Connect with us

Hot News

സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30വരെ നീട്ടി; മലപ്പുറത്ത് ഒഴികെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി

Published

on

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടിപിആര്‍ (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്‌) 25 ശതമാനത്തിന് താഴെയാകുകയും, ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തു. അത് പരിഗണിച്ച് എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ശനിയാഴ്ച രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും. മലപ്പുറം ഒഴിച്ച് എല്ലാ ജില്ലകളിലും ലോക്ഡൗണ്‍ ഇന്നത്തെ നിലയില്‍ തുടരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണിന്റെ ഭാഗമായി ടിപിആര്‍ കുറഞ്ഞതല്ല അനുഭവം. കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരും. പൊലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ നീങ്ങും. ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങള്‍ വിലയിരുത്തും. പൊലീസ് ഐജി മലപ്പുറത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കടപ്പാട് :കേരളാ ന്യൂസ്

Hot News

2024 ൽ പ്രത്യേകം പ്രാർത്ഥിക്കേണ്ട അക്രമബാധിതമായ പത്ത് രാജ്യങ്ങളെ കുറിച്ചറിയാം

Published

on

ഈ പുതുവർഷം പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിക്കേണ്ട പത്ത് രാജ്യങ്ങൾ ഇവയാണ്.

പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ.സി.എൻ) ആണ് ഈ രാജ്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയത്.

1. വിശുദ്ധ നാട്

ഒക്ടോബറിൽ ഇസ്രായേലിലേക്ക് ആക്രമണം അഴിച്ചുവിട്ട് ഹമാസ് കൊന്നൊടുക്കിയത് ഡസൻ കണക്കിന് നിരപരാധികളായ സാധാരണക്കാരെയാണ്. ഇതിന് തിരിച്ചടിക്കാൻ ഇസ്രായേലും ആരംഭിച്ചു. ഇതോടെ വിശുദ്ധ നാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സംഘർഷങ്ങൾ അത്യന്തം രൂക്ഷമായി. ക്രിസ്തുമസിനു പോലും ഇവിടെ സ്ഥിതിഗതികൾ ശാന്തമായിരുന്നില്ല.

2.ഉക്രെയ്ൻ

2014 -ലാണ് റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷം ആരംഭിക്കുന്നത്. എന്നാൽ 2022 -ഓടെ ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധംതന്നെ ആരംഭിച്ചു. ആയിരങ്ങൾ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങളും പട്ടണങ്ങളും നാമാവശേഷമാവുകയും ചെയ്തു.

3. മ്യാന്മർ

2011 -ലെ സൈനിക അട്ടിമറിക്കുശേഷം മ്യാന്മർ അത്യന്തം ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിനുശേഷം, ഭരണകക്ഷിയായ സൈനിക ഭരണകൂടം ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനങ്ങൾ തീവ്രമാക്കിയിരിക്കുകയാണ്.

4. സുഡാൻ

2019 -ലെ അട്ടിമറിക്കുശേഷം സുഡാനിലും രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് സാഹചര്യങ്ങൾ നയിച്ചു.

5. ബുർക്കിന ഫാസോ

ഈ ആഫ്രിക്കൻ രാജ്യത്തിലെ ജിഹാദിസ്റ്റ് ഗ്രൂപ്പുകൾ ക്രൈസ്തവരെ വളരെയധികം ബാധിക്കുന്ന നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നിരവധി നിരപരാധികളായ ക്രൈസ്തവരെയാണ് ഇവിടെ കൊന്നൊടുക്കുന്നത്.

6. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ

പതിറ്റാണ്ടുകളായി കോംഗോയിലും, പ്രത്യേകിച്ച് അയൽരാജ്യമായ റുവാണ്ടയുമായും വംശീയസംഘർഷങ്ങൾ പതിവാണ്.

7. എത്യോപ്യ

ടൈഗ്രേയിലെ സംഘട്ടനത്തിന്റെ ഫലമായി, എത്യോപ്യ ആഭ്യന്തര പിരിമുറുക്കങ്ങളുള്ള ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. 2023 -ൽ, അംഹാരയും ഒറോമിയ മിലിഷ്യകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിച്ചുവരികയാണ്. ഇത് രാജ്യത്തിന്റെ അസ്ഥിരതയും പ്രശ്നങ്ങളും തീവ്രമാക്കുന്നു.

8. കാമറൂൺ

2016 മുതൽ കാമറൂണിൽ ആഭ്യന്തരയുദ്ധം നടക്കുകയാണ്. ആയിരക്കണക്കിന് ആളുകൾ സംഘർഷത്തിൽ മരിച്ചു. അര ലക്ഷത്തിലധികം ആളുകൾ അവരുടെ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായി.

9. ഇന്ത്യ

മണിപ്പൂരിൽ അക്രമം ആരംഭിച്ചതോടെ 2023ൽ ഇന്ത്യയിൽ വംശീയവും മതപരവുമായ സംഘർഷങ്ങൾ വളരെയധികം രൂക്ഷമായി.

10.ഹെയ്യ്തി

2021 -ൽ പ്രസിഡന്റ് ജോവനൽ മോയ്സിന്റെ കൊലപാതകത്തെ തുടർന്ന്, ഹെയ്തി വർധിച്ചു വരുന്ന അരാജകത്വത്തിലേക്ക് കൂപ്പുകുത്തി; തെരുവുസംഘർഷങ്ങൾ പ‌തിവായി. ദാരിദ്ര്യം, കുറ്റകൃത്യങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ രാജ്യം നേരിടുന്നുണ്ട്.
Sources:marianvibes

http://theendtimeradio.com

Continue Reading

Hot News

ക്രിസ്തീയ ഗാനസന്ധ്യ “സ്വർഗീയ നാദം” ഒക്ടോബർ 14 ന് ഡാളസ്സിൽ

Published

on

ഡാളസ്: ഡാളസ് സെലിബ്രേറ്റ് സിംഗേഴ്സ് സംഗീത ഗ്രൂപ്പ് അവതരിപ്പിക്കുന്ന “സ്വർഗീയ നാദം” ഗാനസന്ധ്യ ഒക്ടോബർ 14നു നടക്കും. ഗാർലൻഡ് പട്ടണത്തിലുള്ള ഫിലഡൽഫിയ പെന്തകോസ്റ്റ് ചർച്ച് ഓഫ് ഡാലസിൽ,6: 30ന് (2915 Broadway Blvd, Garland, TX 75041) സംഗീത വിരുന്നിന് ആരംഭം കുറിക്കും.

ഡാളസിൽ ഉള്ള ക്രിസ്തീയ ഗായകരുടെ കൂട്ടായ്മയാണ് ഡാളസ് സെലിബ്രേറ്റ് സിംഗേഴ്സ്. അനുഗ്രഹിത ഗായകർ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷയിലുള്ള ഗാനങ്ങൾ ആലഭിക്കും. ഡാളസിലെ പ്രസിദ്ധ ക്രിസ്തീയ പ്രാസംഗികനും, യുവജനങ്ങൾക്കിടയിൽ അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷ ചെയ്യുന്ന പാസ്റ്റർ. തോമസ് ജോൺ(TJ) പ്രധാന സന്ദേശം നൽകുകയും ചെയ്യും.

എല്ലാ സംഗീത ആസ്വാദകരുടെയും പ്രാർത്ഥനാ പൂർവ്വമായ സഹകരണം പ്രോഗ്രാം ചുമതലയുള്ള റോയ് വർഗീസ് , ബ്ലസൻ ജേക്കബ് എന്നിവർ അഭ്യർത്ഥിച്ചു. പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : കൺവീനർ. ബിനു കോശി(972 415 6587)
Sources:globalindiannews

http://theendtimeradio.com

Continue Reading

Hot News

ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്‍കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്‌ഇബി

Published

on

തിരുവനന്തപുരം: ഇപ്പോള്‍ എല്ലാ വീടുകളിലേയും പ്രധാന പ്രശ്നം കറന്റ് ഇല്ലാത്തതാണ്. മഴയും കാറ്റും കാരണം ഇടയ്ക്കിടെ കറന്റ് പോക്കാണ്. ശക്തമായ കാറ്റില്‍ പോസ്റ്റും മരവും ഒടിഞ്ഞ് വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് സാധാരണം ആണ്.

എന്നാല്‍ പരാതി പറയാൻ വിളിച്ചാലോ.. കെഎസ്‌ഇബി ഓഫീസിലേക്ക് വിളിച്ച്‌ വിളിച്ച്‌ മടുത്തിരിക്കുന്നവരായിരിക്കും പലരും. എത്ര വിളിച്ചാലും ഫോണെടുക്കുന്നില്ല എന്ന പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്‍കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്‌ഇബി. വൈദ്യുതി സംബന്ധമായ പരാതി നല്‍കാൻ ഉടൻ തന്നെ ടോള്‍ ഫ്രീ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് കെഎസ്‌ഇബി അറിയിച്ചു.

‘വൈദ്യുതി സംബന്ധമായ പരാതി രേഖപ്പെടുത്താനും വിവരങ്ങള്‍ അറിയാനും അതത് സെക്ഷൻ ഓഫീസിലോ 1912 എന്ന 24/7 ടോള്‍ഫ്രീ നമ്പറിലോ വിളിക്കാം. 9496001912 എന്ന നമ്പറിലേക്ക് വിളിച്ചോ വാട്‌സാപ് വഴിയോ തികച്ചും അനായാസം പരാതി രേഖപ്പെടുത്താനും വാതില്‍പ്പടി സേവനങ്ങള്‍ നേടാനും കഴിയും. കെഎസ്‌ഇബിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National7 hours ago

ഐ. പി. സി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി/ കൗൺസിൽ, കേന്ദ്ര വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ എടുത്ത തീരുമാനം സ്വാഗതാർഹം

ഐ.പി സി കേരള സ്റ്റേറ്റ് ഘടകത്തോട് നാളുകളായി. നിയമവിരുദ്ധമായും ഭരണഘടന വിരുദ്ധമായും, കേന്ദ്രഭരണ ഭാരവാഹികൾ നടത്തിവരുന്ന കടന്നുകയറ്റത്തെ എതിർത്തുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയതും, ഐ.പി.സി ചെങ്ങന്നൂർ സെൻ്ററിൻ്റെ പ്രശ്നത്തിൽ...

National8 hours ago

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്

കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും...

world news9 hours ago

ദുഃഖവെള്ളി വെറും ഒരു മതാചാരമല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിനത്തിന്റെ ഓർമ്മയാണ്

“യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും” (ലൂക്കാ 23:43). ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികൾക്കുവേണ്ടി...

world news9 hours ago

കാനഡയിൽ ഇനി മുതൽ ‘മഴ നികുതി’; പ്രതിഷേധവുമായി പൗരന്മാർ

ടൊറൻ്റോ: കാനഡയിലെ ടൊറൻ്റോ നിവാസികൾ ഏപ്രിൽ മുതൽ മഴനികുതി അടയ്‌ക്കേണ്ടി വരും. മണ്ണിലിറങ്ങാതെ മഴവെള്ളവും മഞ്ഞുവെള്ളവും ഒഴുകിപ്പരന്ന് പ്രളയവും മറ്റുപ്രശ്നങ്ങളും ഉണ്ടാക്കുന്നത് നേരിടാനാണ് ഈ നികുതി. ‘സ്റ്റോംവാട്ടർ...

world news1 day ago

Muslim Convert Threatened for Accepting Christ

Uganda – Dembe, a resident of Kasese, made a significant decision last December to leave Islam and embrace Christianity. This...

Articles1 day ago

പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകനാണ്

പഴയ നിയമ കാലത്ത് യഹൂദരുടെ ഇടയിൽ, അവരുടെ ജീവിതത്തിലെ വളരെ ക്ലേശകരമായ സ്ഥിതി വിശേഷങ്ങളെ കോട്ട, മല എന്ന പ്രയോഗമുപയോഗിച്ചാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ പല പ്രതിസന്ധികളും...

Trending