us news
Bomb blast near Erbil airport in Iraq: Attack near US consulate
Baghdad: Several explosions have occurred near the Erbil International Airport in Iraq, Sputnik reported citing Rudaw TV.
According to initial reports from security services, it is unclear whether the blasts were the result of a drone or rocket attack, Rudaw reported on Twitter shortly after midnight, on Sunday.
Later, the TV channel said citing the Kurdistan Region`s counter-terrorism directorate that at least one explosive-laden drone attacked Erbil airport late on Saturday night.
At least three explosions were heard near the airport, Rudaw said.
Meanwhile, Kurdistan CT reported that two drones attacked. One of the drones reportedly crashed, the other one was shot down. Sirens went off at the US consulate in Erbil, according to Kurdish media reports.
The Jerusalem Post reported in the early hours of Sunday that the Erbil airport was hit by a drone attack and that the drones were intercepted. The newspaper said citing Kurdistan 24 that US coalition sources had confirmed the drone attack.
us news
തന്റെ നേട്ടങ്ങളുടെ അടിസ്ഥാനം ക്രിസ്തു വിശ്വാസം: മിന്നെസോട്ട സൗന്ദര്യ റാണി ആഞ്ചെലീന അമേരിഗോ
മിന്നെസോട്ട: തന്റെ നേട്ടങ്ങളുടെ അടിസ്ഥാനം ക്രിസ്തു വിശ്വാസമാണെന്ന സാക്ഷ്യവുമായി അമേരിക്കയിലെ മിന്നെസോട്ട സംസ്ഥാനത്തെ സൗന്ദര്യ റാണി ആഞ്ചെലീന അമേരിഗോ. സമീപകാലത്ത് പങ്കെടുത്ത ഒരു റേഡിയോ ഷോയിലൂടെയാണ് താരം തന്റെ ആഴമേറിയ ക്രിസ്തു വിശ്വാസം പങ്കുവെച്ചത്. “ഞാനെന്താണ് ചെയ്യുന്നത്? ഞാനെങ്ങനേയാണ് ഇത് ചെയ്യുന്നത്? എന്നു ഞാന്‍ സ്വയം ചോദിക്കാറുണ്ടെന്നും മറ്റുള്ളവരേക്കാളും ഒരു പടി മുന്നില്‍ ദൈവം തന്നെ നയിക്കുമെന്ന് വിശ്വസിക്കുകയാണെന്നും നേട്ടങ്ങളുടെ പിന്നില്‍ കര്‍ത്താവാണെന്നും ആഞ്ചെലീന പറഞ്ഞു.
സൗന്ദര്യ മത്സരങ്ങളെക്കുറിച്ചും, തന്റെ വിശ്വാസത്തില്‍ താന്‍ എങ്ങിനെ വേരൂന്നിയിരിക്കുന്നു എന്നതിനെക്കുറിച്ചും അവതാരകനായ പാട്രിക് കോണ്‍ലിയുമായി ചര്‍ച്ച ചെയ്യുവാന്‍ ‘പ്രാക്ടീസിംഗ് കാത്തലിക്’ എന്ന റേഡിയോ ഷോയിലാണ് ആഞ്ചെലീന പങ്കെടുത്തത്. മിസ് അമേരിക്ക ഓര്‍ഗനൈസേഷനിലേക്ക് ശരിക്കും ആവേശകരമായ ഒരു യാത്രയായിരുന്നുവെന്ന് താരം പറഞ്ഞു. ആ യാത്രയിലുടനീളം എന്റെ ക്രൈസ്തവ വിശ്വാസം എന്നോടൊപ്പം ഉണ്ടായിരുന്നു. മത്സരങ്ങളുടെ ലോകം വിവിധ വികാരങ്ങളാണ് തരുന്നത്. നമ്മെ നല്ലവണ്ണം നോക്കുന്ന ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണ് ദൈവവിശ്വാസത്തില്‍ വേരൂന്നിയിരിക്കുവാനുള്ള ഒരു മാര്‍ഗ്ഗമെന്നും ആഞ്ചെലീന പറഞ്ഞു.
മിസ് അമേരിക്ക ഓര്‍ഗനൈസേഷനിലേക്കുള്ള യാത്ര രസകരമാണ്. എന്നാല്‍ കുടുംബത്തോടൊപ്പം ചില്‍ഡ്രന്‍സ് മിറക്കിള്‍ നെറ്റ്വര്‍ക്കില്‍ പ്രാര്‍ത്ഥിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടസ്സം നേരിടുമ്പോള്‍ ബുദ്ധിമുട്ടാണെന്നും ആഞ്ചെലീന പറഞ്ഞു. വെയ്‌സാറ്റയിലെ സെന്റ് ബർത്തലോമിയോ ഇടവകാംഗമായ ആഞ്ജലീന അമേരിഗോ ഇക്കഴിഞ്ഞ ജൂണിലാണ് മിസ് മിന്നെസോട്ടയായി കിരീടമണിഞ്ഞത്. ജനുവരിയിൽ നടക്കുന്ന മിസ് അമേരിക്ക മത്സരത്തിൽ താരം സംസ്ഥാനത്തെ പ്രതിനിധീകരിക്കും.
കടപ്പാട് :പ്രവാചക ശബ്ദം
us news
ലാറ്റിനമേരിക്കയിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി ‘റെഡ് വീക്ക്’
നവംബർ 17 മുതൽ 24 വരെ ബ്രസീൽ, ചിലി, കൊളംബിയ, മെക്സിക്കോ എന്നിവയുൾപ്പെടെ 20 ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി ‘റെഡ് വീക്ക്’ ആചരിക്കും. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ 2015 മുതൽ നടത്തിക്കൊണ്ടിരിക്കുന്ന സംരംഭമാണിത്. ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളിൽ ആഗോളശ്രദ്ധ കേന്ദ്രീകരിക്കാനാണ് ‘റെഡ് വീക്ക്’ ആചരിക്കുന്നത്.
ബ്രസീലിലെ പ്രശസ്തമായ ‘ക്രൈസ്റ്റ് ദി റെഡീമർ’ രൂപമാണ് ആദ്യമായി ചുവന്ന നിറത്തിൽ പ്രകാശിപ്പിച്ചത്. അതിനുശേഷം കൂടുതൽ രാജ്യങ്ങൾ ഈ പരിപാടിയിൽ ചേർന്നു. ഈ വർഷം സ്പെയിൻ, പോർച്ചുഗൽ, സ്ലൊവാക്യ, ഇറ്റലി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും പങ്കെടുക്കും. റോമിലെ കൊളോസിയം, ഇറ്റലിയിലെ ട്രെവി ഫൗണ്ടൻ, മെക്സിക്കോയിലെ കത്തീഡ്രൽ ഓഫ് ടോലൂക്ക തുടങ്ങിയ പ്രശസ്ത സ്മാരകങ്ങളും ചുവപ്പുനിറത്തിൽ പ്രകാശിക്കും.
അതോടൊപ്പം റെഡ് വീക്കിൽ ക്രിസ്ത്യാനി ആയതിന്റെ പേരിൽ പീഡനങ്ങൾ അനുഭവിച്ച കത്തോലിക്കരുടെ സാക്ഷ്യവും ഉൾപ്പെടുന്നു. മാലിയിൽ മുസ്ലീം തീവ്രവാദികൾ അഞ്ചുവർഷത്തോളം ബന്ദിയാക്കിയ ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ അംഗമായ സി. ഗ്ലോറിയ സിസിലിയ നർവേസ് പങ്കാളിയാകും.
Sources:azchavattomonline.com
us news
അമേരിക്കയുടെ 47 മത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു
ഫീനിക്സ് പക്ഷിയെപ്പോലെ വീണ്ടും ഉയർത്തെഴുന്നേറ്റ് ഡോണൾഡ് ട്രംപ് 47 മത് അമേരിക്കൻ പ്രസിഡന്റ്. ഈ വിജയം ക്രൈസ്തവ അടിസ്ഥാന മൂല്യങ്ങളുടെ വിജയം. “ദൈവം എന്നെ മരണത്തിൽ നിന്നും രക്ഷിച്ചത് ഈ ഭാരിച്ച ഉത്തരവാദിത്തം എന്നെ ഭരമേൽപ്പിച്ച് അമേരിക്കയെ രക്ഷിച്ച് അതിന്റെ പഴയ പ്രതാപത്തിലേക്ക് മടക്കി കൊണ്ട് വരുവാൻ വേണ്ടി എന്ന് ഞാൻ പരിപൂർണ്ണമായി മനസ്സിലാക്കുകയും അതിന് വേണ്ടി ഞാൻ പൂർണ്ണ ശക്തിയോടെയും, പൂർണ്ണ മനസ്സോടെയും എന്നാൽ ആവോളം പ്രവർത്തിച്ച് അമേരിക്കൻ ജനത എന്നിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കും”
കഴിഞ്ഞ നാലു വർഷങ്ങളിൽ ഡോണൽഡ് ട്രമ്പ് വ്യക്തി പരമായും, അദ്ദേഹത്തിന്റെ കുടുംബവും, അദ്ദേഹത്തിനെ സപ്പോർട്ട് ചെയ്തവരും ഒക്കെ അനുഭവിച്ച ബുദ്ധിമുട്ടുകളും, വേട്ടയാടലുകളും യാതനകളും ചെറുതല്ല. കൈക്കൂലിയും ലോബിയിങ്ങും പാടെ നിർത്തി ക്കൊണ്ട് അമേരിക്കയിലെ സാധാരണ ജനങ്ങൾക്ക് വേണ്ടി എടുത്ത അനേകം തീരുമാനങ്ങളുടെ പ്രത്യാഘാതമാണ് അദ്ദേഹം അനുഭവിച്ച ഈ ബുദ്ധിമുട്ടുകൾ എല്ലാം.
കഴിഞ്ഞ വർഷത്തെ ഇലക്ഷനിൽ കാര്യമായ കള്ളത്തരങ്ങൾ നടന്നു എന്ന് അനേകം പേർ ഇന്നും വിശ്വസിക്കുന്നു. ഒരു വലിയ വിജയം അദ്ദേഹത്തിന്റെ കയ്യിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു എന്ന് പല തെളിവുകളുമായി പലരും മുന്നോട്ട് വന്ന് എങ്കിലും നിയമപരമായി അവരെയെല്ലാം നേരിട്ട് ബുദ്ധി മുട്ടിച്ചു എന്ന് തന്നെ പറയാം. ഒരിക്കലും അമേരിക്കയുടെ ചരിത്രത്തിൽ നടന്നിട്ടില്ലാത്ത വിധം വേട്ടയാടലുകളാണ് ട്രംപ് നേരിട്ടത്.
ജഡ്ജിമാരെ സ്വാധീനിച്ചും, കള്ള കേസുകൾ ഇട്ടും, കൊലപ്പെടുത്തുവാനുള്ള പദ്ധതികൾ ഒന്നിലേറെ പ്രാവശ്യം ശ്രമിക്കുകയും ചെയ്തിട്ടും ഒരു ഫിനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്നും അദ്ദേഹം ഉയർത്ത് എഴുന്നേൽക്കുക ആയിരുന്നു. ഡോണൽഡ് ട്രമ്പ് ഇന്ന് നേടിയ വിജയം ലോക ചരിത്രത്തിൽ തങ്ക ലിപികളിൽ എന്നും എഴുതി ചേർക്കുക തന്നെ ചെയ്യും. കാരണം അത്ര യേറെ വേട്ടയാടലുകളും ഒറ്റപ്പെടലുകളും കുറ്റപ്പെടുത്തലുകളുമാണ് ട്രമ്പ് എന്ന വ്യക്തി നേരിട്ട്ത്. ഈ വിജയം ജീവൻ പണയപ്പെടുത്തി നേടിയതാണ്.
ഈ വിജയം ക്രൈസ്തവ അടിസ്ഥാന മൂല്യങ്ങളുടെ വിജയമാണ്. ഈ വിജയം ഉദരത്തിൽ വച്ച് തന്നെ നശിപ്പിക്കപ്പെടുന്ന ജീവനുകളുടെ വിജയമാണ്. ഈ വിജയം സാമൂഹികമായ തിന്മകളുടെ മേലുള്ള വിജയമാണ്. ഈ വിജയം നീതിക്കും ന്യായത്തിനും വേണ്ടിയുള്ള വിജയമാണ്. ഈ വിജയം അമേരിക്കയുടെ അടിസ്ഥാന സിദ്ധാന്തമായ ക്യാപ്പിറ്റലിസത്തിന്റെ വിജയമാണ്. ഈ വിജയം വിലക്കയറ്റത്തിന് എതിരെയും, പണപ്പെരുപ്പത്തിനെതിരെയും ഉള്ള വിജയമാണ്. ഈ വിജയം ജനങ്ങളുടെ പണം എടുത്ത് അബോർഷൻ നടത്തുന്നതിന് എതിരെയുള്ള വിജയമാണ്. ഈ വിജയം ജനങ്ങളുടെ പണം എടുത്തു സെക്സ് ചെയ്ഞ്ച് ചെയ്യുന്നതിനെതിരെയുള്ള വിജയമാണ്. ഈ വിജയം അനധികൃത കുടിയേറ്റത്തിന് എതിരെയുള്ള ജയമാണ്. ഈ വിജയം സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും എതിരെയുള്ള വിജയമാണ്. ഈ വിജയം അമേരിക്കൻ ഓയിലിന്റെയും ഡ്രിലിങ്ങിന്റെയെയും വിജയമാണ്. ഈ വിജയം ലോക സമാധാനത്തിന്റെ വിജയമാണ്. ഈ വിജയം നട്ടെല്ലുള്ള ഒരു ഭരണാധികാരിയുടെ വിജയമാണ്. ഈ വിജയം ക്രൈസ്തവ അടിസ്ഥാന മൂല്യങ്ങളുടെ വിജയമാണ്.
എല്ലാറ്റിനും ഉപരി ട്രമ്പിൽ പ്രതീക്ഷ വച്ച അനേകം കോടി ജനങ്ങളുടെ വിജയമാണ്.
അടുത്ത നാല് വർഷം സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ ഒരു ഭരണം കാഴ്ച്ച വയ്ക്കുന്ന വിജയമായി തീരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
Sources:Middleeast Christian Youth Ministries
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National8 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National8 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News7 months ago
3 key evidences of Jesus’ return from the grave