Life
ഒരു മിസ് കോള്‍ മതി ഗ്യാസ് ബുക്ക് ചെയ്യാന്‍; പദ്ധതി ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി

ജീവനക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എൽപിജി സിലിണ്ടറുകളുടെ റീഫിൽ കണക്ഷൻ ബുക്കിംഗിനായി മിസ്ഡ് കോൾ സംവിധാനം ആരംഭിച്ച് കേന്ദ്ര സർക്കാർ. ഇതിലൂടെ രാജ്യത്തുടനീളം എൽപിജി സിലിണ്ടറുകളുടെ തടസ്സരഹിതമായ ബുക്കിംഗ് സാധ്യമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച ഭുവനേശ്വറില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ പെട്രോളിയം, പ്രകൃതിവാതക സ്റ്റീൽ മന്ത്രി ധർമേന്ദ്ര പ്രധാനാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യൻ ഓയിൽ എൽപിജി ഉപഭോക്താക്കൾ ഇനിമുതല്‍ റീഫിൽ ബുക്കിംഗിനായി 8454955555 എന്ന നമ്പറിൽ ഒരൊറ്റ മിസ്ഡ് കോൾ നൽകിയാല്‍ മതി. മിസ്സ് കോള്‍ ചെയ്യുന്നതിലൂടെ ഉപഭോക്താവിന് എൽപിജി റീഫിൽ കണക്ഷൻ ബുക്കിംഗ് വിജയകരമാണെന്ന ഒരു സന്ദേശം ലഭിക്കും. ഐവിആർഎസ് സൗകര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ, മിസ്ഡ് കോളുകൾ ഉപയോഗിച്ചുള്ള എൽപിജി സിലിണ്ടർ ബുക്കിംങിലൂടെ ഉപഭോക്താവിന് ദീർഘനേരം കോളില്‍ തുടരാതെ തന്നെ പെട്ടെന്ന് ബുക്കിംഗ് പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
സാധാരണ കോൾ നിരക്കുകൾ ബാധകമാകുന്ന ഐവിആർഎസ് കോളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ സംവിധാനത്തില്‍ ഉപഭോക്താക്കളിൽ കോൾ ചാർജുകളൊന്നും ഈടാക്കില്ല. പേടിഎം അല്ലെങ്കിൽ ഗൂഗിൾ പേ പോലുള്ള പേയ്‌മെന്റ് ആപ്ലിക്കേഷനുകൾ വഴി ഓൺലൈൻ ബുക്കിംഗ് നടത്താൻ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോൾ പുതിയ സൗകര്യം പ്രയോജനപ്പെടും.
Sources:metrojournalonline
Life
മോഷണം പോയതും നഷ്ടമായതുമായ ഫോണ്‍ കണ്ടെത്താനുള്ള സംവിധാനവുമായി കേന്ദ്ര സർക്കാർ

ദില്ലി: കൈയ്യിൽ കിട്ടുന്ന ഫോൺ മോഷണ മുതലല്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനവുമായി കേന്ദ്ര ടെലികോം വകുപ്പ്. ഈ സംവിധാനം വഴി ഫോൺ നഷ്ടപ്പെട്ട ഒരാൾക്ക് അതിവേഗം പരാതി രജിസ്റ്റർ ചെയ്യാനാകും. ഫോൺ നഷ്ടപ്പെട്ടെന്ന് ഉറപ്പായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നല്കുകയാണ് ആദ്യഘട്ടം. അതിനു ശേഷം വെബ്സൈറ്റിൽ പരാതി സ്വയം രജിസ്റ്റർ ചെയ്യണം. സെൻട്രൽ എക്വിപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) എന്ന പേരിലാണ് വെബ്‌സൈറ്റ് പ്രവർത്തിക്കുന്നത്. ഇന്റർനാഷനൽ മൊബൈൽ എക്വിപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പർ ഉള്ള ഫോണുകളുടെ വിവരങ്ങൾ മാത്രമേ പുതിയ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനാകൂ.
നഷ്ടമായ ഫോണിൽ ഉടമയുടെ സ്വകാര്യ വിവരങ്ങളടക്കം ധാരാളം ഡാറ്റകളുണ്ടാവാം. ഫോൺ നഷ്ടപ്പെട്ടതിനെ സംബന്ധിച്ച പരാതി സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ നമ്പറും പരാതിയുടെ ഡിജിറ്റൽ കോപ്പിയും ചേർക്കണം. ഐഎംഇഐ നമ്പറും നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചിരിക്കുന്ന സിംകാർഡിലെ നമ്പറും (ഫോൺ നമ്പർ) ഇമെയിൽ അഡ്രസും നൽകിയാൽ നഷ്ടപ്പെട്ട ഫോൺ മറ്റാരും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താം. ഒടിപി ലഭിക്കാനായി, പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു ഫോൺ നമ്പറും നൽകണം.
ഫോൺ വാങ്ങിയപ്പോൾ ലഭിച്ച ബില്ലിലും ബോക്‌സിലും ഐഎംഇഐ നമ്പർ ഉണ്ടാകും. അല്ലെങ്കിൽ -*#06# ഡയൽ ചെയ്താലും മതി. നോ യുവർ മൊബൈൽ (കെവൈഎം) സേവനവും ഉപയോഗപ്പെടുത്താം. https://www.ceir.gov.in/Device/CeirIMEIVerification.jsp സിഇഐആർ വെബ്‌സൈറ്റ് വഴിയും വിവരങ്ങൾ തേടാം.കെവൈഎം ആപ് ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും സേവനങ്ങൾ ലഭിക്കും. ഇത് കൂടാതെ എസ്എംഎസ് വഴിയും അറിയാനാകും.
കെവൈഎം എന്ന് ടൈപ് ചെയ്ത ശേഷം ഐഎംഇഐ നമ്പർ നൽകുക. ശേഷം 14422 എന്ന നമ്പറിലേക്ക് അയയ്ക്കുക. നഷ്ടപ്പെട്ട ഫോൺ തിരിച്ചുകിട്ടിയാൽ അൺ ബ്ലോക്ക് ചെയ്യാനും എളുപ്പമാണ്. റിക്വെസ്റ്റ് ഐഡി, മൊബൈൽ നമ്പർ, എന്തു കാരണത്താലാണ് അൺബ്ലോക് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങൾ നല്കിയാൽ മതിയാകും. https://bit.ly/3lDm3Aw എന്നതാണ് പുതിയ വെബ്‌സൈറ്റിന്റെ ഹോം പേജിലേക്കുള്ള ലിങ്ക്.
Sources:globalindiannews
Life
കെട്ടിടത്തിന്റെ നികുതി നിശ്ചയിച്ച ശേഷം വരുത്തുന്ന തരം മാറ്റങ്ങൾ 30 ദിവസത്തിനുള്ളിൽ അറിയിക്കാത്ത വസ്തു ഉടമകൾക്ക് കെട്ടിട നികുതി പിഴയായി ഈടാക്കും

കെട്ടിടത്തിന്റെ നികുതി നിശ്ചയിച്ച ശേഷം വരുത്തുന്ന തരം മാറ്റങ്ങൾ 30 ദിവസത്തിനുള്ളിൽ അറിയിക്കാത്ത വസ്തു ഉടമകൾക്ക് കെട്ടിട നികുതി പിഴയായി ഈടാക്കും. സംസ്ഥാനത്തെ കെട്ടിടനികുതി വർഷം തോറും അഞ്ച് ശതമാനം വർധിപ്പിച്ച് പിരിച്ചെടുക്കാൻ തദ്ദേശവകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശമുള്ളത്.
വസ്തുനികുതി നിർണയിച്ച ശേഷം തറവിസ്തീർണത്തിലോ,ഉപയോഗത്തിലോ വരുത്തുന്ന മാറ്റം 30ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിച്ചില്ലെങ്കിൽ പുതിയ നികുതിയാകും ബാധകമാകുക. നിലവിൽ വർഷങ്ങളായി താമസിക്കുന്ന വീട്ടിൽ അറ്റകുറ്റപണി നടത്തിയവർ 15 ദിവസത്തിനുള്ളിൽ അറിയിച്ചില്ലെങ്കിൽ പരമാവധി 500 രൂപ പിഴ ചുമത്താനും നിർദ്ദേശമുണ്ട്. നേരത്തെ കെട്ടിടം തരം മാറ്റി ഉപയോഗിച്ചാലും അറ്റകുറ്റപണി നടത്തിയാലും കണ്ടെത്തി പിഴ ചുമത്തേണ്ടത് തദ്ദേശസ്ഥാപനത്തിന്റെ ചുമതലയായിരുന്നു. പുതിയ ഭേദഗതിയോടെ ഇത് ഉടമയുടെ ഉത്തരവാദിത്വമായി.
മുൻകാലങ്ങളിൽ ഇത്തരത്തിൽ നികുതി നിർണയത്തിന് ശേഷം തരം മാറ്റം വരുത്തിയവരും അറ്റകുറ്റപണി നടത്തിയവർക്കും മേയ് 15വരെ തദ്ദേശസ്ഥാപനത്തെ അറിയിച്ചാൽ പിഴയിൽ നിന്ന് ഒഴിവാകാം. കെട്ടിട ഉടമകൾ അറിയിച്ചാലും ഇല്ലെങ്കിലും ഇക്കാര്യങ്ങൾ ഫീൽഡ് തല പരിശോധന നടത്തി ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ജൂൺ മാസം 30ന് മുമ്പ് പരിശോധന പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്. കെട്ടിട നികുതി വർഷം തോറും അഞ്ച് ശതമാനം വർദ്ധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന ധനകാര്യ ബിൽ കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയതിന് പിന്നാലെയാണ് നികുതി പിരിച്ചെടുക്കാൻ മാർഗനിർദ്ദേശമായത്.
Sources:twentyfournews
Life
സൂര്യനില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നുപോയെന്ന് ശാസ്ത്രലോകം

സൂര്യനില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നുപോയെന്ന് ശാസ്ത്രലോകം. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി- നാസയുടെ ജയിംസ് വെബ് ടെലിസ്‌കോപ്പ് പകര്‍ത്തിയ ദൃശ്യങ്ങളാണ് ശാസ്ത്രജ്ഞരെ അമ്ബരപ്പിക്കുന്നത്. വടക്കന്‍ ധ്രുവത്തില്‍ ചുഴലിക്കാറ്റിന് സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ ഉളളത്. പുതിയ പ്രതിഭാസത്തിന് പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്ത് വരികയാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
സൂര്യന്‍ തുടര്‍ച്ചയായി സൗരജ്വാലകള്‍ പ്രത്യക്ഷമാക്കാറുണ്ട്. ഇത് കാരണം ചിലപ്പോഴെങ്കിലും ഭൂമിയില്‍ വാര്‍ത്താവിതരണത്തെ ബാധിക്കാറുണ്ട്. സൂര്യനില്‍ നിന്ന് അടര്‍ന്നുപോയ വലിയ ഭാഗം വടക്കന്‍ ധ്രുവത്തെ പ്രദക്ഷിണം ചെയ്യാന്‍ ഏകദേശം എട്ടുമണിക്കൂറാണ് എടുക്കുക. അപ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗത സെക്കന്‍ഡില്‍ 96 കിലോമീറ്ററാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
ഡോക്ടര്‍ സ്‌കോവാണ് ട്വിറ്ററിലൂടെ ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. നാസയുടെ അഭിപ്രായത്തില്‍ , ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ മുമ്ബും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പുതിയ സംഭവം ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. ഈ സവിശേഷ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍. 24 മണിക്കൂറും സൂര്യനെ അവര്‍ നിരീക്ഷിച്ചുവരികയാണ്.
Sources:nerkazhcha
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news1 week ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്