Connect with us
Slider

Media

ആരോഗ്യപ്രവർത്തകർക്കായിസംഗീതസന്ധ്യ

Published

on

 

അരിസോണമലയാളീസ്അസോസിയേഷന്റെആഭിമുഖ്യത്തിൽഅമേരിക്കയിൽജോലിചെയ്യുന്നഎല്ലാമലയാളിആരോഗ്യപ്രവർത്തകരോടുമുള്ളആദരസൂചകമായിഓൺലൈൻസംഗീതസന്ധ്യനടത്താൻതീരുമാനിച്ചതായിഭാരവാഹികൾഅറിയിച്ചു.

കോവിഡ്വ്യാപനത്തിന്റെസാഹചര്യത്തിൽനടത്തിവരുന്നപ്രതിവാരസംഗീതപരിപാടിയുടെഭാഗമായിജൂൺ 19 നുനടക്കുന്നഈപ്രത്യേകപരിപാടിയിൽ ആരോഗ്യപ്രവർത്തകർക്ക്ആശംസകൾഅർപ്പിക്കുവാനായികേരളത്തിലെരാഷ്ട്രീയ ,സാമൂഹിക ,സാംസ്കാരികരംഗങ്ങളിൽവ്യക്തിമുദ്രപതിപ്പിച്ചപ്രമുഖവ്യക്തികളോടൊപ്പംഅമേരിക്കയിലെമലയാളികളുടെയുംആരോഗ്യപ്രവർത്തകരുടെയുംദേശീയസംഘടനാനേതാക്കളുംപങ്കെടുക്കും.

എറണാകുളംഎംപിഹൈബിഈഡൻ ,കേരളസർക്കാർആസൂത്രണബോർഡ്അംഗംഡോ. ബിഇക്ബാൽ, സുപ്രസിദ്ധമലയാളസിനിമാസംവിധായകൻസിദ്ദിഖ്, പ്രശസ്തഗായകൻകാവാലംശ്രീകുമാർ, ഐഡിയസ്റ്റാർസിങ്ങർഫെയിംവിവേകാനന്ദൻ, ഡോകൃഷ്ണമോഹൻ, അൺറ്റാഗ്ഗ്ഡ്മ്യൂസിക്കൽബാൻഡ്(കൊച്ചിൻ)തുടങ്ങിയവർപങ്കെടുക്കും. ആരിസോണയിലെഎല്ലാമലയാളികളെയുംഈപ്രത്യേകപരിപാടിയിലേക്ക്സ്നേഹപൂർവ്വംസ്വാഗതം  ചെയ്യുന്നതായി  പ്രസിഡന്റ്സജിത്ത്തൈവളപ്പിൽഅറിയിച്ചു.

Media

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

Published

on

ചെന്നെെ: ​ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം(74) അന്തരിച്ചു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ എസ്‌ പി ബാലസുബ്രഹ്‌മണ്യം ഇന്നലെ ഉച്ചക്ക്‌ ഒരുമണിക്കാണ്‌ അന്ത്യശ്വാസം വലിച്ചത്‌.

ആഗസ്‌ത്‌ അഞ്ചിനാണ് കോവിഡ്‌ ബാധിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേടിക്കേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അറിയിച്ച് ഗായകൻ‍ തന്നെ ആശുപത്രിയിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന്‌ 14ന്‌ വെന്റിലേറ്ററിലേക്ക്‌ മാറ്റി.

അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയിൽ പതിനാറ്‌ ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങൾ പാടിയ എസ്‌പിബി നിരവധി റെക്കോഡുകളും സ്വന്തമാക്കി. ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോഡ് ചെയ്ത പിന്നണി ഗായകനെന്ന ഗിന്നസ് റെക്കോഡാണ്‌ അതിൽ പ്രധാനം.

ആന്ധ്രയിലെ നെല്ലൂരിൽ ഹരികഥാ കാലക്ഷേപ കലാകാരനായ എസ് പി സാംബമൂർത്തിയുടെയും ശകുന്തളമ്മയുടെയും മകനായി 1946 ജൂൺ നാലിന്‌ ജനനം. എൻജിനീയറാകാൻ ആഗ്രഹിച്ച എസ് പി ബി യാദൃഛികമായാണ് സംഗീത ലോകത്തെത്തിയത്. എൻഞ്ചിനീയറിങ്‌ പഠിക്കുന്ന കാലത്ത്‌ പാട്ടു മത്സരത്തിൽ എസ്‌ ജാനകിയുടെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ പ്രചോദനമാണ്‌ സിനിമയിലേക്ക്‌ വഴി തുറന്നത്‌.

1966 ഡിസംബർ 15 നാണ്‌ പിന്നണി ഗായകനായി അരങ്ങേറ്റം. എസ് പി കോദണ്ഡപാണിയുടെ‘ശ്രീ ശ്രീ മര്യാദ രാമണ്ണ ‘ തെലുങ്കു സിനിമയിൽ ഹരിഹരനാരായണോ, ഏമിയേ വിന്ത മോഹം എന്നീ ഗാനങ്ങൾ പാടി.‘ കടൽപ്പാലം’ എന്ന സിനിമയിൽ വയലാർ എഴുതി ദേവരാജൻ സംഗീതം നൽകിയ‘ഈ കടലും മറുകടലും’ എന്ന പാട്ടിലുടെ മലയാളത്തിൽ അരങ്ങേറി.

ഗായകനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത് ശങ്കരാഭരണത്തിലെ പാട്ടുകളിലൂടെ. ആറു തവണ ദേശീയ പുരസ്‌കാരം തേടിയെത്തി. രാജ്യം‌ 2011ൽ പത്മഭൂഷൻ നൽകി ആദരിച്ചു. മികച്ച അഭിനേതാവായും തിളങ്ങി. 72 സിനിമകളിൾ വേഷമിട്ടു.നൂറിലേറെ സിനിമകൾക്ക്‌ ഡബ്ബ്‌ ചെയ്‌തു. 46 സിനിമകൾക്ക് സംഗീത സംവിധാനവും നിർവഹിച്ചു.

ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 1979-ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണ കൂടി രാജ്യത്തെ മികച്ച ഗായകനുളള പുരസ്കാരം നേടി അദ്ദേഹം.

മികച്ച ഗായകനുളള ദേശീയ അവാര്‍ഡുകള്‍

ശങ്കരാഭരണം (1979-തെലുങ്ക്)
ഏക് ദൂജേ കേലിയേ (1981-ഹിന്ദി)
സാഗര സംഗമം (1983-തെലുങ്ക്)
രുദ്രവീണ (1988-തെലുങ്ക്)
സംഗീതസാഗര ഗണയോഗി പഞ്ചാക്ഷര ഗവായ് (1995-കന്നഡ)
മിന്‍സാര കനവ് (1996-തമിഴ്)

യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്പിബിയ്ക്ക് അവകാശപ്പെട്ടതാണ്. മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ നന്തി അവാര്‍ഡ് 24 തവണ ലഭിച്ചു. മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്‍റെ പുരസ്കാരം 3 വട്ടം ലഭിച്ചു. 4 വട്ടം തമിഴ്നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്കാരം നേടി. ഫിലിംഫെയര്‍ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ വേറെയും ലഭിച്ചു.

നാല് ഭാഷകളിലായി അമ്പതോളം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു അദ്ദേഹം. കെ.ബാലചന്ദറിന്‍റെ മനതില്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തെലുങ്ക്, തമിഴ്,കന്നഡ ഭാഷകളിലായി എഴുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. തിരുടാ തിരുടാ, കാതലന്‍ അടക്കം തമിഴില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും എസ്.പി.ബിക്ക് തന്നെ.

തമിഴ്, തെലുങ്ക് ടിവി പരമ്പരകളിലും അഭിനയിച്ചു അദ്ദേഹം. നിരവധി ബഹുമതികളും ആ സുന്ദരശബ്ദത്തിനെത്തേടിയെത്തി.

2001-ല്‍ പത്മശ്രീയും 2011-ല്‍ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

ഭാര്യ: സാവിത്രി. മക്കൾ: പല്ലവി, എസ്‌ പി ബി ചരൺ(ഗായകൻ). ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമുണ്ട്‌.

Continue Reading

Media

പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ

Published

on

ചെന്നൈ :തമിഴ്‌നാട്ടിൽ ഒരഗാടം ഐ പി സി പ്രയർ ഹൌസ് സഭയുടെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിലധികമായി കോവിഡ് ബാധിതനായി അദ്ദേഹം ചെന്നൈയിലെ ആശുപതിയിൽ ചികിത്സയിലായിരുന്നു .

ഐ പി സി തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെ മാത്യൂസ് സഹോദരനാണ് .

സംസ്കാരം പിന്നീട് :ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക

Continue Reading

Subscribe

Enter your email address

Featured

Movie5 hours ago

ക്രൈസ്‌തവർ ഗ്രാമം വിട്ടുപോകാൻ മുന്നറിയിപ്പ്; ഇവിടെ നിൽക്കണമെങ്കിൽ തങ്ങളുടെ ദേവതകളെ ആരാധിക്കണമെന്ന് നിർദേശം

  റായ്പൂർ: തെക്കൻ ഛത്തീസ്ഗഡിലെ കോണ്ടഗാവ് ജില്ലയിൽ പിരിമുറുക്കം നിലനിന്നിരുന്നു, അവിടെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ ആളുകൾ ഒത്തുകൂടി പ്രാദേശിക ക്രിസ്ത്യൻ കുടുംബങ്ങൾ ഗ്രാമങ്ങൾ വിട്ടുപോകാൻ മുന്നറിയിപ്പ് നൽകി....

us news5 hours ago

Trump signs executive order to ensure child safety

US President, Donald Trump announced on Wednesday that he would be signing a “Born Alive” executive order “to ensure that...

Business6 hours ago

Fake Facebook accounts are widespread; Money laundering is activated through fake accounts of top officials

Karnataka: If you are a Facebook user and get a friend request from a person having a profile photo of...

Media6 hours ago

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നെെ: ​ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം(74) അന്തരിച്ചു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ എസ്‌ പി ബാലസുബ്രഹ്‌മണ്യം ഇന്നലെ ഉച്ചക്ക്‌ ഒരുമണിക്കാണ്‌ അന്ത്യശ്വാസം വലിച്ചത്‌....

Sports1 day ago

റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്‌സ് അന്തരിച്ചു

മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്‌ലര്‍ ജോസഫ് ലോറിനെയ്റ്റ്‌സ് (60) അന്തരിച്ചു. ചൊവ്വാഴ്ച ഒസാഗ ബീച്ചിലെ റ്റാന്‍ -റ്റാര്‍ എ റിസോര്‍ട്ടില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....

Media1 day ago

പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ

ചെന്നൈ :തമിഴ്‌നാട്ടിൽ ഒരഗാടം ഐ പി സി പ്രയർ ഹൌസ് സഭയുടെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിലധികമായി...

Trending