Connect with us

us news

അമേരിക്കയിലെ ശരാശരി ആയുർദൈർഘ്യം കുത്തനെ ഇടിഞ്ഞതായി പഠനം

Published

on

വാഷിങ്‌ടൺ: കോവിഡ് മഹാമാരി മൂലം അമേരിക്കയിലെ ശരാശരി ആയുർദൈർഘ്യം കുത്തനെ ഇടിഞ്ഞതായി പഠനം. യുഎസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവെൻഷനാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്.

2020 ൽ അമേരിക്കയിലെ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം ഒന്നര വർഷമാണ് കുറഞ്ഞത്. പഠനമനുസരിച്ച് കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് പുരുഷന്മാരിലും കറുത്ത വർഗക്കാരിലുമാണ്.

2019 ൽ അമേരിക്കയിലെ ശരാശരി ആയുർദൈർഖ്യം 78.8 വർഷങ്ങൾ ആയിരുന്നു. അത് 2020 ൽ 77.3 വർഷങ്ങൾ മാത്രമായി ആണ് കുറഞ്ഞിരിക്കുന്നത്. 2003ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ശരാശരി ആയുർദൈർഘ്യമാണ് ഇത്.

പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 74.5 വർഷങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കിനെക്കാൾ 1.8 വർഷങ്ങളുടെ കുറവാണ് ഇത്. അതേസമയം സ്ത്രീകളുടെ ശരാശരി ആയുർദൈർഘ്യം രേഖപ്പെടുത്തിയിരിക്കുന്നത് 80.2 വര്ഷമാണ്. ഇതിലും മുമ്പത്തേതിനെക്കാൾ 1.2 വർഷങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പരിക്കുകൾ, നരഹത്യകൾ, പ്രമേഹം, കരൾ രോഗം എന്നിവ മൂലമുള്ള മരണങ്ങളും കഴിഞ്ഞ വർഷം വർധിച്ചിട്ടുണ്ട്. എന്നാൽ ക്യാൻസർ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ആത്മഹത്യ എന്നിവ മൂലമുള്ള മരണ നിരക്കുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പുരുഷന്മാരിൽ ഇൻഫ്ലുവൻസ, ന്യുമോണിയ, അൽഷിമേഴ്സ് എന്നിവ മൂലമുണ്ടാകുന്ന മരണങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അത്പോലെ തന്നെ സ്ത്രീകളിൽ ഹൃദ്രോഗവും സ്‌ട്രോക്കും മൂലമുണ്ടാകുന്ന മരണനിരക്കുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Sources:globalindiannews

us news

ഐ.പി.സി ഹെബ്രോൺ ഹൂസ്റ്റൻ ഗോൾഡൻ ജൂബിലി നിറവിൽ

Published

on

ഹൂസ്റ്റൻ: അമേരിക്കയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് ചര്ച്ചയായ ഐ.പി.സി ഹെബ്രോൺ ഹൂസ്റ്റന്റെ ഗോൾഡൻ ജൂബിലി സമാപന സമ്മേളന ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഒക്ടോബർ 11, 12 തീയതികളിൽ ഐ.പി.സി ഹെബ്രോൺ ഹ്യൂസ്റ്റൻ ഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ ജോനാഥൻ പൊക്ലൂഡ മുഖ്യപ്രഭാഷണം നടത്തും.

ഒരു വർഷമായി നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപ്തിയാണ് ഈ സമ്മേളനം. ഗോൾഡൻ ജൂബിലിയുടെ ചാരിറ്റി പ്രോജക്ട്, കേരളത്തിൽ ഉൾപ്പെടെ സമൂഹത്തിൽ കഷ്ടം അനുഭവിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമായി തീർന്നു. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സഭയുമായ ഐ.പി.സി ഹെബ്രോൺ ഹൂസ്റ്റൻ ക്രിസ്തീയ സമൂഹത്തിന് ചെയ്ത സംഭാവനകൾ നിർണായകമാണ്.

ഡോ. വിൽസൻ വർക്കി, കെ. എ തോമസ്, റ്റിജു തോമസ് എന്നിവർ ഗോൾഡൻ ജൂബിലി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അമേരിക്കൻ മലയാളി സമൂഹത്തിന് അഭിമാനകരമായ ഈ സമ്മേളനം ഒക്ടോബർ 11ന് വൈകിട്ട് 6.30ന് പൊതു സമ്മേളനത്തോടെ ആരംഭിക്കും. ഒക്ടോബർ 12ന് ശനിയാഴ്ച രാവിലെ 9.30 ന് സമാപന സമ്മേളനവും നടക്കും.

സാമൂഹിക രാഷ്ട്രീയ സഭ മേലധ്യക്ഷന്മാർ ഈ സമ്മേളനത്തിൽ സംബന്ധിക്കും.
ലോക പെന്തക്കോസ്ത് ചരിത്രത്തോടൊപ്പം നിറഞ്ഞുനിൽക്കുന്ന ഐ.പി.സി ഹെബ്രോൺ സഭയുടെ സുവർണ്ണ ജൂബിലി ക്രിസ്തീയ സമൂഹത്തിന് പുത്തൻ ഉണർവും ദിശാബോധവും നൽകുന്നതാണ്.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസിനു സിഡ്നി വേദിയാകുന്നു

Published

on

സിഡ്നി: ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത്‌ നാഷണൽ കോൺഫറൻസിന് HUNTS HOTEL LIVERPOOL – 2415 CAMDEN VALLEY WAY, CASULA NSW 2170 വേദിയാകുന്നു. ഒക്ടോബർ 11 നു വൈകിട്ട് 6 30ന് ചാപ്‌റ്റർ ഡയറക്ട്ടർ പാസ്റ്റർ ജെസ്വിൻ മാത്യൂസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ അനേക ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും. ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യപ്രസംഗീകരായി ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ റ്റി എം മാമ്മച്ചൻ (കേരള), പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗിസ്‌ (യുഎഇ), എന്നിവർ ശുശ്രൂഷിക്കുന്നു.
ചർച്ച് ഓഫ് ഗോഡ് നാഷണൽ ക്യയറിന്റെ നേത്രത്തതിൽ ആത്മനിറവിൽ സംഗീത ശുശ്രുഷകൾ നടക്കും.
സമാപന ദിനമായ ഞായർ വൈകുന്നേരം 5 മണിക്കു Agape Church of God, 5 GREENDALE RD, BRINGELLY, NSW 2556 ൽ നടക്കുന്ന, സംയുക്ത ആരാധനയും കർതൃമേശയോടുകൂടി ഈ കോൺഫറൻസിന് തിരശ്ശീല വീഴും. ആസ്ട്രേലിയയിലുള്ള വ്യത്യസ്ത സഭകളിലെ ദൈവദാസന്മാരും സഭകളും കുടുംബങ്ങളും ഈ കോൺഫറൻസിൽ പങ്കെടുക്കുന്നു.
ഈ കോൺഫറൻസിന്റെ അനുഗ്രഹത്തിനായി കോൺഫറൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളും പ്രാർത്ഥനയും നടന്നു പോരുന്നു.
178 ഔദ്യോഗിക രാജ്യങ്ങളിലും മറ്റു ടെറിറ്റോറികളിലും പടർന്ന് പന്തലിച്ചു, നാല്പത്തിനായിരത്തോളം സഭകളും 9 മിലിയനിലധികം അംഗങ്ങളും ഉള്ള പ്രസ്‌ഥാനമായ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ ആസ്ട്രേലിയൻ മണ്ണിലും ശക്തമാകുകയാണ്. ആസ്ട്രേലിയയിലുള്ള ഇന്ത്യൻ വംശജരുടെ ഇടയിലുള്ള പ്രവർത്തനങ്ങൾക്കു വേൾഡ് മിഷൻ റവ. ജെസ്വിൻ മാത്യൂസിനെ ഡയറക്ടറാക്കി നിയമിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ചാപ്റ്റർ കൗൺസിലിന്റെ നേതൃത്വത്തിൽ ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ദൈവസഭയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
http://theendtimeradio.com

Continue Reading

us news

ഐ പി സി അയർലണ്ട് & ഇ യു റീജിയന്റെ രണ്ടാമത് വാർഷിക കൺവെൻഷന് അനുഗ്രഹീതസമാപ്തി*.

Published

on

*ഡബ്ലിൻ* : നിത്യതയ്ക്കു വേണ്ടി നമ്മെ തന്നെ ഒരുക്കുക എന്ന ആഹ്വാനത്തോടെ ഐപിസി അയർലൻഡ് & ഇ യു റീജിയൻ രണ്ടാമത് വാർഷിക കൺവെൻഷൻ അനുഗ്രഹീത സമാപ്തി .
27ന് വൈകിട്ട് 6 ന് ഐപിസി ഹെബ്രോൺ നോർത്ത് ഡബ്ലിൻ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജോബി ശാമുവേലിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ റീജിയൻ സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു സ്വാഗതം ആശംസിക്കുകയും ഐ പി സി അയർലൻഡ് & ഇ യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം രണ്ടാമത് വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് കേരളക്കരയിലെ അനുഗ്രഹീത കർത്തൃദാസൻ പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി (രാജു മേത്ര) മുഖ്യ സന്ദേശം നൽകി.
ശനിയാഴ്ച രാവിലെ അയർലൻഡ് &ഇ യു റിജിയൻ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ റീജിയൻ കലണ്ടറും ന്യൂസ് ലെറ്ററും റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി റ്റി എബ്രഹാം പ്രകാശനം ചെയ്തു.
പാസ്റ്റർ ബാബു സക്കറിയ, പാസ്റ്റർ രാജു മേത്ര എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന സോദരി സമാജവാർഷിക സമ്മേളനത്തിൽ സിസ്റ്റർ ഷീല തോമസ് മുഖ്യ സന്ദേശം നൽകി .തുടർന്ന് നടന്ന സൺഡേ സ്കൂളിന്റെ വാർഷിക സമ്മേളനത്തിൽ സൺഡേ സ്കൂൾ പരീക്ഷയിൽ വിജയികളായവർക്ക് സമ്മാനദാനം നൽകുകയും ഏറ്റവും കൂടുതൽ പോയിന്റ് ഐപിസി ഡബ്ലിൻ സഭ നേടുകയും ചെയ്തു. തുടർന്ന് നടന്ന പി വൈ പി എ യുടെ വാർഷിക സമ്മേളനത്തിൽ പാസ്റ്റർ ജോൺ വർഗീസ് സന്ദേശം നൽകുകയും2024- 25 നടന്ന പി വൈ പി എ താലന്ത് പരിശോധനയിൽ വിജയികളായവർക്ക് സമ്മാനം നൽകുകയും ഏറ്റവും കൂടുതൽ പോയിന്റ് ഐപിസി
പി സി ഐ ഡബ്ലിൻ സഭ നേടുകയും ചെയ്തു.
ശനിയാഴ്ച വൈകിട്ട് നടന്ന പൊതുയോഗത്തിൽ ഐപിസി അയർലൻഡ് & ഇ യു റീജിയൻ സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു അധ്യക്ഷത വഹിക്കുകയും
പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര) തിരുവചനത്തിൽ നിന്ന് സംസാരിക്കുകയും ചെയ്തു.
ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ അയർലൻഡ് & ഇ യു റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ് അധ്യക്ഷത വഹിക്കുകയും റീജിയൻ പ്രസിഡണ്ട് പാസ്റ്റർസി റ്റി എബ്രഹാം തിരുവത്താഴ ശുശ്രൂഷ നിർവഹിക്കുകയും പാസ്റ്റർ പാസ്റ്റർ രാജു മേത്ര സമാപന സന്ദേശം നൽകുകയും ചെയ്തു. രണ്ടാമത് റീജിയൻ കൺവെൻഷനിൽ പാസ്റ്റർ ജോജി ജോൺസന്റെ നേതൃത്വത്തിലുള്ള അനുഗ്രഹീത ഗായകസംഘം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കൺവെൻഷന്റെ സമാപന യോഗത്തിൽ ഐപിസി അയർലൻഡ് & ഇ യു റീജിയന്റെ എജുക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി നവംബർ മാസത്തിൽ ആരംഭിക്കാൻ പോകുന്ന മോറിയ ബൈബിൾ സെമിനാരിയെ കുറിച്ചുള്ള വിശദീകരണം പാസ്റ്റർ ജോബി ശമുവൽ നൽകുകയുണ്ടായി. കൺവെൻഷനിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷറർ ബ്രദർ രാജൻ ലൂക്കോസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National37 mins ago

11 Female Evangelists Arrested on False Charges of Forced Conversions

India — Eleven Christian women evangelists from Hyderabad, along with seven other local Christian men and women, were arrested and...

Life58 mins ago

എവറസ്റ്റ് കൊടുമുടി വേഗത്തില്‍ വളരുന്നതിന്റെ ഉത്തരം നല്‍കി ചൈനീസ് ശാസ്ത്രജ്ഞന്‍

ബീജിങ്: സമുദ്രനിരപ്പില്‍ നിന്ന് 5.5 മൈല്‍ (8.85 കി.മീ) ഉയരമുള്ള ലോകത്തിലെ ഏറ്റവും പൊക്കമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ശാസ്ത്രലോകം. എവറസ്റ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍...

National1 hour ago

വീസ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നോർക്ക

തിരുവനന്തപുരം : വീസ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നോർക്ക. സന്ദർശക വീസയിൽ വിദേശ രാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരം ഒരുക്കുമെന്ന നിലയിൽ റിക്രൂട്മെന്റ് ഏജൻസികൾ വാഗ്ദാനം...

world news1 hour ago

നൈജീരിയയിൽ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി

ഒക്ടോബർ ഒന്നിന് നൈജീരിയയിലെ ബെന്യു സ്റ്റേറ്റിലെ അഗതു കൗണ്ടിയിലെ എഗ്വുമ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏഴു ക്രൈസ്തവരെ കൊലപ്പെടുത്തി. ക്രിസ്ത്യൻ ഗ്രാമമായ എഗ്വുമയിൽ വൈകുന്നേരത്തോടെയാണ്...

National1 day ago

ഗ്ലോബൽ പ്രയർ വാരിയേഴ്‌സ് ലീഡേഴ്‌സ് കോൺഫറൻസ് ജബൽപുരിൽ നടന്നു

പ്രാർത്ഥനയും സുവിശേഷീകരണവും ലക്ഷ്യമാക്കി വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷയിൽ ആയിരിക്കുന്ന ദൈവദാസൻന്മാരും ദൈവമക്കളുടെയും സംയുക്ത കൂട്ടായ്മയായ ഗ്ലോബൽ പ്രയർ വാരിയേഴ്‌സ് ലീഡേഴ്‌സ് കോൺഫറൻസ് ജബൽപുരിൽ നടന്നു ഒക്ടോബർ 2,...

National1 day ago

പ്രയർ ബോർഡിൻ്റെ പ്രവർത്തന ഉത്ഘാടനം ഒക്ടോബർ 11 ന്

ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് പ്രയർ ബോർഡിൻ്റെ പ്രവർത്തന ഉത്ഘാടനം ഒക്ടോബർ 11 വെളളി ഉച്ചകഴിഞ്ഞ് 2.30 ന് മുളക്കുഴ സീയോൻ കുന്നിൽ വച്ച് നടക്കും....

Trending