Business
ബാങ്ക് നിക്ഷേപത്തിനുണ്ട് അഞ്ചുലക്ഷത്തിന്റെ പരിരക്ഷ; 100 രൂപയ്ക്ക് 12 പൈസയാണ് പ്രീമിയം

ഒറ്റനോട്ടത്തിൽപലിശയുമടക്കം പരമാവധി അഞ്ചു ലക്ഷം രൂപയ്ക്കു മാത്രമേ പരിരക്ഷയുണ്ടാകൂ.വ്യക്തിഗത അക്കൗണ്ടുകളെല്ലാം ഇതിന്റെ പരിധിയില്‍ വരും
മുംബൈ: സേവിങ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സ്ഥിരനിക്ഷേപം, റിക്കറിങ് നിക്ഷേപം എന്നിങ്ങനെ ബാങ്കുകളിലെ എല്ലാ നിക്ഷേപങ്ങൾക്കുമുണ്ട് ഇൻഷുറൻസ് പരിരക്ഷ.
അഞ്ചുലക്ഷം രൂപ വരെയാണ് ഇതിന്റെ പരിധിയെന്നുമാത്രം. റിസർവ് ബാങ്കിനുകീഴിലുള്ള നിക്ഷേപ ഇൻഷുറൻസ് – ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഡി.ഐ.സി.ജി.സി.) ആണ് ബാങ്കു നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്.
പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, റീജണൽ റൂറൽ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, വിദേശ ബാങ്കുകൾ, പേമെന്റ് ബാങ്കുകൾ എന്നിങ്ങനെ ബാങ്കിന്റെ നിർവചനത്തിൽ വരുന്ന എല്ലാത്തിലെയും നിക്ഷേപങ്ങൾക്ക് ഈ സുരക്ഷ ലഭിക്കും. സഹകരണ സൊസൈറ്റികൾ ബാങ്കിന്റെ നിർവചനത്തിൽ വരാത്തതിനാൽ ഇതിന്റെ ഭാഗമാകില്ല. നിക്ഷേപിക്കുന്ന തുകയും അതിന്റെ പലിശയുമടക്കം പരമാവധി അഞ്ചു ലക്ഷം രൂപയ്ക്കു മാത്രമേ പരിരക്ഷയുണ്ടാകൂ.
ബാങ്കിലെ ശരാശരി നിക്ഷേപം കണക്കാക്കി 100 രൂപയ്ക്ക് 12 പൈസയാണ് പ്രീമിയമായി ഈടാക്കുന്നത്. ആറുമാസം കൂടുമ്പോൾ ബാങ്കുകൾ തന്നെയാണ് ഈ തുക അടയ്ക്കേണ്ടത്. നിക്ഷേപകനിൽനിന്ന് ഈടാക്കാൻ പാടില്ല.
വ്യക്തിഗത അക്കൗണ്ടുകളെല്ലാം ഇതിന്റെ പരിധിയിൽ വരും. ഒരേ ബാങ്കുശാഖയിലോ ഒരേ ബാങ്കിന്റെ വിവിധ ശാഖകളിലോ ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടെങ്കിൽ (സേവിങ്സ് അക്കൗണ്ട്, സ്ഥിരനിക്ഷേപം, റെക്കറിങ് നിക്ഷേപം എന്നിങ്ങനെ) എല്ലാം ചേർത്താണ് അഞ്ചുലക്ഷത്തിന്റെ പരിരക്ഷ ലഭിക്കുക. വ്യത്യസ്ത ബാങ്കുകളിലെ അക്കൗണ്ടുകൾ പ്രത്യേകമായി പരിഗണിക്കും. വ്യക്തിഗത അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട്, ഒരു സംരംഭത്തിലെ പങ്കാളി, കമ്പനി ഡയറക്ടർ എന്നീ നിലകളിൽ വ്യത്യസ്ത അക്കൗണ്ടുകൾ ഉണ്ടെങ്കിൽ അവ ഓരോന്നും പ്രത്യേകമായി കണക്കാക്കും.
ഒരേ ബാങ്കുശാഖയിൽ അല്ലെങ്കിൽ ഒരേ ബാങ്കിന്റെ വ്യത്യസ്ത ശാഖകളിൽ ഒന്നിലധികം ജോയിന്റ് അക്കൗണ്ടുകളുണ്ടെങ്കിൽ എല്ലാ അക്കൗണ്ടിനും പരിരക്ഷ ലഭിക്കണമെന്നില്ല. ഈ അക്കൗണ്ടുകളിലെ ഉടമകളുടെ സ്ഥാനമനുസരിച്ചായിരിക്കും ഇൻഷുറൻസ്. ഉദാഹരണമായി എ, ബി എന്നിങ്ങനെ രണ്ടു പേരുടെ ജോയിന്റ് അക്കൗണ്ടുകളിലൊന്നിൽ എ ആദ്യവും ബി രണ്ടാമതുമാണ്. രണ്ടാമത്തേതിൽ ബി ആദ്യവും എ രണ്ടാമതും. ഈ രണ്ട് അക്കൗണ്ടുകളും പ്രത്യേകമായി പരിഗണിക്കും.
ബാങ്കുകൾ തകർന്നാൽ നിക്ഷേപകന് നേരിട്ട് ഡി.ഐ.സി.ജി.സി.യിൽ ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാനാകില്ല. ലിക്വിഡേറ്റർ മുഖേനയാണ് തുക വിതരണം ചെയ്യുക. ബാങ്കുകൾ റിസർവ് ബാങ്കിന്റെ മോറട്ടോറിയത്തിലായാൽ 90 ദിവസത്തിനകം ഇൻഷുറൻസ് തുക ലഭ്യമാക്കുകയാണ് പുതിയ നിയമഭേദഗതിവഴി വരുന്ന മാറ്റം. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക്, യെസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് എന്നിവയിൽ സമീപകാലത്തുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
നേരത്തെ ബാങ്കിന്റെ ലിക്വിഡേഷൻ കഴിയുന്നതുവരെയോ പ്രതിസന്ധിയിലായ ബാങ്ക് പുനഃസംഘടിപ്പിക്കുന്നതു വരെയോ നിക്ഷേപകർ കാത്തിരിക്കണമായിരുന്നു. മോറട്ടോറിയം പരിധിയിലാകുന്ന ബാങ്കുകളിൽനിന്ന് ഡി.ഐ.സി.ജി.സി. 45 ദിവസത്തിനകം നിക്ഷേപ അക്കൗണ്ടുകളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കണം. 90 ദിവസത്തിനകം വിവരങ്ങൾ പരിശോധിച്ച് പണം വിതരണം ചെയ്യണമെന്നാണ് ഭേദഗതിയിലുള്ളത്.
കടപ്പാട് :കേരളാ ന്യൂസ്
Business
ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യ; 12000 രൂപയിൽ താഴെയുള്ള സ്മാർട്ടഫോണുകൾ വിലക്കും

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. ഇപ്പോളിതാ വില കുറഞ്ഞ സ്മാർട്ട്ഫോൺ വിഭാഗത്തിൽ നിന്നും ചൈനീസ് ഭീമൻമാരെ പുറത്താക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. 150 ഡോളറിൽ അതായത് 12,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ വിൽക്കുന്നതിൽ നിന്ന് ചൈനീസ് നിർമ്മാതാക്കളെ ഇന്ത്യ നിരോധിക്കുന്നു എന്നാണ് റിപ്പോർട്ട്.
ചൈനീസ് ബ്രാൻഡുകളായ റിയൽമി, ഷവോമി എന്നിവയെ, കുറഞ്ഞ ചെലവിലുള്ള സ്മാർട്ട്ഫോൺ വിതരണത്തിന്റെ വിലക്ക് സാരമായി ബാധിക്കും. 12,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ 2022 ജൂൺ വരെയുള്ള പാദത്തിൽ ഇന്ത്യയുടെ സ്മാർട്ടഫോൺ വില്പനയുടെ മൂന്നിലൊന്ന് സംഭാവന ചെയ്തിട്ടുണ്ട്. ചൈനീസ് കമ്പനികൾ 80 ശതമാനം വരെ ഇറക്കുമതി ചെയ്തു.
Sources:globalindiannews
Business
5ജിയുടെ വരവോടെ മൊബൈൽ നിരക്കുകൾ ഈ വർഷം വർദ്ധിക്കും

രാജ്യത്തെ ടെലികോം സേവന ദാതാക്കൾ ഈ വർഷം തന്നെ താരിഫ് നിരക്കുകളിൽ 4 ശതമാനം വർദ്ധനവ് വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. 5ജി സ്പെക്ട്രം വാങ്ങാൻ വലിയ തുക ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്.
സ്പെക്ട്രം ഉപയോഗ നിരക്കുകൾ (എസ്യുസി) വഴി വലിയ ലാഭം ലഭിക്കുന്നുമെന്നതിനാൽ 5 ജി തരംഗങ്ങൾക്ക് ഉണ്ടാകുന്ന അപ്രതീക്ഷിത ചെലവുകൾ നികത്താൻ കമ്പനികൾക്ക് 2022 ൽ തന്നെ ശരാശരി 4% താരിഫുകൾ വർദ്ധിപ്പിക്കേണ്ടിവരുമെന്ന് വിദഗ്ധർ പറയുന്നു.
റിലയൻസ് ജിയോ ഇൻഫോകോമിന് ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളേക്കാൾ കൂടുതൽ നിരക്കുകൾ വർദ്ധിപ്പിക്കേണ്ടിവരും.
Sources:Metro Journal
Business
ബി.എസ്.എന്‍.എല്‍ 4ജിയിലേക്ക്; 3ജി സിം അപ്ഗ്രേഡ് ചെയ്യാന്‍ മെസേജ് എത്തി

ഒടുവിൽ ബിഎസ്എൻഎൽ 4ജിയിലേക്ക്. ഉപഭോക്താക്കൾക്ക് അവരുടെ പഴയ 3ജി സിം കാർഡുകളെല്ലാം 4ജിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി.
“പ്രിയ ഉപഭോക്താവേ ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്കിലേക്ക് അപ്ഗ്രേഡ് ചെയ്യുകയാണ്. അടുത്തുള്ള ബിഎസ്എന്‍എല്‍ സേവന കേന്ദ്രത്തില്‍ നിന്ന് സിം കാര്‍ഡ് അപ്ഗ്രേഡ് ചെയ്യാവുന്നതാണ്” എന്നാണ് സന്ദേശം
വിവിധ കേന്ദ്രങ്ങളിൽ ബിഎസ്എൻഎൽ ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ആധാർ കാർഡും ബിഎസ്എൻഎൽ മൊബൈലുമായി പോയാൽ, 3ജി സിം കാർഡ് 4ജിയിലേക്ക് മാറ്റാൻ കഴിയും.
Sources:Metro Journal
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings