Connect with us

breaking news

നൈജീരിയയില്‍ നൂറുകണക്കിന് ക്രൈസ്തവരുടെ ജീവന്‍ രക്ഷിച്ച മുസ്ലീം ഇമാമിന് അമേരിക്കയുടെ അവാര്‍ഡ്

Published

on

കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ നൈജീരിയയില്‍ നടന്ന ആക്രമണത്തില്‍ 262 ക്രൈസ്തവരുടെ ജീവന്‍ ര ക്ഷിച്ച എണ്‍പത്തിമൂന്നുകാരനായ മുസ്ലീം ഇമാമ അബൂബക്കര്‍ അബ്ദുല്ലാഹിയെ ഈ വര്‍ഷത്തെ ഇന്റര്‍ നാഷണല്‍ റിലീജിയസ് ഫ്രീഡം അവാര്‍ഡ് നല്‍കി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആദരിച്ചു. അബ്ദുല്ലാഹിയെ കൂടാതെ 5 പേര്‍ കൂടി 2019 ലെ ഇന്റര്‍ നാഷണല്‍ റിലീജിയസ് ഫ്രീഡം അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. നിസ്വാര്‍ത്ഥമായി സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് ഇതര മതവിഭാഗത്തില്‍പ്പെട്ടവരുടെ ജീവന്‍ അബ്ദുല്ലാഹി രക്ഷിച്ചതെന്നും അദ്ദേഹത്തിന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ എല്ലാവരും കൊല്ലപ്പെടുമായിരുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
2018 ജൂണ്‍ 23 ന് തീവ്ര ഇസ്ലാമിക നിലപാടുള്ള ഫുലാനി മുസ്ലീം ഗോത്രക്കാര്‍ നടത്തിയ ആക്രമണത്തിനിടയ്ക്ക് സ്വന്തം ഭവനത്തിലും, മോസ്‌കിലും ഒളിപ്പിച്ചാണ് അബ്ദുല്ലാഹി ക്രസ്ത്യാനികളുടെ ജീവന്‍ രക്ഷിച്ചത്. തന്റെ മധ്യാഹ്ന നിസ്‌കാരം അവസാനിപ്പിക്കുമ്പോഴാണ് അബ്ദുല്ലാഹി പുറത്ത് വെടിയൊച്ച കേട്ടത്. ഗ്രാമത്തിലെ ക്രിസ്ത്യാനികള്‍ ജീവനു വേണ്ടി പരക്കം പായുന്നത് കണ്ട അബ്ദുല്ലാഹി ഒട്ടും മടിക്കാതെ അവരെ തന്റെ ഭവനത്തിലും സമീപത്തെ മുസ്ലീം പള്ളിയിലും ഒളിപ്പിക്കയായിരുന്നു. അതിനുശേഷം ഭവനത്തിന് പുറത്തിറങ്ങിയ ഇമാം അക്രമികളെ തന്റെ ഭവനത്തില്‍ പ്രവേശിക്കുന്നത് തടയുകയും ക്രൈസ്തവരുടെ ജീവന് പകരം തന്റെ ജീവന്‍ വാഗ്ദാനം ചെയ്തു.
അന്നത്തെ ആക്രമണത്തില്‍ ന്‍ഗാര്‍ ഗ്രാമത്തിലെ 84 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെങ്കിലും 262 പേരുടെ ജീവന്‍ അബ്ദുല്ലാഹി രക്ഷിച്ചു. സുഡാനിലെ മതന്യൂനപക്ഷങ്ങളുടടെ അവകാശ സംരക്ഷണത്തിനുവേണ്ടി അശ്രാന്തം പരിശ്രമിച്ച മുഹമ്മദ് യോസഫ് അബ്ദുല്‍റഹ്മാന്‍, വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ക്ക് വേണ്ടി വാദിക്കയും, വിവേചനത്തിനെതിരെ പോരാടുകയും, ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്ത ബ്രസീലിലെ ഇവാനിര്‍ ഡോസ് സാന്റോസ്, ഇറാഖില്‍ മതസ്വാതന്ത്ര്യത്തിനും, മനുഷ്യാവകാശങ്ങള്‍ക്കുമായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ച വില്യം, വിവിധ മതവിഭാഗങ്ങളും, മതനേതാക്കളും, മതസംഘടനകളുമായി സഹകരിച്ച് മതസ്വാതന്ത്യത്തിനായി പോരാടുന്ന സൈപ്രസ് സ്വദേശിനി സാല്‍പി എസ്‌കിഡിജിയന്‍ വെയ്‌ഡെറുഡുവുമാണ് അബ്ദുല്ലാഹിക്ക് പുറമേ അവാര്‍ഡിനര്‍ഹരായവര്‍.

httpss://www.facebook.com/NowThisNews/videos/2119269948380681/

breaking news

ഇന്ത്യയുടെ അഭിമാനം മംഗൾയാന് വിട;ബാറ്ററി തീര്‍ന്നു പേടകവുമായുള്ള ബന്ധം പൂർണമായും നഷ്ടപ്പെട്ടു

Published

on

ബെംഗലൂരു: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായി ബന്ധം പൂര്‍ണ്ണമായി നഷ്ടമായി എന്ന് റിപ്പോര്‍ട്ട്. ‘മംഗൾയാൻ’ പേടകത്തിന്‍റെ ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നുവെന്നാണ് വിശദീകരണം വരുന്നത്. ഇതോടെ ഇന്ത്യയുടെ ആദ്യത്തെ ഇന്‍റര്‍ പ്ലാനറ്ററി മിഷനായ ‘മംഗൾയാൻ’ ഒടുവിൽ എട്ടു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിടവാങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

450 കോടി രൂപയുടെ മാർസ് ഓർബിറ്റർ മിഷൻ 2013 നവംബർ അഞ്ചിനാണ് പിഎസ്എല്‍വി സി25 ഉപയോഗിച്ച് വിക്ഷേപിച്ചത്. മോം ( MOM) ബഹിരാകാശ പേടകം അതിന്‍റെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ 2014 സെപ്റ്റംബർ 24-ന് വിജയകരമായി പ്രവേശിക്കുകയായിരുന്നു.

“ഇപ്പോൾ മംഗള്‍യാന്‍ പേടകത്തില്‍ ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹ ബാറ്ററി പൂര്‍ണ്ണമായും തീർന്നു, ഇതോടെ ഇതുമായുള്ള ബന്ധം പൂര്‍ണ്ണമായി നഷ്ടമായി” ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

എന്നാല്‍ ഐഎസ്ആര്‍ഒ ദൌത്യം പൂര്‍ണ്ണമായും നഷ്ടമായോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. മാർസ് ഓർബിറ്റർ ക്രാഫ്റ്റ് ആറ് മാസത്തെ രൂപകൽപ്പന ചെയ്ത ദൗത്യമായിരുന്നു, എന്നാല്‍ അത് ഏകദേശം എട്ട് വർഷത്തോളം പ്രവർത്തിച്ചതായി ഐഎസ്ആർഒ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

മോം ( MOM) ഒരു സാങ്കേതിക പ്രദർശന സംരംഭമായിരുന്നു എന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്. ഉപരിതല ഭൗമശാസ്ത്രം, ഗ്രഹ രൂപഘടന, അന്തരീക്ഷ മാറ്റങ്ങള്‍, ഉപരിതല താപനില, അറ്റ്മോസ്ഫിയര്‍ എസ്കേപ് പ്രൊസസ്സ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാന്‍ ആകെ 15 കിലോഗ്രാം ഭാരമുള്ള അഞ്ച് ശാസ്ത്രീയ പേലോഡുകളാണ് ഇത് വഹിച്ചിരുന്നത്.

ഒപ്പം മാർസ് കളർ ക്യാമറ (എംസിസി), തെർമൽ ഇൻഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റർ (ടിഐഎസ്), മീഥെയ്ൻ സെൻസർ ഫോർ മാർസ് (എംഎസ്എം), മാർസ് എക്സോസ്ഫെറിക് ന്യൂട്രൽ കോമ്പോസിഷൻ അനലൈസർ (എംഇഎൻസിഎ), ലൈമാൻ ആൽഫ ഫോട്ടോമീറ്റർ (എൽഎപി) എന്നീ അഞ്ച് ഉപകരണങ്ങളും ഇതില്‍ ഉണ്ടായിരുന്നു.
http://theendtimeradio.com

Continue Reading

breaking news

പൂച്ച കടിച്ചതിന് ചികിത്സയ്ക്കെത്തിയ യുവതിയെ ആശുപത്രിക്കകത്തുവച്ച് നായകടിച്ചു

Published

on

വി​ഴി​ഞ്ഞം: പൂ​ച്ച ക​ടി​ക്ക് ചി​കി​ത്സ തേ​ടി വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ യു​വ​തി​യെ തെ​രു​വ് നാ​യ ക​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ച്ചു.

വി​ഴി​ഞ്ഞം കോ​ട്ടു കാ​ൽ ച​പ്പാ​ത്ത് അ​ജി​ത് ഭ​വ​നി​ൽ അ​പ​ർ​ണ(31) യ്ക്കാണ് ക​ടി​യേ​റ്റ​ത്.ഇ​ന്ന് രാ​വി​ലെ വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​യി​രു​ന്നു നാ​യ​യു​ടെ ആ​ക്ര​മ​ണം.

ര​ണ്ട് ദി​വ​സം മു​ൻ​പ് ഇ​വ​രെ പൂ​ച്ച ക​ടി​ച്ചി​രു​ന്നു. അ​തി​നാ​യു​ള്ള ആ​ദ്യ ഡോ​സ് മ​രു​ന്ന് പു​ല്ലു​വി​ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് എ​ടു​ത്തി​രു​ന്നു.

ര​ണ്ടാം ഡോ​സ് കു​ത്തി​വ​യ്പി​നാ​യി വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ അ​പ​ർ​ണ്ണ​യെ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ അ​ല​ഞ്ഞ് തി​രി​യു​ന്ന നാ​യ​ ക​ണം കാ​ലി​ൽ ക​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ക്കുകയായിരുന്നു.

തു​ട​ർ​ന്ന് ഇ​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നാ​യ കാ​ല​ങ്ങ​ളാ​യി ഇ​വി​ടെ ക​ഴി​യു​ന്ന​താ​ണെ​ന്നും ഞ​ങ്ങ​ൾ ഓ​ടി​ച്ചി​ട്ട് അ​ത് പോ​കു​ന്നി​ല്ലെ​ന്നു​മാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം നാ​യ ക​ടി​ച്ച​യു​ട​നെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ അ​ക​ത്തേ​ക്കു ക​യ​റി​പ്പോ​യെ​ന്നും മ​റ്റൊ​രു രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​ണ് മു​റി​വു ക​ഴു​കി​യ​തെ​ന്നും അ​പ​ർ​ണ​യു​ടെ പി​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.
Sources:azchavattomonline

http://theendtimeradio.com

Continue Reading

breaking news

കണ്ണടഞ്ഞാൽ വൈബ്രെഷൻ; ആന്റി സ്ലീപ്പിങ് ഹെൽമെറ്റ് അവതരിപ്പിച്ച് വിദ്യാർഥികൾ

Published

on

കോഴിക്കോട്: ബൈക്ക് ഓടിക്കുന്നവർ ഉറങ്ങിപ്പോകാതെയിരിക്കാൻ ആന്റി സ്ലീപ്പിങ് ഹെൽമെറ്റ് സാങ്കേതികവിദ്യയുമായി കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച്. എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ.
തുടർച്ചയായി രണ്ടോ മൂന്നോ സെക്കൻഡ് കണ്ണടഞ്ഞാൽ ഹെൽമെറ്റ് ശബ്ദമുണ്ടാക്കുകയും വൈബ്രേറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം വിദ്യാർഥികളായ എ.എം. ഷാഹിൽ, പി.പി. ആദർശ്, റിനോഷ, ടി.വി. ജിജു, പി.വി. യദുപ്രിയ എന്നിവരാണ് പ്രോജക്ട് തയ്യാറാക്കിയത്. വ്യവസായ വാണിജ്യ വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സംഘടിപ്പിച്ച യുവ 21 പ്രദർശനത്തിൽ പ്രോജക്ട് അവതരിപ്പിച്ചിരുന്നു.
Sources:Metro Journal

http://theendtimeradio.com

Continue Reading

Latest News

National13 hours ago

ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി.

ഷാർജ: ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ ആദ്യ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി. യു എ ഇ ചർച്ച് ഓഫ് ഗോഡ്...

Tech13 hours ago

ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒറ്റ ചാര്‍ജര്‍; നിയമം പാസാക്കി യൂറോപ്പ്

2024 മുതൽ, ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ്...

National14 hours ago

കത്തോലിക്കാ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അക്രമം

മധ്യപ്രദേശിൽ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിൽ നടത്തപ്പെടുന്ന സ്കൂളിലേക്ക് പരിപാടിക്ക് പോയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അതിക്രമം. 200,000 ത്തോളം ആളുകൾ താമസിക്കുന്ന ഖണ്ടവയിലെ സെന്റ് പയസ്...

Crime14 hours ago

ISWAP Terrorists Kill Two Christian Business Owners

Nigeria – On September 24, two militants suspected to belong to the terror group Islamic State West Africa Province (ISWAP),...

Media14 hours ago

News Hour Weekly News 05 October 2022 End Time News

  Share this post:Share on FacebookShare on WhatsAppShare on TwitterShare on PinterestShare on SMSShare on Email

us news14 hours ago

യേശുവിന്റെ ദർശനം വഴിത്തിരിവായി, ഇസ്ലാം ഉപേക്ഷിച്ച് വീണ്ടും ക്രിസ്തു വിശ്വാസത്തിൽ; അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം ശ്രദ്ധ നേടുന്നു

വാഷിംഗ്ടൺ ഡിസി: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതിന് ശേഷം അപ്രതീക്ഷിതമായി യേശുവിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മൈക്ക് വെസ്റ്റര്‍ഫീല്‍ഡ് എന്ന അമേരിക്കക്കാരന്‍ പുറത്തുവിട്ട വീഡിയോ സാക്ഷ്യം ശ്രദ്ധ നേടുന്നു. “ഐ...

world news2 days ago

Archaeologists discover burial cave filled with intact pottery dating to Ramses II, Exodus from Egypt

Israeli archaeologists said they have discovered an extremely rare 3,300 years old intact burial cave from the time of Pharaoh...

world news2 days ago

യുഎഇയിൽ ജോലി അന്വേഷിച്ച് എത്തുന്നവർക്ക് ഇനി ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ: അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലേക്ക് ഇനി മുതല്‍ തൊഴില്‍ തേടി വരുന്നവര്‍ക്കായി പ്രത്യേക തൊഴിലന്വേഷക വിസ നടപ്പിലാക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ഒക്ടോബര്‍ മൂന്നു മുതല്‍ ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ എന്ന...

world news2 days ago

Life of Saint Peter on the wall of Saint Peter’s Basilica; Thousands witnessed the first 3D multimedia exhibition

VATICAN CITY– As thousands of people sat in the dark in St. Peter’s Square, they watched fish jump from the...

National2 days ago

ത്രിപുരയില്‍ കത്തോലിക്ക പ്രാര്‍ത്ഥനാലയം തകര്‍ത്തു; അക്രമത്തിനിടയിലും പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ വിശ്വാസികള്‍

കൊമാലി: വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം ജാമാതിയ ഗോത്രവര്‍ഗ്ഗക്കാരായ ഗ്രാമവാസികള്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2-ന് ഏതാണ്ട് പതിനഞ്ചോളം കത്തോലിക്ക...

Crime3 days ago

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി

സൗദി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയ 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി. സൗദി വാണിജ്യ മന്ത്രാലയം ആണ് പിഴ ചുമത്തിയ വിവരം പുറത്തുവിട്ടത്....

world news3 days ago

Fr. Mbaka Now Sacked From Adoration Ministry Over Politically-related Preaching, Sent To Monastery

“Many people are wasting their time in the 2023 general elections. God said I should not reveal it,” Mbaka said...

Trending