Connect with us
Slider

Travel

120 തരം ഭക്ഷണവും ട്രെഡ് മില്ലും; ചൈനീസ് സംഘം ഇന്ന് ബഹിരാകാശനിലയത്തിലേക്ക്

Published

on

ബെയ്ജിങ്:ചൈനയുടെ സ്വന്തം ബഹിരാകാശനിലയമായ ടിയാങോങ്ങിലേക്ക് ആദ്യമനുഷ്യസംഘം വ്യാഴാഴ്ച പുറപ്പെടും. ഷെൻഷൂ-12 പേടകത്തിൽ യാത്ര പുറപ്പെടുന്ന മൂന്നംഗസംഘത്തെ ലോങ്മാർച്ച് 2എഫ് റോക്കറ്റാണ് നിലയത്തിലെത്തിക്കുക. ഗോപി മരുഭൂമിയിലുള്ള ജിയുഖ്വാൻ വിക്ഷേപണത്തറയിൽനിന്ന് രാവിലെ 9.22-ന് റോക്കറ്റ് പുറപ്പെടും.

നീ ഹെയ്ഷെങ് (56), ലിയു ബോമിങ് (54), താങ് ഹോങ്ബോ (45) എന്നിവരാണ് സംഘത്തിലുള്ളത്. മൂന്നുതവണ ബഹിരാകാശയാത്ര നടത്തിയിട്ടുള്ള ഹെയ്ഷെങ്ങാണ് കമാൻഡർ. പോഷകസമൃദ്ധവും സ്വാദുമുള്ള 120 തരം ഭക്ഷണവും വ്യായാമത്തിനായി ‘ബഹിരാകാശ ട്രെഡ് മില്ലും’ ഇവർ ഒപ്പംകൊണ്ടുപോവുന്നുണ്ട്. മൂന്നുമാസം നിലയത്തിൽ തങ്ങും. വിവിധ പരീക്ഷണങ്ങളിലും ബഹിരാകാശനടത്തത്തിലും സംഘം ഏർപ്പെടും. മൂവർക്കും താമസിക്കാൻ പ്രത്യേക മൊഡ്യൂളുകളുണ്ട്. ഭക്ഷണം കഴിക്കുന്ന സ്ഥലവും ആശയവിനിമയകേന്ദ്രവും ശൗചാലയവും പങ്കിടും. ഭൂമിയിലുള്ളവരുമായി വീഡിയോ കോൾ ചെയ്യുന്നതിനും ഇ-മെയിൽ അയക്കുന്നതിനുമുള്ള സംവിധാനമുണ്ട്. ചൈനയുടെ മനുഷ്യനെയും വഹിച്ചുള്ള ഏറ്റവുംദൈർഘ്യമേറിയ ബഹിരാകാശദൗത്യംകൂടിയാണിത്.

നിലയത്തിന്റെ പ്രധാന മൊഡ്യൂളായ ടിയാൻഹി മാത്രമേ നിലവിൽ ചൈന ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ളൂ. ഇവിടേക്കാണ് സംഘം പോകുന്നത്. ഏപ്രിലിലാണ് ടിയാൻഹി ഭ്രമണപഥത്തിലെത്തിയത്. നിലയത്തിന്റെ നിർമാണം വരുംകൊല്ലങ്ങളിലേ പൂർത്തിയാകൂ.
കടപ്പാട് :കേരളാ ന്യൂസ്

Travel

Ola electric scooter that got one lakh reservations in a single day

Published

on

Ola Electric opened the reservation for its electric scooter on the evening of July 15 for RS 499 via olaelectric.com. The company has been seeing unprecedented demand from customers who continue to throng the website to book the scooter in record numbers, Ola Electric said.

Bhavish Aggarwal, chairman and group CEO, Ola, said: “I am thrilled by the tremendous response from customers across India for our first electric vehicle. The unprecedented demand is a clear indicator of shifting consumer preferences to EVs.This is a huge step forward in our mission to transition the world to sustainable mobility. I thank all the consumers who have booked the Ola Scooter and have joined the EV revolution. This is only the beginning.”

Ola Scooter will be made in India and manufactured at the firm’s Rs 2,400-crore modern Future factory. The firm claims it to be the world’s largest, most advanced, and greenest two-wheeler factory, being built in the Krishnagiri district in Tamil Nadu.

Continue Reading

Travel

ഗതാഗതസംവിധാനങ്ങളെ ബന്ധിപ്പിക്കാൻ ഒറ്റ ആപ്പ് വരുന്നു

Published

on

കൊച്ചി:എല്ലാ ഗതാഗത ആപ്പുകളെയും ബന്ധിപ്പിക്കുന്ന ഓപ്പൺ മൊബിലിറ്റി നെറ്റ്വർക്കിലേക്ക് മാറാൻ കേരളം ഒരുങ്ങുന്നു. ഗതാഗതത്തിനായുള്ള ഏതെങ്കിലും ഒരു ആപ്പിലൂടെ മുഴുവൻ ഗതാഗതസംവിധാനവും ഉപയോഗിക്കുന്ന ഈ പദ്ധതി ഇൻഫോസിസ് സ്ഥാപകരിലൊരാളും ആധാറിന്റെ ഉപജ്ഞാതാവുമായ നന്ദൻ നിലേകനിയുടെ ബെക്കൻ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്.

കൊച്ചിയിലാണ് ആദ്യം നടപ്പാക്കുക. കൊച്ചി മെട്രോപൊളിറ്റൻ അതോറിറ്റിക്ക് (കെ.എം.ടി.എ.) കീഴിലാകും ഇത്. ടാക്സി ഡ്രൈവർമാർക്കായി തയ്യാറാക്കിയ ‘യാത്രി’ ആപ്പിലൂടെയാകും തുടക്കം. ആദ്യഘട്ടത്തിൽ ഗതാഗതസംവിധാനം മാത്രമാണെങ്കിലും പിന്നീട് വിവധ സേവനങ്ങൾ ഉൾപ്പെടുത്തി ലോജിസ്റ്റിക്സ് ഉൾപ്പടെ ഇതിലേക്ക് സംയോജിപ്പിച്ചേക്കും. മെട്രോറെയിൽ ഉൾപ്പെടെ എല്ലാതരം ഗതാഗതസംവിധാനവും ഉപയോഗത്തിലുണ്ടെന്നതാണ് ബെക്കൻ ഫൗണ്ടേഷൻ കൊച്ചിയെ തിരഞ്ഞെടുക്കാൻ കാരണം.

പൊതു-സ്വകാര്യ ഗതാഗതസംവിധാനങ്ങളും ഗതാഗത അനുബന്ധ സേവനദാതാക്കളും ഒരു നെറ്റ്വർക്കിന് കീഴിൽവരും. ബെക്കൻ ഫൗണ്ടേഷനു പുറമേ, ജെസ്പേ ടെക്നോളജീസ്, നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്, ഡബ്ല്യു.ആർ.ഐ. ഇന്ത്യ എന്നിവയും കൊച്ചി മെട്രോപൊളിറ്റൻ അതോറിറ്റിക്കായി സൗജന്യസേവനം നൽകും.

യാത്രി ആപ്പിലാണ് കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്വർക്കിന്റെ (കെ.ഒ.എം.എൻ.) ആദ്യ പരീക്ഷണം നടക്കുക. ഇതിലേക്ക് കൊച്ചി മെട്രോയുടെ ആപ്പ്, ഓട്ടോറിക്ഷക്കാർക്കായി തയ്യാറാവുന്ന ‘ഓസാ’ (ഓട്ടോസവാരി) ആപ്പ്, ബസുകൾക്കുള്ള ‘വണ്ടി’ ആപ്പ് എന്നിവ ഇന്റഗ്രേറ്റ് ചെയ്യും. കെ.എസ്.ആർ.ടി.സി., ജലഗതാഗവകുപ്പിന്റെ ബോട്ടുകൾ തുടങ്ങിയവയും ഈ നെറ്റ്വർക്കുമായി യോജിപ്പിക്കും. യാത്രി ആപ്പ് അടുത്തയാഴ്ച ഗതാഗതമന്ത്രി ആന്റണി രാജു കൊച്ചിയിൽ പുറത്തിറക്കും.

ഓപ്പൺ മൊബിലിറ്റി നെറ്റ്വർക്ക്

ഗൂഗിൾ പേ ആപ്പ് ഡൗൺലോഡുചെയ്ത് ഉപയോഗിക്കുന്നയാൾക്ക് പേ ടി.എം., ഫോൺപേ തുടങ്ങിയ ഏത് ആപ്പിലേക്കും ഇടപാടുകൾ നടത്താമെന്നതുപോലെ ഗതാഗതത്തിനും ഒറ്റ ആപ്പ് മതി. ഉദാഹരണത്തിന് കൊച്ചി മെട്രോ റെയിലിന്റെ ആപ്പായ കൊച്ചി വൺ ഉപയോഗിച്ച് കൊച്ചിയിലെ ടാക്സിയിലും ഓട്ടോറിക്ഷയിലും ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിലും യാത്ര ബുക്ക് ചെയ്യാവുന്ന സംവിധാനമാണ് വരുന്നത്.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

Subscribe

Enter your email address

Featured

Media8 hours ago

Pastor in Central India Brutally Beaten by Radical Hindu Nationalists

India – According to Asia News, a pastor in India’s Madhya Pradesh state was brutally beaten by radical Hindu nationalists....

Media8 hours ago

സന്ദര്‍ശക വിസയിലെത്തുന്നവര്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യുക; രജിസ്‌ട്രേഷന്‍ രീതി വ്യക്തമാക്കി അധികൃതര്‍

റിയാദ്: സൗദിയിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട രീതി വീണ്ടും വ്യക്തമാക്കി തവക്കല്‍ന. രാജ്യത്തേക്ക് ടൂറിസം വിസയില്‍ അടക്കം നിരവധി ആളുകള്‍ എത്തിച്ചേരാന്‍ തുടങ്ങിയതോടെയാണ്...

Media8 hours ago

Army fired back after 3 rockets landed from Lebanon, says Israel

JERUSALEM – Two rockets launched from Lebanon on Wednesday struck Israel, which responded with artillery fire amid heightened regional tensions...

Media8 hours ago

കോ വിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ് 5 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ

1. തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിൻ്റെ (WIPR -weekly infection population ratio) അടിസ്ഥാനത്തിൽ പ്രത്യേകമായി കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും . പ്രതിവാര...

us news8 hours ago

Myanmar: Catholic priest, catechist abducted by armed group

An armed resistance group opposed to Myanmar’s military junta in the western state of Chin has seized a Catholic priest...

Media9 hours ago

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി, സര്‍ക്കാരും അപ്പീലിന്

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യുവാനുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ്...

Trending