Connect with us

Health

കേരളത്തില്‍ മറവിരോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് പഠനം

Published

on

തിരുവനന്തപുരം: കേരളത്തില്‍ വരുന്ന 10 വര്‍ഷത്തിനുളളില്‍ മറവിരോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് പഠനം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സിലെ ഗവേഷക സംഘത്തിന്റേണ് പഠനം. ഗവേഷക സംഘം പഠന റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് തുടങ്ങിയ രോഗാവസ്ഥ വാര്‍ധക്യസഹജമായ അസുഖമാണെന്നാണ് ഭൂരിഭാഗം പേരും വിശ്വവസിക്കുന്നത്. എന്നാല്‍ അടുത്ത പത്ത് വര്‍ഷത്തിനുളളില്‍ മറവിരോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് പോലെ തന്നെ മറവിരോഗത്തിന് പ്രായഭേദം ഇല്ലാതാകുന്നുവെന്നും പഠനം വ്യക്താക്കുന്നു. ജീവിതശൈലി തന്നെയാണ് ഗൗരവകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതെന്നാണ് വിവരം.

കുസാറ്റിലെ സെന്റര്‍ഫോര്‍ ന്യൂറോ സയന്‍സിലെ ഗവേഷക സംഘം എറണാകുളം ജില്ലയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കും. പഠനത്തോട് അനുബന്ധിച്ച് കൊച്ചിയെ രാജ്യത്തെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ നഗരമാക്കി മാറ്റാനുളള തയ്യാറെടുപ്പിലാണ് ഗവേഷക സംഘം. പദ്ധതിയുടെ ഭാഗമായി എല്ലാ സംവിധാനങ്ങളും ഒരു കുടക്കീഴിലെത്തിക്കാന്‍ മൊബൈല്‍ ആപ്പും ഇവര്‍ രൂപ കല്‍പ്പന ചെയ്തിട്ടുണ്ട്.

ഡിമെന്‍ഷ്യ ബാധിതരെ പരിചരിക്കുന്നവരും സമൂഹത്തിന്റെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. മറവി രോഗത്തിന്റെ ബോധവല്‍ക്കരണവും, പരിചരണവും സംസ്ഥാന സര്‍ക്കാര്‍ നയമായി പ്രഖ്യാപിച്ചാല്‍ മറ്റ് ജില്ലകളിലും പദ്ധതി നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് കുസാറ്റിലെ ഗവേഷക സംഘം.
Sources:globalindiannews

https://theendtimeradio.com

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National5 hours ago

കീഴ‌ന്തിയൂർക്കോണം നൂ ഇൻഡ്യ ചർച്ച് 7 ദിവസ ഉപവാസ പ്രാർത്ഥന

കീഴ‌ന്തിയൂർക്കോണം ന്യൂ ഇൻഡ്യ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 മുതൽ 27 വരെ കീഴ‌ന്തിയൂർക്കോണം സഭയിൽ 7 ദിവസ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർ സാംരാജ്, പാസ്റ്റർ...

National5 hours ago

ആറു പതിറ്റാണ്ടിൻ്റെ പ്രൗഡി; പ്രവർത്തന മികവിൻ്റെ ജൂബിലി തിളക്കത്തിൽ ഇന്ത്യ എവരി ഹോം ക്രൂസേഡ്

അന്തർദേശീയ സുവിശേഷീകരണ പ്രസ്ഥാനമായ എവരി ഹോം ഫോർ ക്രൈസ്റ്റ് ഇൻറർനാഷണലി((Every Home for Christ International)ൻ്റെ ഇന്ത്യൻ വിഭാഗമായ എവരി ഹോം ക്രൂസേഡ് (Every Home Crusade)...

National5 hours ago

Assam: Mizo gospel singer and husband booked for forced religious conversion in ‘prayer’ meetings

An FIR has been lodged in Assam against Bethsy Lalrinsangi, a Mizo Gospel singer, and her husband, BCM-recognized Evangelist C....

us news5 hours ago

‘The Voice’ Contestants Praise Jesus During ‘Impromptu Church Service’

A contestant on NBC’s “The Voice” gave his social media followers a behind-the-scenes look at all the show’s competitors coming...

National6 hours ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ കൺവൻഷൻ നവം. 25 മുതൽ

ശാരോൻ ഫെലോഷിപ്പ് ചർച്ചി(Sharon Fellowship Church )ന്റെ അന്തർദേശീയ കൺവൻഷൻ നവംബർ 25 തിങ്കളാഴ്ച മുതൽ ഡിസംബർ 1 ഞായറാഴ്ച വരെ തിരുവല്ല ശാരോൻ കൺവൻഷൻ സ്റ്റേഡിയത്തിൽ...

world news1 day ago

‘Gift From God’: World’s Oldest Known Hebrew Book Discovered in Cave, Now on Display at Museum of the Bible

A recently unveiled exhibit at the Museum of the Bible in Washington, D.C., is showcasing what is believed to be...

Trending