Uncategorized
വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്ക്

തിരുവനന്തപുരം: വോഗ് ഇന്ത്യയുടെ ലീഡർ ഓഫ് ദ ഇയർ പുരസ്കാരം ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഫേയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ദുൽഖർ പുരസ്കാര പ്രഖ്യാപനം നടത്തിയത്.
കേരളത്തിനു മാത്രമല്ല ഇന്ത്യയ്ക്കുതന്നെ അഭിമാനമാണ് ശൈലജ ടീച്ചറെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് ദുൽഖർ പറഞ്ഞു. പുരസ്കാരം കോവിഡിനെതിരായി പ്രവർത്തിച്ച ഉദ്യോഗസ്ഥർ മുതൽ ഫീൽഡ് വർക്കർമാർവരെയുള്ള ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്ക് സമർപ്പിക്കുന്നതായി ശൈലജ ടീച്ചർ പറഞ്ഞു.
വോഗ് ഇന്ത്യ വാരിയർ ഓഫ് ദ ഇയർ ആയി നഴ്സ് രേഷ്മ മോഹൻദാസ്, ഡോ. കമല റാംമോഹൻ, പൈലറ്റ് സ്വാതി റാവൽ, റിച്ച ശ്രീവാസ്തവ ചബ്ര എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
Uncategorized
ഒടുവില്‍ ലോക കോടീശ്വരനായി ഇലോൺ മസ്ക്

ലണ്ടൻ: ലോക കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തെത്തി ഇലക്ട്രിക് കാർനിർമാതാക്കളായ ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്ക്. ഓഹരിവിപണിയിൽ ടെസ്ലയുടെ മൂല്യം 4.8 ശതമാനം വർധിച്ചതോടെ ആമസോണിന്റെ ഉടമ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി മസ്ക് ഒന്നാമതെത്തുകയായിരുന്നു.
ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികപ്രകാരമാണിത്. ഏറ്റവുംപുതിയ കണക്കനുസരിച്ച് 188.5 ബില്യൺ ഡോളറാണ് മസ്കിന്റെ സമ്പാദ്യം. ബെസോസിനെക്കാൾ 1.5 ബില്യൺ ഡോളർ അധികമാണിത്.
2017 ഒക്ടോബർമുതൽ ബെസോസായിരുന്നു പട്ടികയിൽ ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ 12 മാസത്തിനിടെ മസ്കിന്റെ ആസ്തിയിൽ 150 ബില്യൺ ഡോളറിന്റെ വളർച്ചയാണുണ്ടായത്.
2020-ൽമാത്രം ടെസ്ലയുടെ ഓഹരിമൂല്യം 743 ശതമാനം വർധിച്ചു. ബഹിരാകാശരംഗത്തെ സ്വകാര്യകമ്പനി സ്പേസ് എക്സിന്റെയും സ്ഥാപകനാണ് ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്ക്.
കടപ്പാട് :മാതൃഭൂമി ന്യൂസ്
Uncategorized
തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിത വിവാഹത്തിന് ഇരയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് മോചനം

ലാഹോര്‍: പാക്കിസ്ഥാനിലെ അഹമദാബാദില്‍ നിന്നും തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിച്ച് വിവാഹം ചെയ്ത പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി അഞ്ചു മാസങ്ങള്‍ക്ക് ശേഷം മോചിതയായി. ഫാറാ ഷഹീന് എന്ന പെണ്‍കുട്ടിയ്ക്കാണ് ദുരിതകയത്തിന് നടുവില്‍ നിന്ന് മോചനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഫാറായെ പോലീസ് ഫൈസലാബാദ് ജില്ലാ കോടതി മുന്‍പാകെ ഹാജരാക്കിയതിനെ തുടര്‍ന്നു പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുവാന്‍ കോടതി പോലീസിനോട് ഉത്തരവിടുകയായിരിന്നു. ജൂണ്‍ 25നാണ് അഹമദാബാദിലെ വീട്ടില്‍ നിന്നും മൂന്നുപേരടങ്ങുന്ന മുസ്ലീം സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഘത്തില്‍ ഉള്‍പ്പെട്ട ഖിസാര്‍ അഹമദ് അലി എന്ന നാല്പ്പത്തിയഞ്ചുകാരന് തങ്ങളുടെ മകളെ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്ത് വിവാഹം ചെയ്തുവെന്നാണ് ഷഹീന്റെ മാതാപിതാക്കള്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷം മോചിപ്പിച്ച പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ അവളുടെ കണങ്കാലുകളിലും പാദത്തിലും മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ലാലാ റോബിന് ഡാനിയല്‍ യു.സി.എ ന്യൂസിനോട് വെളിപ്പെടുത്തി. പോലീസ് സ്റ്റേഷനില്‍ വെച്ചാണ് മുറിവുകളില്‍ മരുന്നുവെച്ചു കെട്ടിയതെന്നും, കടുത്ത മാനസികാഘാതത്തിലായിരുന്ന പെണ്‍കുട്ടിക്ക് തനിക്കേല്‍ക്കേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് വിവരിക്കുവാന്‍ പോലും കഴിഞ്ഞില്ലെന്നും ഡാനിയല്‍ പറയുന്നു. വിവാഹവും, നിര്‍ബന്ധിത മതപരിവര്‍ത്തനവും, മുറിവേറ്റ പാദങ്ങളും അവള് നേരിട്ട ഭീകരതയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പോലീസും, നീതിന്യായ വ്യവസ്ഥയും, ദുര്‍ബ്ബലമായ നിയമങ്ങളും പാവപ്പെട്ട മാതാപിതാക്കളെ പരിഹസിക്കുകയാണെന്നു ഡാനിയല്‍ സമൂഹമാധ്യമത്തില്‍ പിന്നീട് കുറിച്ചു.
അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10നു പാക്ക് ക്രിസ്ത്യാനികള്‍ കരിദിനമായി ആചരിക്കണമെന്നും ഡാനിയല്‍ ആഹ്വാനം ചെയ്തു. ‘കനേഡിയന്‍ എയിഡ് റ്റു പേഴ്സെക്യൂട്ടഡ് ക്രിസ്റ്റ്യന്‍സ്’ന്റെ പ്രസിഡന്റായ നദീം ഭാട്ടിയും പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കണമെന്നും തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. സെന്റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസിന്റെ 2013-2020 കാലയളവിലെ കണക്കനുസരിച്ച് പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ (52 ശതമാനം) നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നത്. സിന്ധ് പ്രവിശ്യയാണ് (44 ശതമാനം) തൊട്ടു പിന്നില്‍.
കടപ്പാട് :പ്രവാചകശബ്ദം