Connect with us

Media

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൽ ഞെട്ടിക്കാനൊരുങ്ങി ചൈന

Published

on

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ 2030തോടെ ആധിപത്യം നേടാനുള്ള ശ്രമങ്ങളുമായി ചൈന. ഇതിനായി 2019ല്‍ അമേരിക്കന്‍ കമ്പനികള്‍ നേടിയതിനേക്കാള്‍ പേറ്റന്റുകള്‍ രാജ്യം സ്വന്തമാക്കിക്കഴിഞ്ഞു. ഇതെല്ലാം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യഥാര്‍ഥ ലോകത്ത് എങ്ങനെ ഉപയോഗിക്കപ്പെടാന്‍ പോകുന്നു എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ്. അതായത് സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടുവന്ന സാഹചര്യങ്ങളിലേക്കായിരിക്കാം മാനവരാശി എത്തിക്കൊണ്ടിരിക്കുന്നത്.

ഒരാളുടെ, നേരത്തെ പകര്‍ത്തിയ ഫോട്ടോകളോ വിഡിയോകളോ ചിത്രങ്ങളോ എല്ലാം ആസ്പദമാക്കി അയാളെ തത്സമയം തിരിച്ചറിയാന്‍ ശ്രമിക്കുന്നതായിരിക്കും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ. ഒരോ മുഖത്തിനും ഏകദേശം 80 സവിശേഷ കേന്ദ്രബിന്ദുക്കളുണ്ട്. ഇവ കണ്ണുകള്‍, മൂക്ക്, കവിളുകള്‍, വായ്, താടി എന്നീ മേഖലകളിലായി പടര്‍ന്നുകിടക്കുന്നു. ഇവ ഉപയോഗിച്ച് ഒരാളെ മറ്റൊരാളില്‍ നിന്ന് തിരിച്ചറിയാന്‍ സാധിക്കും.

ഒരു വിഡിയോ ക്യാമറ ഉപയോഗിച്ച് ഒരാളുടെ മുഖത്തിന്റെ സവിശേഷതകള്‍ രേഖപ്പെടുത്താന്‍ സാധിക്കും. ഈ 80 ബിന്ദുക്കള്‍ തമ്മിലുള്ള അകലം അളക്കാനാകും. കൂടാതെ മൂക്ക് എത്ര വിടര്‍ന്നു നില്‍ക്കുന്നു, കണ്ണുകള്‍ എത്ര കുഴിഞ്ഞിരിക്കുന്നു, കണ്ണുകള്‍ തമ്മിലുള്ള അകലമെത്ര, താടിയുടെ രൂപമെങ്ങനെ തുടങ്ങിയ കാര്യങ്ങളും മതിയാകും ഒരാളെ തിരിച്ചറിയാന്‍. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ ഒരു സംഖ്യാകോഡായി പരിവര്‍ത്തനം ചെയ്യാനാകും. ഇത് നേരത്തെ എടുത്തുവച്ചിരിക്കുന്ന ചിത്രവുമായി തട്ടിച്ചുനോക്കുകയാണ് ചെയ്യുന്നത്.

ചൈന തങ്ങളുടെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം ദശലക്ഷക്കണക്കിനു സിസിടിവി ക്യാമറകളുമായാണ് ചൈന ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന ബിംബങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി വിശകലനം ചെയ്യും.
Sources:globalindiannews

Articles

നമ്മുടെ പ്രവർത്തികൾക്ക് അനുസൃതമായി നമ്മളെ നീതിയോടെ വിധിക്കുന്നവനാണ് ദൈവം

Published

on

ജീവിതത്തിൽ നമ്മുടെ പ്രവർത്തികളെ വ്യക്തമായി അറിയുന്നവനാണ് നമ്മുടെ കർത്താവ്. നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം. ജനങ്ങളെ എത്രവേണമെങ്കിലും കബളിപ്പിക്കാനും, നല്ലവനെന്ന് ചമഞ്ഞ് അവരുടെ പ്രശംസ നേടിയെടുക്കാനും മനുഷ്യരായ നമുക്കാവും. പുറമെ കാണുന്നവ മാത്രമല്ല ദൈവം അറിയുന്നത്. എന്നാൽ, നമ്മുടെ പ്രവൃത്തികളെ വിധിക്കുന്ന ദൈവം നമ്മുടെ ഹൃദയവിചാരങ്ങളും അറിയുന്നു എന്ന് നമ്മൾ മനസ്സിലാക്കിയിരിക്കണം. നീതിയോടെ ന്യായം വിധിക്കുന്നതാണ് ദൈവത്തിന്റെ വിധി.

ദൈവത്തെ സംബന്ധിച്ചിടത്തോളം വിധിക്കുക എന്നത് നിഷേധാർത്ഥത്തിലുള്ള ഒരു പ്രവർത്തി അല്ല. ദൈവം നമ്മെ വിധിക്കുന്നത്, നമ്മുടെ പാപങ്ങൾ കൂട്ടിനോക്കി നമ്മെ നരകാഗ്നിയിലേക്ക്‌ എറിയാനാണെന്നു നമ്മൾ പലപ്പോഴും കരുതാറുണ്ട്‌. പക്ഷേ, നമ്മെ ദൈവത്തിൽനിന്നും അകറ്റി നിർത്തുന്നതിനല്ല ദൈവം നമ്മെ വിധിക്കുന്നത്. പാപം നിറഞ്ഞ നമ്മുടെ ഹൃദയത്തിൽ ദൈവത്തെ തേടുന്ന നന്മയുടെ ഒരു കിരണമെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നു പരിശോധിച്ചറിയുവാനും, ഉണ്ടെങ്കിൽ നമ്മുടെ ആത്മാവിനെ വിശുദ്ധീകരിച്ച് സ്വർഗ്ഗരാജ്യത്തിലേക്ക് സ്വീകരിക്കുന്നതുമാണ ദൈവത്തിന്റെ വിധി.

ദൈവവചനം നോക്കിയാൽ ദൈവത്തിൽ നിന്ന് പിൻമാറി പാപത്തിന്റെ വഴിയെ സഞ്ചരിച്ചവർക്കു അവരുടെ പ്രവർത്തിച്ച് അനുസരിച്ച് അവരെ വിധിച്ച ദൈവത്തെ നമ്മൾക്ക് കാണുവാൻ കഴിയും. ഇസ്രായേൽ ജനതയെ അവരുടെ പ്രവർത്തിയ്ക്ക് അനുസരിച്ച് വിധിച്ച ദൈവത്തെ നമ്മൾക്ക് വചനത്തിൽ കാണുവാൻ കഴിയും. നാം ഒരോ കാര്യങ്ങളും ചെയ്യുമ്പോളും മനുഷ്യർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ, നമ്മുടെ ഒരോ പ്രവർത്തിയും ദൈവം കാണുന്നുണ്ട് എന്ന ഭയത്തോടെ ചെയ്യുവിൻ. ദൈവത്തിന് എതിരെ ചെയ്യുന്ന ഒരോ അകൃത്യത്തിനും നാം ശിക്ഷ അനുഭവിക്കേണ്ടി വരും. നമ്മുടെ പ്രവർത്തികൾക്ക് അനുസൃതമായി നമ്മളെ നീതിയോടെ വിധിക്കുന്നവനാണ് ദൈവം.
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

God wants us to pursue a friendship with Him

Published

on

 

If you’re like me, your best friend is someone with whom you share important details and your most intimate secrets. You’re in regular communication with them and you share things you wouldn’t share with anyone else. God wants an intimate relationship with you. Psalm 25:14 says, “The secret of the Lord is with those who fear Him, and He will show them His covenant” (emphasis added). The Hebrew word for “secret” is sôd and is defined as “counsel.” God’s secret counsel — the sharing of His secrets — is with His close, intimate friends.

But God is not everyone’s friend, only those who fear Him. It’s easy for people to talk about God as if He’s a buddy to hang out with. There are people I know who can fill me in on the facts and details of a celebrity’s life, but that doesn’t mean they’re friends with them. It’s the same with God. We can attend church services and lead youth group and read our Bibles daily, but that doesn’t guarantee friendship with God.

God isn’t looking for likes on His social media account or for buddies. He’s looking for an intimate relationship with those who fear Him. As we’ve shared in this book, two men in the Old Testament are identified as God’s friends: Abraham and Moses. Their lives exemplify the path that leads to friendship with the Lord. They demonstrate the parameters placed on a friendship with Jesus, who didn’t say, “You are all My friends if you believe I am the Christ.” Rather, Jesus said, “You are My friends if you do whatever I command you” (John 15:14). Both Abraham and Moses, out of holy fear, obeyed what God commanded them to do and they experienced an intimate friendship with God. God deeply desires to be close with each of us, but true intimacy requires both parties knowing each other well, not just one. Just as God searches our innermost thoughts, we should also strive for true familiarity with our Heavenly Father.

Look at what Moses said about this level of relationship: “You have told me, ‘I know you by name, and I look favorably on you.’ If it is true that you look favorably on me, let me know your ways so I may understand you more fully and continue to enjoy your favor” (Exodus 33:12–13 NLT). Moses longed for a deep and intimate relationship with God. Pursue God’s friendship but do so in a way that keeps awe and reverence for Him at the forefront. Don’t become so casual with the Holy God or bring Him down to our level by calling Him your Savior and your buddy all in the same breath.

Throughout all of human existence, the quest for a meaningful connection with the divine has been a constant thread woven into the fabric of cultures and civilizations throughout history — all the while, The Creator of all things, is inviting you and me to have a personal friendship with Him.

God is not a distant and aloof deity, but rather a loving and relational being who actively seeks a profound connection with everyone. He created us to be in community with one another and with Him. God desires us to experience an intimate relationship with Him as He constantly pursues us and draws us to Him.

Salvation itself is intricately linked to the idea of a personal friendship with God. The belief that Jesus came to reconcile humanity with God and restore a broken relationship underscores the significance of this divine connection. Through faith in Christ, individuals are not only forgiven of their sins but also invited into a restored friendship with the Creator — and prayer is a powerful way to stay in constant communication with our heavenly friend.

Pursue a relationship with your Creator and experience a friendship so sweet, unlike any other relationship you have had.
Sources:Christian Post

http://theendtimeradio.com

Continue Reading

Articles

പ്രകാശത്തിന്റെ ജീവൻ ഉൾക്കൊണ്ട് നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും ഫലം പുറപ്പെടുവിക്കുന്നവരാകാനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം

Published

on

ജീവിതത്തിൽ പലപ്പോഴും പ്രകാശത്തിലാണെന്ന് അഹങ്കരിക്കുകയും എന്നാൽ ഇരുളിൽ ജീവിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. രൂപങ്ങൾക്കും ഭാവങ്ങൾക്കും വ്യക്തത പ്രദാനം ചെയ്ത്, ദൈവമക്കളെ സത്യത്തിന്റെ പാതയിലൂടെ നിത്യജീവനിലേക്ക്‌ നയിക്കുന്നതാണ് പ്രകാശം. എന്നാൽ ഇരുട്ടാകട്ടെ, മനുഷ്യരിൽ ആശയക്കുഴപ്പവും സംഭ്രാന്തിയും സൃഷ്ടിക്കുന്നു. കേവലം പകലിലും രാത്രിയിലും മാത്രം ഒതുങ്ങി നിൽക്കുന്ന ബാഹ്യമായ അവസ്ഥകളല്ല ഇരുളും വെളിച്ചവും. നമ്മിലോരോരുത്തരിലും ഉണ്ട് ജീവദായകമായ പ്രകാശവും, നശീകരണ ശേഷിയുള്ള പാപാന്ധകാരവും. ലോകസുഖങ്ങളിൽ മതിമറന്ന് ദൈവത്തിന്റെ പ്രകാശത്തിൽ നിന്നും നമ്മൾ പലപ്പോഴും അകന്നു പോകാറുണ്ട്.

അന്ധകാരത്തിന്റെ അടിമകളായവർ ഇരുട്ടിൽ തങ്ങൾ ചെയ്യുന്ന പാപങ്ങൾ ഒരിക്കലും വെളിച്ചത്തു വരികയില്ലെന്ന വ്യർത്ഥചിന്തയുടെ വക്താക്കളാണ്. എന്നാൽ, “ദുഷ്ടരുടെ മാർഗ്ഗം തമസ്സു പോലെയാണ്; എവിടെ തട്ടിവീഴുമെന്ന് അവർക്കറിഞ്ഞുകൂടാ (സുഭാഷിതങ്ങൾ 4:19). അന്ധകാരത്തിലൂടെ മുന്നോട്ടു നീങ്ങുന്ന ഒരു വ്യക്തിയും തന്റെ ലക്ഷ്യസ്ഥാനത്തെത്തുന്നില്ല, കാരണം “ഇരുട്ട് അവന്റെ കണ്ണുകളെ അന്ധമാക്കിയതിനാൽ എവിടേക്കാണ് പോകുന്നതെന്ന് അവൻ അറിയുന്നില്ല” (1 യോഹന്നാൻ 2:11). ലോകത്തിന്റെ പ്രകാശമായ യേശുക്രിസ്തുവിനെ രക്ഷകനായി ഏറ്റുപറഞ്ഞ്, അവിടുത്തെ വചനം പാലിക്കാത്ത ഏതൊരാളും അന്ധകാരത്തിലാണ്.

ദൈവത്തിന്റെ വചനം ആകുന്ന പ്രകാശം നമ്മിൽ പ്രതിഫലിക്കുമ്പോൾ, അത് നമ്മുടെ ആത്മാവിന്റെ ഇരുളടഞ്ഞ ഇടങ്ങളിൽ വെളിച്ചം വീശി, നമ്മിലെ പാപങ്ങൾ നമുക്കുതന്നെ വെളിപ്പെടുത്തി തരുന്നു. ആ വെളിച്ചത്തെ സ്വീകരിച്ച് പാപങ്ങൾ ഉപേക്ഷിക്കുവാൻ നമ്മൾ തയ്യാറായാൽ, ജീവദായകമായ യേശു എന്ന പ്രകാശം നമ്മുടെ ആത്മാവിനും ശരീരത്തിനും സൗഖ്യദായകമാകുന്നു. പ്രപഞ്ചത്തിൽ ജീവൻ നിലനിർത്താൻ സൂര്യപ്രകാശം സഹായിക്കുന്നതുപോലെ, ദൈവത്തിൽ നിന്നുള്ള പ്രകാശം നമ്മുടെ ആത്മാവിനു പുതുജീവൻ പകർന്നുനൽകി അതിനെ വളർത്തുന്നു. പ്രകാശത്തിന്റെ ജീവൻ ഉൾക്കൊണ്ട് നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും ഫലം പുറപ്പെടുവിക്കുന്നവരാകാനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech7 hours ago

പഴയ ചാറ്റുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം! വാട്സ്ആപ്പിൽ കിടിലൻ ഫീച്ചർ എത്തി

ഡേറ്റ് ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ കണ്ടെത്താൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് ആപ്പ് വാട്സ്ആപ്പ്. ആപ്പിന്റെ പ്രവർത്തനത്തെ കൂടുതൽ ജനപ്രിയമാക്കി...

Articles7 hours ago

നമ്മുടെ പ്രവർത്തികൾക്ക് അനുസൃതമായി നമ്മളെ നീതിയോടെ വിധിക്കുന്നവനാണ് ദൈവം

ജീവിതത്തിൽ നമ്മുടെ പ്രവർത്തികളെ വ്യക്തമായി അറിയുന്നവനാണ് നമ്മുടെ കർത്താവ്. നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം. ജനങ്ങളെ എത്രവേണമെങ്കിലും കബളിപ്പിക്കാനും, നല്ലവനെന്ന് ചമഞ്ഞ് അവരുടെ പ്രശംസ...

National7 hours ago

യോഗിയുടെ യു‌പിയില്‍ വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ ജയിലില്‍

ലക്നൌ: ഉത്തർപ്രദേശില്‍ ഒരു കത്തോലിക്ക വൈദികന്‍ ഉൾപ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ മതപരിവർത്തന നിരോധന നിയമ മറവില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു വിചാരണ നേരിട്ടു ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ജയിലുകളിൽ...

Business7 hours ago

പ്ലേസ്റ്റോറിൽനിന്ന് ഇന്ത്യൻ മാട്രിമോണി ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

സർവീസ് ഫീസ് സംബന്ധിച്ച തർക്കത്തിൽ ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകളാണ് ഗൂഗിൾ...

world news8 hours ago

ലോകത്തിലെ മൂന്നിലൊന്നു രാജ്യങ്ങളിലും മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നു: മോൺ. എത്തോരേ ബലെസ്ത്രേരോ

ലോകത്തിലെ മൂന്നിലൊന്നു രാജ്യങ്ങളിലും മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്നും ഇത് ഏകദേശം 4.9 ലക്ഷം കോടി ജനങ്ങളെ ബാധിക്കുന്നുവെന്നുമുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്ക ഉയർത്തി, വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനും അപ്പോസ്തോലിക്...

National1 day ago

300,000-Member Indian Church to Plant 40 More Megachurches

Calvary Temple in Hyderabad is the India’s largest church with more than 300,000 members. Now, they are on a mission...

Trending