന രീതിയില്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാടിലുമായി 12 പോയിന്റുകളില്‍ ആംബുലന്‍സ് സൗകര്യം ഉണ്ടാവും. കുടമാറ്റത്തിന്റെ സമയത്ത് ചെമ്പോട്ട് ലെയിനില്‍ പാര്‍ക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ അതിലൂടെയാണ് കടന്നുപോവുക. ഹെല്‍ത്ത് എയ്ഡ് പോസ്റ്റും എമര്‍ജന്‍സി ഓപറേഷന്‍ സെന്ററും ആംബുലന്‍സും കൂടാതെ ഇലഞ്ഞിത്തറ

കുടിവെള്ളത്തിനായി വാട്ടര്‍ കിയോസ്‌കുകള്‍ തൃശൂര്‍ കോര്‍പറേഷന്‍ ഒരുക്കും. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ പരിശോധനകള്‍ നടക്കുന്നു. പോലീസിനെ സഹായിക്കാന്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെ 45 പേര്‍ ഉണ്ട്. ആവശ്യമെങ്കിൽ കൂടുതല്‍ പേരെ നിയോഗിക്കും. 12 മുതല്‍ 14 വരെ ടൗണിന് അകത്തേക്കും പുറത്തേക്കുമായി കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ ഉണ്ടാവും. പൂരത്തിനായി ഒരുക്കുന്ന പന്തലുകള്‍ ഉള്‍പ്പെടെ പൊതുമരാമത്ത് ബില്‍ഡിംഗ്സ് & ഇലക്ട്രിക്കല്‍സ് വിഭാഗങ്ങള്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെടിക്കെട്ട് നിരീക്ഷിക്കുന്നതിനായി എ.ഡി.എമ്മിന് തിരുവമ്പാടിയുടെയും ആര്‍.ഡി.ഒയ്ക്ക് പാറമേക്കാവിന്റെയും ചുമതല നല്‍കിയിട്ടുണ്ട്. ഓരോ ചടങ്ങിനും പോലീസ് ഉദ്യോഗസ്ഥരേയും ഡെപ്യൂട്ടി കളക്ടര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. വെടിക്കെട്ടിന്റെ സമയത്തും തിരക്കുണ്ടാവുന്ന പ്രധാനപ്പെട്ട എല്ലാ ചടങ്ങുകളുടെ സമയത്തും തഹസില്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഓഫീസര്‍ റാങ്കിലുള്ള ഇരുപതോളം പേരേയും നൂറോളം മറ്റ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. പോലീസ് ഓഫീസര്‍മാരെ കൂടാതെ ഒഫീഷ്യല്‍ വളണ്ടിയര്‍മാര്‍ക്കും ദേവസ്വം വളണ്ടിയര്‍മാര്‍ക്കും ഡ്യൂട്ടി നിശ്ചയിച്ചു നല്‍കി. മാഗസിനില്‍ 2000 കിലോഗ്രാം ആണ് ഒരു സമയം ഒരു ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കുന്ന അളവ്. വെടിമരുന്ന് സാമ്പിളുകള്‍ കാക്കനാട് റീജ്യനല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയിലേക്ക് അയക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബ്ദ മലിനീകരണത്തിന് പുറമെ അന്തരീക്ഷ മലിനീകരണവും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരീക്ഷണ വിധേയമാക്കുന്നുണ്ട്. രണ്ടു വര്‍ഷമായി റൗണ്ടിലുള്ള ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും കളക്ടര്‍ അറിയിച്ചു.

National

ഐപിസി ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 2025 ജനുവരി 2 വ്യാഴം രാവിലെ 10 മണിക്ക്

Published

on

ഇൻഡ്യാ പെന്തകോസ്ത് ദൈവസഭ ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 2025 ജനുവരി 2 വ്യാഴം രാവിലെ 10.00 മണിക്ക് അടിമാലി താജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ സി തോമസ് പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയും ഐ പി സി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് മുഖ്യസന്ദേശം നൽകുകയും ചെയ്യുന്നു. മേഖലയിലെ എല്ലാ ദൈവദാസന്മാരും ദൈവജനവും ഈ യോഗത്തിൽ സംബന്ധിക്കുമെന്ന് ഐപിസി ഇടുക്കി മേഖല സെക്രട്ടറി അഡ്വ.ജോൺലി ജോഷ്വാ അറിയിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ കുടുംബ സംഗമത്തിന് അനുഗ്രഹ സമാപ്തി

Published

on

പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ കുടുംബസംഗമം 2024 ഡിസംബർ 9 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ആലപ്പുഴ ആറാട്ടുവഴി IPC പ്രയർ സെന്ററിൽ വച്ച് വളരെ അനുഗ്രഹമായി നടത്തപ്പെട്ടു. കേരള ചാപ്റ്റർ ചെയർമാൻ Pr. ഹാർട്ലി സാമൂവേൽ അധ്യക്ഷത വഹിച്ചു. ആലപ്പുഴ യൂണിറ്റ് ചെയർമാൻ Pr. മാത്യു ബെഞ്ചമിൻ പ്രാർത്ഥിച്ച് മീറ്റിങ്ങിന് തുടക്കം കുറിച്ചു. Pr. സോണി ആലപ്പുഴ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി. ആലപ്പുഴ യൂണിറ്റ് കോർഡിനേറ്റർ Br. കുഞ്ഞുമോൻ തോമസ് സ്വാഗതം ആശംസിച്ചു.

Evg. പി. എസ് ജോസഫ് മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് പ്രാർത്ഥനാ ധ്വനി ഇൻറർനാഷണൽ ഡയറക്ടർ Pr. ബെൻസൺ ഡാനിയൽ ഗുജറാത്ത് ദൈവവചന ശുശ്രൂഷ നിർവഹിച്ചു. Pr. മനോജ് പീറ്ററിന്റെ പ്രാർത്ഥനയോടെ ആദ്യ സെക്ഷൻ അനുഗ്രഹീതമായി പര്യവസാനിച്ചു.
ഇടവേളക്ക് ശേഷം പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ ഔദ്യോഗിക മീറ്റിംഗ് നടത്തപ്പെട്ടു. കൊല്ലം യൂണിറ്റ് ചെയർമാൻ Pr. രാജു പി. പി പ്രാർത്ഥിച്ച് ഈ മീറ്റിങ്ങിന് തുടക്കം കുറിച്ചു. കേരള ചാപ്റ്റർ കോർഡിനേറ്റർ Pr. മനോജ് എബ്രഹാം റാന്നി 2023-2024 പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അതേ തുടർന്ന് കേരള ചാപ്റ്റർ ചെയർമാൻ Pr. ഹാട്ർലി സാമൂവേൽ 2024-2025 പ്രവർത്തന വർഷത്തേക്കുള്ള ഭാവി പരിപാടികൾ “വിഷൻ 2025” അവതരിപ്പിച്ചു.

കേരള കൗൺസിലിൽ ഒഴിവ് വന്ന ഔദ്യോഗിക സ്ഥാനങ്ങളിലേക്കുള്ള ചുമതലക്കാരുടെയും കൗൺസിൽ അംഗങ്ങളുടെയും തിരഞ്ഞെടുപ്പിന് Pr. ബെൻസൺ ഡാനിയേൽ നേതൃത്വം നൽകി. കേരള ചാപ്റ്ററിന്റെ പുതിയ കോർഡിനേറ്റർ ആയി Pr. സിജി ജോൺസൺ കോട്ടയം തെരഞ്ഞെടുക്കപ്പെട്ടു. പ്രയർ കോർഡിനേറ്റേഴ്സ് ആയി Evg.പി. എസ്. ജോസഫ്, Sr. മിനി ജൂബി എന്നിവരെ തിരഞ്ഞെടുത്തു. മിഷൻ കോർഡിനേറ്റേഴ്സ് ആയി Br. കുഞ്ഞുമോൻ ജോർജ്ജ് അടൂർ, Br. പി. വി സാം ആലപ്പുഴ എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ കോർഡിനേറ്റർ ആയി Br. മോൻസി സക്കറിയ പത്തനാപുരം, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായി Evg. സാബു തോമസ് ആലപ്പുഴ, Sr. ജെസി മനോജ് ആലപ്പുഴ, പാസ്റ്റർ തോമസ്‌ T വർഗീസ് കോട്ടയം എന്നിവരെ തിരഞ്ഞെടുത്തു.കൂടാതെ കൗൺസിൽ അംഗങ്ങളായി ആയി Br. സജു വി ചെറിയാൻ നിരണം, Sr. ബീന ആലപ്പുഴ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഓരോ പ്രവർത്തകർക്കും ഔദ്യോഗിക ഭാരവാഹികൾക്കും ഉള്ള ചുമതലയെ പറ്റി ഇൻറർനാഷണൽ ഡയറക്ടർ Pr. ബെൻസൺ ഡാനിയേൽ വിശദികരിച്ചു. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഭാരവാഹികൾക്കും അംഗങ്ങൾക്കും വേണ്ടി ജനറൽ കോർഡിനേറ്റർ Evg. സാജൻ ജോർജ്ജ് സമർപ്പണ പ്രാർത്ഥന നടത്തി. പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ പുറത്തിറക്കിയ 2025 ലെ കലണ്ടർ ജനറൽ കോർഡിനേറ്റർ Evg. സാജൻ ജോർജ്ജ് Pr. ബെൻസൺ ഡാനിയേലിനു നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.

ബഹ്‌റൈൻ ചാപ്റ്റർ കോർഡിനേറ്റർ Evg. സാം മാത്യു, ജനറൽ കോർഡിനേറ്റർ Evg. സാജൻ ജോർജ്ജ് എന്നിവർ ആശംസകൾ അറിയിച്ചകൊണ്ട് സംസാരിച്ചു.
അതിനെ തുടർന്ന് മിഷൻ കോർഡിനേറ്റർ Br. ജോജു മാത്യു കൃതഞ്ജത രേഖപ്പെടുത്തി. തുടർന്ന് കേരള ചാപ്റ്റർ മിഷൻ കോർഡിനേറ്റർ Pr. സുനിൽ പി കോശി പത്തനാപുരം പ്രാർത്ഥിക്കുകയും Pr. ഹാർട്ലി സാമുവേൽ ആശിർവാദം നൽകുകയും ചെയ്തതോടുകൂടി മീറ്റിംഗ് അവസാനിച്ചു.
 http://theendtimeradio.com

Continue Reading

National

102 – മത് തിരുവല്ലാ കൺവൻഷൻ പന്തലിന്റെ പണി ആരംഭിച്ചു

Published

on

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ 102 – മത് തിരുവല്ലാ ജനറൽ കൺവൻഷൻ 2025 ജനുവരി 20 മുതൽ 26 വരെ തിരുവല്ല, രാമൻചിറ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. കേരളാ സ്റ്റേറ്റ് നൂറ്റിരണ്ടാമത് വാർഷിക ജനറൽ കൺവൻഷന്റെ പന്തലിന്റെ പണി സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി പ്രാർത്ഥിച്ച് ആരംഭിച്ചു.

കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ക്രഡൻഷ്യൽ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ ഷൈജു ഞാറയ്‌ക്കൽ സങ്കീർത്തനം വായിച്ചു. കൗൺസിൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ പി എ ജറാൾഡ്, പി ആർ ഒ പാസ്റ്റർ ജെ ജോസഫ് , ബിലിവേഴ്സ് ബോർഡ് ജനറൽ സെക്രട്ടറി ബ്രദർ ജോസ് മറ്റത്തുകാല, ജോ. സെക്രട്ടറി ബ്രദർ അജി കുളങ്ങര, വൈ പി ഇ പ്രസിഡണ്ട് പാസ്റ്റർ മാത്യു ബേബി ഫീൽഡ് ഡയറക്ടർ പാസ്റ്റർ വൈ മോനി, പ്രെയർ ബോർഡ് ഡയറക്ടർ പാസ്റ്റർ അനിഷ് ഏലപ്പാറ, ചർച്ച് ഗ്രോത്ത് ഡയറക്ടർ പാസ്റ്റർ വൈ ജോസ്, ബ്രദർ ബിനോയി അലക്സ്, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ
പങ്കെടുത്തു.

Sources:fb

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news3 hours ago

ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ആനുകൂല്യം 2026 വരെ നീട്ടി

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി മലേഷ്യ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഇളവ് 2026 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും 2025 ആസിയാൻ ചെയർമാൻഷിപ്പിനായി തയ്യാറെടുക്കുന്നതിനുമായാണ് മലേഷ്യ സന്ദർശനം...

us news1 day ago

കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കും; ഇന്ത്യക്കാർക്ക് ആശ്വാസമായി 2025-ൽ പുതിയ യുഎസ് വിസ നിയമനം

യുഎസിൽ ജോലി ചെയ്യാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പുതുവർഷം ആശ്വാസം പകരും. 2025 ജനുവരി 1 മുതൽ, ഇന്ത്യയിലെ യുഎസ് എംബസി, നോൺ-ഇമിഗ്രൻ്റ് വിസ അപ്പോയിൻ്റ്‌മെൻ്റുകൾ...

us news1 day ago

ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

ചിക്കാഗോ: ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന്റെ രണ്ടു വര്‍ഷത്തെ കോര്‍ഡിനേറ്ററായി സിസ്റ്റര്‍ മോളി എബ്രഹാമിനേയും, ജോയിന്റ് കോര്‍ഡിനേറ്ററായി സിസ്റ്റര്‍ ഗ്രേസി തോമസിനേയും തെരഞ്ഞെടുത്തു. സിസ്റ്റര്‍ മിനി ജോണ്‍സന്റെയും,സിസ്റ്റര്‍ റോസമ്മ...

world news1 day ago

രണ്ടര വർഷത്തെ നിയമപോരാട്ടം: നൈജീരിയയിൽ വ്യാജ മതനിന്ദാകേസിൽ ക്രൈസ്തവസ്ത്രീയെ കുറ്റവിമുക്തയാക്കി

അഞ്ചു മക്കളുടെ അമ്മ ആയ റോഡാ ജതൗ (47) എന്ന ക്രിസ്ത്യൻ സ്ത്രീയെ മതനിന്ദ ആരോപണങ്ങളിൽ നിന്നും പൂർണ്ണമായും കുറ്റവിമുക്തയാക്കി നൈജീരിയയിലെ വടക്കുകിഴക്കൻ ബൗച്ചി സ്റ്റേറ്റിലെ ഒരു...

us news2 days ago

Biblical Archaeology From the Holy Land Revealed: ‘You’re Almost Touching…History’

An Israeli entrepreneur on a mission to highlight biblical artifacts has brought his “treasures from the Holy Land” to America....

Movie2 days ago

‘I Want to Believe’: Comedian Matt Rife Reveals He Got Baptized After Death in Family

Moved by his grandfather’s death, oft-raunchy comedian Matt Rife is exploring faith. After admitting he has “never been a super...

Trending

Copyright © 2019 The End Time News