Connect with us

National

ഒര്‍ലന്റോയില്‍ സംഗീതനിശ ഒക്‌ടോബര്‍ 5 ന്

Published

on

ഫ്‌ളോറിഡ: ക്രിസ്തീയ സംഗീത ലോകത്തെ ഗന്ധര്‍വ ഗായകന്‍ കെസ്റ്ററും സംഘവും അവതരിപ്പിക്കുന്ന ”സ്‌നേഹാഞ്ജലി” സംഗീത ആലാപനം ഒക്‌ടോബര്‍ 5ന് ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ഒര്‍ലന്റോ ഐപിസി ചര്‍ച്ചില്‍ നടക്കും. കെസ്റ്ററിനോടൊപ്പം ഗാനങ്ങള്‍ ആലപിക്കുവാന്‍ അനുഗ്രഹീത ഗായിക എലിസബത്ത് രാജുവും ഉണ്ടായിരിക്കും.
ജനലക്ഷങ്ങള്‍ക്ക് ആശ്വാസമായ സൂപ്പര്‍ ഹിറ്റ് ഭക്തിഗാനങ്ങള്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ക്കായി ബന്ധപ്പെടുക : www.ipcorlando.org/kester
അലക്‌സാണ്ടര്‍ ജോര്‍ജ്ജ് : 407 484 8838, ബെന്നി ജോര്‍ജ്ജ്: 407 341 7963, സജിമോന്‍ മാത്യൂ : 407 319 2312, കോശി മാത്യൂ : 407 230 2300, സാം കുര്യാക്കോസ് : 407 574 9961, രാജു പൊന്നോലില്‍ : 407 616 6247, സ്റ്റീഫന്‍ ഡാനിയേല്‍ : 407 242 3418, അലക്‌സ് യോഹന്നാന്‍ : 407 718 6037.

National

ഐപിസി ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 2025 ജനുവരി 2 വ്യാഴം രാവിലെ 10 മണിക്ക്

Published

on

ഇൻഡ്യാ പെന്തകോസ്ത് ദൈവസഭ ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 2025 ജനുവരി 2 വ്യാഴം രാവിലെ 10.00 മണിക്ക് അടിമാലി താജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ സി തോമസ് പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയും ഐ പി സി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് മുഖ്യസന്ദേശം നൽകുകയും ചെയ്യുന്നു. മേഖലയിലെ എല്ലാ ദൈവദാസന്മാരും ദൈവജനവും ഈ യോഗത്തിൽ സംബന്ധിക്കുമെന്ന് ഐപിസി ഇടുക്കി മേഖല സെക്രട്ടറി അഡ്വ.ജോൺലി ജോഷ്വാ അറിയിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ കുടുംബ സംഗമത്തിന് അനുഗ്രഹ സമാപ്തി

Published

on

പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ കുടുംബസംഗമം 2024 ഡിസംബർ 9 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ആലപ്പുഴ ആറാട്ടുവഴി IPC പ്രയർ സെന്ററിൽ വച്ച് വളരെ അനുഗ്രഹമായി നടത്തപ്പെട്ടു. കേരള ചാപ്റ്റർ ചെയർമാൻ Pr. ഹാർട്ലി സാമൂവേൽ അധ്യക്ഷത വഹിച്ചു. ആലപ്പുഴ യൂണിറ്റ് ചെയർമാൻ Pr. മാത്യു ബെഞ്ചമിൻ പ്രാർത്ഥിച്ച് മീറ്റിങ്ങിന് തുടക്കം കുറിച്ചു. Pr. സോണി ആലപ്പുഴ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി. ആലപ്പുഴ യൂണിറ്റ് കോർഡിനേറ്റർ Br. കുഞ്ഞുമോൻ തോമസ് സ്വാഗതം ആശംസിച്ചു.

Evg. പി. എസ് ജോസഫ് മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് പ്രാർത്ഥനാ ധ്വനി ഇൻറർനാഷണൽ ഡയറക്ടർ Pr. ബെൻസൺ ഡാനിയൽ ഗുജറാത്ത് ദൈവവചന ശുശ്രൂഷ നിർവഹിച്ചു. Pr. മനോജ് പീറ്ററിന്റെ പ്രാർത്ഥനയോടെ ആദ്യ സെക്ഷൻ അനുഗ്രഹീതമായി പര്യവസാനിച്ചു.
ഇടവേളക്ക് ശേഷം പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ ഔദ്യോഗിക മീറ്റിംഗ് നടത്തപ്പെട്ടു. കൊല്ലം യൂണിറ്റ് ചെയർമാൻ Pr. രാജു പി. പി പ്രാർത്ഥിച്ച് ഈ മീറ്റിങ്ങിന് തുടക്കം കുറിച്ചു. കേരള ചാപ്റ്റർ കോർഡിനേറ്റർ Pr. മനോജ് എബ്രഹാം റാന്നി 2023-2024 പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അതേ തുടർന്ന് കേരള ചാപ്റ്റർ ചെയർമാൻ Pr. ഹാട്ർലി സാമൂവേൽ 2024-2025 പ്രവർത്തന വർഷത്തേക്കുള്ള ഭാവി പരിപാടികൾ “വിഷൻ 2025” അവതരിപ്പിച്ചു.

കേരള കൗൺസിലിൽ ഒഴിവ് വന്ന ഔദ്യോഗിക സ്ഥാനങ്ങളിലേക്കുള്ള ചുമതലക്കാരുടെയും കൗൺസിൽ അംഗങ്ങളുടെയും തിരഞ്ഞെടുപ്പിന് Pr. ബെൻസൺ ഡാനിയേൽ നേതൃത്വം നൽകി. കേരള ചാപ്റ്ററിന്റെ പുതിയ കോർഡിനേറ്റർ ആയി Pr. സിജി ജോൺസൺ കോട്ടയം തെരഞ്ഞെടുക്കപ്പെട്ടു. പ്രയർ കോർഡിനേറ്റേഴ്സ് ആയി Evg.പി. എസ്. ജോസഫ്, Sr. മിനി ജൂബി എന്നിവരെ തിരഞ്ഞെടുത്തു. മിഷൻ കോർഡിനേറ്റേഴ്സ് ആയി Br. കുഞ്ഞുമോൻ ജോർജ്ജ് അടൂർ, Br. പി. വി സാം ആലപ്പുഴ എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ കോർഡിനേറ്റർ ആയി Br. മോൻസി സക്കറിയ പത്തനാപുരം, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായി Evg. സാബു തോമസ് ആലപ്പുഴ, Sr. ജെസി മനോജ് ആലപ്പുഴ, പാസ്റ്റർ തോമസ്‌ T വർഗീസ് കോട്ടയം എന്നിവരെ തിരഞ്ഞെടുത്തു.കൂടാതെ കൗൺസിൽ അംഗങ്ങളായി ആയി Br. സജു വി ചെറിയാൻ നിരണം, Sr. ബീന ആലപ്പുഴ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഓരോ പ്രവർത്തകർക്കും ഔദ്യോഗിക ഭാരവാഹികൾക്കും ഉള്ള ചുമതലയെ പറ്റി ഇൻറർനാഷണൽ ഡയറക്ടർ Pr. ബെൻസൺ ഡാനിയേൽ വിശദികരിച്ചു. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഭാരവാഹികൾക്കും അംഗങ്ങൾക്കും വേണ്ടി ജനറൽ കോർഡിനേറ്റർ Evg. സാജൻ ജോർജ്ജ് സമർപ്പണ പ്രാർത്ഥന നടത്തി. പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ പുറത്തിറക്കിയ 2025 ലെ കലണ്ടർ ജനറൽ കോർഡിനേറ്റർ Evg. സാജൻ ജോർജ്ജ് Pr. ബെൻസൺ ഡാനിയേലിനു നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.

ബഹ്‌റൈൻ ചാപ്റ്റർ കോർഡിനേറ്റർ Evg. സാം മാത്യു, ജനറൽ കോർഡിനേറ്റർ Evg. സാജൻ ജോർജ്ജ് എന്നിവർ ആശംസകൾ അറിയിച്ചകൊണ്ട് സംസാരിച്ചു.
അതിനെ തുടർന്ന് മിഷൻ കോർഡിനേറ്റർ Br. ജോജു മാത്യു കൃതഞ്ജത രേഖപ്പെടുത്തി. തുടർന്ന് കേരള ചാപ്റ്റർ മിഷൻ കോർഡിനേറ്റർ Pr. സുനിൽ പി കോശി പത്തനാപുരം പ്രാർത്ഥിക്കുകയും Pr. ഹാർട്ലി സാമുവേൽ ആശിർവാദം നൽകുകയും ചെയ്തതോടുകൂടി മീറ്റിംഗ് അവസാനിച്ചു.
 http://theendtimeradio.com

Continue Reading

National

102 – മത് തിരുവല്ലാ കൺവൻഷൻ പന്തലിന്റെ പണി ആരംഭിച്ചു

Published

on

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ 102 – മത് തിരുവല്ലാ ജനറൽ കൺവൻഷൻ 2025 ജനുവരി 20 മുതൽ 26 വരെ തിരുവല്ല, രാമൻചിറ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. കേരളാ സ്റ്റേറ്റ് നൂറ്റിരണ്ടാമത് വാർഷിക ജനറൽ കൺവൻഷന്റെ പന്തലിന്റെ പണി സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി പ്രാർത്ഥിച്ച് ആരംഭിച്ചു.

കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ക്രഡൻഷ്യൽ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ ഷൈജു ഞാറയ്‌ക്കൽ സങ്കീർത്തനം വായിച്ചു. കൗൺസിൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ പി എ ജറാൾഡ്, പി ആർ ഒ പാസ്റ്റർ ജെ ജോസഫ് , ബിലിവേഴ്സ് ബോർഡ് ജനറൽ സെക്രട്ടറി ബ്രദർ ജോസ് മറ്റത്തുകാല, ജോ. സെക്രട്ടറി ബ്രദർ അജി കുളങ്ങര, വൈ പി ഇ പ്രസിഡണ്ട് പാസ്റ്റർ മാത്യു ബേബി ഫീൽഡ് ഡയറക്ടർ പാസ്റ്റർ വൈ മോനി, പ്രെയർ ബോർഡ് ഡയറക്ടർ പാസ്റ്റർ അനിഷ് ഏലപ്പാറ, ചർച്ച് ഗ്രോത്ത് ഡയറക്ടർ പാസ്റ്റർ വൈ ജോസ്, ബ്രദർ ബിനോയി അലക്സ്, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ
പങ്കെടുത്തു.

Sources:fb

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news14 hours ago

കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കും; ഇന്ത്യക്കാർക്ക് ആശ്വാസമായി 2025-ൽ പുതിയ യുഎസ് വിസ നിയമനം

യുഎസിൽ ജോലി ചെയ്യാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പുതുവർഷം ആശ്വാസം പകരും. 2025 ജനുവരി 1 മുതൽ, ഇന്ത്യയിലെ യുഎസ് എംബസി, നോൺ-ഇമിഗ്രൻ്റ് വിസ അപ്പോയിൻ്റ്‌മെൻ്റുകൾ...

us news14 hours ago

ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

ചിക്കാഗോ: ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന്റെ രണ്ടു വര്‍ഷത്തെ കോര്‍ഡിനേറ്ററായി സിസ്റ്റര്‍ മോളി എബ്രഹാമിനേയും, ജോയിന്റ് കോര്‍ഡിനേറ്ററായി സിസ്റ്റര്‍ ഗ്രേസി തോമസിനേയും തെരഞ്ഞെടുത്തു. സിസ്റ്റര്‍ മിനി ജോണ്‍സന്റെയും,സിസ്റ്റര്‍ റോസമ്മ...

world news15 hours ago

രണ്ടര വർഷത്തെ നിയമപോരാട്ടം: നൈജീരിയയിൽ വ്യാജ മതനിന്ദാകേസിൽ ക്രൈസ്തവസ്ത്രീയെ കുറ്റവിമുക്തയാക്കി

അഞ്ചു മക്കളുടെ അമ്മ ആയ റോഡാ ജതൗ (47) എന്ന ക്രിസ്ത്യൻ സ്ത്രീയെ മതനിന്ദ ആരോപണങ്ങളിൽ നിന്നും പൂർണ്ണമായും കുറ്റവിമുക്തയാക്കി നൈജീരിയയിലെ വടക്കുകിഴക്കൻ ബൗച്ചി സ്റ്റേറ്റിലെ ഒരു...

us news2 days ago

Biblical Archaeology From the Holy Land Revealed: ‘You’re Almost Touching…History’

An Israeli entrepreneur on a mission to highlight biblical artifacts has brought his “treasures from the Holy Land” to America....

Movie2 days ago

‘I Want to Believe’: Comedian Matt Rife Reveals He Got Baptized After Death in Family

Moved by his grandfather’s death, oft-raunchy comedian Matt Rife is exploring faith. After admitting he has “never been a super...

Hot News2 days ago

പത്തു കല്‍പ്പനകളുടെ ശിലാഫലകത്തിന് ലേലത്തിൽ ലഭിച്ചത് 50 ലക്ഷം ഡോളർ

ന്യൂയോർക്ക്: ബൈബിളിലെ പത്തു കല്പനകള്‍ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും പുരാതനമായ ശിലാഫലകത്തിനു ലേലത്തിൽ ലഭിച്ചത് 50 ലക്ഷം ഡോളർ. ബൈബിളിലെ കല്‍പ്പനകൾ രേഖപ്പെടുത്തിയ, അറിയപ്പെടുന്നതും ഏറ്റവും പഴക്കമുള്ളതുമായ...

Trending

Copyright © 2019 The End Time News