Connect with us

Crime

ബുർക്കിനഫാസോയിൽ പള്ളിയിൽ വെടിവെയ്പ് പുരോഹിതനടക്കം 6 മരണം

Published

on

 

പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള രാജ്യമായ ബുർക്കിനഫാസോയിലെ കത്തോലിക്കാ പള്ളിയിൽ പുരോഹിതനെയും 5 വിശ്വാസികളെയും ആയുധധാരികൾ വെടിവച്ചുകൊന്നു. ഡാബ്ലോയിലുള്ള പള്ളിയിൽ ഇന്നലെ രാവിലെ 9ന് കുർബാന ആരംഭിച്ചപ്പോൾ 20–30 പേരടങ്ങിയ സംഘം എത്തി വിശ്വാസികൾക്കു നേരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് പള്ളിക്കും കടകൾക്കും ഭക്ഷണശാലയ്ക്കും തീവച്ചു. സമീപത്തെ ആരോഗ്യകേന്ദ്രം കൊള്ളയടിച്ചശേഷം ഹെഡ് നഴ്സിന്റെ വാഹനത്തിനും തീവച്ചു.

പള്ളിയിൽനിന്ന് വിശ്വാസികൾ ഭയന്നോടി. നഗരത്തിലെ ആളുകൾ മുഴുവൻ വീടുകൾക്കുള്ളിൽ ഭയചകിതരായി കഴിയുകയാണ്. കടകളെല്ലാം അടച്ചതോടെ നഗരം വിജനമായി. സുരക്ഷാസേന എത്തി അക്രമികൾക്കായി തിരച്ചിൽ നടത്തിവരുകയാണ്.രണ്ടാഴ്ച മുൻപ് സിൽഗാഡ്ജിയിലെ പ്രൊട്ടസ്റ്റന്റ് പള്ളിക്കു നേരെ ഉണ്ടായ ആക്രമണത്തിലും ഒരു പാസ്റ്റർ അടക്കം ഏതാനും പേർ കൊല്ലപ്പെട്ടിരുന്നു. 2015നു ശേഷം ഇത് രണ്ടാം തവണയാണ് കത്തോലിക്കാ പള്ളിക്കു നേരെ ഭീകരാക്രമണം ഉണ്ടാകുന്നത്. ആൻസാറുൽ ഇസ്‌ലാം, ഗ്രൂപ്പ് ടു സപ്പോർട്ട് ഇസ്‌ലാം ആൻഡ് മുസ്‌ലിംസ് (ജിഎസ്ഐഎം), ഇസ്‌ലാമിക് സ്റ്റേറ്റ് ഇൻ ദ് ഗ്രേറ്റ് സഹാറ (ഇഐജിഎസ്) എന്നിവ കഴിഞ്ഞ 4 വർഷമായി ഇവിടെ ഭീകരാക്രമണങ്ങൾ നടത്തിവരുകയാണ്

Crime

USCIRF Calls Out Iran’s Death Sentence Penalty for Protesters

Published

on

Iran – The United States Commission on International Religious Freedom (USCIRF) released a report on November 15th condemning Iran for the harsh sentences being given to protesters. The people are fighting against the Islamic Regime and the freedom to choose their religion rather than have it imposed on them.

These penalties are being given to more than 2,000 prisoners arrested on charges such as “enmity against God” and “corruption on earth.” The USCIRF concluded in the report, “‘Despite government violence, arrests, mass trials, and death sentences, the Iranian people’s continuing struggle for religious freedom is inspiring,’ said USCIRF Commissioner Eric Ueland.” The response from the Iranian government is escalating its violent methods, and whether citizens are arrested or not, excess force and firearms are used to silence the people, whether adult or child. Those who are imprisoned are also reporting cases of brutality and sexual assault inside Iran’s notorious Evin prison.

These protests are turning into a country-wide revolution, and regardless of the government’s response thus far, the protests do not seem to be slowing down. Christians and other religious minorities have been fighting this for years, and now many others are joining in their fight.
Sources:persecution

http://theendtimeradio.com

Continue Reading

Crime

അറുതിയില്ലാതെ ദുരിതം; നൈജീരിയയില്‍ കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ നിരവധി ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

Published

on

അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് അറുതിയില്ലാതെ തുടരുന്നു. ക്രോസ് റിവര്‍ സംസ്ഥാനത്തിലെ ഒഗോജ രൂപതയിലെ സെന്റ്‌ സ്റ്റീഫന്‍ കത്തോലിക്ക മിഷനിലെ വൈദികനായ ഫാ. പീറ്റര്‍ അബാങ് ഒചാങ്ങാണ് ഏറ്റവും ഒടുവിലായി തട്ടിക്കൊണ്ടുപോകപ്പെട്ടിരിക്കുന്നത്. സെന്റ്‌ ജൂഡ് ഇടവകാംഗങ്ങളായ നിരവധി വിശ്വാസികളും തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ട്. നസറാവാ സംസ്ഥാനത്തില്‍വെച്ചാണ് തട്ടിക്കൊണ്ടു പോകല്‍ നടന്നതെങ്കിലും സംഭവം നടന്ന കൃത്യമായ സ്ഥലം ഇതുവരെ വ്യക്തമായിട്ടില്ല.

നവംബര്‍ 24-ന് സഭാസംബന്ധമായ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം അബുജയിലേക്ക് മടങ്ങുന്ന വഴിയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് ‘ഏജന്‍സിയ ഫിദെസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊട്ടടുത്ത ദിവസത്തെ പ്രഭാത ബലിയ്ക്കിടെ ഒഗോജയിലെ ഇഗോളിയിലെ സെന്റ്‌ ബെനഡിക്ട് കത്തീഡ്രല്‍ അഡ്മിനിസ്ട്രേറ്ററായ ഫാ. ഫിദെലിസ് കജിബിയയാണ് തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഒഗോജ രൂപതയുടെ രൂപതാ വിദ്യാഭ്യാസ സമിതിയുടെ പ്രസിഡന്റായ പീറ്റര്‍ നാണ്ടി ബെറ്റെ ഫേസ്ബുക്ക് പേജിലൂടെ ഇത് സ്ഥിരീകരിച്ചു.

ഇതിനിടെ, എനുഗു സംസ്ഥാനത്തിലെ തെക്കന്‍ പ്രാദേശിക ഗവണ്‍മെന്റിന്റെ പരിധിയില്‍പെടുന്ന എബുരുമ്മിരിയിലെ സെന്റ്‌ ജൂഡ് ദേവാലയത്തില്‍ നിന്നും നവംബര്‍ 19-ന് പുലര്‍ച്ചെ ആരാധനക്കിടെ തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. വിക്ടര്‍ ഇഷിവു മോചിതനായി. വായുവിലേക്ക് വെടിയുതിര്‍ത്തുകൊണ്ട് ആരാധനക്കിടയിലേക്ക് അക്രമികള്‍ അപ്രതീക്ഷിതമായി അതിക്രമിച്ച് കയറുകയായിരുന്നു. ഫാ. ഇഷിവുവിനും മറ്റ് വിശ്വാസികള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ഒളിക്കുവാന്‍ കഴിഞ്ഞുവെങ്കിലും അവരെ പിന്തുടര്‍ന്ന അക്രമികള്‍ ഒളിസ്ഥലത്തുനിന്നും പുറത്തുവന്നില്ലെങ്കില്‍ റെക്ടറിയും ഇടവകയും അഗ്നിക്കിരയാക്കുമെന്നു പിഡ്ഗിന്‍ ഇംഗ്ലീഷിലും, ഫുലാനി ഭാഷയിലും ഭീഷണി മുഴക്കിയ ശേഷം റെക്ടറിയില്‍ പ്രവേശിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു.

നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ നിഷ്ക്രിയത്വം പാലിക്കുന്നത് ക്രൈസ്തവരുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്നും ക്രിസ്ത്യന്‍ നേതാക്കള്‍ വളരെമുന്‍പ് തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും തീവ്രവാദികളെ നിലക്ക് നിര്‍ത്തുവാന്‍ ഇതുവരെ മുഹമ്മദ്‌ ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Crime

ക്രൂരമായ ശാരീരിക പീഡനം, പിതാവിന്റെ കഴുത്തറത്തത് കണ്‍മുന്നില്‍, എങ്കിലും അവരോടു ക്ഷമിക്കുന്നു: ബൊക്കോഹറാമില്‍ നിന്ന് രക്ഷപ്പെട്ട നൈജീരിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി

Published

on

മൈദുഗുരി (നൈജിരിയ): ബൊക്കോഹറാം തീവ്രവാദികളുടെ ഇടയിൽ നിന്ന് അതിക്രൂരമായ വിധത്തിൽ നേരിട്ട പീഡനത്തിന്റെ വ്യാപ്തി വിവരിച്ച നൈജീരിയന്‍ ക്രിസ്ത്യൻ പെൺകുട്ടിയുടെ അനുഭവകഥ നൊമ്പരമാകുന്നു. തന്റെ പിതാവിനെ ശിരഛേദം ചെയ്യുകയും, പിന്നീട് തന്നെ ബന്ധിയാക്കി ദിവസങ്ങളോളം പീഡിപ്പിക്കുകയും ചെയ്ത ബൊക്കോഹറാം തീവ്രവാദികളോട് താന്‍ ക്ഷമിച്ചുവെന്നും അവരുടെ മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ജാനഡാ മാര്‍ക്കസ് എന്ന ഈ പെൺകുട്ടി പറയുന്നു. സ്വന്തം പിതാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയത് അടക്കം അനേകം ദുരന്തങ്ങൾക്ക് നേരിട്ട് സാക്ഷ്യം വഹിച്ച വ്യക്തി കൂടിയാണ് ജാനഡാ. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ഇന്റര്‍നാഷ്ണലാണ് ജാനഡാ മാര്‍ക്കസിന് ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോ ഹറാമില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകള്‍ പുറംലോകത്തെത്തിച്ചത്.

ആര്‍ക്കും ചിന്തിക്കുവാന്‍ പോലും കഴിയാത്ത ക്രൂരതകളാണ് ജാനഡക്ക് നേരിടേണ്ടി വന്നത്. ബൊക്കോഹറാം തീവ്രവാദികള്‍ തന്റെ പിതാവിന്റെ കഴുത്തില്‍ അരിവാള്‍ വെച്ചുകൊണ്ട് താനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ വെറുതെവിടാമെന്ന് പറഞ്ഞുവെന്ന് ജാനഡ നിറകണ്ണുകളോടെ പറഞ്ഞു. “ഇത് മറക്കുവാനും പൊറുക്കുവാനും എളുപ്പമല്ല, എങ്കിലും ഞാനവരോട് ഹൃദയം കൊണ്ട് ക്ഷമിക്കുന്നു. ഇത് ഞാന്‍ തന്നെയാണോ പറയുന്നത് എന്ന് എനിക്ക് വിശ്വസിക്കുവാന്‍ കഴിയുന്നില്ല. ഞാനവരുടെ ആത്മാക്കളുടെ മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു”- ഇരുപത്തിരണ്ടുകാരിയായ ജാനഡ പറഞ്ഞു.

രണ്ടു പ്രാവശ്യം ബൊക്കോഹറാമിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരാണ് ജാനഡയുടെ കുടുംബം. അതേതുടര്‍ന്ന്‍ ലേക്ക് ചാഡിലെ ബാഗാ പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ വീടുപേക്ഷിച്ച് ബോര്‍ണോ സംസ്ഥാനത്തിലെ അസ്കിര ഉബായിലെ പുതിയ വീട്ടിലേക്ക് അവര്‍ മാറുകയായിരുന്നു. മൈദുഗുരിയില്‍ കുറച്ച് കൃഷി ഭൂമി സ്വന്തമാക്കിയ ജാനഡയുടെ പിതാവ് അവിടെ കൃഷി നടത്തി വരികെയാണ് അടുത്ത വേട്ടയാടൽ ഉണ്ടായത്.

“ഞങ്ങളുടെ പേടിസ്വപ്നം അവസാനിച്ചു എന്ന സന്തോഷത്തിലായിരുന്നു ഞങ്ങള്‍. എന്നാല്‍ 2018 ഒക്ടോബര്‍ 20-ന് ഞങ്ങളുടെ സന്തോഷം അവസാനിച്ചു. കൃഷി ഭൂമിയില്‍ ക്രിസ്തീയ ഭക്തിഗാനവും പാടിക്കൊണ്ട് ജോലി ചെയ്തിരുന്ന ഞങ്ങളെ ബൊക്കോഹറാം വളഞ്ഞു. ചിന്തിക്കുവാന്‍ പോലും കഴിയാത്ത കാര്യമാണ് അവര്‍ ഞങ്ങളോട് ചെയ്തത്. താനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ അവര്‍ പിതാവിനെ നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക് എന്റെ സ്വന്തം മാംസവും രക്തവുമായി അങ്ങിനെ ചെയ്യുവാന്‍ കഴിയില്ലെന്നു പറഞ്ഞുകൊണ്ട് എന്റെ പിതാവ് മരണം വരിക്കുകയായിരുന്നു”- ജാനഡ പറയുന്നു.

തന്റെ നരകയാതന അവിടം കൊണ്ട് അവസാനിച്ചില്ലെന്നു പറഞ്ഞ ജാനഡ, 2020 നവംബര്‍ 9-ന് മറ്റൊരു സംഘം തീവ്രവാദികള്‍ തന്നെ ബന്ധിയാക്കുകയും 6 ദിവസത്തോളം തന്നെ ശാരീരികവും, മാനസികവുമായി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും കൂട്ടിച്ചേര്‍ത്തു. 2020 നവംബര്‍15-ന് മോചിതയായ ജാനഡ കുറച്ച് ദിവസങ്ങളോളം തന്റെ അമ്മക്കൊപ്പം ചിലവഴിച്ച ശേഷം മൈദുഗുരി രൂപതയുടെ കീഴിലുള്ള കത്തോലിക്കാ ട്രോമാ സെന്ററില്‍ പ്രവേശിപ്പിക്കപ്പെടുകയായിരിന്നു. നിരവധി വൈദ്യ പരിശോധനകള്‍ക്കും കൗണ്‍സിലുകള്‍ക്കും വിധേയയായ അവള്‍ ഇപ്പോള്‍ സൗഖ്യത്തിന്റെ പാതയിലാണ്.

കത്തോലിക്കാ ട്രോമാ കേന്ദ്രത്തില്‍ നിന്നും ലഭിച്ച വലിയ പിന്തുണയ്ക്കും സഹായത്തിനും അവൾ നന്ദിയർപ്പിച്ചു. പിൽക്കാലത്ത് ദൈവത്തിന്റെ ശക്തിയില്‍ സംശയിച്ച ജാനഡ പിന്നീട് തന്റെ കയ്പ്പേറിയ അനുഭവങ്ങള്‍ തന്നെ ദൈവവുമായി കൂടുതൽ അടുപ്പിച്ചുവെന്നും തന്റെ ക്രിസ്തു വിശ്വാസം ശക്തിപ്പെട്ടെന്നും കൂട്ടിച്ചേര്‍ത്തു. നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നൂറുകണക്കിന് സംഭവങ്ങളിൽ ഒന്ന് മാത്രമാണ് ജാനഡയുടേത്. ഇസ്ലാമിക ഭീകരർ നടത്തുന്ന അതിക്രൂരമായ വേട്ടയാടലിൽ രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്നത് സമാനതകളില്ലാത്ത പീഡനങ്ങളാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Hot News

Hot News3 weeks ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News4 weeks ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News4 weeks ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News2 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News3 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News3 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News3 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News3 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News4 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News4 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending