Connect with us

Movie

പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു.

Published

on

ചെന്നൈ:പ്രശസ്ത തമിഴ് നടൻ വിവേക് (59)അന്തരിച്ചു. പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയധനമനിയിലെ ബ്ലോക്ക് ഒഴിവാക്കാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. ഗുരുതരാവസ്ഥയിലായ നടൻ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ൽ പത്മശ്രീയും നേടി.

പ്രമുഖതാരചിത്രങ്ങളില്‍ സഹതാരമായി തിളങ്ങിയിട്ടുള്ള താരം നായകവേഷത്തിലും എത്തിയിട്ടുണ്ട്. പിന്നണി ​ഗായകനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. കമല്‍ഹാസന്റെ ഇന്ത്യന്‍-2 ആണ് വരാനിരിക്കുന്ന ചിത്രം. തമിഴ്നാട്ടിലെ വനവത്കരണപദ്ധതികളിലടക്കം സജീവ പങ്കാളിയായിരുന്നു.

Movie

തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം ക്രൈസ്തവ വിശ്വാസം: ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്

Published

on

കാലിഫോർണിയ: തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം തന്റെ ക്രൈസ്തവ വിശ്വാസമാണെന്നു പ്രമുഖ ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്. കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് ഡിജിറ്റലിനു അനുവദിച്ച അഭിമുഖത്തിലാണ് വാല്‍ബെർഗ് തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. എന്റെ വിശ്വാസവും എൻ്റെ കുടുംബവും നല്ല ബാലൻസ് കണ്ടെത്തുന്നു. എന്നാൽ തൻ്റെ എല്ലാ വിജയത്തിന് കാരണം ക്രൈസ്തവ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിലെ തൻ്റെ മെക്സിക്കൻ റസ്റ്റോറൻ്റ് ഉദ്ഘാടന വേളയിലായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓറഞ്ച് രൂപതയിലെ കത്തോലിക്കാ ബിഷപ്പ് കെവിൻ ഡബ്ല്യു വാനെയും റസ്റ്റോറന്‍റ് വെഞ്ചിരിക്കുവാന്‍ വാല്‍ബെർഗ് ക്ഷണിച്ചിരുന്നു.

തൻ്റെ കത്തോലിക്കാ വിശ്വാസം എവിടെയും പരസ്യമായി പ്രഘോഷിക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത താരമാണ് വാല്‍ബെർഗ്. തൻ്റെ മക്കളെ കുറിച്ച് പറയുമ്പോൾ, തൻ്റെ കത്തോലിക്കാ വിശ്വാസം അവരുടെമേൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ വിശ്വാസത്തിൽ നടക്കുന്നതിലൂടെ അവർക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു മാതൃക പകരാന്‍ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരം നേരത്തെ പറഞ്ഞിട്ടുണ്ട്. “ഞാൻ വിശ്വാസം എന്റെ കുട്ടികളിൽ നിർബന്ധിക്കാറില്ല. പക്ഷേ, എനിക്കു പ്രാർത്ഥനയില്ലാതെ ദിവസം ആരംഭിക്കാനാവില്ലെന്നും ദൈവവചന വായനയോ അനുദിന വിശുദ്ധ കുർബാനയോ കൂടാതെ ദിവസം ആരംഭിക്കാൻ കഴിയില്ലെന്ന് അവര്‍ക്ക് അറിയാമെന്നും” താരം അടുത്ത കാലത്ത് പറഞ്ഞിട്ടുണ്ട്.

‘ട്രാന്‍സ്ഫോര്‍മേഴ്സ് ലാസ്റ്റ് നൈറ്റ്’ എന്ന സയന്റിഫിക് ഫിക്ഷന്‍ ത്രീഡി ചിത്രത്തിന്റെ ഷൂട്ടിംഗ് മദ്ധ്യേ ഷൂട്ടിംഗ് നിര്‍ത്തി ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതും, നോമ്പുകാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള ആഹ്വാനം നല്‍കിക്കൊണ്ട് സന്ദേശം പങ്കുവെച്ചതും അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ മഹനീയ സാക്ഷ്യങ്ങളാണ്. താരത്തിന്റെ ഭാര്യയും സുപ്രസിദ്ധ മോഡലുമായ റിയ ദര്‍ഹാം 2009­-ലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Movie

‘ദി ചോസൺ’ണിലെ അഭിനയം തന്റെ ജീവിതത്തെ മാറ്റിയെന്ന വെളിപ്പെടുത്തി നടൻ പരാസ് പട്ടേൽ

Published

on

‘ദി ചോസൺ’ എന്ന ഹിറ്റ് സീരീസിന്റെ നാലാമത്തെ സീസൺ പുറത്തിറങ്ങിയിരിക്കുന്ന അവസരത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്, ‘എത്തി മാത്യു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പരാസ് പട്ടേൽ എന്ന നടന്റെ വാക്കുകൾ.

“മാത്യുവിന്റെ കഥാപാത്രത്തിലൂടെ ജീവിതത്തിന്റെ അർത്ഥവും ഉദ്ദേശവും എന്താണെന്നു മനസിലാക്കാൻ തനിക്കു കഴിഞ്ഞു“ എന്നാണ് പട്ടേൽ പറയുന്നത്.

ദി ചോസൺ പരമ്പരയുടെ ഏറ്റവും പുതിയ സീസണിൽ മാത്യു എന്ന, ഓട്ടിസം ബാധിച്ച ഒരാളെയാണ് പട്ടേൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം അനേകരെ ആകർഷിച്ചതായി നിരവധി അഭിപ്രായങ്ങൾ വന്നിരുന്നു. ഈ അംഗീകാരം ഒരു കലാകാരനെന്ന നിലയിൽ എന്റെ ലക്ഷ്യങ്ങൾ എന്താണെന്നു വ്യക്തമാകാൻ സഹായിച്ചുവെന്ന് പട്ടേൽ വെളിപ്പെടുത്തി.

യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ആദ്യത്തെ മൾട്ടി-സീസൺ ഷോയായിരുന്നു ദി ചോസൺ. ഇത് വൻവിജയമായിരുന്നു. സീസൺ 4, യേശുവിന്റെ ജറുസലേമിലേക്കുള്ള പ്രവേശനം വരെയുള്ള സമയത്തെയാണ് കേന്ദ്രീകരിക്കുന്നത്.
Sources:marianvibes

http://theendtimeradio.com

Continue Reading

Movie

യേശുവിനെ ഞാന്‍ നേരിട്ട് കണ്ടു.. അന്ന് ഹിന്ദു ദൈവത്തെ വിളിച്ച് കരയേണ്ട ഞാന്‍ ജീസസിനെ വിളിച്ച് കരഞ്ഞുപോയി; മതപരിവര്‍ത്തനത്തിന്റെ കാരണം പറഞ്ഞ് ജയസുധ

Published

on

ഇഷ്ടം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ജയസുധ. മുന്‍ എംപിയായ ജയസുധ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 2001ല്‍ നടി ക്രിസ്തുമതം സ്വീകരിച്ചിരുന്നു. താന്‍ യേശുവിനെ നേരിട്ട് കണ്ടിട്ടുണ്ടെന്നും അതിന് ശേഷമാണ് മതപരിവര്‍ത്തനം നടത്തിയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജയസുധ.

ഭര്‍ത്താവ്് നിഥിന്‍ കപൂറിനൊപ്പം 1985ല്‍ ഹണിമൂണിന് തായ്‌ലാന്‍ഡില്‍ പോയപ്പോഴായിരുന്നു യേശുവിനെ കണ്ടത് എന്നാണ് ജയസുധ പറയുന്നത്. യാത്രയില്‍ ഞങ്ങള്‍ ബീച്ചിലേക്ക് പോയി. വാട്ടര്‍ ആക്റ്റിവിറ്റീസിലെല്ലാം നിഥിന്‍ കയറി. വെള്ളം പേടിയായതിനാല്‍ ഞാന്‍ അതിലൊന്നും കയറിയില്ല. എനിക്ക് നീന്തല്‍ അറിയില്ലായിരുന്നു.

അവസാനം നിഥിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ജെറ്റ് സ്‌കീയില്‍ കയറാമെന്ന് ഞാന്‍ തീരുമാനിച്ചു. എന്നാല്‍ കടലില്‍ കുറച്ച് ദൂരം പോയപ്പോഴേക്കും ബാലന്‍സ് നഷ്ടപ്പെട്ട് ഞാന്‍ വെള്ളത്തില്‍ വീണു. കടലില്‍ വീണപ്പോഴെ ജീവിതം അവസാനിച്ചു എന്നാണ് ഞാന്‍ മനസില്‍ കരുതിയത്. പെട്ടന്ന് അലറി വിളിച്ചു.

ആ സമയം ഞാന്‍ കരയേണ്ടത് ഏതെങ്കിലും ഹിന്ദു ദൈവത്തെ വിളിച്ചാണ്. കാരണം അതാണ് എനിക്ക് അറിയാവുന്നത്. പക്ഷെ ഞാന്‍ ജീസസ് ക്രൈസ്റ്റിന്റെ പേരുവിളിച്ചാണ് അലറി കരഞ്ഞത്. ഞാന്‍ ശ്വാസം അടക്കിപ്പിടിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. കണ്ണുതുറന്നപ്പോള്‍, ഇടതുവശത്തും വലതുവശത്തും മെല്ലെ ഒഴുകുന്ന കടല്‍പ്പായലും സൂര്യകിരണങ്ങളും കണ്ടു.

സൂര്യകിരണങ്ങള്‍ക്ക് പിന്നില്‍ യേശുവും ഉണ്ടായിരുന്നു. യേശുവിന്റെ കണ്ണുകള്‍ കണ്ടപ്പോള്‍, ഒരു ദിവ്യമായ സമാധാനബോധം എന്നെ കീഴ്‌പ്പെടുത്തി. 25 വര്‍ഷം മുമ്പുള്ള ആ അനുഭവത്തിന് ശേഷം യേശു യഥാര്‍ത്ഥമാണെന്ന് ഞാന്‍ മനസിലാക്കി. പിന്നീട് ഒരുപാട് ബുദ്ധിമുട്ടിയാണ് മതപരിവര്‍ത്തനത്തിന് വീട്ടുകാരെ ബോധ്യപ്പെടുത്തിയത് എന്നാണ് ജയസുധ പറയുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news1 hour ago

Louisiana Becomes First State to Mandate Display of 10 Commandments in Schools

Louisiana has become the first state to require the Ten Commandments to be displayed in every public school classroom. Republican...

Tech2 hours ago

വീഡിയോ കോളില്‍ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളവതരിപ്പിക്കാന്‍ വാട്‌സാപ്പ്

ലോകമെമ്പാടും ജനപ്രീതിയേറെയുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ചാറ്റിങിന് പുറമെ വീഡിയോ, ഓഡിയോ കോളുകള്‍ക്കുള്ള സൗകര്യവും വാട്‌സാപ്പിലുണ്ട്. ഉപഭോക്താക്കള്‍ക്കായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്‌സാപ്പ് പുതിയ ഓഗ്മെന്റഡ്...

world news2 hours ago

നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുത്, അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുതെന്നും കര്‍തൃ പ്രാര്‍ത്ഥനയിലെ അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച വിശ്വാസികളുമായുള്ള പ്രതിവാര കൂടിക്കാഴ്ച്ചയ്ക്കിടെ...

world news2 hours ago

ഇറാഖിലേക്ക് മടങ്ങിയെത്തുന്ന ക്രൈസ്തവരുടെ എണ്ണം കുറയുന്നു

മൊസൂള്‍: ഇറാഖിലെ പ്രധാന നഗരമായ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റുകൾ ഭരണമുറപ്പിച്ചതിനെ തുടർന്ന് സ്ഥലമുപേക്ഷിച്ചു പോയവരില്‍, തിരികെ വരുന്ന ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം കുറയുന്നതായി വാര്‍ത്ത ഏജന്‍സിയായ...

Hot News2 hours ago

ഈ നഗരത്തെ ഉടൻ കടൽ വിഴുങ്ങും; മുങ്ങിമരിക്കാതിരിക്കാൻ ഒരു കോടി ജനങ്ങൾ, പുതിയ നഗരം പണിത് രക്ഷപ്പെടാൻ ശ്രമം തുടരുന്നു

ജക്കാർത്ത: ഒരു കോടിയിലധികം ആളുകൾ താമസിക്കുന്ന ഒരു നഗരം നിന്നനിൽപ്പിൽ കടലിനടിയിലേക്ക് മുങ്ങിത്താഴ്ന്നാൽ എന്താകും അവസ്ഥ, അല്ലെങ്കിൽ കടൽ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് കുതിച്ചെത്തിയാൽ എന്താകും? പറഞ്ഞുവരുന്നത്...

world news1 day ago

Members of Mob That Killed Nazir Masih Released on Bail

Pakistan  — Two weeks after Nazir Masih succumbed to injuries he sustained during a brutal mob attack on May 25,...

Trending