Connect with us
Slider

Uncategorized

യുഎഇയിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത ആരാധനകൾക്ക് ഇന്ന് തുടക്കമാകുന്നു.

Published

on

 

ദുബായ്: യുഎഇയിലെ പ്രമുഖ പെന്തെക്കോസ്ത് സഭകളുടെ റീജിയൻ സംയുക്ക ആരാധനകൾക്ക് ഇന്ന് തുടക്കമാകുന്നു. ഐപിസി, എ.ജി. ചർച്ച് ഓഫ് ഗോഡ്, ശാരോൻ സഭകളുടെ സംയുക്ത ആരാധനകളാണ് ഈ ആഴ്ച സൂം പ്ലാറ്റ് ഫോമിൽ നടക്കുന്നത്.
ഇന്ന് രാവിലെ 9:30 മുതൽ 12:30 വരെ ഐ.പി.സി യുഎഇ റീജിയൻ ആരാധന റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടക്കും. റീജിയൻ സെക്രട്ടറി പാസ്റ്റർ അലക്സ് എബ്രഹാം സങ്കീർത്തനത്തിൽ നിന്നും ശുശ്രൂഷിക്കും. ഐപിസി. ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൻ ജോസഫ്, അബുദാബി സഭാശുശൂഷകൻ കെ.എം. ജെയിംസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ദുബായ് എബനേസർ ഐപിസി ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഡിസംബർ നാലിന് അസംബ്ബിസ് ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെലേഷിപ്പ് സംയുക്ത ആരാധന റീജിയൻ പ്രസിഡണ്ട് ജോബി വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ നടക്കും. രാവിലെ 10:30 മുതൽ 12:45 വരെ നടക്കുന്ന ആരാധനയിൽ അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ്പ് പ്രഭാഷണം നടത്തും. റാസൽഖൈമ എജി ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. റീജിയൻ സെക്രട്ടറി ടോം ജോർജ് ട്രഷറർ ജോൺ ജോർജ് എന്നിവർ നേതൃത്വം നൽകും .

ചർച്ച് ഓഫ് ഗോഡ് യുഎഇ സംയുകത ആരാധന ഡിസംബർ 6 ന് ഞായറാഴ്ച വൈകീട്ട് 7:30 മുതൽ 10വരെ നടക്കും. യുഎഇ ഓവർസിയർ പാസ്റ്റർ കെ. ഓ. മാത്യു അദ്ധ്യക്ഷത വഹിക്കും. യുഎഇ സെക്രട്ടറി പാസ്റ്റർ ജോസ് മല്ലിശ്ശേരി നേതൃത്വം നൽകും. പ്രശസ്ത സുവിശേഷ പ്രഭാഷകൻ ഡോ. കെ. മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും. 2 മാസത്തോളം കോവിഡിനെ തുടർന്ന് അതിഗുരുതരമായി വെന്റിലേറ്ററിലായിരുന്ന അമേരിക്കയിലെ പാസ്റ്റർ ബെഞ്ചമിൻ തോമസ് അനുഭവ സാക്ഷ്യം പങ്കിടും. 48 സഭകളാണ് ചർച്ച് ഓഫ് ഗോഡ് യുഎഇ റീജ്യനിലുള്ളത്.
ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജ്യൻ സംയുക്ത ആരാധന ഡിസംബർ 11 വെളിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. റീജിയൻ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിക്കും. റീജ്യൻ ഭാരവാഹികൾ ശുശൂഷകൾക്ക് നേതൃത്വം നൽകും എന്ന് പാസ്റ്റർ കോശി ഉമ്മൻ അറിയിച്ചു.

Uncategorized

ഒടുവില്‍ ലോക കോടീശ്വരനായി ഇലോൺ മസ്ക്‌

Published

on

ലണ്ടൻ: ലോക കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തെത്തി ഇലക്ട്രിക് കാർനിർമാതാക്കളായ ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്ക്. ഓഹരിവിപണിയിൽ ടെസ്ലയുടെ മൂല്യം 4.8 ശതമാനം വർധിച്ചതോടെ ആമസോണിന്റെ ഉടമ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി മസ്ക് ഒന്നാമതെത്തുകയായിരുന്നു.

ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികപ്രകാരമാണിത്. ഏറ്റവുംപുതിയ കണക്കനുസരിച്ച് 188.5 ബില്യൺ ഡോളറാണ് മസ്കിന്റെ സമ്പാദ്യം. ബെസോസിനെക്കാൾ 1.5 ബില്യൺ ഡോളർ അധികമാണിത്.

2017 ഒക്ടോബർമുതൽ ബെസോസായിരുന്നു പട്ടികയിൽ ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ 12 മാസത്തിനിടെ മസ്കിന്റെ ആസ്തിയിൽ 150 ബില്യൺ ഡോളറിന്റെ വളർച്ചയാണുണ്ടായത്.

2020-ൽമാത്രം ടെസ്ലയുടെ ഓഹരിമൂല്യം 743 ശതമാനം വർധിച്ചു. ബഹിരാകാശരംഗത്തെ സ്വകാര്യകമ്പനി സ്പേസ് എക്സിന്റെയും സ്ഥാപകനാണ് ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്ക്.
കടപ്പാട് :മാതൃഭൂമി ന്യൂസ്

Continue Reading

Uncategorized

തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിത വിവാഹത്തിന് ഇരയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് മോചനം

Published

on

ലാഹോര്‍: പാക്കിസ്ഥാനിലെ അഹമദാബാദില്‍ നിന്നും തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിച്ച് വിവാഹം ചെയ്ത പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി അഞ്ചു മാസങ്ങള്‍ക്ക് ശേഷം മോചിതയായി. ഫാറാ ഷഹീന്‍ എന്ന പെണ്‍കുട്ടിയ്ക്കാണ് ദുരിതകയത്തിന് നടുവില്‍ നിന്ന്‍ മോചനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഫാറായെ പോലീസ് ഫൈസലാബാദ് ജില്ലാ കോടതി മുന്‍പാകെ ഹാജരാക്കിയതിനെ തുടര്‍ന്നു പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുവാന്‍ കോടതി പോലീസിനോട് ഉത്തരവിടുകയായിരിന്നു. ജൂണ്‍ 25നാണ് അഹമദാബാദിലെ വീട്ടില്‍ നിന്നും മൂന്നുപേരടങ്ങുന്ന മുസ്ലീം സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഘത്തില്‍ ഉള്‍പ്പെട്ട ഖിസാര്‍ അഹമദ് അലി എന്ന നാല്‍പ്പത്തിയഞ്ചുകാരന്‍ തങ്ങളുടെ മകളെ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്ത് വിവാഹം ചെയ്തുവെന്നാണ് ഷഹീന്റെ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.

പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷം മോചിപ്പിച്ച പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ അവളുടെ കണങ്കാലുകളിലും പാദത്തിലും മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന്‍ സാമൂഹ്യ പ്രവര്‍ത്തകനായ ലാലാ റോബിന്‍ ഡാനിയല്‍ യു.സി.എ ന്യൂസിനോട് വെളിപ്പെടുത്തി. പോലീസ് സ്റ്റേഷനില്‍ വെച്ചാണ് മുറിവുകളില്‍ മരുന്നുവെച്ചു കെട്ടിയതെന്നും, കടുത്ത മാനസികാഘാതത്തിലായിരുന്ന പെണ്‍കുട്ടിക്ക് തനിക്കേല്‍ക്കേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് വിവരിക്കുവാന്‍ പോലും കഴിഞ്ഞില്ലെന്നും ഡാനിയല്‍ പറയുന്നു. വിവാഹവും, നിര്‍ബന്ധിത മതപരിവര്‍ത്തനവും, മുറിവേറ്റ പാദങ്ങളും അവള്‍ നേരിട്ട ഭീകരതയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പോലീസും, നീതിന്യായ വ്യവസ്ഥയും, ദുര്‍ബ്ബലമായ നിയമങ്ങളും പാവപ്പെട്ട മാതാപിതാക്കളെ പരിഹസിക്കുകയാണെന്നു ഡാനിയല്‍ സമൂഹമാധ്യമത്തില്‍ പിന്നീട് കുറിച്ചു.

അന്താരാഷ്‌ട്ര മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10നു പാക്ക് ക്രിസ്ത്യാനികള്‍ കരിദിനമായി ആചരിക്കണമെന്നും ഡാനിയല്‍ ആഹ്വാനം ചെയ്തു. ‘കനേഡിയന്‍ എയിഡ് റ്റു പേഴ്സെക്യൂട്ടഡ് ക്രിസ്റ്റ്യന്‍സ്’ന്റെ പ്രസിഡന്റായ നദീം ഭാട്ടിയും പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കണമെന്നും തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. സെന്റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസിന്റെ 2013-2020 കാലയളവിലെ കണക്കനുസരിച്ച് പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ (52 ശതമാനം) നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നത്. സിന്ധ് പ്രവിശ്യയാണ് (44 ശതമാനം) തൊട്ടു പിന്നില്‍.
കടപ്പാട് :പ്രവാചകശബ്ദം

Continue Reading

Subscribe

Enter your email address

Featured

Mobile24 hours ago

സ്റ്റാറ്റസായി കാര്യങ്ങള്‍ പറഞ്ഞ് വാട്ട്സ്ആപ്പ്; ‘നിങ്ങളുടെ ചാറ്റ് ഞങ്ങള്‍ കാണില്ല’

ദില്ലി:സ്വകാര്യനയത്തിന്‍റെ പേരില്‍ ഏറെ പ്രതിസന്ധിയിലായ വാട്ട്സ്ആപ്പ് എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും വ്യക്തിപരമായി സന്ദേശം അയക്കുന്നു. വാട്ട്സ്ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലാണ് വാട്ട്സ്ആപ്പ് പ്രത്യേക സന്ദേശം പ്രദര്‍ശിപ്പിക്കുന്നത്. സ്റ്റാറ്റസില്‍ ആദ്യം...

us news1 day ago

750 killed at Ethiopian Orthodox church said to contain Ark of the Covenant: report

Around 750 people were killed in an attack on an Orthodox church, which is said to contain the Ark of...

Media1 day ago

UAE suspends visa-free travel agreement with Israel until July

The United Arab Emirates has suspended an agreement to inaugurate visa-free travel for Israelis to the Gulf country until July...

Media1 day ago

Christian Group in India Documents 327 Incidents of Persecution in 2020

India – According to the Evangelical Fellowship of India (EFI), Indian Christians endured at least 327 incidents of persecution in...

us news2 days ago

Charges dropped against deacon arrested for singing hymns outdoors

A court has dismissed all charges against a church deacon who was one of the three arrested last September for...

us news2 days ago

Three killed in Turkish shipwreck; Six people were rescued

Istanbul — A cargo ship sank off Turkey’s Black Sea coast on Sunday, leaving at least three people dead, Turkish...

Trending