Connect with us

Travel

സംസ്ഥാനത്ത് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: എഡിജിപി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ പണം നല്‍കി ക്വാറന്റൈനില്‍ കഴിയേണ്ടിവരുമെന്നാണ് എഡിജിപി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും അനാവശ്യമായി യാത്ര ചെയ്യുന്നവര്‍ ഏറെയാണ്. ഇതിന് പുറമെ രോഗവ്യാപനത്തിലും നേരിയ കുറവ് മാത്രമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും 30,000ത്തില്‍ അധികം ആളുകളാണ് ഓരോ ദിവസവും രോഗബാധിതരാകുന്നത്.

അതേസമയം, ഇന്ന് അര്‍ധരാത്രി മുതല്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ 10,000 പോലീസുകാരെ വിന്യസിക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളിലേയ്ക്ക് പ്രവേശിക്കാനും പുറത്തു കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടി നില്‍ക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകും.
കടപ്പാട് :കേരളാ ന്യൂസ്

Travel

ഇനി വിമാനങ്ങളിൽ ഫോൺ ‘ഓഫ്’ ചെയ്യേണ്ട; വൈഫൈ എത്തി, ആ പ്രശ്നത്തിന് തീരുമാനമായി

Published

on

വിമാനങ്ങളിൽ യാത്രചെയ്യുമ്പോൾ ഫോൺ ഉപയോ​ഗിക്കരുതെന്ന നിബന്ധനയുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ വിമാനയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്ത് ഇടാറാണ് പതിവ്. എന്നാൽ വ്യോമയാന മേഖലയിൽ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ഇനി മുതൽ വിമാനങ്ങളിൽ ഇരുന്ന് ഫോൺ ഉപയോ​ഗിക്കാൻ സാധിക്കുമെന്നതാണ് ആ സുപ്രധാന തീരുമാനം. എങ്ങനെയെന്ന് അല്ലേ, വിമാനങ്ങളിൽ ഇനി മുതൽ വൈഫൈ ലഭിക്കും! വിമാന യാത്രയിൽ ഇഷ്ടത്തിനനുസരണം ഫോൺ ഉപയോ​ഗിക്കാൻ സാധിക്കുമെന്നതാണ് ഇതിലെ നേട്ടം. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോകുന്ന എ350 എന്ന വിമാനത്തിലാണ് ആദ്യം യാത്രക്കാർക്ക് വൈഫൈ സൗകര്യം അനുവദിക്കുക.

സെപ്റ്റംബർ 2 മുതൽ ഡൽ​ഹിയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന എ 350-900 എന്ന വിമാനത്തിൽ ആദ്യഘട്ടത്തിൽ വൈഫൈ നൽകി പരീക്ഷണം നടത്തിയിരുന്നു. വിമാനം ഒരു ദിവസം രണ്ട് പ്രാവശ്യം സർവീസ് നടത്തും. വിമാനത്തിന് 28 സ്വകാര്യ സ്യൂട്ടുകളാണുള്ളത്. പ്രീമിയം ഇക്കോണമിയിൽ 24 സീറ്റുകളും ഇക്കണോമി ക്ലാസിൽ 24 സീറ്റുകളുമുണ്ട്. ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഈ വർഷം ആദ്യം തന്നെ എയർബസ് എ 350 എന്ന വിമാനങ്ങൾ കൊണ്ടുവന്നിരുന്നു. നിലവിൽ, യാത്രക്കാർക്ക് ഇൻ-ഫ്ലൈറ്റ് വൈഫൈ നൽകുന്ന നിരവധി വിമാനങ്ങളുണ്ട്. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യവും പ്രതീക്ഷകളും നിറവേറ്റുന്നതിനായി മിക്കവാറും എല്ലാ എയർലൈനുകളും ഭാവിയിൽ ഈ സേവനം നൽകുമെന്നാണ് പ്രതീക്ഷ.

വൈഫൈയുടെ പ്രവർത്തനം എങ്ങനെ

വിമാനങ്ങളിൽ വൈഫൈ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ ആളുകൾക്കിടയിൽ എപ്പോഴും ആകാംക്ഷയുണ്ട്. എയർലൈനിനെയും വിമാനത്തെയും ആശ്രയിച്ചായിരിക്കും വൈഫൈയുടെ പ്രവർത്തനം. എയർ-ടു-ഗ്രൗണ്ട്, സാറ്റ് ലൈറ്റ് വൈ-ഫൈ- ഈ രണ്ട് രീതിയെ അടിസ്ഥാനമാക്കിയാണ് വൈഫൈയുടെ പ്രവർത്തനം. എയർ-ടു-ഗ്രൗണ്ട് രീതി ഫോണിൻ്റെ ഇൻ്റർനെറ്റ് കണക്ഷൻ പോലെ പ്രവർത്തിക്കും. നിലത്തെ സെൽ ടവറുകൾ മുകളിൽ പറക്കുന്ന വിമാനങ്ങളിലേക്ക് വൈഫൈ സിഗ്നലുകൾ അയയ്ക്കും. മറ്റൊരു രീതി യാത്രക്കാർക്ക് വൈഫൈ നൽകുന്നതിന് ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കുന്ന ആൻ്റിനകൾ വിമാനങ്ങൾക്ക് മുകളിൽ സജ്ജീകരിച്ച് സി​ഗ്നൽ വലിക്കുന്നതാണ്.

നിരവധി വിമാനക്കമ്പനികളാണ് ഇപ്പോൾ യാത്രക്കാർക്ക് വൈഫൈ നൽകുന്നത്. ജെറ്റ്ബ്ലൂ, നോർവീജിയൻ എയർ, ഫിലിപ്പൈൻ എയർലൈൻസ്, എയർ ന്യൂസിലാൻഡ്, ചൈന ഈസ്റ്റേൺ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, വിർജിൻ അറ്റ്ലാൻ്റിക്, ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ തുടങ്ങിയവയാണ് വൈഫൈ സൗകര്യങ്ങൾ നിൽക്കുന്ന ചില വിമാനങ്ങൾ. ഈ സൗകര്യം ഫ്ലൈറ്റ് സമയത്ത് കണക്റ്റിവിറ്റിയും യാത്രാ സൗകര്യവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിമാനകമ്പനികളുടെ വാദം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

ലഗേജിലെ ദ്രാവക പദാര്‍ത്ഥങ്ങളുടെ അളവ് കുറയും; പുതിയ യൂറോപ്യന്‍ യൂണിയന്‍ ബാഗേജ് നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍

Published

on

ബ്രസൽസ്: പുതിയ യൂറോപ്യന്‍ യൂണിയന്‍ ബാഗേജ് നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരും.ഇതനുസരിച്ച്‌, എല്ലാ ദ്രാവകങ്ങള്‍, ജെല്‍, പേസ്റ്റ്, എയറോസോള്‍ എന്നിവയുടെ അളവ് 100 മില്ലിലിറ്റര്‍ ആയി പരിമിതപ്പെടുത്തും.

കൂടാതെ അവ സെക്യൂരിറ്റി പരിശോധനക്ക് നല്‍കുന്നതിന് മുന്‍പായി സുതാര്യമായ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി വേണം നല്‍കാന്‍. യൂറോപ്യന്‍ യൂണിയനിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് ബാധകമാണ്.

ദ്രാവക രൂപത്തിന് പുറമെ മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൈയ്യില്‍ കൊണ്ടു പോകാവുന്ന ലഗേജിന്റെ പരമാവധി ഭാരം 10 കിലോഗ്രാം ആയിരിക്കും. ഒരു ക്യാബിന്‍ ബാഗും ഒരു ചെറിയ ഹാന്‍ഡ് ബാഗും മാത്രമായിരിക്കും അനുവദിക്കുക. ഇതില്‍ ക്യാബിന്‍ ബാഗിന്റെ വലിപ്പം 55 സെ. മീ നീളം 40 സെ. മീ വീതി, 20 സെ. മീ വീതി എന്നതില്‍ കൂടരുത്.

ഹാന്‍ഡ് ബാഗിന്റെ കാര്യത്തില്‍ പരമാവധി വലിപ്പം 40 സെ. മീ, 30 സെ. മീ, 15 സെ. മീ എന്നതായിരിക്കും. മാത്രമല്ല, ഈ ഹാന്‍ഡ്ബാഗ് അല്ലെങ്കില്‍ ബാക്ക്പാക്ക് അല്ലെങ്കില്‍ ലാപ്‌ടോപ് ബാഗ് യാത്രക്കാരന്റെ മുന്‍പിലുള്ള സീറ്റിന്റെ അടിയില്‍ ഒതുക്കുവയ്ക്കുകയും വേണം.

കൈവശം കൊണ്ടു പോകുന്ന ലഗേജ് പരിശോധനക്കായി ആധുനിക സി3 സ്കാനിംഗ് ഉപകരണങ്ങൾ വിമാനത്താവളങ്ങളിൽ സ്ഥാപിച്ചതോടെ നേരത്തേയുണ്ടായിരുന്ന ഈ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയിരുന്നു. ഇപ്പോള്‍ അവ തിരിച്ചു കൊണ്ടു വരികയാണ്. എല്ലാ യൂറോപ്യൻ യൂണിയൻ വിമാനത്താവളങ്ങളിലും ആധുനിക സ്കാനറുകളുള്ള വിമാനത്താവളങ്ങളിലും സമാനമായ രീതിയിൽ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

രാത്രിയിൽ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകൾക്ക് ഇനി മുതൽ ഭയം വേണ്ട പോലീസ് ഹെൽപ്പ് ലൈൻ കൂടെയുണ്ട്

Published

on

വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ വീട്ടിലേക്ക് പോകാൻ വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന ഏതൊരു സ്ത്രീക്കും പോലീസ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്ന സൗജന്യ യാത്രാപദ്ധതി കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട് (No 1091,100, 7837018555 ) ഒരു വാഹനം ആവശ്യപ്പെടുക. അവർ 24×7 മണിക്കൂറും പ്രവർത്തിക്കും. കൺട്രോൾ റൂം വാഹനമോ അടുത്തുള്ള PCR വാഹനമോ SHO വാഹനമോ അവളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഇത് സൗജന്യമാണ്. നിങ്ങൾക്ക് അറിയാവുന്ന എല്ലാവരിലേക്കും ഈ സന്ദേശം പ്രചരിപ്പിക്കുക.
നിങ്ങളുടെ ഭാര്യയ്ക്കും പെൺമക്കൾക്കും സഹോദരിമാർക്കും അമ്മമാർക്കും സുഹൃത്തുക്കൾക്കും നിങ്ങൾക്ക് അറിയാവുന്ന എല്ലാ സ്ത്രീകൾക്കും നമ്പർ അയക്കുക. അവരോട് അത് സേവ് ചെയ്യാൻ ആവശ്യപ്പെടുക. എല്ലാ പുരുഷന്മാരും ദയവായി നിങ്ങൾക്കറിയാവുന്ന എല്ലാ സ്ത്രീകളുമായും ഷെയർ ചെയ്യുക.
അടിയന്തിര സാഹചര്യങ്ങളിൽ സ്ത്രീകൾ *ബ്ലാങ്ക് മെസേജ് അല്ലെങ്കിൽ മിസ്ഡ് കോൾ*.. നൽകുക. അങ്ങനെ പോലീസിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടെത്താനും നിങ്ങളെ സഹായിക്കാനും കഴിയും.
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news8 hours ago

Christian Apologist Released from Indonesian Prison

Indonesia — Christian apologist Gratia Pello is out on parole after nearly a year in an Indonesian prison. Pello was...

National9 hours ago

സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിന് കൈമാറും

ന്യൂഡൽഹി : സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്‌ ഡൽഹി ഓൾ ഇന്ത്യാ ഇൻസ്‌റ്റിട്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിൽ...

National10 hours ago

രാജ്യത്ത് സ്പാം കോളുകള്‍ക്ക് പൂട്ട്; സംശയാസ്‌പദമായ ഒരു കോടി നമ്പറുകൾ ബ്ലോക്ക് ചെയ്ത് ടെലികോം മന്ത്രാലയം

രാജ്യത്ത് സ്പാം കോളുകള്‍ക്കും സൈബര്‍ ക്രൈമിനും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനും തടയിടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം. തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്ന ഒരു കോടി മൊബൈല്‍ ഫോണ്‍ നമ്പറുകളാണ് അടുത്തിടെ വിച്ഛേദിച്ചത്...

National10 hours ago

*ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾ*

മുളക്കുഴ: ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾക്ക് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകി. ഇവാഞ്ചലിസം ഡയറക്ടർ: പാസ്റ്റർ...

us news1 day ago

‘Hypocritical’: Texas Megachurch Pastor Fires Back at Critics of Large Churches

Texas-based Pastor Ed Young believes those who think megachurches are “just too big” are hypocrites. The founder and senior pastor...

world news1 day ago

At least 10 Christians Killed in Simultaneous Attacks

Nigeria— At about 7 p.m. on Sept. 3, Fulani extremists struck the Christian town of Daffo in Plateau state, Nigeria,...

Trending