Connect with us

Travel

റെയിൽവേ ഇന്ന് മുതൽ പാഴ്സൽ സർവീസ് തുടങ്ങും

Published

on

തിരുവനന്തപുരം: ലോക്ക് ഡൗൺ പിൻവലിക്കുന്നതനുസരിച്ച് ട്രെയിൻ ഗതാഗതം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് മുതൽ പാഴ്സൽ സർവീസ് തുടങ്ങും. 14ന് ലോക്ക് ഡൗൺ പിൻവലിച്ചാൽ 15 മുതൽ യാത്രാട്രെയിനും ഓടും.

ഇന്ന് മുതൽ ദക്ഷിണ റെയിൽവേ എട്ട് പാഴ്സൽ ട്രെയിൻ സർവീസുകളാണ് നടത്തുന്നത്. 15ന് പതിവു പോലെ ജോലിക്കെത്തണമെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തേക്കുള്ള എല്ലാ ട്രെയിനുകളിലും അഞ്ചു ദിവസത്തെ ബുക്കിംഗ് ഫുള്ളാണ്. യാത്രക്കാർ ഓൺലൈൻ വഴി ബുക്ക് ചെയ്യുകയായിരുന്നു. ലോക്ക് ഡൗൺ നീണ്ടു പോയാൽ കാശ് തിരിച്ചു നൽകും.ചെന്നൈ- തിരുവനന്തപുരം മെയിലിൽ 15ന് ആർ.എ.സിയായിരുന്ന ടിക്കറ്റ് ഇപ്പോൾ വെയിറ്റിംഗ് ലിസ്റ്റിലായി. ചെന്നൈ- തിരുവനന്തപുരം എക്സ്‌പ്രസിൽ ആദ്യ മൂന്നു നാൾ ടിക്കറ്റ് കിട്ടാനില്ല. മറ്റു ദിവസങ്ങളിൽ 150ൽ താഴെ സീറ്റുകൾ മാത്രം. മലബാർ ഭാഗത്തേക്കുള്ള ട്രെയിനുകളിലും സമാന അവസ്ഥയാണ്. മംഗലാപുരം മെയിലിൽ 15, 16, 17 തീയതികളിലും വെയിറ്റിംഗ് ലിസ്റ്റാണ്. മംഗലാപുരം എക്സ്‌പ്രസിൽ 15ന് ടിക്കറ്റ് ലഭ്യമല്ല. 16, 17 തീയതികളിൽ ആർ.എ.സി. ബാക്കി ദിവസങ്ങളിൽ ഇരുനൂറ്റമ്പതോളം ടിക്കറ്റുകൾ ഇപ്പോൾ ലഭ്യം. എന്നാൽ സംസ്ഥാനത്ത് നിന്ന് തമിഴ്നാട്ടിലേക്കുള്ള ട്രെയിനുകളിൽ സീറ്റുണ്ട്. ആദ്യഘട്ടത്തിൽ പ്രതിദിന സർവീസുകൾ മാത്രമേ ഉണ്ടാവൂ.

ദിവസവും രാവിലെ കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് പാഴ്സൽ സർവീസ് ആരംഭിക്കുക. ദക്ഷിണ റെയിൽവേയുടെ മറ്റ് പാഴ്സൽ സർവീസുകളെല്ലാം ചെന്നൈയിൽ നിന്ന് ഡൽഹി,​ കോയമ്പത്തൂർ,​ നാഗർകോവിൽ എന്നിവിടങ്ങളിലേക്കാണ്.

Travel

ഇനി ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍,; ‘ലൈസന്‍സ് റദ്ദാക്കും, ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല’; എംവിഡി മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി.

എംവിഡി കുറിപ്പ്: ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതില്‍ കൂടുതലും കാണാറുണ്ട്.

ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാല്‍ തന്നെ ഈ ‘വീരകൃത്യം’ ശിക്ഷാര്‍ഹവുമാണ്. ഇത്തരത്തില്‍ 2 ല്‍ കൂടുതല്‍ പേര്‍ ഒരു ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടേയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടിവരും. ട്രിപ്പിള്‍ ട്രിപ്പുകള്‍ ഒരു പക്ഷെ നിയമനടപടികള്‍ നേരിടാന്‍ പോലും അവശേഷിക്കാതെയാകും അവസാനിക്കുക. ദയവായി ഇരുചക്ര വാഹനങ്ങളില്‍ ഒരു തരത്തിലുമുള്ള സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.

Sources:NEWS AT TIME

http://theendtimeradio.com 

Continue Reading

Travel

ഗ്രൗണ്ടിൽ ഇനി ‘H’ മാത്രം പോരാ; ഡ്രൈവിങ് ടെസ്റ്റില്‍ അടിമുടി മാറ്റം, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ലഭിക്കാൻ ഗ്രൗണ്ടിൽ ഇനി ‘H’ എടുത്താൽ മാത്രം മതിയാകില്ല. ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങൾക്കും വൈദ്യുതവാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് കാൽപ്പാദങ്ങൾ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ നിർബന്ധമാക്കി. പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് പുറത്തിറക്കി. മാറ്റങ്ങൾ മേയ് ഒന്ന് മുതൽ നിലവിൽ വരും.

ഉത്തരവിലെ നിർദേശങ്ങൾ

ഗിയറുള്ള ഇരുചക്രവാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിന് കാൽപ്പാദം കൊണ്ട് ഗിയർ മാറ്റുന്ന തരത്തിലുള്ളതും 95 സി.സിയ്ക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ വാഹനങ്ങൾ ഉപയോഗിക്കണം. കൈകൾ കൊണ്ട് ഗിയർ മാറ്റുന്ന തരം ഇരുചക്ര വാഹനങ്ങൾ കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പാടില്ല.
മോട്ടോർ സൈക്കിൾ ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് വാഹനഗതാഗതമുള്ള റോഡിൽ നടത്തണം. ഗ്രൗണ്ടിൽ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.
ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങളുടെ കാലാവധി 15 വർഷമാക്കി നിജപ്പെടുത്തി. നിലവിൽ 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ മെയ് ഒന്നിന് മുമ്പായി ഒഴിവാക്കി പകരം വാഹനങ്ങൾ ഏർപ്പെടുത്തണം.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലുള്ള ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങളോ വൈദ്യുതവാഹനങ്ങളോ ഉപയോഗിക്കാൻ പാടില്ല.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തണം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

കാടിനുള്ളിലെ സ്വർഗം കാണാൻ പോകാം; കൊല്ലത്തെ അരിപ്പയിലേക്ക്

Published

on

ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് കൊല്ലം അരിപ്പ വന മേഖല. കുന്നുകൾ, താഴ്‌വരകൾ, സമതലങ്ങൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ, ഉയർന്നുനിൽക്കുന്ന മരങ്ങൾ, ഔഷധ സസ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ അരിപ്പയിലെ കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്. തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയുടെ അരികിലാണ് ഈ ഇക്കോ ടൂറിസം ഗ്രാമം സ്ഥിതി ചെയ്യുന്നത്.

സമതല നിത്യഹരിത വനമാണ് ഇവിടെയുള്ളത്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് അരിപ്പ. തട്ടേക്കാടിന് സമാനമായ ഇവിടെ മുന്നൂറിലധികം വ്യത്യസ്ത തരം പക്ഷികളെയാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. താടിക്കാരൻ വേലിതത്ത കാട്ടുമൂങ്ങ, ചാരത്തലയൻ ബുൾബുൾ ചാരത്തലയൻ മീൻപരുന്ത്, മേനിപൊന്മാൻ, കാട്ടുപൊടി പൊന്മാൻ, കിന്നരിപ്പരുന്ത്, മീൻ കൂമൻ, മേനിപ്രാവ് കോഴി വേഴാമ്പൽ, ഉപ്പൻകുയിൽ, കാട്ടുതത്ത തുടങ്ങിയ പക്ഷിവർഗങ്ങൾ അരിപ്പയിലുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

അരിപ്പ പക്ഷിസങ്കേതത്തിൽ ഏറ്റവും കൂടുതൽ പക്ഷികളെ കാണാറുള്ളത് മാർച്ച് മുതൽ ഡിസംബർ വരെയാണെന്നാണ് നിരീക്ഷകർ പറയുന്നത്. പക്ഷികൾക്ക് പുറമേ ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിധ്യമാർന്ന മരങ്ങളും ഈ വനമേഖലയിലുണ്ട്. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട ‘അരിപ്പ അമ്മയമ്പലം പച്ച’ എന്ന പേരിൽ അറിയപ്പെടുന്ന ഈ സങ്കേതം അപൂർവത നിറഞ്ഞ പച്ചപ്പിന്റെ പറുദീസ കൂടിയാണ് ഈ സ്ഥലം.

കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്ത് വന ചതുപ്പുകളിൽ ചിലയിടങ്ങളിൽ മാത്രം കാണപ്പെടുന്ന ജാതിവന ചതുപ്പുകളുടെ (മിരിസ്റ്റിക്ക) കേന്ദ്രം കൂടിയാണ് അരിപ്പ. ചെറിയ മീനുകളും മരത്തവളകളും അടക്കം നിരവധി ഉഭയജീവികളുടെ ആവാസകേന്ദ്രമാണ് ഇത്തരം ചതുപ്പുകൾ. ഒട്ടേറെ സസ്യജാലങ്ങളുമുണ്ട്. മിരിസ്റ്റിക്ക ചതുപ്പുകളിലേക്കും സങ്കിലി വനത്തിലെ വെള്ളാംകുടിയിലേക്കും ഉള്ള ട്രെക്കിംഗ് ആണ് അരിപ്പയുടെ പ്രധാന സവിശേഷത.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news18 hours ago

Muslim Convert Threatened for Accepting Christ

Uganda – Dembe, a resident of Kasese, made a significant decision last December to leave Islam and embrace Christianity. This...

Articles18 hours ago

പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകനാണ്

പഴയ നിയമ കാലത്ത് യഹൂദരുടെ ഇടയിൽ, അവരുടെ ജീവിതത്തിലെ വളരെ ക്ലേശകരമായ സ്ഥിതി വിശേഷങ്ങളെ കോട്ട, മല എന്ന പ്രയോഗമുപയോഗിച്ചാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ പല പ്രതിസന്ധികളും...

us news20 hours ago

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6ന്

ഫ്ലോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6 (ഈസ്റ്റേൺ സമയം) രാവിലെ 10ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. ശ്രീലേഖ മാവേലിക്കര...

world news21 hours ago

ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിച്ചു: ഉഗാണ്ടയില്‍ ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി

കംപാല: ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിക്കുന്നുവെന്നു ആരോപിച്ച് കിഴക്കൻ ഉഗാണ്ടയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തി. കിസാ മസോളോ എന്ന 45 വയസ്സുകാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്....

world news2 days ago

എല്ലാ വിദേശ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോൺ വിളിക്കാൻ സംവിധാനമൊരുക്കി ദുബായ് മെട്രോ

ദുബായ് : റമസാനിൽ യാത്രക്കാർക്ക് ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ വിദേശ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോൺ വിളിക്കാൻ സംവിധാനമൊരുക്കി ദുബായ് മെട്രോ. ‘ഞങ്ങൾ നിങ്ങളെ അടുപ്പിക്കുന്നു’ എന്ന മെട്രോയുടെ...

world news2 days ago

ക്രിസ്തുവിന്റെ മുഖം ആലേഖനം ചെയ്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മോതിരം സ്വീഡിഷ് പുരാവസ്തുഗവേഷകർ കണ്ടെത്തി

സ്റ്റോക്ക്ഹോം: ക്രിസ്തുവിൻറെ മുഖം ആലേഖനം ചെയ്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മോതിരം തെക്ക് കിഴക്കൻ സ്വീഡനിൽ നിന്ന് കണ്ടെത്തി. പുരാവസ്തുഗവേഷകർ തീരദേശ നഗരമായ കൽമാറിൽ സർക്കാരിൻറെ നാഷ്ണൽ ഹിസ്റ്റോറിക്കൽ...

Trending