Connect with us

Media

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. സ്കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ചും ക്ലാസുകള്‍ നടത്തും.

ലോക്ക്ഡൗണിനിടയിലും എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ ആത്മവിശ്വാസവുമായാണ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നത്. സ്കൂളുകളില്‍ ഓരോ ക്ലാസിനും പ്രത്യക സമയക്രമം നിശ്ചയിച്ച്‌ വിക്ടേഴ്സ് ചാനലിലൂടെ പഠനം നടക്കും. സമയക്രമം ഇന്ന് പുറത്തിറക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചിരക്കുന്ന സ്കൂള്‍ ക്ലാസുകള്‍ യൂട്യൂപില്‍ നിന്ന് കാണോനോ ഡൗണ്‍ലോഡ് ചെയ്യാനോ സൗകര്യം ഏര്‍പ്പെടുത്തും.

വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളെക്കുറിച്ച്‌ അധ്യാപകര്‍ കുട്ടികളുമായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ വിലയിരുത്തല്‍ നടത്തും. സ്കൂളുകള്‍ തുറക്കുന്നതുവരെ അധ്യാപകര്‍ സ്കൂളില്‍ എത്തേണ്ടെന്നാണ് നിര്‍ദ്ദേശം. ടിവിയോ മൊബൈലോ ഇല്ലാത്ത കുട്ടികള്‍ക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ പ്രധാനാധ്യപകന്‍ സ്വീകരിക്കണം.

കോളേജുകളില്‍ സൂം അടക്കം വിവിധ മീറ്റിംഗ് ആപ്ലിക്കേഷനുകള്‍ വഴിയായിരിക്കും ക്ലാസുകള്‍ നടക്കുക. അതാത് ജില്ലകളിലെ അധ്യാപകര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളേജുകളിലെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ മാസം അവസാനം വരെ തുടരാനാണ് സാധ്യത.

ജൂൺ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് ക്ലാസുകള്‍. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് സൗകര്യങ്ങള്‍ ഒരുക്കും.

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 8.30 മുതല്‍ 10.30 വരെയാണ് ക്ലാസ്. ഈ ക്ലാസിന്റെ പുനഃസംപ്രേഷണം രാത്രി 7 മുതല്‍ 9 മണിവരെയുണ്ടാകും.

ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് 10.30 മുതല്‍ 11 വരെയാണ് ക്ലാസ്.

പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് 11 മുതല്‍ 12.30 വരെയും

രണ്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് 12.30 മുതല്‍ 1 മണിവരെയുമാണ് ക്ലാസ്.

മൂന്നാം ക്ലാസിന് 1 മുതല്‍ 1.30 വരെയും

നാലാം ക്ലാസിന് 1.30 മുതല്‍ 2 വരെയും

അഞ്ചാം ക്ലാസിന് 2 മുതല്‍ 2.30 വരെയും

ആറാം ക്ലാസിന് 2.30 മുതല്‍ 3 വരെയും

ഏഴാം ക്ലാസിന് 3 മുതല്‍ 3.30വരെയും

എട്ടാം ക്ലാസിന് വൈകിട്ട് 3.30 മുതല്‍ 4.30 വരെയും

ഒമ്പതാം ക്ലാസിന് 4.30 മുതല്‍ 5.30 വരെയുമാണ് ക്ലാസ്.

ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ക്ക് പുനഃസംപ്രേഷണം ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ക്ലാസിന് ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 9 വരെ ക്ലാസുകളുടെ പുനഃസംപ്രേഷണത്തിന് സംവിധാനമൊരുക്കിയിട്ടുണ്ട്. ഷെഡ്യൂള്‍ മാറ്റങ്ങള്‍ക്ക് വിധേയമാണ്.

Media

News Hour Weekly News 04 July 2022 End Time News

Published

on

 

Continue Reading

Programs

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസും ആലയ സമർപ്പണ ശുശ്രുഷയും ബ്രിസ്ബണിൽ

Published

on

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയയുടെ ഇൻഡ്യൻ ചാപ്റ്ററിന്റെ മൂന്നാമത്‌ നാഷണൽ കോൺഫറൻസിനും‌ ആലയ സമർപ്പണ ശുശ്രുഷക്കും ബ്രിസ്ബൺ കബൂൾചർ വേദിയാകുന്നു. 2022 ജൂലൈ മാസം 8,9,10 തീയതികളിൽ ബ്രിസ്ബെയ്നിൽ വച്ച്‌ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന പ്രസ്തുത മീറ്റിംഗുകൾക്ക്‌ ഓസ്ട്രേലിയ ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓവർസീയർ റവ. ബിഷപ്‌ വാൾട്ടർ അൾവാറസ്‌ ഉദ്ഘാടനം നിർവ്വഹിക്കും. ഈ മീറ്റിംഗുകളിൽ ലോക പ്രശസ്ത സുവിശേഷകൻ പാസ്റ്റർ പി സി ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കുകയും വിവിധ ദൈവദാസീദാസന്മാർ ഗാനശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുകയും ചെയ്യും. ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്ററിന്റ് കീഴിലുള്ള എല്ലാ സഭകളും , ബ്രിസ്ബെയ്നിലുള്ള മറ്റിതര പെന്തക്കോസ്തു സഭകളും പങ്കെടുക്കുന്ന ഈ മീറ്റിംഗ്‌ ഒരനുഗ്രഹമായിത്തീരുവാൻ പ്രാർത്ഥിക്കാം.
ക്രിസ്തുവിൽ,
പസ്റ്റർ ജെസ്‌വിൻ മാത്യൂസ്‌
ചെയർമാൻ,(ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ.)
http://theendtimeradio.com

Continue Reading

Media

News Hour | Weekly News | 20 June 2022 | End Time News

Published

on

 

Continue Reading

Latest News

world news18 hours ago

ഇനി കുട്ടികൾക്കും തൊഴിലെടുക്കാം: നിയമാനുമതിയുമായി ദുബായ്

ദുബായ്: കുട്ടികൾക്ക് തൊഴിൽ എടുക്കാൻ അനുമതി നൽകി കൊണ്ട് നിയമം കൊണ്ടുവന്ന് ദുബായ്. 15 തികഞ്ഞ വിദ്യാർത്ഥികൾക്കാണ് തൊഴിൽ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. മാനവ വിഭവശേഷി സ്വദേശിവൽക്കരണ...

world news18 hours ago

ബലിപെരുന്നാൾ: 737 തടവുകാർക്ക് മോചനം നൽകി യുഎഇ പ്രസിഡന്റ്

അബുദാബി: ബലിപെരുന്നാൾ അനുബന്ധിച്ച് (ഈദ് അൽ അദ്ഹ) 737 തടവുകാർക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോചനം നൽകി. ചെറിയ കുറ്റങ്ങൾ...

world news18 hours ago

Reports Show 2,000 Women and Girls Kidnapped in Pakistan

Pakistan – Human rights groups have reported that roughly 1,000 Christian and Hindu girls are kidnapped annually in Pakistan, to...

National18 hours ago

ജനുവരി മുതല്‍ മെയ് വരെ ഭാരതത്തില്‍ നടന്നത് ഇരുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍; ഏറ്റവും കൂടുതല്‍ യു‌പിയില്‍

ന്യൂഡല്‍ഹി: ഭാരതത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് അവസാനം വരെ 207-ഓളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ക്രൈസ്തവ വിരുദ്ധ...

Crime18 hours ago

വസീം ഹിക്കമിയുടെ ക്രിസ്തീയ അവഹേളനം: ഒടുവിൽ കോടതി ഇടപെടലിൽ കേസെടുത്തു

കൊച്ചി: യേശുവിനെയും ദൈവമാതാവിനെയും ക്രിസ്തീയ വിശ്വാസ സത്യങ്ങളെയും അവഹേളിച്ച് സംസാരിച്ച ഇസ്ലാമിക മതപ്രഭാഷകനായ വസീം അൽ ഹിക്കമിക്ക് എതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി...

us news19 hours ago

അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ്;ഇല്ലിനോയിയിലുണ്ടായ വെടിവയ്പ്പില്‍ ആറു മരണം

ന്യൂയോര്‍ക്ക്: അമേരിക്കയെ നടുക്കി വീണ്ടും ഒരു വെടിവയ്പ്പു വാര്‍ത്ത. ഇല്ലിനോയിയിലുണ്ടായ വെടിവയ്പ്പില്‍ ആറു മരണം. 16 പേര്‍ക്കു പരുക്ക്. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന്റെ ഭാഗമായി ഹൈലാന്‍ഡ് പാര്‍ക്കില്‍ നടന്ന പരേഡിനിടെയായിരുന്നു...

us news2 days ago

ഐ.പി.സി കുടുംബ സംഗമം ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രയർ...

Travel2 days ago

മെ​ട്രോ​യി​ൽ പാ​സ് ഇ​ന്നു മു​ത​ൽ

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ യാ​ത്ര​ക്കാ​ര്‍​ക്കാ​യി പ്ര​തി​വാ​ര, പ്ര​തി​മാ​സ ട്രി​പ്പ് പാ​സു​ക​ൾ ഇ​ന്നു മു​ത​ൽ ല​ഭി​ക്കും. ഒ​രാ​ഴ്ച​യി​ലേ​ക്ക് 700 രൂ​പ​യും ഒ​രു മാ​സ​ത്തേ​ക്ക് 2500 രൂ​പ​യു​മാ​ണ് പാ​സ് നി​ര​ക്ക്....

Tech2 days ago

വാട്‌സ്ആപ്പില്‍ മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം

ഇപ്പോൾ മാറ്റങ്ങളും പുതിയ ഫീച്ചറുകളുമായാണ് വാട്ട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. അബദ്ധത്തിൽ അയയ്ക്കുന്ന സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഇനി കൂടുതൽ...

breaking news2 days ago

ഹോട്ടലുകളിൽ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മറ്റു പേരുകളിലും...

us news2 days ago

ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ കറുത്ത വർഗക്കാരനു നേരെ പൊലീസ് നിറയൊഴിച്ചതു 90 തവണ

അക്രറോൺ: ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ വാഹനത്തിന്റെ ഡ്രൈവറും കറുത്തവർഗക്കാരനുമായ ജെയ്‍ലാന്റ് വാക്കറിനു (25) നേരെ കുറഞ്ഞതു 90 തവണ പൊലീസ് വെടിയുതിർത്തു. സംഭവവുമായി ബന്ധപ്പെട്ട്...

Business2 days ago

ക്രിപ്റ്റോകറൻസികൾ അപകടം പിടിച്ച നിക്ഷേപമെന്ന് ആർ ബി ഐ

ക്രിപ്റ്റോകറൻസികൾ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധി മാത്രമല്ല, അപകടം പിടിച്ച ഒരു നിക്ഷേപമാണെന്ന് റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞു. വിഡ്ഢികൾ മാത്രമാണ് ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നതെന്ന് ബിൽ...

Trending