Connect with us

Media

ഐ സി പി എഫ് ക്യാമ്പ്

Published

on

മുട്ടമണ്‍: ഐസിപിഎഫ് പാലക്കാട് ജില്ല ക്യാമ്പ് ഡിസംബര്‍ 25-27 വരെ അകത്തേത്തറ ശാലേം ബൈബിള്‍ സെമിനാരിയിലും കോട്ടയം ജില്ലാ ക്യാമ്പ് ഡിസംബര്‍ 25-28 വരെ മാങ്ങാനം ക്രൈസ്തവാശ്രമത്തിലും ചാലക്കുടി ഏരിയാ ക്യാമ്പ് ഡിസംബര്‍ 26-28 വരെ ശാന്തിനികേതന്‍ സെന്ററിലും നെയ്യാറ്റിന്‍കര ഏരിയാ ക്യാമ്പ് ഡിസംബര്‍ 26-28 വരെ പശുവക്കല്‍ എല്‍എസി സെന്ററിലും കോഴിക്കോട് ഏരിയാ ക്യാമ്പ് ഡിസംബര്‍ 26-28 വരെ നവജ്യോതിസ് റിട്രീറ്റ് സെന്ററിലും നടക്കും.

Articles

ഒരു വ്യക്തി ഒരു പാപം പ്രവർത്തിക്കുന്നതിനു മുൻപ് മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്.

Published

on

നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തിന് മാരകമായ ഒരു അസുഖം വന്നാൽ, അതുമൂലം നമുക്ക് ജീവഹാനി സംഭവിച്ചേക്കാമെന്ന ഒരവസ്ഥ ഉണ്ടായാൽ, സമർത്ഥരായ ഡോക്ടർമാർ നമ്മുടെ ജീവൻ രക്ഷിക്കുന്നതിനായി രോഗം പിടിപെട്ട അവയവം മുറിച്ചു മാറ്റാറുണ്ട്.

വളരെ ക്രൂരവും നിഷ്ടൂരവും ആയ ഒരു പ്രവൃത്തി എന്ന് പ്രഥമദൃഷ്ടിയിൽ തോന്നാമെങ്കിലും, ആ പ്രവർത്തിയിലെ നന്മ നമ്മൾ മനസ്സിലാക്കുന്നത്‌ അതുമൂലം ഒരു ജീവൻ രക്ഷപെട്ടു എന്ന് തിരിച്ചറിയുമ്പോഴാണ്. ഇതുപോലെ തന്നെ ആൽമീയ ജീവിതവും നാം ശ്രദ്ധിക്കണം.

പാപം ചെയ്യാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും നമ്മിൽ ഉണ്ടെങ്കിൽ, അത് എന്തുതന്നെ ആയിരുന്നാലും, നമുക്ക് എത്ര പ്രിയപ്പെട്ടവയാണെങ്കിലും, എത്ര അധികം ഉപകാരപ്രദമായവ ആണെങ്കിലും, നിത്യജീവൻ നഷ്ടമാകാതിരിക്കാൻ അതിനെ നമ്മിൽ നിന്ന് പിഴുതെറിയാനാണ് ഈശോ ആവശ്യപ്പെടുന്നത്.

നമ്മുടെ ചില വരുമാന മാർഗ്ഗങ്ങളും സുഹൃത്ബന്ധങ്ങളുമെല്ലാം പലപ്പോഴും പാപകരമായ ആശയങ്ങൾ നമുക്ക് പകർന്നുതരുന്ന അവയവങ്ങൾ ആകാറുണ്ട്. പലപ്പോഴും അവയെ വിട്ടുപേക്ഷിക്കുന്നത് ഒട്ടേറെ വേദനയും അസൌകര്യങ്ങളും സൃഷ്ടിച്ചുവെന്നും വരാം. മാത്രവുമല്ല, നമ്മിലെ ഭയവും അരക്ഷിതാബോധവും ഇത്തരത്തിലുള്ള പാപസാഹചര്യങ്ങളെ വിട്ടുപേക്ഷിക്കാന്‍ തടസ്സമാകാറുമുണ്ട്. ഈ അവസരങ്ങളിലെല്ലാം, നമ്മെ ദാസരിൽ നിന്നും സുഹൃത്തുക്കളുടെ സ്ഥാനം നൽകി ഉയർത്തുകയും, നമുക്കുവേണ്ടി സ്വജീവൻ ത്യജിക്കുകയും ചെയ്ത യേശുവിന്റെ സ്നേഹം നമുക്ക് പ്രചോദനമാകണം.

ഒരു വ്യക്തി ഒരു പാപം പ്രവർത്തിക്കുന്നതിനു മുൻപ് മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട് എന്നാണ് ആശയം, അഭിലാഷം, അനുമതി. പാപം പ്രവൃത്തിയിൽ എത്താതെ ഇരിക്കണമെങ്കിൽ, ശരീരത്തെയല്ല നിയന്ത്രിക്കേണ്ടത്, ഹൃദയത്തെയാണ്‌. പാപം ചെയ്യാനുള്ള ആശയം നമ്മുടെ ഹൃദയത്തിലേയ്ക്ക് എത്തുന്ന വഴികളെക്കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കുകയും, പാപത്തിൽ നിന്ന് അകന്ന് നിൽക്കാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യാം.
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

കർത്താവ് പറയുന്നു ധൈര്യമായിരിക്കുക

Published

on

ദൈവം നമ്മുടെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധാലുവാണ്. കേവലം നിസ്സാരമെന്നു തോന്നാവുന്ന കുരുവികളേക്കുറിച്ചും, പൊഴിഞ്ഞുപോകാനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മുടിയിഴകളെക്കുറിച്ചും വരെ ശ്രദ്ധയുള്ളവനാണ് സ്വർഗ്ഗസ്ഥനായ പിതാവ്. എന്നാൽ ഇത് പൂർണ്ണമായും ഗ്രഹിക്കാതെ, ജീവിതത്തിൽ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടാകുമ്പോൾ സർവശക്തനായ സ്വർഗ്ഗീയപിതാവിൽ അഭയം തേടാതെ, ഭയത്തിനു കീഴടങ്ങുന്ന പ്രവണത നമ്മളിൽ എല്ലാവരിലും ഉണ്ട്.

പ്രസ്തുത വചനഭാഗത്തിൽ പൗലോസിനോട് കർത്താവ് പറയുന്നതാണ്, ധൈര്യമായിരിക്കുക എന്നുള്ളത്. വിട്ടുവീഴ്‌ച കൂടാതെ ദൈവകല്‌പനകൾ അനുസരിക്കുന്നതു നിമിത്തം വളരെ അധികം കഷ്ടതകൾ പൗലോസിന് ജീവിതത്തിൽ അനുഭവിക്കേണ്ട സാഹചര്യം ഉണ്ടായി. ജീവിതത്തിൽ തെറ്റായ ഭയത്തിനു അടിപ്പെടുന്നതാണ് നമ്മുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണം. ശരീരത്തെയോ ജീവനെ തന്നെയോ നശിപ്പിക്കാൻ കഴിവുള്ളവയെ അല്ല നമ്മൾ ഭയക്കേണ്ടത്; ദൈവത്തെയാണ് നാം ഭയപ്പെടേണ്ടത്. ദൈവഭയം ഉള്ളവർ മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം ദൈവഭയം മറ്റെല്ലാ ഭയങ്ങൾക്കുമുള്ള പ്രതിവിധിയാണ്. “കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിൻ; അവിടുത്തെ ഭയപ്പെടുന്നവർക്ക്‌ ഒന്നിനും കുറവുണ്ടാകുകയില്ല” എന്ന് സങ്കീർത്തനം 34:9 ൽ പറയുന്നു.

ജീവിതത്തിലെ ഭയപ്പെടുത്തുന്ന ഏത് പ്രതിസന്ധിയിലും കർത്താവിനോട് പ്രാർത്ഥിക്കുക അവിടുന്ന് ഉത്തരം നൽകും. ജീവിത പ്രതിസന്ധിയിൽ പലപ്പോഴും പ്രാർത്ഥനയിൽ യാതൊരു കാര്യവുമില്ല എന്ന് നാം ചിന്തിക്കും. ദൈവം നമുക്ക് വേണ്ടതെല്ലാം നല്കാൻ കഴിവുള്ളവനാണ്‌ എന്ന വിശ്വാസത്തോടൊപ്പം, നമുക്കാവശ്യമുള്ളവ നമ്മേക്കാൾ നന്നായി അറിയുന്നവനാണ് ദൈവം എന്ന ബോധ്യവും നമ്മുടെ ആവശ്യങ്ങളിൽ സഹായംതേടി ദൈവത്തെ സമീപിക്കുമ്പോൾ നമുക്കു ഉണ്ടാവണം. വി പൗലോസിനോട് മാത്രം അല്ല നാം ഒരോരുത്തർക്കും കർത്താവ് പറയുന്നു ധൈര്യമായിരിക്കുക എന്ന്. ഏത് പ്രതിസന്ധിയിലും ഭയപ്പെടാതെ, ധൈര്യത്തോടെ കർത്താവിനോട് പ്രാർത്ഥിക്കാം
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

പ്രതിസന്ധികളിൽ ഭയപ്പെടുമ്പോൾ ധൈര്യമായിരിക്കുക എന്നു പറഞ്ഞു ഓടി എത്തുന്നവനാണ് ദൈവം

Published

on

ദൈവം നമ്മുടെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധാലുവാണ്. കേവലം നിസ്സാരമെന്നു തോന്നാവുന്ന കുരുവികളേക്കുറിച്ചും, പൊഴിഞ്ഞുപോകാനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മുടിയിഴകളെക്കുറിച്ചും വരെ ശ്രദ്ധയുള്ളവനാണ് സ്വർഗ്ഗസ്ഥനായ പിതാവ്. എന്നാൽ ഇത് പൂർണ്ണമായും ഗ്രഹിക്കാതെ, ജീവിതത്തിൽ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടാകുമ്പോൾ സർവശക്തനായ സ്വർഗ്ഗീയപിതാവിൽ അഭയം തേടാതെ, ഭയത്തിനു കീഴടങ്ങുന്ന പ്രവണത നമ്മളിൽ എല്ലാവരിലും ഉണ്ട്.

പ്രസ്തുത വചനഭാഗത്തിൽ പൗലോസിനോട് കർത്താവ് പറയുന്നതാണ്, ധൈര്യമായിരിക്കുക എന്നുള്ളത്. വിട്ടുവീഴ്‌ച കൂടാതെ ദൈവകല്‌പനകൾ അനുസരിക്കുന്നതു നിമിത്തം വളരെ അധികം കഷ്ടതകൾ പൗലോസിന് ജീവിതത്തിൽ അനുഭവിക്കേണ്ട സാഹചര്യം ഉണ്ടായി. ജീവിതത്തിൽ തെറ്റായ ഭയത്തിനു അടിപ്പെടുന്നതാണ് നമ്മുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണം. ശരീരത്തെയോ ജീവനെ തന്നെയോ നശിപ്പിക്കാൻ കഴിവുള്ളവയെ അല്ല നമ്മൾ ഭയക്കേണ്ടത്; ദൈവത്തെയാണ് നാം ഭയപ്പെടേണ്ടത്. ദൈവഭയം ഉള്ളവർ മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം ദൈവഭയം മറ്റെല്ലാ ഭയങ്ങൾക്കുമുള്ള പ്രതിവിധിയാണ്. “കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിൻ; അവിടുത്തെ ഭയപ്പെടുന്നവർക്ക്‌ ഒന്നിനും കുറവുണ്ടാകുകയില്ല” എന്ന് സങ്കീർത്തനം 34:9 ൽ പറയുന്നു

ജീവിതത്തിലെ ഭയപ്പെടുത്തുന്ന ഏത് പ്രതിസന്ധിയിലും കർത്താവിനോട് പ്രാർത്ഥിക്കുക അവിടുന്ന് ഉത്തരം നൽകും. ജീവിത പ്രതിസന്ധിയിൽ പലപ്പോഴും പ്രാർത്ഥനയിൽ യാതൊരു കാര്യവുമില്ല എന്ന് നാം ചിന്തിക്കും. ദൈവം നമുക്ക് വേണ്ടതെല്ലാം നല്കാൻ കഴിവുള്ളവനാണ്‌ എന്ന വിശ്വാസത്തോടൊപ്പം, നമുക്കാവശ്യമുള്ളവ നമ്മേക്കാൾ നന്നായി അറിയുന്നവനാണ് ദൈവം എന്ന ബോധ്യവും നമ്മുടെ ആവശ്യങ്ങളിൽ സഹായംതേടി ദൈവത്തെ സമീപിക്കുമ്പോൾ നമുക്കു ഉണ്ടാവണം. വി പൗലോസിനോട് മാത്രം അല്ല നാം ഒരോരുത്തർക്കും കർത്താവ് പറയുന്നു ധൈര്യമായിരിക്കുക എന്ന്. ഏത് പ്രതിസന്ധിയിലും ഭയപ്പെടാതെ, ധൈര്യത്തോടെ കർത്താവിനോട് പ്രാർത്ഥിക്കാം.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie4 hours ago

New Animated ‘JESUS’ Film Announced for Worldwide Release

The Jesus Film Project announced an animated remake of the 1979 “JESUS” movie set for release in December 2025. The...

National4 hours ago

ഉണര്‍വ്വ് 2024: യുണൈറ്റഡ് വേള്‍ഡ് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് 2024 ജനുവരി 7 മുതല്‍ 14 വരെ

തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ ജനുവരി 7 മുതല്‍ 14 വരെ നടക്കുന്ന യുണൈറ്റഡ് വേള്‍ഡ് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് ഉണര്‍വ്വ് 2024 മഹാസമ്മേളനത്തിന്റെ നടത്തിപ്പിനായി വിപുലമായ കമ്മറ്റിയെ തെരഞ്ഞെടുത്ത്...

world news4 hours ago

പെന്തക്കോസ്ത് മിഷന്‍ ദോഹ-ഖത്തര്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍

ദോഹ: മധ്യപൂര്‍വ ദേശത്തെ രണ്ടാമത്തെ ആത്മീയ സംഗമമായ ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ ദോഹ-ഖത്തര്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍ 26 വരെ നടക്കും.ദിവസവും വൈകിട്ട് 6ന്...

National4 hours ago

കരിയംപ്ലാവ്:വേള്‍ഡ് മിഷന്‍ ഇവാഞ്ചലിസം ദൈവസഭകളുടെ 75മത് ദേശീയ ജനറല്‍ കണ്‍വന്‍ഷന്‍ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍

കരിയംപ്ലാവ്:വേള്‍ഡ് മിഷന്‍ ഇവാഞ്ചലിസം ദൈവസഭകളുടെ 75മത് ദേശീയ ജനറല്‍ കണ്‍വന്‍ഷന്‍ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ 2024 ജനുവരി 15 മുതല്‍ 21 വരെ നടക്കും.ജനറല്‍ പ്രസിഡന്റും പെന്തക്കോസ്ത്...

Tech5 hours ago

വീഡിയോ മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാം: പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്,തുടര്‍ച്ചയായി ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വീഡിയോകളും മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്....

world news5 hours ago

കുടിയേറ്റ നിയന്ത്രണം: വിദ്യാർഥി വിസാ പരിശോധന കർശനമാക്കി രാജ്യങ്ങൾ

യുകെ വിദ്യാർഥികളുടെ വീസാ വ്യവസ്ഥകളിൽ ഉൾപ്പെടെ മാറ്റം വരുത്താൻ തീരുമാനം. കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. കാനഡ, ഓസ്ട്രേലിയ തുടങ്ങി പല രാജ്യങ്ങളും സമാന ചർച്ചകൾ...

Trending