Connect with us

Cricket

7 ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ആവശ്യപ്പെട്ട് ബംഗ്ലദേശ്.

Published

on

 

ബംഗ്ലദേശ് രാജ്യത്തിന്റെ സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്മാന്റെ നൂറാം ജന്മവാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിലേക്ക് ഇന്ത്യൻ താരങ്ങളെ ആവശ്യപ്പെട്ട് ബംഗ്ലദേശ്. ഏഷ്യ ഇലവനും ലോക ഇലവനും തമ്മിൽ നടക്കുന്ന മത്സരങ്ങളിൽ ഏഷ്യ ഇലവനുവേണ്ടി ഇന്ത്യൻ താരങ്ങളെ നൽകണമെന്നാവശ്യപ്പെട്ടാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർ‍ഡ് ബിസിസിഐയെ സമീപിച്ചിരിക്കുന്നത്. എം.എസ്. ധോണി, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാർ, രോഹിത് ശർമ എന്നീ താരങ്ങളെ വിട്ടുനൽകണമെന്നായിരുന്നു ആവശ്യം.

ആരൊക്കെ ഏഷ്യ ഇലവനു വേണ്ടി കളിക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തീരുമാനിക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് ദേശീയ മാധ്യമത്തോടു പറഞ്ഞു. ലഭ്യത അനുസരിച്ചു താരങ്ങളെ അയക്കാനാണ് ഏഷ്യൻ രാജ്യങ്ങളോട് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് സിഇഒ നിസാമുദ്ദീൻ ചൗധരി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പാക്കിസ്ഥാനിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങളെ ക്ഷണിച്ചിട്ടില്ലെന്നാണു തങ്ങൾക്കു ലഭിച്ച വിവരമെന്ന് ബിസിസിഐ പ്രതികരിച്ചു.

അടുത്ത വർഷം മാർച്ച് 18, 21 തീയതികളിലായി ധാക്കയിലാണ് ട്വന്റി20 മത്സരം നടക്കുക. പാക്കിസ്ഥാൻ ഇല്ലാത്ത സാഹചര്യത്തിൽ ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടുന്നതാകും ടൂർണമെന്റിൽ ഏഷ്യ ഇലവന്റെ ടീം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയുടെ സമയത്താണ് ധാക്കയിൽ ട്വന്റി20 മത്സരങ്ങൾ അരങ്ങേറുക. മാർച്ച് 12ന് ധരംശാലയിലാണ് ആദ്യ മത്സരം. 15ന് ലക്നൗവിലും 18ന് കൊൽക്കത്തയിലും മത്സരങ്ങൾ നടക്കും.

Cricket

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

Published

on

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Cricket

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു

Published

on

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് സ്പി​ൻ ഇ​തി​ഹാ​സം ഷെ​യ്ൻ വോ​ണ്‍ (52) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. താ​യ്‌​ല​ൻ​ഡി​ലെ കോ ​സാ​മു​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ഷെ​യ്ൻ വോ​ണി​നെ ത​ന്‍റെ വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ലോ​ക ക്രി​ക്ക​റ്റ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​ണ് ഷെ​യ്ൻ വോ​ണ്‍. ഓ​സ്ട്രേ​ലി​യ​ക്കാ​യി 145 ടെ​സ്റ്റി​ൽ നി​ന്ന് 3,154 റ​ണ്‍​സും 708 വി​ക്ക​റ്റും നേ​ടി. 194 ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് 293 വി​ക്ക​റ്റും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.

എ​ന്നാ​ൽ ദേ​ശീ​യ ജ​ഴ്സി​യി​ൽ ട്വ​ന്‍റി-20 ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. 55 ഐ​പി​എ​ല്ലി​ൽ നി​ന്നാ​യി 198 റ​ണ്‍​സും 57 വി​ക്ക​റ്റും വോ​ണ്‍ സ്വ​ന്തം പേ​രി​ലാ​ക്കി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ക്ല​ബ് ക്രി​ക്ക​റ്റി​ല്‍ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. ഏ​റെ നാ​ള്‍ ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ തു​ട​ര്‍​ന്ന അ​ദ്ദേ​ഹം പ​രി​ശീ​ല​ക വേ​ഷ​ത്തി​ലും തി​ള​ങ്ങി​യി​രു​ന്നു.

ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ പ്ര​ഥ​മ സീ​സ​ണി​ല്‍​ത്ത​ന്നെ ജേ​താ​ക്ക​ളാ​ക്കി​യ നാ​യ​ക​നാ​ണ് ഷെ​യ്ന്‍ വോ​ണ്‍. ഇ​തി​ന് ശേ​ഷം ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക സം​ഘ​ത്തി​ലും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.
http://theendtimeradio.com

Continue Reading

Cricket

കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

Published

on

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading
Advertisement The EndTime Radio

Featured

us news13 hours ago

ഇമ്മാനുൽ ഗോസ്പൽ മിഷൻ ചർച്ച് (IGM) ന്റെ ആഭിമുഖ്യത്തിൽ കൺവെൻഷനും യുവജനസമ്മേളനവും

അയർലണ്ടിലുള്ള പെന്തെക്കോസ്ത് സഭയായ ഇമ്മാനുൽ ഗൊസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കൺവൺഷനും, യൂത്ത് സെമിനാറും , 2024 October 31,November 1,2 തിയതികളിൽ IGM ചർച്ച് ഹാളിൽ...

National13 hours ago

വൈ.പി.ഇ. സ്റ്റേറ്റ് ടാലൻ്റ് ടെസ്റ്റ് മുളക്കുഴയിൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ. സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 31 ന് നടക്കും....

National13 hours ago

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024

മുംബൈ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024 നവംബർ 1-2, തീയതികളിൽ പനവേൽ സന്തോം നഗർ, ARC...

National14 hours ago

മെഗാ ക്രൂസൈഡ് പ്രത്യാശോത്സവത്തിന്റെ നടത്തിപ്പിനായി പ്രാർത്ഥനയും ആലോചന യോഗവും

കേരളത്തിൽ അന്ത്യ കാല ആത്മീയ ഉണർവിന്റെ കാഹളം മുഴങ്ങാൻ സമയം ആഗതം ആയിരിക്കുന്നു….. അന്ത്യ കാല ആത്മീയ ഉണർവ് ലക്ഷ്യമാക്കി സഭ സംഘടനാ വ്യത്യാസം ഇല്ലാതെ ആലപ്പുഴയിൽ...

world news14 hours ago

നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി

എഡോ (നൈജീരിയ): ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി. ഒക്‌ടോബർ 27 ഞായറാഴ്ചയാണ് രാജ്യത്തിൻ്റെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ...

National2 days ago

High Court Calls for Regulation of Christian Institutions in India

India — The High Court of Tamil Nadu made a significant statement on Oct. 23, saying there is a need...

Trending

Copyright © 2019 The End Time News