us news
ERCC Preacher Repeatedly Taken Away by the Police
China – A preacher from the heavily persecuted house church Early Rain Covenant Church (ERCC) in Chengdu has been taken away by the police today.
According to ERCC, preacher Wu Wuqing was taken away at 9 am on April 1. The police did not give any reason or show any document. This was the third time that he is detained by the police in the last week. On March 27, he was detained for the whole night at the police station and only released around noon the next day. On March 26, both he and his wife were taken away.
In recent months, Wu has been repeatedly detained by the authorities. The utilities at his home were also shut down multiple times. The police in Chengdu have threatened him that if he continues to serve at ERCC, they will continue to intensify their control and crackdown against him.
Since ERCC’s pastor Wang Yi has been imprisoned for “subversion of state power,” the elders and preachers at ERCC have been taking turns teaching their members. Yet, the authorities still target them and want them to leave the church.
Sources:persecution
us news
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ 2027 ഫാമിലി കോൺഫറൻസ് രജിസ്‌ട്രേഷൻ കിക്കോഫ് ഡാളസ്സിൽ നടന്നു
ഡാളസ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ 2027 ഫാമിലി കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ കിക്കോഫ് ഡാളസ്സിലെ ശാരോൻ ഇവന്റ് സെന്ററിൽ വെച്ച് നടന്നു.
കോൺഫറൻസിന്റെ നാഷണൽ സെക്രട്ടറി പാസ്റ്റർ തേജസ്സ് പി. തോമസും ലോക്കൽ ട്രഷറർ ബ്രദർ ജെയിംസ് ഉമ്മനും ഇതുവരെ നടത്തിയിട്ടുള്ള ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ഏവരെയും കോൺഫറൻസിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
നാഷണൽ ജോയിന്റ് ട്രഷറർ പാസ്റ്റർ ഫിന്നി വർഗീസ്, പാസ്റ്റർ സാബു സാമുവേൽ, പാസ്റ്റർ തോമസ് ജോൺ എന്നിവർ ചേർന്ന് രജിസ്‌ട്രേഷൻ പ്രവർത്തനങ്ങളുടെ ഔദ്യോഗിക കൈമാറ്റം നിർവഹിച്ചു. കോൺഫറൻസിന്റെ അനുഗ്രഹത്തിനായി പാസ്റ്റർ ജോസഫ് റ്റി. ജോസഫ് പ്രാർത്ഥിച്ചു.
കോൺഫറൻസിന്റെ ലോക്കൽ രജിസ്‌ട്രേഷൻ കോർഡിനേറ്റർമാരായി പാസ്റ്റർ ബിജു ജോർജും ബ്രദർ അനൂപ് സ്റ്റാൻലിയും സേവനം അനുഷ്ഠിക്കുന്നു.
2027 ഫാമിലി കോൺഫറൻസിന്റെ നാഷണൽ കൺവീനറായി പാസ്റ്റർ എം.ജി. ജോൺസൺ പ്രവർത്തിക്കുന്നു. ലോക്കൽ കൺവീനർ പാസ്റ്റർ ജിജു ഉമ്മന്റെയും ലോക്കൽ സെക്രട്ടറി ഷെറി കെ. ജോർജിന്റെയും നേതൃത്വത്തിൽ ലോക്കൽ കോൺഫറൻസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു.
2027 ജൂലൈ 8 മുതൽ 11 വരെ ചിക്കാഗോയിലെ ഹിൽട്ടൺ നോർത്ത്‌ബ്രൂക്ക് ഹോട്ടലിലാണ് (Hilton Northbrook Hotel) ഫാമിലി കോൺഫറൻസ് നടക്കുന്നത്. വടക്കേ അമേരിക്കയിലെ ശാരോൻ ഫെല്ലോഷിപ്പ് സഭകളിലെ വിശ്വാസികൾക്കും കുടുംബങ്ങൾക്കും ആത്മീയ കൂട്ടായ്മയ്ക്കും ആരാധനയ്ക്കും ദൈവവചന പഠനത്തിനുമുള്ള അനുഗ്രഹീത അവസരമായിരിക്കും ഈ കോൺഫറൻസ്.
Sources:cchintha.in
us news
ഐ.പി.സി കുടുംബ സംഗമംപ്രയർ ലൈൻ: പാസ്റ്റർ ഡോ. ചെറിയാൻ സി. ഡാനിയേൽ പ്രസംഗിക്കും
ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 21-മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ച പ്രയർ ലൈനിൽ അറ്റ്ലാന്റാ ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഡോ. ചെറിയാൻ സി.ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തും. ആത്മീയ സംഗീത ശുശ്രൂഷകൾക്ക് ഐ.പി.സി അറ്റ്ലാന്റാ ചർച്ച് ക്വയർ നേതൃത്വം നൽകും.
പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ നവംബർ 19 ന് വ്യാഴാഴ്ച ഈസ്റ്റേൺ ടൈം വൈകിട്ട് 9 മുതൽ 10 വരെ നടത്തപ്പെടുമെന്ന് നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യൂ അറിയിച്ചു.
സും പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന പ്രാർത്ഥന യോഗത്തിൽ 4052 094 084 എന്ന നമ്പരിൽ “IPC” എന്ന പാസ് വേഡ് ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്. അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പങ്കെടുക്കും.
” ആത്മ നിറവിൻ ജീവിതം ” എന്നതാണ് കോൺഫ്രൻസ് ചിന്താവിഷയമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോക വിനോദ സഞ്ചാരികൾക്ക് ഏറെ പ്രീയപ്പെട്ട ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ചാണ് 2027 ജൂലൈ ഒന്ന് മുതൽ 4 വരെ ഐ.പി.സി ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുന്നത്.
കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ റോയി വാകത്താനം (നാഷണൽ ചെയർമാൻ), ബ്രദർ രാജൻ ആര്യപ്പള്ളിൽ (നാഷണൽ സെക്രട്ടറി), ബ്രദർ സാക് ചെറിയാൻ (നാഷണൽ ട്രഷറാർ), സിസ്റ്റർ കൊച്ചുമോൾ ജെയിംസ് (ലേഡീസ് കോർഡിനേറ്റർ), ജോമി ജോർജ് (യൂത്ത് കോർഡിനേറ്റർ), ബ്രദർ നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യൂ (പ്രയർ കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ipcfamilyconference.org സന്ദർശിക്കുക
Sources:cchintha.in
us news
ഹെവന്‍ലി ബീറ്റ്‌സ് യുഎസ്എയുടെ ‘നിന്‍ സ്‌നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബര്‍ 20ന് ഫിലഡല്‍ഫിയയില്‍
ഫിലഡല്‍ഫിയ: ഹെവന്‍ലി ബീറ്റ്‌സ് യുഎസ്എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘നിന്‍ സ്‌നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് 5.30ന് ഫിലഡല്‍ഫിയയില്‍ നടക്കും. ഹെവന്‍ലി ബീറ്റ്‌സിന്റെ 15 വര്‍ഷത്തെ സംഗീതശുശ്രൂഷയുടെ ആഘോഷം കൂടിയായ പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്.
പ്രശസ്ത ക്രിസ്തീയ ഗായകന്‍ സാംസണ്‍ ചെങ്ങന്നൂരും സാംസണ്‍ ഹെവന്‍ലി ബീറ്റ്‌സും സംഘവും സംഗീതസന്ധ്യയ്ക്ക് നേതൃത്വം നല്‍കും. മഞ്ജു, സിജി മാത്യൂസ്, ജിന്റു സിബിന്‍, ഡെന്നി, ലിന്‍സി എന്നിവരും ഗാനങ്ങള്‍ ആലപിക്കും. കീബോര്‍ഡില്‍ ജാക്ക് ബിജു, ഡ്രംസില്‍ ഷോണ്‍ ബിജു, ഗിറ്റാറില്‍ സുമിത് സാം, സിയോണ്‍ സുജോയ് എന്നിവര്‍ സംഗീതമൊരുക്കും.
ഫിലഡല്‍ഫിയ ടാബര്‍നാക്കിള്‍ ചര്‍ച്ച് ഓഫ് ഗോഡിലാണ് (10111 Verree Road & Red Lion Road, Philadelphia, PA 19116) സംഗീതസന്ധ്യ നടക്കുന്നത്. ക്രിസ്തീയ ഭക്തിഗാനങ്ങളും ആരാധനാഗീതങ്ങളും കോര്‍ത്തിണക്കുന്ന പരിപാടി സംഗീതാസ്വാദകര്‍ക്ക് വേറിട്ട ആത്മീയാനുഭവം സമ്മാനിക്കുമെന്ന് സാംസണ്‍ ഹെവന്‍ലി ബീറ്റ്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഗ്ലോബല്‍ ട്രാവല്‍ എക്‌സ്‌പേര്‍ട്‌സ് (റെജി ഫിലിപ്പ്, ഫിലഡല്‍ഫിയ), സിന്‍ഡാക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് (വര്‍ഗീസ് തോമസ് റോബിന്‍, ഫിലഡല്‍ഫിയ), കീസ്റ്റോണ്‍ ടാക്‌സ് സര്‍വീസസ് Inc. (ജോസഫ് ഉമ്മന്‍, റോയ് മെപ്രല്‍ CPA, ഫിലഡല്‍ഫിയ), എം.ജെ. പ്രിന്റിങ് (മാത്യു സാമുവല്‍-ബെന്നി, ഫിലഡല്‍ഫിയ), ഷിജിമോന്‍ റിയല്‍ എസ്റ്റേറ്റ് (ഹൂസ്റ്റണ്‍) എന്നിവര്‍ പരിപാടിയുടെ സ്‌പോണ്‍സര്‍മാരാണ്.
സര്‍ട്ടിഫൈഡ് അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സ് Inc. (ജോസഫ് ചാമക്കാല CPA, ഷിക്കാഗോ), ലവ് ആന്‍ഡ് ഗ്ലോറി ഹോം കെയര്‍ (നൈനാന്‍ മാത്യു, മാത്യു സാമുവല്‍, ഫിലഡല്‍ഫിയ), അഗാപെ മ്യൂസിക് (ഡോ. ഷാജി കെ. ഡാനിയേല്‍, ഡാലസ്), പ്രോഹെല്‍ത്ത് അസോസിയേറ്റ് (PHA) പ്രൈമറി കെയര്‍, വാക്ക്-ഇന്‍ ആന്‍ഡ് കോസ്‌മെറ്റിക് ക്ലിനിക് (ഡോ. അനിത ജോര്‍ജ്, ഫിലഡല്‍ഫിയ) എന്നിവരും സ്‌പോണ്‍സര്‍മാരാണ്.
ഡാലസിലെ ലോസണ്‍ ട്രാവല്‍ (ലോസണ്‍ ബിജു), അഡ്മിറല്‍ ട്രാവല്‍ ബ്യൂറോ LLC (ബാബു വടക്കേടത്ത്), ന്യൂയോര്‍ക്കിലെ ഫെയ്ത്ത് ഹോളിഡേ (ജേക്കബ് തോമസ്-ഷാജി), ഫിലഡല്‍ഫിയയിലെ ബ്രദേഴ്‌സ് ഓട്ടോ കെയര്‍ (തോമസ് ഏലിയാസ്‌ബെന്നി) എന്നിവരും പരിപാടിയുമായി സഹകരിക്കുന്നു.
പ്രവേശനം സൗജന്യമായ സംഗീതസന്ധ്യയിലേക്ക് ഫിലഡല്‍ഫിയയിലെയും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും സംഗീതപ്രേമികളെയും സംഘാടകര്‍ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. മാത്യു ഫിലിപ്പ് (267-475-2222), മാത്യു സാമുവല്‍ (215-850-7348), സൂസന്‍ സാംസണ്‍ (267-469-1892), ഷിബു വി. കൊച്ചുമാടം (215-758-6629), ജോമോന്‍ ജോണ്‍ (215-876-7968).
Sources:nerkazhcha
Heavenly Beats USA “Nin Sneham” Christian Music Evening in Philadelphia on November 20, 2026.
Recent announcements from Heavenly Beats USA and local Malayali news outlets show other Philadelphia concerts rather than a November 20 “Nin Sneham” event:
• Snehageetham 2026. Heavenly Beats USA hosted its 15th-anniversary live Christian musical night in Philadelphia on October 24, 2026, at Grace Pentecostal Church in Elkins Park, PA. The event featured artists including Binoy Chacko and Johns Purayidam.
• August 2026 Christian Music Fest. Earlier in the year, Heavenly Beats USA also promoted a live Christian music event in Philadelphia on August 23, 2026
http://theendtimeradio.com
-
us news2 weeks agoMillions Encouraged to Open Their Bibles for Global Bible Month
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
National12 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news12 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Travel10 months agoകേരളത്തിൽ നിന്ന് ഭൂട്ടാനിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം; വിസ വേണ്ട, വോട്ടർ ഐഡി മതി; ടിക്കറ്റ് നിരക്കും വഴികളും
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine

