Connect with us

Media

കൊവിഡ് മൂന്നാം തരംഗം: ഇസ്രയേലിൽ സ്ഥിതി രൂക്ഷം

Published

on

ടെൽഅവിവ്: കോവിഡിന്റെ ഡെൽറ്റ വകഭേദം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേൽ പൊതുയിടങ്ങളിൽ മുഖാവരണം വീണ്ടും നിർബന്ധമാക്കി. ഈ മാസമാദ്യം ഒരു കോവിഡ് രോഗിപോലും ഇല്ലാതിരുന്ന രാജ്യത്ത് തുടർച്ചയായി പ്രതിദിനം നൂറിലേറെ കേസുകൾ റിപ്പോർട്ട്ചെയ്തതോടെയാണിത്. വ്യാഴാഴ്ച 227 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഏറെയും ഡെൽറ്റ വകഭേദമാണ്. വിദേശത്തുനിന്ന്‌ എത്തിയവരിൽനിന്നാവാം രോഗം പകർന്നതെന്ന്‌ കരുതുന്നു. രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയും വാക്സിനേഷൻ വേഗത്തിലാക്കുകയും ചെയ്തതോടെ ജൂൺ 15-നാണ് പൊതുസ്ഥലങ്ങളിൽ മുഖാവരണം വേണ്ടെന്ന് ഇസ്രയേൽ ഉത്തരവിട്ടത്.

രോഗം നഗരങ്ങളിൽനിന്ന്‌ നഗരങ്ങളിലേക്ക് പടരുകയാണെന്നും രോഗികൾ ഓരോദിവസവും ഇരട്ടിക്കുന്നുവെന്നും പകർച്ചവ്യാധി പ്രതികരണ സേനാതലവൻ നച്മാൻ ആഷ് പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തിൽ വർധനയില്ല. വാക്സിൻ വിതരണത്തിലെ വർധന രോഗവ്യാപനം ചെറുക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കോവിഡിന്റെ പുതിയ തരംഗം തുടങ്ങിയെന്ന് പ്രസിഡന്റ് നഫ്ത്താലി ബെന്നറ്റ് വ്യാഴാഴ്ച അറിയിച്ചിരുന്നു. ലോകത്താദ്യമായി ജനസംഖ്യയുടെ 65 ശതമാനത്തിനും വാക്സിൻ നൽകിയ രാജ്യമാണ് ഇസ്രയേൽ. ജനുവരിയിൽ 60,000-ത്തിലധികം പേർക്ക് പ്രതിദിനം രോഗം ബാധിച്ചിരുന്ന രാജ്യം പിന്നീട് കോവിഡിനെ പിടിച്ചുകെട്ടുകയായിരുന്നു.
Sources:globalindiannews

Programs

പിവൈഎം വാർഷിക ക്യാമ്പ് 2022 സെപ് തംബർ മാസം 7-9 വരെ

Published

on

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി വൈ എമ്മിന്റെ 2022 വാർഷിക ക്യാമ്പ് സെപ് തംബർ മാസം 7-9 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെൻ്ററിൽ നടക്കും.ഏഴാം തീയതി രാവിലെ 10 മണിക്ക് പ്രാർത്ഥിച്ച് ആരംഭിക്കുന്ന ക്യാമ്പ് ഒൻപതാം തീയതി ഉച്ചക്ക് 1 മണിക്ക് സമാപിക്കും. അനുഗ്രഹീതരായ ദൈവഭൃത്യന്മാർ നേതൃത്വം നൽകുന്ന ഗാനശുശ്രൂഷയും കൗൺസലിംഗുകളും ദൈവവചനശുശ്രൂഷയും ഈ ക്യാമ്പിലൂടെ നമ്മുടെ യൗവനക്കാർക്ക് അനുഭവിപ്പാൻ അവസരം ഒരുക്കുകയാണ്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രം ആയിരിക്കും പ്രവേശനം. 7നു രാവിലെ ദൈവസഭ പ്രസിഡന്റ്‌ പാസ്റ്റർ പി. ജെ. തോമസ് സമർപ്പിച്ച് പ്രാർത്ഥിക്കുന്നതോടെ വാർഷിക ക്യാമ്പിന് തുടക്കമാകും. അഭിഷക്ത കർത്തൃദാസന്മാർ ക്ലാസ്സുകൾ നയിക്കും .. Evg ജിഫി യോഹന്നാൻ,Dr രാജു കെ. ജോർജ്, പാസ്റ്റർമാരായ ലോർഡ്‌സൺ ആൻ്റണി,ജെയിംസ് വർഗീസ് എന്നിവർ ക്യാമ്പിന് വിവിധ സെക്ഷനുകളിൽ നേതൃത്വം നൽകും.

ഈ അന്ത്യകാലത്ത് ക്രിസ്തുവിൽ നിലനിൽപ്പാൻ(To Stand firm in the Lord )അതോടൊപ്പം ലോകത്തിന്റെ ഏത് രാജ്യങ്ങളിൽ ഏത്തപ്പെട്ടാലും കർത്തൃ ശുഷ്രൂഷയിൽ പങ്കാളികൾ ആകുവാൻ യൗവനക്കാരെ ഒരുക്കിയെടുക്കുക എന്ന വ്യക്തമായ ലക്ഷ്യമാണ് ഈ ക്യാമ്പിന് പ്രചോദനം ആകുന്നത്. ക്യാമ്പ് യൗവനക്കാർക്കു അനുഗ്രഹകരമായി തീരേണ്ടതിന് ദൈവജന ത്തിന്റെ സഹകരണവും പ്രാർത്ഥനയും അപേക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
http://theendtimeradio.com

Continue Reading

Media

‘പ്രഗ്നന്‍സി ബൈബിള്‍’ വിവാദത്തില്‍; നടി കരീന കപൂറിനെതിരെ ക്രൈസ്തവരുടെ പരാതി

Published

on

ഭോപ്പാൽ: തന്റെ പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന പദം ഉപയോഗിച്ച് ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തിയ ബോളിവുഡ് താരം കരീന കപൂറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്‌ ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ക്രിസ്റ്റഫര്‍ ആന്റണിയാണ് ഹര്‍ജിക്കാരന്‍. കരീന കപൂര്‍ തന്റെ പുസ്തകത്തിനു “പ്രഗ്നന്‍സി ബൈബിള്‍” എന്ന് പേര് നല്‍കിയിരിക്കുന്നതാണ് പരാതിക്ക് ആധാരം. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ വിശുദ്ധ ബൈബിളിന്റെ പേര് പരാമര്‍ശിക്കുന്നതിനാല്‍ കരീന കപൂറിന്റെ പുതിയ പുസ്തകത്തിന്റെ തലക്കെട്ട് പ്രതിഷേധം അര്‍ഹിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

കരീന കപൂറും അദിതി ഷാ ഭീംജാനിയും ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. അസ്വീകാര്യമായ പ്രവര്‍ത്തി കൊണ്ട് ക്രൈസ്തവരെ അപമാനിക്കുകയും, അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് കരീനയുടെ ശീലമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. തന്റെ വാദങ്ങളെ പിന്തുണക്കുന്നതിനായി ബ്രദേഴ്സ് എന്ന ബോളിവുഡ് സിനിമയിലെ “മേരാ നാം മേരി ഹെ, മേരി സൗ ടക്കാ തേരി ഹെ” എന്ന ഗാനവും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ മതവികാരങ്ങളെ വൃണപ്പെടുത്തിയിട്ടും തന്റെ പരാതിയില്‍ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 3-ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് കുമാര്‍ പലിവാലിന്റെ ബെഞ്ച്‌ സംസ്ഥാനത്തെ കക്ഷിയാക്കുവാന്‍ ഹര്‍ജിക്കാരനോട് ആവശ്യപ്പെടുകയും, കേസ് ആറാഴ്ചത്തേക്ക് നീട്ടിവെക്കുകയും ചെയ്തിട്ടുണ്ട്.

ഗര്‍ഭവതിയായിരുന്ന കാലത്തെ കരീനയുടെ അനുഭവങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പ്രഗ്നന്‍സി ബൈബിള്‍ ജൂലൈ 9-നാണ് ജഗ്ഗര്‍നട്ട് ബുക്സ് പ്രസിദ്ധീകരിച്ചത്. തന്റെ മൂന്നാമത്തെ കുഞ്ഞ് എന്നാണ് രണ്ടു മക്കളുടെ അമ്മയായ താരം പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ബൈബിള്‍ ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണെന്നും കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ക്രിസ്റ്റഫര്‍ ആന്റണിയ്ക്കു പുറമേ, ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ്‌ പ്രസിഡന്റ് ആഷിഷ് ഷിന്‍ഡേയും കരീനയുടെ പുസ്തകത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Media

News Hour Weekly News 06 August 2022 End Time News

Published

on

 

Continue Reading

Latest News

politics4 hours ago

‘സർക്കാർ ജീവനക്കാർ ഫോണിൽ ‘ഹലോ’ക്ക് പകരം ‘വന്ദേമാതരം’ പറയണം’

മുംബൈ: മഹാരാഷ്ട്ര സർക്കാർ ജീവനക്കാർ ഇനി ഫോൺ കോളുകൾ സ്വീകരിക്കുകയും ‘ഹലോ’ എന്നതിനുപകരം ‘വന്ദേമാതരം’ എന്ന് പറയുകയും വേണം. സാംസ്കാരിക മന്ത്രി സുധീർ മുംഗന്തിവാറാണ് ഇക്കാര്യം അറിയിച്ചത്....

world news4 hours ago

റീ-എന്‍ട്രി വിസയില്‍ പോയി തിരിച്ച് വരാത്തവര്‍ക്ക് സൗദിയിൽ 3 വർഷം പ്രവേശന വിലക്ക്

റിയാദ്: സൗദി അറേബ്യയിൽ നിന്ന് റീ-എൻട്രി വിസയിൽ പുറത്തുപോയ ശേഷം നിശ്ചിത കാലയളവിനുള്ളിൽ തിരിച്ചുവരാത്തവര്‍ക്ക് ഹിജ്റ കലണ്ടർ പ്രകാരം മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് പാസ്പോർട്ട്...

Tech4 hours ago

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചർ; പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’

വാട്ട്സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഇത്തവണ, വ്യത്യസ്തമായതും ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്നതുമായ ഒരു ഫീച്ചറാണ് ആപ്ലിക്കേഷനിൽ ചേർക്കുന്നത്. പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’ വാട്ട്സ്ആപ്പ് ഡിസ്പ്ലേ പിക്ചർ...

world news5 hours ago

നിക്കരാഗ്വേ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ കത്തോലിക്കാ വിരുദ്ധ നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര നേതാക്കള്‍

മനാഗ്വെ: നിക്കരാഗ്വേയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കത്തോലിക്ക സഭക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ‘പൊളിറ്റിക്കല്‍ നെറ്റ്വര്‍ക്ക് ഫോര്‍ വാല്യൂസ്’ എന്ന...

world news5 hours ago

ഈജിപ്റ്റിൽ ക്രിസ്ത്യൻ പള്ളിയിൽ തീപിടിത്തം; 41 പേർ കൊല്ലപ്പെട്ടു

കെയ്റോ: ഈജിപ്റ്റിന്‍റെ തലസ്ഥാനമായ കെയ്റോയിൽ കോപ്റ്റിക് ക്രിസ്ത്യൻ പള്ളിയിലുണ്ടായ തീപിടിത്തത്തിൽ 41 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇംബാബയിലെ അബു സിഫീൻ പള്ളിയിലാണ് തീപിടിത്തമുണ്ടായത്....

world news1 day ago

പുതിയ യു.എ.ഇ വിസകൾ സെപ്തംബർ മുതൽ

യുഎഇ ഗവൺമെൻറ് കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച പുതിയ വിസകൾ അടുത്ത മാസം പ്രാബല്യത്തിൽ വരും. അഞ്ചുവർഷ ഗ്രീൻവിസ, മൾടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസ, തൊഴിലന്വേഷകർക്ക് പ്രത്യേക എൻട്രി...

breaking news1 day ago

ബെത്സയ്ദായില്‍ കണ്ടെത്തിയ പുരാതന ദേവാലയം വിശുദ്ധ പത്രോസിന്റെ ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടതാണെന്നു ഗവേഷകര്‍

ഗലീലി കടലിനു സമീപം ബെത്സയ്ദായില്‍ നിന്നും 2019-ല്‍ കണ്ടെത്തിയ ദേവാലയ അവശേഷിപ്പ് യേശു ക്രിസ്തുവിന്റെ ശിഷ്യന്മാരായ വിശുദ്ധ പത്രോസിന്റേയും അന്ത്രയോസിന്റേയും ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടിരുന്നതാണെന്ന പുതിയ കണ്ടെത്തലുമായി പുരാവസ്തു...

us news1 day ago

പാസ്‌പോര്‍ട്ട് സ്റ്റാംപ് ചെയ്യണമെന്ന നിര്‍ദേശം: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തലവേദനയാകും

എച്ച്് 1 ബി തൊഴില്‍വിസയ്ക്കുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. അമേരിക്കയില്‍ എച്ച്് 1 ബി തൊഴില്‍വിസ കരസ്ഥമാക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിക്കുന്നുണ്ടെങ്കിലും ഇതിനായുള്ള നടപടിക്രമങ്ങള്‍ അമേരിക്കന്‍...

Tech1 day ago

വി​എ​ല്‍​സി​യും നി​രോ​ധി​ച്ചോ..? ജ​ന​പ്രീ​യ മീ​ഡി​യ പ്ലെ​യ​ര്‍ വി​എ​ല്‍​സി ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ച്ചു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്; പ്ര​തി​ക​രി​ക്കാ​തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: ജ​ന​പ്രീ​യ മീ​ഡി​യ പ്ലെ​യ​ര്‍ വി​എ​ല്‍​സി ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ച്ചു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. സോ​ഫ്റ്റ് വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച ചി​ല​രാ​ണ് ആ​പ്പ് രാജ്യത്തു നി​രോ​ധി​ച്ച വി​വ​രം ക​ണ്ടെ​ത്തി‌യ​ത്. വി​ഡി​യോ​ലാ​ന്‍ പ്രോ​ജ​ക്ട് വി​ക​സി​പ്പി​ച്ചെ​ടു​ത്ത...

us news1 day ago

ഭയപ്പെടേണ്ട, അടുത്തത് നിങ്ങളാണ്! സല്‍മാന്‍ റഷ്ദിയെ പിന്തുണച്ചതിന് ജെ കെ റൗളിംഗിന് പാക്കിസ്ഥാനില്‍ നിന്നുള്ള വധഭീഷണി

ആക്രമിക്കപ്പെട്ട എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയെ പിന്തുണച്ചതിന് ഹാരിപോട്ടറിന്റെ രചിയിതാവും ലോക പ്രശസ്ത സാഹിത്യകാരിയുമായ ജെ.കെ റൗളിങ്ങിന് പാക് മതമൗലികവാദിയുടെ വധഭീഷണി. സല്‍മാന്‍ റഷ്ദിക്ക് കുത്തേറ്റതിനെ തുടര്‍ന്ന് ‘ഈ...

us news2 days ago

ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഹൂസ്റ്റണിൽ.

ഹൂസ്റ്റണ്‍: ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 2 മുതൽ 4 വരെ ഹൂസ്റ്റണിലെ ഹെബ്രോൻ സഭയിൽ നടക്കും. റവ. ഡോ. സാബു വർഗീസ് (ന്യൂയോർക്ക്)...

world news2 days ago

ജീസസ് യൂത്ത് മിനിസ്ട്രിയുടെ പ്രവർത്തനം പാക്കിസ്ഥാനിൽ ശക്തമാകുന്നു

ആഗോളസഭയ്ക്ക് കേരളസഭ സമ്മാനിച്ച ‘ജീസസ് യൂത്ത്’ മിനിസ്ട്രിയുടെ പ്രവർത്തനം ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിലും ശക്തമാകുന്നു. ജീവിതസാക്ഷ്യത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രാർത്ഥനാ കൂട്ടായ്മകൾക്കും...

Trending