Mobile
ടിക്ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം
ഇന്ത്യാ:രാജ്യത്ത് 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഇന്ത്യ. ചൈനയുമായി അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. വലിയ ജനപ്രിയത നേടിയ ടിക്ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിക്കപ്പെട്ടതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൈനയും യുഎസ്സും കഴിഞ്ഞാല്‍ ടിക്ടോക്കിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. അടുത്തു തന്നെ 2 ബില്യണ്‍ ഡൗണ്‍ലോഡുകളിലേക്ക് ഈ ആപ്ലിക്കേഷന്‍ എത്താനിരിക്കെയാണ് കമ്ബനിയുടെ ബിസിനസ്സിന് വലിയ ഇടിവ് വരുത്താനിടയുള്ള നീക്കം ഇന്ത്യ നടത്തുന്നത്. ആകെ ഡൗണ്ലോഡ്സില് 611 ദശലക്ഷം ഡൗണ്‍ലോഡുകള്‍ ഇന്ത്യയില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. ഉപയോക്താക്കളെ മാത്രമല്ല, നിരവധി തൊഴിലുകളെയും ആപ്ലിക്കേഷനുകളുടെ നിരോധനം ബാധിക്കും. കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളില്‍ ടിക്ടോക്കിന്റെ ഡൗണ്‍ലോഡുകള്‍ ഇന്ത്യയില്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നു. കോവിഡിനെ നേരിടാന്‍ രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയത്.
ഷെയര്‍ഇറ്റ്, ക്വായ്, യുസി ബ്രൗസര്‍, ഹെലോ, ലൈക്കീ, യൂകാം മേക്കപ്പ്, വിചാറ്റ്, സെന്‍ഡര്‍, കാം സ്കാനര്‍, തുടങ്ങിയവയാണ് നിരോധിക്കപ്പടുക.
നിരോധിച്ച ആപ്ലിക്കേഷനുകള്‍
1. TikTok 2. Shareit 3. Kwai 4. UC Browser 5. Baidu map 6. Shein 7. Clash of Kings 8. DU battery saver 9. Helo 10. Likee 11. YouCam makeup 12. Mi Community 13. CM Browers 14. Virus Cleaner 15. APUS Browser 16. ROMWE 17. Club Factory 18. Newsdog 19. Beutry Plus 20. WeChat 21. UC News 22. QQ Mail 23. Weibo 24. Xender 25. QQ Music 26. QQ Newsfeed 27. Bigo Live 28. SelfieCity 29. Mail Master 30. Parallel Space 31. Mi Video Call – Xiaomi 32. WeSync 33. ES File Explorer 34. Viva Video – QU Video Inc 35. Meitu 36. Vigo Video 37. New Video Status 38. DU Recorder 39. Vault- Hide 40. Cache Cleaner DU App studio 41. DU Cleaner 42. DU Browser 43. Hago Play With New Friends 44. Cam Scanner 45. Clean Master – Cheetah Mobile 46. Wonder Camera 47. Photo Wonder 48. QQ Player 49. We Meet 50. Sweet Selfie 51. Baidu Translate 52. Vmate 53. QQ International 54. QQ Security Center 55. QQ Launcher 56. U Video 57. V fly Status Video 58. Mobile Legends 59. DU Privacy
Mobile
മൊബൈല്‍ ഫോണുകളില്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 നിര്‍ദേശങ്ങളുമായി കേരള പൊലീസ്.
ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച് ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
നിര്‍ദേശങ്ങള്‍ ചുവടെ:
📌 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
📌 ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് കിട്ടുന്ന വെബ്സൈറ്റുകള്‍ വഴിയും, ഇമെയില്‍ സോഷ്യല്‍ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച് ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.
📌 വളരെ അത്യാവശ്യമുള്ള ആപ്പുകള്‍ മാത്രം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, മറ്റുള്ളവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.
📌 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ ആവശ്യപെടുന്നതായ പെര്‍മിഷനുകള്‍ പരിശോധിക്കുകയും, ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത പെര്‍മിഷനുകള്‍ നിയന്ത്രിക്കുകയും ചെയ്യുക.
📌 മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും, റിപ്പയറിങ്ങിനു നല്കിയാല് അതിനുശേഷവും ഫാക്ടറി റീസെറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക.
📌 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമുന്പ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂസ് എന്നിവ ചെക്ക് ചെയ്യുക.
📌 മൊബൈല്‍ ഫോണ്‍, ആന്റി വൈറസ് സോഫ്റ്റ്വെയര് എന്നിവ എല്ലായിപ്പോഴും അപ്ഡേറ്റഡ് ആയി വയ്ക്കുക.
കടപ്പാട് :കേരളാ ന്യൂസ്
Mobile
സാംസങ് ഫോണുകള്‍ ഉപയോഗിക്കുന്നവർ ഇത് അറിയാതെ പോകരുത്
വലിയ സുരക്ഷാ പിഴവുള്ള ദശലക്ഷക്കണക്കിന് പഴയ സ്മാര്‍ട്ട്ഫോണുകള്‍ സാംസങ് കയറ്റി അയച്ചതായി റിപ്പോര്‍ട്ട്. ടെല്‍ അവീവ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നേരത്തെ, കമ്പനി തങ്ങളുടെ ഫോണുകളുടെ സുരക്ഷയെക്കുറിച്ച് ജാഗ്രത പുലര്‍ത്തിയിരുന്നു. ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ ഇറങ്ങുന്നതിന് മുമ്പുതന്നെ അപ്ഡേറ്റുകള് പോലും പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ, ചില പ്രശ്നങ്ങള്‍ നന്നായി മറഞ്ഞിരിക്കുന്നുവെന്നാണ് സൂചന.
ഹാക്കര്‍മാരെ തന്ത്രപ്രധാനമായ വിവരങ്ങള്‍ എക്സ്ട്രാക്റ്റുചെയ്യാന് അനുവദിക്കുന്ന ബഗ് ആണിതെന്ന് അവര്‍ അവകാശപ്പെടുന്നു. ഗ്യാലക്സി എസ്8, ഗ്യാലക്സി എസ്9, ഗ്യാലക്സി എസ്10, ഗ്യാലക്സി എസ്20, ഗ്യാലക്സി എസ്21 തുടങ്ങിയ ഫോണുകളിലാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ക്രിപ്റ്റോഗ്രാഫിക് കീകള്‍ നടപ്പിലാക്കിയ രീതിയുമായി ബന്ധപ്പെട്ട് ഗവേഷകര്‍ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഡെഡിക്കേറ്റഡ് ഹാര്ഡ്വെയര് ഉപയോഗിച്ച് ഒരു സ്മാര്‍ട്ട്ഫോണ്‍ പരിരക്ഷിക്കേണ്ട എന്‍ക്രിപ്ഷന്‍ വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ ഈ അപകടസാധ്യത ഒരു ഹാക്കറെ അനുവദിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
സുരക്ഷാ സെന്‍സിറ്റീവ് ഫംഗ്ഷനുകള്‍ നടപ്പിലാക്കാന്‍ എആര്‍എം അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ട്രസ്റ്റ്സോണ്‍ ഹാര്ഡ്വെയര് ഉപയോഗിക്കുന്നു. പക്ഷേ, സാംസങ് ഫോണുകളിലെ ട്രസ്റ്റ്സോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ സുരക്ഷാ-സെന്‍സിറ്റീവ് ഫംഗ്ഷനുകള്‍ ശരിയായി നടപ്പിലാക്കിയിട്ടില്ലെന്ന് പറയുന്നു. ഇത് പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ എളുപ്പത്തില്‍ എക്സ്ട്രാക്റ്റുചെയ്യാന് ഹാക്കര്‍മാര്‍ക്ക് വഴിയൊരുക്കി.
നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ സുരക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, വിഷമിക്കേണ്ട, കാരണം സാംസങ് ഇതിനകം തന്നെ പ്രശ്നങ്ങള്‍ പരിഹരിച്ചു. ആദ്യത്തെ സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് 2021 ഓഗസ്റ്റില്‍ പുറത്തിറക്കി. അപകടസാധ്യത പരിഹരിക്കുന്നതിനായി കമ്പനി പിന്നീട് കുറച്ച് അപ്ഡേറ്റുകള് കൂടി പുറത്തിറക്കി. അതിനാല്‍, നിങ്ങളുടെ സാംസങ് ഫോണ്‍ അപ്ഡേറ്റാണെന്ന് ഉറപ്പാക്കുക.
ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലെ സെറ്റിങ്ങുകളിലേക്ക് പോയി അവര്‍ ഏറ്റവും പുതിയ പതിപ്പാണോ ഉപയോഗിക്കുന്നതെന്ന് കാണാന്‍ സോഫ്റ്റ്വെയര് വിഭാഗം തുറക്കാം. ഒരു ബ്രാന്‍ഡ് അതിന്റെ ഫോണുകള്‍ക്കായി പുറത്തിറക്കുന്ന സുരക്ഷാ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ എപ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്നു, കാരണം ഇതിലൂടെ സുരക്ഷാ പ്രശ്നങ്ങളും ബഗുകളും യഥാര്‍ത്ഥത്തില്‍ പരിഹരിക്കുന്നു.
Sources:globalindiannews
Mobile
Jio ranks first behind BSNL; Fixed line broadband users have crossed 43 lakh
New Delhi: Jio has once again proved its supremacy in the world of internet. Jio was already the number one company in India in terms of wireless internet users. But now Jio has become the number one company in the broadband segment. According to TRAI’s November 2021 report, Jio has surpassed BSNL and has achieved the number one position in the wired fixed line broadband service. Jio has reached the first position with about 43 lakh 40 thousand wired fixed line broadband connections. On the other hand, BSNL has to be content with the second place with about 42 lakh connections. Whereas Bharti Airtel remains on the third position with 40 lakh 80 thousand connections as before.
How many users
Jio – about 43 lakh 40 thousand users
BSNL – around 42 lakh users
Bharti Airtel – 40 lakh 80 thousand users
Most users associated with Jio
Jio started commercial broadband service about 2 years ago. In the 2 years since its launch, Jio Fiber service has achieved the number one position in both the wired and fixed line segments. About 1 lakh 90 thousand new fiber customers are connected with Jio in November. Whereas BSNL broadband users have decreased during this period. Whereas Airtel’s subscriber number has registered an increase of about 1 lakh.
According to TRAI data, the total market share of Reliance Jio in the wireless and wired broadband segment has increased to 54.01 percent in November 2021. Airtel is second with 26.21% and Vodafone-Idea is at number three with 15.27%.
Market share
Jio – 54.01 percent
Airtel – 26.21 percent
Vodafone Idea – 15.27 percent
Jio also remains the top in terms of total mobile subscriber numbers. On 30 November 2021, more than 42 crore 86 lakh customers were connected to Jio’s network. At the same time, Airtel had 35 lakh 52 thousand and Voda-Idea had only around 26 lakh 71 thousand customers.
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden