Life
അജ്ഞാതവാഹനം ഇടിച്ച് പരിക്കേറ്റാൽ സൗജന്യ ചികിത്സ, നഷ്ടപരിഹാരവും നൽകും; മാർഗരേഖയായി

അജ്ഞാതവാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സയും നഷ്ടപരിഹാരവും നൽകാനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. ഇതിനായി ഇൻഷുറൻസിൽനിന്നു നിശ്ചിത ശതമാനം മാറ്റിവെക്കും. ഒന്നര ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുക. അപകടത്തിൽ പരിക്കേൽക്കുന്നവർക്കെല്ലാം ഈ സൗജന്യത്തിന് അർഹതയുണ്ട്. തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ 0.1 ശതമാനം വർധന വരുത്തിയാണ് നഷ്ടപരിഹാരം നൽകുക.
ദേശീയപാതാവിഭാഗം വിവിധ സേവനങ്ങൾക്ക് സെസ് ഈടാക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരത്തിൽ സ്വരൂപിക്കുന്ന തുകയിൽനിന്നാകും നഷ്ടപരിഹാരവും സൗജന്യ ചികിത്സയും നൽകുക. എല്ലാ വാഹന ഇൻഷുറൻസ് പോളിസികളിലും നിശ്ചിതശതമാനം മാറ്റിവെച്ച് ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളിടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കും. അധികപ്രീമിയം ഈടാക്കാനും കമ്പനികൾക്ക് അനുമതി നൽകും.
ആശുപത്രികൾ ചികിത്സ നിഷേധിക്കാൻ പാടില്ല. ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനസർക്കാരുകളുടെ സഹായത്തോടെ നൽകാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ചികിത്സ നൽകുന്ന ആശുപത്രികൾക്ക് പിന്നീട് സർക്കാർ തുക നൽകും. ഇതിനായി കാഷ്ലെസ് സംവിധാനമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പരിക്കേറ്റ ആദ്യ മണിക്കൂറുകൾ നിർണായകമാണ്. കൃത്യമായ വൈദ്യപരിചരണം ലഭിച്ചാൽ ജീവൻ രക്ഷിക്കാനാകും. ഉത്തരവാദപ്പെട്ടവർ എത്തുന്നതുവരെ ചികിത്സ വൈകിപ്പിക്കുന്ന പതിവ് ചില ആശുപത്രികളിലുണ്ട്. ഇതൊഴിവാക്കാനാണ് സൗജന്യചികിത്സ നിർബന്ധമാക്കുന്നത്.
Sources:Metro Journal
Life
മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ വിലാസങ്ങൾ

തിരുവനന്തപുരം : മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
മന്ത്രിമാരും വെബ്സൈറ്റ് വിലാസവും
∙ കെ. രാജൻ: minister-revenue.kerala.gov.in
∙ റോഷി അഗസ്റ്റിൻ: minister-waterresources.kerala.gov.in
∙ കെ. കൃഷ്ണൻകുട്ടി: minister-electricity.kerala.gov.in
∙ എ.കെ. ശശീന്ദ്രൻ: minister-forest.kerala.gov.in
∙ അഹമ്മദ് ദേവർകോവിൽ: minister-ports.kerala.gov.in
∙ ആന്റണി രാജു: minister-transport.kerala.gov.in
∙ വി.അബ്ദുറഹ്മാൻ: minister-sports.kerala.gov.in
∙ ജി.ആർ.അനിൽ: minister-food.kerala.gov.in
∙ കെ.എൻ.ബാലഗോപാൽ: minister-finance.kerala.gov.in
∙ ആർ.ബിന്ദു: minister-highereducation.kerala.gov.in
∙ ജെ.ചിഞ്ചുറാണി: minister-ahd.kerala.gov.in
∙ എം.വി.ഗോവിന്ദൻ: minister-lsg.kerala.gov.in
∙ പി.എ.മുഹമ്മദ് റിയാസ്: minister-pwd.kerala.gov.in
∙ പി.പ്രസാദ്: minister-agriculture.kerala.gov.in
∙ കെ.രാധാകൃഷ്ണൻ: minister-scst.kerala.gov.in
∙ പി.രാജീവ്: minister-industries.kerala.gov.in
∙ വി.ശിവൻകുട്ടി- minister-education.kerala.gov.in
∙ വി.എൻ.വാസവൻ: minister-cooperation.kerala.gov.in
∙ വീണാ ജോർജ്: minister-health.kerala.gov.in
Sources:globalindiannews
Life
ഇന്ത്യക്കാര്‍ അടുത്ത വര്‍ഷം ബഹിരാകാശത്തെത്തും; ഗഗന്യാന് ഒരുങ്ങുന്നു

ദില്ലി: അടുത്ത വർഷം ഇന്ത്യക്കാർ ബഹിരാകാശത്ത് എത്തുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. മറ്റ് രാജ്യങ്ങൾ ചെയ്യുന്നത് വളരെക്കാലമായി നിരീക്ഷിക്കുന്ന ഇന്ത്യ, ബഹിരാകാശ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ പദ്ധതിയായ ഗഗൻയാന്റെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി മന്ത്രി പറഞ്ഞു. അടുത്ത വർഷം മുതൽ ഇന്ത്യക്കാർക്ക് ബഹിരാകാശത്തേക്ക് പോകാൻ കഴിയുമെന്ന് വിദേശകാര്യ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. അതേസമയം, ദൗത്യത്തിന്റെ ട്രയൽ റൺ ഈ വർഷം അവസാനം നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യക്കാരായ ഒന്നോ രണ്ടോ പേർ ബഹിരാകാശത്തേക്ക് പോകുമെന്ന് മന്ത്രി പറയുന്നു. ഗഗൻയാൻ അതിന് തയ്യാറാണ്. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം അവസാനത്തോടെ ദൗത്യം പൂർത്തിയാക്കും. അതിനുശേഷം, യഥാർത്ഥ ദൗത്യം നിർവഹിക്കപ്പെടും. ആദ്യ പരീക്ഷണത്തിൽ മനുഷ്യരുണ്ടാകില്ല. ശൂന്യമായ ഒരു വാഹനം അയയ്ക്കും. രണ്ടാമത്തെ ട്രയലിൽ, ഒരു പെൺ റോബോട്ട് ഉണ്ടാകും. ഇതൊരു ബഹിരാകാഷ ശാസ്ത്രജ്ഞ കൂടിയായിരിക്കും. വയോമിത്ര എന്നാണ് റോബോട്ടിന്റെ പേരെന്ന് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ആദ്യ രണ്ട് ദൗത്യങ്ങളുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ മൂന്നാം ദൗത്യത്തിനായി പോകും. കഴിഞ്ഞ വർഷം ഇതേ വിഷയത്തിൽ രാജ്യസഭയിൽ ഒരു ചോദ്യത്തിനും മന്ത്രി മറുപടി നൽകിയിരുന്നു. ഈ ബഹിരാകാശ യാത്രയോടെ, മനുഷ്യനെ ബഹിരാകാശ വിമാന ദൗത്യം നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്കയും റഷ്യയും ചൈനയും മുമ്പും ഇത്തരം ഒരു ദൗത്യം നടത്തിയിട്ടുണ്ടെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത റോബോട്ടാണ് വയോമിത്ര. ആദ്യ പരീക്ഷണം ഈ വർഷം രണ്ടാം പകുതിയിൽ നടക്കും. രണ്ടാമത്തെ പരീക്ഷണം ഈ വർഷം അവസാനത്തോടെ നടത്തുമെന്നും മന്ത്രി പറഞ്ഞു.
Sources:Metro Journal
Life
ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 (PSLV C53) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി-സി53 ദൗത്യം വിക്ഷേപിച്ചത്.
ബഹിരാകാശ വകുപ്പിന്റെ കോർപ്പറേറ്റ് വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) രണ്ടാമത്തെ ദൗത്യമാണ് PSLV-C53. ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിൽ വിന്യസിച്ച് ലോ എർത്ത് ഓർബിറ്റിലേക്ക് മൂന്ന് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി വഹിച്ചത്.
നാല് ഘട്ടങ്ങളുള്ള പിഎസ്എൽവി ദൗത്യത്തിന് 228.433 ടൺ ലിഫ്റ്റ്-ഓഫ് മാസാണ് വഹിക്കുന്നത്. മൂന്ന് ഉപഗ്രഹങ്ങളാണ് ഈ പിഎസ്എല്‍വി ദൌത്യം ഭ്രമണപഥത്തില്‍ എത്തിച്ചത്. DS-EO, NeuSAR (രണ്ടും സിംഗപ്പൂരിൽ നിന്നുള്ളതും റിപ്പബ്ലിക് ഓഫ് കൊറിയയുടെ സ്റ്റാരെക് ഇനിഷ്യേറ്റീവ് നിർമ്മിച്ചതുമാണ്), സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (NTU) 2.8 കിലോഗ്രാം സ്കൂബ്-1 എന്നിവയാണ് ഈ ഉപഗ്രഹങ്ങള്‍.
കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് എഎസ്ആർഒ ബ്രസീലിന്റെ ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ആമസോണിയ വണ്ണിനെ ഭ്രമണപഥത്തിലെത്തിച്ചത്.
PSLVയുടെ അൻപത്തിയഞ്ചാമത്തേയും പിഎസ്എൽവി കോർ എലോൺ റോക്കറ്റിന്റെ പതിനഞ്ചാമത്തേയും വിക്ഷേപണമാണ് ഇന്ന് നടന്നത്. 365 കിലോഗ്രാം തൂക്കമുള്ള DSEO യെ ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് മുഖ്യദൗത്യമാണ് ആദ്യം പൂര്‍ത്തിയാക്കിയത്. കൂടാതെ സിങ്കപ്പൂരിന്റെ തന്നെ NeuSAR ഉപഗ്രഹവും സിങ്കപ്പൂർ നാൻയാങ് സാങ്കേതിക സർവകലാശാല വികസിപ്പിച്ച SCOOB 1 എന്ന 2.8 കിലോഗ്രാം തൂക്കമുള്ള ചെറു പഠന ഉപഗ്രഹവും പിഎസ്എൽവി സി 53 ഭ്രമണപഥത്തിൽ എത്തിച്ചു.
വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ റോക്കറ്റിന്റെ ഭാഗമായ ഓർബിറ്റൽ എക്സ്പെരിമെന്റൽ മൊഡ്യൂൾ സ്ഥിരം ഭ്രമണപഥത്തിൽ നിലനിർത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ടായി. ഇന്ത്യൻ സ്പേസ് സ്റ്റാർട്ട് അപ്പുകളായ ദിഗന്തര, ധ്രുവ സ്പേസ് എന്നിവയുടേതടക്കം ആറ് പേലോഡുകൾ ഇതിലുണ്ട്. വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടഭാഗത്തിൽ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ച് താൽക്കാലിക ഉപഗ്രഹമെന്നോണം പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നത് ഇതാദ്യമാണ്.
Sources:globalindiannews
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news12 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
Envelope Containing Three Bullets Sent to Pope Francis
-
Media12 months ago
The Taliban are killing Christians with Bibles on their cellphones