Connect with us

Hot News

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2018; ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം

Published

on

 

സംസ്ഥാന സർക്കാരിന്റെ 2018-ലെ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 26-ന് വൈകിട്ട് അഞ്ച് വരെ മാധ്യമ പ്രവർത്തകർക്ക് എൻട്രികൾ അയയ്ക്കാം. 2018 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നീ വിഭാഗങ്ങൾക്കും ടിവി വാർത്താ റിപ്പോർട്ടർ, ക്യാമറാമാൻ, വീഡിയോ എഡിറ്റർ, ന്യൂസ് റീഡർ, മികച്ച അഭിമുഖം എന്നീ വിഭാഗങ്ങൾക്കുമാണ് അവാർഡുകൾ നൽകുന്നത്.

വികസനോൻമുഖ റിപ്പോർട്ടിംഗ്, ജനറൽ റിപ്പോർട്ടിംഗ്, കാർട്ടൂൺ അവാർഡുകൾക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനൽ കട്ടിങ്ങിനു പുറമേ മൂന്നു പകർപ്പുകൾ കൂടി അയയ്ക്കണം. വാർത്താ ചിത്രത്തിന്റെ 10 X 8 വലിപ്പത്തിലുള്ള നാല് പ്രതികളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയയ്ക്കേണ്ടതാണ്. മലയാളം ടിവി ചാനലുകളിലെ വാർത്താ ബുള്ളറ്റിനിൽ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളുടെ മൂന്നു വീതം ഡിവിഡി ഫോർമാറ്റാണ് സമർപ്പിക്കേണ്ടത്. ഒരു വാർത്ത പലഭാഗങ്ങളായി നൽകാതെ സമഗ്ര സ്വഭാവത്തോടെ ഒരു വാർത്താ റിപ്പോർട്ടായാണ് നൽകേണ്ടത്. ടിവി അവാർഡുകളിലെ മറ്റു വിഭാഗങ്ങളിലും മൂന്നു വീതം ഡിവിഡികൾ അയയ്ക്കണം. എൻട്രിയോടൊപ്പം ടൈറ്റിൽ, ഉള്ളടക്കം, ദൈർഘ്യം, വിവരണപാഠം എന്നിവ എഴുതി നൽകണം.

പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനൽ എന്നിവയുടെ പേര്, തിയതി, മാധ്യമ പ്രവർത്തകന്റെ കളർ ഫോട്ടോ എന്നിവ അടങ്ങിയ ബയോഡാറ്റ എൻട്രിയോടൊപ്പം മറ്റൊരു പേജിൽ ചേർത്തിരിക്കണം. ഒരു വിഭാഗത്തിലേക്ക് ഒരു എൻട്രി മാത്രമായിരിക്കും പരിഗണിക്കുന്നത്. ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എൻട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത് മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എൻട്രി അപേക്ഷകൻ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം. എൻട്രികൾ ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ലഭിക്കണം. അവാർഡ് സംബന്ധിച്ച മാർഗരേഖ www.prd.kerala.gov.in-ൽ പരിശോധിക്കാവുന്നതാണ്

Hot News

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

Published

on

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം.

പൊതു വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി പരിഷ്‌കരണത്തിലാണ് പുതുമയുള്ള നിർദേശമുള്ളത്. ഇതിനായി പുതിയ ഫോക്കസ് ഗ്രൂപ്പ് രൂപവത്കരിക്കാൻ തീരുമാനിച്ചു. ഇതോടെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിലുള്ള ഫോക്കസ് ഗ്രൂപ്പുകളുടെ എണ്ണം 26 ആകും.

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കീഴിലുള്ള എൻ.സി.ഇ.ആർ.ടി.യിലും 25 ഫോക്കസ് ഗ്രൂപ്പുകളാണ് നിർദേശിക്കുന്നത്. സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫോക്കസ് ഗ്രൂപ്പുകൾക്ക് രൂപം കൊടുക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെങ്കിലും 25-ൽ കൂടുതൽ ഇതുവരെ ഒരു സംസ്ഥാനവും ഉണ്ടാക്കിയിട്ടില്ല.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

Hot News

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

Published

on

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ നമ്പറുമായി ലയിപ്പിച്ചിരിക്കുന്നു.

എല്ലാ അടിയന്തര കോളുകൾക്കും ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ (1098) 112-മായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി മനോജ് കത്തിലൂടെ അറിയിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷനുകളുടെയും സിഡാക് എന്ന സെൻട്രൽ കംപ്യൂട്ടർ ഡെവലപ്‌മെന്റ് സെന്ററിന്റെയും സഹായത്തോടെയാണ് 112 ഇന്ത്യ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനതല നോഡൽ ഓഫീസർമാരെയും രണ്ടാം ലെവൽ ഓഫീസർമാരെയും തെരഞ്ഞെടുക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മിഷൻ വത്സലയ പ്രകാരം 1098 എന്ന ഹെൽപ്പ് ലൈൻ നമ്പർ 112 ലേക്ക് ലിങ്ക് ചെയ്യപ്പെടും.

അമേരിക്കയിൽ അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പർ ഉപയോഗിക്കുന്നതിനാൽ ഇന്ത്യയിൽ 112 ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആംബുലൻസിന് 108, പൊലീസിന് 100, അഗ്നിശമന സേനയ്ക്ക് 101, കുട്ടികളുടെ സംരക്ഷണത്തിന് 1098 എന്നിങ്ങനെയാണ്. ഇവ പ്രത്യേകം ഓർക്കുന്നതിനു പകരം 112 എന്ന ഒറ്റ എമർജൻസി നമ്പറിൽ വിളിച്ചാൽ എല്ലാ സേവനങ്ങളും ലഭിക്കുമെന്നാണ് കത്തിൽ പറയുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Hot News

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

Published

on

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു മിസ്‌ അമേരിക്ക മത്സരത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും മിസ്‌ മിന്നസോട്ട കിരീടം തന്നെ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ക്കായി രൂപപ്പെടുത്തിയെന്നു അവര്‍ പറയുന്നു. മിസ്‌ മിന്നസോട്ട എന്ന നിലയില്‍ കൂടുതല്‍ ആളുകളെ പരിചയപ്പെടുവാനും, ഓരോ ദിവസവും പല സ്ഥലങ്ങളിലെ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുമായി താന്‍ കണ്ടുമുട്ടിയിട്ടുണ്ടെന്നും കത്തോലിക്ക ഓണ്‍ലൈന്‍ മാധ്യമമായ ‘അലറ്റെയ’ക്ക് നല്‍കിയ അഭിമുഖത്തില്‍ കാതറിന്‍ പറഞ്ഞു. മിസ്‌ മിന്നസോട്ട മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചോദനമായത് 1983-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട സ്വന്തം അമ്മ തന്നെയായിരിന്നു.

‘മിസ്‌ അമേരിക്ക’യുടെ നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ഈ പദവിക്കര്‍ഹയായ പതിനൊന്നാമത് അമ്മ – മകള്‍ ജോഡികളാണ് ഇവര്‍. താന്‍ കണ്ടുമുട്ടിയ ഓരോ വ്യക്തിയും അറിയപ്പെടുവാനും, സ്നേഹിക്കപ്പെടുവാനും ആഗ്രഹിക്കുന്നവരായിരുന്നു. എങ്ങനെ ഒരു മിഷ്ണറിയായെന്ന ചോദ്യത്തിന്, മിന്നസോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ (എം.എസ്.യു) മാന്‍കാട്ടോ ന്യൂമാന്‍ സെന്ററില്‍ താന്‍ കണ്ടുമുട്ടിയ ചില ഫോക്കസ് മിഷ്ണറിമാരാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നായിരുന്നു കാതറിന്റെ മറുപടി. ആനന്ദത്തില്‍ ജീവിക്കുകയും എല്ലാം ക്രിസ്തുവിനായി തുറന്നു നല്‍കുകയും ചെയ്ത അവരുടെ ജീവിത ശൈലി തനിക്ക് പ്രചോദനമായി. വിശ്വാസത്തില്‍ ജീവിക്കുക മാത്രമല്ല വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതുണ്ടെന്നും താന്‍ മനസ്സിലാക്കിയതിന് ശേഷമാണ് താന്‍ ഫോക്കസ് മിനിസ്ട്രിയില്‍ ചേരുന്നതെന്നും കാതറിന്‍ പറയുന്നു.

മയാമി യൂണിവേഴ്സിറ്റിയിലെ ഫോക്കസ് ടീമിനൊപ്പമാണ് ഇപ്പോള്‍ കാതറിന്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ വിശുദ്ധ കുര്‍ബാനക്കും കാമ്പസ് പരിപാടികള്‍ക്കും, വിരുന്നിനും വിദ്യാര്‍ത്ഥികളെ ക്ഷണിക്കാറുണ്ടെന്ന് പറഞ്ഞ കാതറിന്‍, തങ്ങളുടെ ആദ്യ ബൈബിള്‍ ക്ലാസ്സിനു ഇതിനോടകം തന്നെ തുടക്കമായെന്നും കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളോടൊപ്പം ക്രിസ്തുവുമായുള്ള ബന്ധം കൂടുതല്‍ ആഴപ്പെടുത്തുന്നതില്‍ കൂടുതല്‍ ആനന്ദം വേറെ എന്താണെന്നും കാതറിന്‍ ചോദിക്കുന്നു. ദൈവത്തിന്റെ പദ്ധതി എന്താണെന്നറിയുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ദിവസംതോറുമുള്ള പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥനയിലൂടെ യേശുവുമായുള്ള നമ്മുടെ ബന്ധവും, വിശ്വാസവും കെട്ടിപ്പടുക്കുവാനും, അവന്റെ ജ്ഞാനത്തിലേക്ക് നമ്മുടെ ഹൃദയം തുറക്കുവാനും കഴിയുമെന്ന വാക്കുകളോടെയാണ് കാതറിന്റെ അഭിമുഖം അവസാനിക്കുന്നത്.

കാമ്പസ് മിനിസ്ട്രികള്‍, ചാപ്ലൈന്‍മാര്‍, വൈദികര്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മിഷ്ണറിമാരാണ് ഫോക്കസ് മിഷ്ണറി (ഫെല്ലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്). 2022-2023 വര്‍ഷത്തില്‍ 216 സ്ഥലങ്ങളിലായി 861 ഫോക്കസ് മിഷ്ണറിമാരാണ് മിഷണറി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2027-ഓടെ ലോകമെമ്പാടുമായി 250-ലധികം മേഖലകളിലായി ആയിരത്തിലധികം മിഷ്ണറിമാര്‍ ക്രിസ്തുവിനെ ആയിരങ്ങള്‍ക്ക് പകരുവാന്‍ തങ്ങളുടെ സേവനം ആരംഭിക്കുമെന്നാണ് സംഘടനയുടെ പ്രതീക്ഷ.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Latest News

world news12 hours ago

Archaeologists discover burial cave filled with intact pottery dating to Ramses II, Exodus from Egypt

Israeli archaeologists said they have discovered an extremely rare 3,300 years old intact burial cave from the time of Pharaoh...

world news13 hours ago

യുഎഇയിൽ ജോലി അന്വേഷിച്ച് എത്തുന്നവർക്ക് ഇനി ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ: അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലേക്ക് ഇനി മുതല്‍ തൊഴില്‍ തേടി വരുന്നവര്‍ക്കായി പ്രത്യേക തൊഴിലന്വേഷക വിസ നടപ്പിലാക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ഒക്ടോബര്‍ മൂന്നു മുതല്‍ ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ എന്ന...

world news13 hours ago

Life of Saint Peter on the wall of Saint Peter’s Basilica; Thousands witnessed the first 3D multimedia exhibition

VATICAN CITY– As thousands of people sat in the dark in St. Peter’s Square, they watched fish jump from the...

National14 hours ago

ത്രിപുരയില്‍ കത്തോലിക്ക പ്രാര്‍ത്ഥനാലയം തകര്‍ത്തു; അക്രമത്തിനിടയിലും പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ വിശ്വാസികള്‍

കൊമാലി: വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം ജാമാതിയ ഗോത്രവര്‍ഗ്ഗക്കാരായ ഗ്രാമവാസികള്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2-ന് ഏതാണ്ട് പതിനഞ്ചോളം കത്തോലിക്ക...

Crime2 days ago

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി

സൗദി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയ 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി. സൗദി വാണിജ്യ മന്ത്രാലയം ആണ് പിഴ ചുമത്തിയ വിവരം പുറത്തുവിട്ടത്....

world news2 days ago

Fr. Mbaka Now Sacked From Adoration Ministry Over Politically-related Preaching, Sent To Monastery

“Many people are wasting their time in the 2023 general elections. God said I should not reveal it,” Mbaka said...

Tech2 days ago

ഇന്‍സ്റ്റാഗ്രാം റീല്‍സ് മാതൃകയില്‍ വീഡിയോകളുമായി ട്വിറ്റര്‍

ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്തുന്ന സോഷ്യൽ മീഡിയ വെബ്സൈറ്റുകളുടെ പട്ടികയിൽ ട്വിറ്ററും. ട്വിറ്ററിന്റെ ഐഒഎസ് ആപ്പില്‍ സ്‌ക്രീന്‍ മുഴുവനായി കാണുന്ന വീഡിയോകള്‍ ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സെപ്റ്റംബർ 29ന്...

breaking news2 days ago

ഇന്ത്യയുടെ അഭിമാനം മംഗൾയാന് വിട;ബാറ്ററി തീര്‍ന്നു പേടകവുമായുള്ള ബന്ധം പൂർണമായും നഷ്ടപ്പെട്ടു

ബെംഗലൂരു: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായി ബന്ധം പൂര്‍ണ്ണമായി നഷ്ടമായി എന്ന് റിപ്പോര്‍ട്ട്. ‘മംഗൾയാൻ’ പേടകത്തിന്‍റെ ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നുവെന്നാണ് വിശദീകരണം വരുന്നത്. ഇതോടെ ഇന്ത്യയുടെ...

us news2 days ago

ദിവ്യധാര മ്യൂസിക്ക് നൈറ്റും ദിവ്യവാര്‍ത്ത 20-ാം വാര്‍ഷിക അവാര്‍ഡ് വിതരണവും നടന്നു

ഡാളസ് : ദിവ്യധാര മിനിസ്ട്രീസിന്റെ ബാനറില്‍ ദിവ്യധാര മ്യൂസിക് നൈറ്റും ദിവ്യവാര്‍ത്ത അവാര്‍ഡ് വിതരണവും നടന്നു. സെപ്റ്റംബര്‍ 18 ഞായര്‍ വൈകിട്ട് 6.30 ന് മസ്‌കിറ്റിലുള്ള (ഡാളസ്)...

Tech3 days ago

പുതിയ നോട്ട് ഫീച്ചറുമായി ഇൻസ്റ്റഗ്രാം

24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകുന്ന പുതിയ നോട്ട് ഫീച്ചറുമായി ഇൻസ്റ്റഗ്രാം. ചെറിയ നോട്ടുകൾ സൃഷ്ടിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. 60 അക്ഷരങ്ങൾ വരെ ഇൻസ്റ്റാഗ്രാം നോട്ട്സിൽ...

Medicine3 days ago

14 മരുന്നുസംയുക്തങ്ങൾ നിരോധിക്കാൻ ശുപാർശ ചെയ്ത് ഡിസിജിഐ

ന്യൂഡല്‍ഹി: ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) ഉപദേശക സമിതി ‘ഫിക്സഡ് ഡോസ് കോമ്പിനേഷൻ’ വിഭാഗത്തിലുള്ള 19 കോക്ടെയിൽ (സംയോജിത) മരുന്നുകളിൽ 14 എണ്ണം നിരോധിക്കാൻ...

Crime3 days ago

Khmer Bible editor’s treason conviction upheld in Cambodia

Cambodia’s Supreme Court has upheld a six-year jail term imposed on Theary Seng, a prominent Christian and pro-democracy advocate who...

Trending