Connect with us
Slider

Media

നെല്‍വയല്‍ ഉടമകള്‍ക്കു റോയല്‍റ്റി; ഇപ്പോള്‍ അപേക്ഷിക്കാം

Published

on

സംസ്ഥാന സര്‍ക്കാര്‍ നെല്‍വയല്‍ ഉടമകള്‍ക്കു നല്‍കുന്ന റോയല്‍റ്റിക്ക് അപേക്ഷ നല്‍കാം. 40 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 2 ലക്ഷം ഹെക്ടര്‍ സ്ഥലത്തിന്റെ ഉടമകള്‍ക്കായിരുക്കും ആദ്യ വര്‍ഷം റോയല്‍റ്റി ലഭിക്കുക. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയല്‍റ്റി .
നെല്‍ കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപ മാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി തയാറാക്കുകയും ചെയ്യുന്ന നെല്‍വയലുകളുടെ നിലങ്ങളുടെ ഉടമകള്‍ക്കാണ് (owners of cultivable paddy land) ഹെക്ടറിന് ഓരോ വര്‍ഷവും 2000 രൂപ നിരക്കില്‍ റോയല്‍റ്റി അനുവദിക്കുന്നത്. നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകള്‍ റോയല്‍റ്റിക്ക് അര്‍ഹരാണ്.

നെല്‍വയലുകളില്‍ വിള പരിക്രമത്തിന്റെ ഭാഗമായി പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍ ,എള്ള് ,നിലക്കടല തുടങ്ങിയ നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്ന നിലം ഉടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. നെല്‍ വയലുകള്‍ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകള്‍ പ്രസ്തുത ഭൂമി നെല്‍കൃഷിക്കായി സ്വന്തമായോ മറ്റു കര്‍ഷകര്‍, ഏജന്‍സികള്‍ മുഖേന ഉപയോഗപ്പെടുത്തുന്ന അടിസ്ഥാനത്തില്‍ റോയല്‍റ്റി അനുവദിക്കാവുന്നതാണ്. എന്നാല്‍ പ്രസ്തുത ഭൂമി തുടര്‍ന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി തരിശായി കിടന്നാല്‍ പിന്നീട് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടാവുന്നതായിരിക്കും.

റോയല്‍റ്റിക്കായുള്ള അപേക്ഷകള്‍ www.aims.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കൃഷിക്കാര്‍ക്ക് വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കര്‍ഷകര്‍ അപേക്ഷയോടൊപ്പം ഇനി പറയുന്ന രേഖകളും അപ്ലോഡ് ചെയ്യണം.

# നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കരം അടച്ച രസീത്/ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്

# ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐ .ഡി കാര്‍ഡ്/ ഡ്രൈവിംഗ് ലൈസന്‍സ് / പാന്‍കാര്‍ഡ് മുതലായ മറ്റേതെങ്കിലും തിരിച്ചറിയല്‍രേഖ

# ബാങ്കിന്റെയും ശാഖയുടെയും പേര്, അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ് മുതലായവ വ്യക്തമാക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ പ്രസക്തമായ പേജ് /റദ്ദാക്കിയ ചെക്ക് ലീഫ്

കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Media

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസകേന്ദ്രമായി മിസ്പാ 2021 ജനുവരി മുതല്‍

Published

on

കായംകുളം: കായംകുളം കേന്ദമാക്കി കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മിസ്പാ പരിശീലന കേന്ദ്രം ഭിന്നശേഷിക്കാര്‍ക്കായി ആജീവനാന്ത സംരക്ഷണവും, താമസസൗകര്യവും ഒരുക്കുന്നു. 2021 ജനുവരി മുതലാണ് നടത്തപ്പെടുന്നത്. 5 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം.പാസ്റ്റര്‍ ബി. സജി (ഡയറക്ടര്‍) നേതൃത്വം നല്‍കുന്നു.

Continue Reading

Media

കണ്ണടവയ്ക്കുന്നവര്‍ക്ക് കൊറോണ പകരാന്‍ സാധ്യത കുറവ്; വ്യത്യസ്ത പഠനവുമായി ചൈന

Published

on

ബീജിംഗ്: കൊറോണ പകരുന്നത് തടയാന്‍ മാസ്‌കും, സാനിറ്റൈസറും, സാമൂഹിക അകലത്തിനും മാത്രമല്ല കണ്ണടക്കും സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. കണ്ണട ധരിക്കുന്നവര്‍ക്ക് കൊറോണ പകരാനുള്ള സാധ്യത കുറവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിക്കാതിരിക്കാന്‍ മൂക്കും, വായും മാത്രമല്ല കണ്ണും സംരക്ഷിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ചൈനയില്‍ സൈ്‌വയ് ചോയില് 277 രോഗികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഗവേഷകര്‍ ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. ദിവസേന കണ്ണട വയ്ക്കുന്ന ഒരാള്‍ക്ക് കണ്ണട വയ്ക്കാത്തവരെ അപേക്ഷിച്ച് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കണ്ണട ധരിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത 5.8 ശ ശതമാനമാണെങ്കില്‍ അല്ലാത്തവര്‍ക്ക് 31.5 ശതമാനമാണെന്നും ഗവേഷകര്‍ പറയുന്നു.
കണ്ണട വയ്ക്കുന്നവര്‍ക്ക് നിരന്തരം കണ്ണില്‍ തൊടാനുള്ള പ്രവണത കുറവായിരിക്കും. ഇക്കാരണത്താല്‍ കൊറോണ വൈറസിന് കൈകളില്‍ നിന്നു കണ്ണുകളിലേക്ക് പടരാനുള്ള സാധ്യത കുറവായിരിക്കും. കൊറോണ രോഗികളുടെ കണ്ണീരില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ചില പഠനങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചികിത്സക്കിടെ നേത്ര രോഗ വിദഗ്ധര്‍ക്കും രോഗം പകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading

Subscribe

Enter your email address

Featured

us news17 hours ago

Christian Sentenced to Death in Pakistan Files Appeal with High Court

Pakistan– On September 8, Asif Pervaiz was sentenced to death by a trial court in Lahore, Pakistan for allegedly committing...

Media18 hours ago

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസകേന്ദ്രമായി മിസ്പാ 2021 ജനുവരി മുതല്‍

കായംകുളം: കായംകുളം കേന്ദമാക്കി കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മിസ്പാ പരിശീലന കേന്ദ്രം ഭിന്നശേഷിക്കാര്‍ക്കായി ആജീവനാന്ത സംരക്ഷണവും, താമസസൗകര്യവും ഒരുക്കുന്നു. 2021 ജനുവരി മുതലാണ് നടത്തപ്പെടുന്നത്....

Life18 hours ago

BIS certification of children’s toys will now be enforced from 1 January 2021

New delhi: In what has come as a big relief for domestic toy manufacturers, the government on Tuesday extended the...

Media19 hours ago

കണ്ണടവയ്ക്കുന്നവര്‍ക്ക് കൊറോണ പകരാന്‍ സാധ്യത കുറവ്; വ്യത്യസ്ത പഠനവുമായി ചൈന

ബീജിംഗ്: കൊറോണ പകരുന്നത് തടയാന്‍ മാസ്‌കും, സാനിറ്റൈസറും, സാമൂഹിക അകലത്തിനും മാത്രമല്ല കണ്ണടക്കും സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. കണ്ണട ധരിക്കുന്നവര്‍ക്ക് കൊറോണ പകരാനുള്ള സാധ്യത കുറവെന്നാണ്...

Media2 days ago

അക്കൗണ്ട്‌സ് കോഴ്‌സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/ കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകള്‍ക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ...

Movie2 days ago

‘Thank You to the Lord Jesus Christ’: Thomas Rhett Wins Co-Entertainer of the Year with Carrie Underwood at ACM Awards

Country music recording artist Thomas Rhett thanked the Lord Jesus Christ on stage Wednesday night after he tied with Carrie...

Trending