Connect with us

Business

ടെലികോം നിരക്ക് വര്‍ദ്ധന: ഇനി 28 ദിവസം എന്നുള്ളത് 21 ലേക്ക്

Published

on

ദില്ലി : ടെലികോം കമ്പനികള്‍ നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തുമ്പോൾ ഉപഭോക്താവ് പെട്ടെന്ന് ശ്രദ്ധിക്കാത്ത മാറ്റങ്ങളും ഇതിനോടൊപ്പം ഉണ്ട്.

നല്ലൊരു ശതമാനം പ്രീപെയ്ഡ് ഉപഭോക്താക്കളും ഇനി 21 ദിവസത്തിലൊരിക്കല്‍ റീചാര്‍ജ് ചെയ്യണമെന്നതാണ് ഇതില്‍ പ്രധാനം. ഉയര്‍ന്ന പ്ലാനുകളില്‍ നിരക്ക് കൂടുന്നതിനൊപ്പം ഡാറ്റ കുറയുകയും ചെയ്യുന്നുണ്ട്.

രാജ്യത്ത് പോസ്റ്റ്പെയ്‌ഡ് ഉപഭോക്താക്കളെക്കാളും അധികമാണ് പ്രീപെയ്ഡ് ഉപഭോക്താക്കളുടെ എണ്ണം. മൊബൈല്‍ സേവനദാതാക്കള്‍ പ്രീപെയ്ഡ് സേവനം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ 30 ദിവസമായിരുന്നു ഓരോ പ്ലാനിന്റെയും കാലാവധിയുണ്ടായിരുന്നത്. പിന്നീട് ഓരോ പ്ലാനിന്റെയും കാലാവധി 30 ല്‍ നിന്ന് 28 ദിവസമാക്കി.

12 മാസത്തിനിടെ 13 തവണ ഉപഭോക്താവ് പ്ലാന്‍ റീചാര്‍ജ് ചെയ്യേണ്ടി വരും. ഒരു മാസത്തെ പണം ടെലികോം കമ്പനിക്ക് അധികമായി കിട്ടി. പുതിയ നിരക്ക് വര്‍ദ്ധനയോടെ റീചാര്‍ജ് 21 ദിവസത്തിലേക്ക് കുറയ്ക്കുകയാണ് ടെലികോം കമ്പനികള്‍ ചെയ്യുന്നത്. അതായത് ഇനി മൊബൈല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ 12 മാസത്തിനിടെ 17 തവണ റീചാര്‍ജ് ചെയ്യേണ്ടി വരും.

ഇതിന് പുറമെ ഉയര്‍ന്ന പ്ലാനുകളില്‍ നല്‍കിയിരുന്ന ഡബിള്‍ ഡാറ്റ ഓഫറും നിരക്ക് വര്‍ദ്ധനയോടെ കമ്പനികള്‍ റദ്ദാക്കി. ഡബിള്‍ ഡാറ്റ പ്ലാനുകളില്‍ നാല് ജിബി ഡാറ്റ നല്‍കിയിരുന്നു. നിരക്ക് വര്‍ദ്ധനയ്ക്ക് പിന്നാലെ ഓഫര്‍ പിന്‍വലിച്ച്‌ രണ്ട് ജിബി ഡാറ്റയാക്കി ചുരുക്കി.

നേരത്തെ നിശ്ചിത തുകയ്ക്ക് റീചാര്‍ജ് ചെയ്താല്‍ സിം വാലിഡിറ്റി കൂടെ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴതില്ല. ചില സേവനദാതാക്കള്‍ക്ക് വാലിഡിറ്റിയ്ക്കായി മറ്റൊരു റീചാര്‍ജ് കൂടി ചെയ്യേണ്ട സ്ഥിതിയാണ്. ഡാറ്റയ്ക്ക് ഒരു പ്ലാന്‍, കോള്‍ വിളിക്കാന്‍ മറ്റൊരു പ്ലാന്‍ എന്നിങ്ങനെയും വേണം. എല്ലാം കൂടി ചേര്‍ത്തുള്ള പ്ലാനുകള്‍ ചെയ്താല്‍ ഉപഭോക്താവിന്റെ ആവശ്യത്തിനുള്ള ഡാറ്റയും കോള്‍ സമയവും ലഭിക്കാത്ത നിലയുമാണ്.
Sources:globalindiannews

http://theendtimeradio.com

Business

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു

Published

on

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക് 1000 സിസി 2094 രൂപയും, 1000 സിസിക്കും – 1500 സിസിക്കും ഇടയില്‍- 3416 രൂപയും, 1500 സിസിക്ക് മുകളില്‍ -7897 രൂപയുമായി പ്രീമിയം ഉയരും.

ഇരുചക്രവാഹനങ്ങള്‍ക്ക് 75സിസി വരെ – 538 രൂപയും 75 സിസിക്കും 150 സിസിക്കും ഇടയില്‍ – 714 രൂപയും 150 സിസിക്കും 350 സിസിക്കും ഇടയില്‍ – 1366 രൂപയും 350 സിസിക്ക് മുകളില്‍ – 2804 രൂപയുമായി വര്‍ധിക്കും.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് 15% ഡിസ്‌കൗണ്ട് വിന്റേജ് കാറുകള്‍ക്ക് 50% ഡിസ്‌കൗണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 15%വും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 7.5%വും ഡിസ്‌കൗണ്ടും പുതിയ പ്രീമിയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്

Published

on

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി. (world bank warns about financial crisis)

റഷ്യയുടെ യുക്രൈന്‍ അധിനിവേശം പ്രതിസന്ധി വര്‍ധിപ്പിച്ചെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. കൊവിഡിനെത്തുടര്‍ന്ന് ചൈനയില്‍ തുടരുന്ന ലോക്ക്ഡൗണും സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നുണ്ടെന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു. കഴിഞ്ഞ മാസം ലോകബാങ്ക് ഈ വര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ചാ പ്രവചനം 3.2 ശതമാനമായി കുറച്ചിരുന്നു.

യൂറോപ്പില്‍ ജര്‍മ്മനി ഉള്‍പ്പെടെ പലഭാഗങ്ങളിലും ഊര്‍ജ പ്രതിസന്ധി രൂക്ഷമാണ്. ഇന്ധനത്തിന് വില ഉയരുന്നത് വലിയ സാമ്പത്തിക രംഗങ്ങളെപ്പോലും സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഭക്ഷണത്തിന്റേയും ഊര്‍ജത്തിന്റേയും ഇന്ധനത്തിന്റേയും ക്ഷാമം വികസ്വര രാജ്യങ്ങളേയും വലയ്ക്കുന്നുണ്ടെന്ന് ലോകബാങ്ക് വിലയിരുത്തി.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നുള്ള തിരിച്ചുവരവ് തൃപ്തികരമല്ലെന്നാണ് ലോകബാങ്കിന് മുന്നിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണുകള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. ഇന്ധനത്തിനായി റഷ്യയെ പൂര്‍ണമായും ആശ്രയിച്ച യൂറോപ്പ് അധിനിവേശവും അതേത്തുടര്‍ന്നുള്ള ഉപരോധവും മൂലം സമ്മര്‍ദത്തിലാണെന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

സൗദിയില്‍ ലൂസിഡ് ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം മുതല്‍

Published

on

സൗദിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാര്‍ കമ്പനിയില്‍നിന്നും അടുത്ത വര്‍ഷം മുതല്‍ കാര്‍ നിര്‍മ്മാണമാരംഭിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി പറഞ്ഞു. ആയിരത്തി ഇരുന്നൂറ്റി മുപ്പത് കോടി റിയാല്‍ മുടക്കിയാണ് കമ്പനി പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിവര്‍ഷം ഒന്നര ലക്ഷത്തോളം ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്.

റാബിഗിലെ കിംഗ് അബ്ദുല്ല ഇക്‌ണോമിക് സിറ്റിയില്‍ നിര്‍മ്മിക്കുന്ന ലൂസിഡ് കാര് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അധികവേഗം പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷത്തോടെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. 1230 കോടി റിയാല്‍ മുതല്‍ മുടക്കിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിവര്‍ഷം ഒരു ലകഷത്തി അമ്പത്തി അയ്യായിരം ഇലക്ട്രിക് കാറുകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് പ്ലാന്‍റില്‍ സ്ഥാപിക്കുക.

നാലു മോഡലുകളാണ് ഇവിടെ നിര്‍മ്മിക്കുക. രണ്ടായിരത്തി ഇരുപത്തിയെട്ടോടെ പ്ലാന്‍റ് പൂര്‍ണ്ണ സജ്ജമാകും. പത്ത് വര്‍ഷത്തനുള്ളില്‍ ഒരു ലക്ഷം വരെ ഇലക്ട്രിക് വാഹനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി വാങ്ങാന്‍ ലൂസിഫര്‍ കമ്പനിയുമായി സൗദി സര്‍ക്കാര്‍ ധാരണയിലെത്തിയിരുന്നു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ഇലക്ട്രിക് കാറുകളുടെ തൊണ്ണൂറ്റി അഞ്ച് ശതമാനവും കയറ്റുമതി ലക്ഷ്യമിട്ടാണ് ഉല്‍പാദിപ്പിക്കുന്നത്. സൗദി നടപ്പിലാക്കി വരുന്ന ഹരിത സൗദി ഹരിത പശ്ചിമേഷ്യ പദ്ധതിയുടെ കൂടി ഭാഗമാണ് ഇലക്ട്രിക് കാര്‍നിര്‍മ്മാണ കമ്പനി.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

world news8 hours ago

Arrested for Selling Audio Bibles in China

On July 22, 2019, in China’s Guangdong province, seven employees at Shenzhen Cedar Electronics, a company that sells audio Bibles,...

Sports8 hours ago

വേള്‍ഡ് തായ്ക്വോണ്ടോ പൂംസേ ചാമ്പ്യന്‍ഷിപ്പില്‍ കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം

ദക്ഷിണ കൊറിയയില്‍വെച്ച് നടന്ന ലോക തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ അറുപത്തിയേഴുകാരിയായ കത്തോലിക്ക കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം. ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ദി ഡിവൈന്‍ മദര്‍ഹുഡ് (എഫ്.എം.ഡി.എം) സന്യാസ സഭാംഗമായ...

Business8 hours ago

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക് 1000 സിസി 2094 രൂപയും, 1000...

Business8 hours ago

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി. (world bank...

Movie9 hours ago

‘റൂട്ട് 60: ദി ബിബ്ലിക്കൽ ഹൈവേ’: ബൈബിൾ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയില്‍ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും

ജെറുസലേം: ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ കാഴ്ചക്കാരിൽ എത്തിക്കാൻ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും, ഇസ്രായേലിലെ മുൻ യുഎസ് അംബാസഡർ ഡേവിഡ് ഫ്രീഡ്മാനും...

world news9 hours ago

യുദ്ധം അവസാനിപ്പിക്കണം; ഒത്തുതീര്‍പ്പിനായി യുക്രെയ്ന്‍;തടവിലുള്ള റഷ്യന്‍ സൈനികരെ വിട്ടയയ്‌ക്കാം;പകരം മരിയൂപോളിലെ യുക്രെയ്ന്‍ സൈനികരെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥന

യുദ്ധം രൂക്ഷമാക്കുന്ന റഷ്യയോട് ഒത്തുതീര്‍പ്പിനൊരുങ്ങി യുക്രെയ്ന്‍ ഭരണകൂടം. നിലവില്‍ കീവില്‍ തടവിലുള്ള റഷ്യന്‍ സൈനികരെ വിട്ടയയ്‌ക്കാമെന്നും പകരം മരിയൂ പോളിലെ റഷ്യന്‍ സൈനികരുടെ പിടിയിലുള്ള യുക്രെയ്ന്‍ സൈനികരെ...

Disease1 day ago

കുരങ്ങ് പനി: കോവിഡ് പോലെ മഹാമാരിയാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍

വാഷിങ്ടണ്‍: കുരങ്ങ് പനി കോവിഡ് പോലെ രൂക്ഷമാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍ പറയുന്നു. കുരങ്ങുപനി കേസുകള്‍ ലോകത്താകമാനം വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ഇത് കോവിഡ് പോലുള്ള മഹാമാരിയാകാനുള്ള സാധ്യത പൂജ്യമാണെന്ന്...

world news1 day ago

Christian Homes and Stores Burned in Northeast Nigeria

Nigeria – On May 20, six Christian-owned homes and seven stores were burned by a mob of Islamic youths in...

Health1 day ago

അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാക്കു ന്നതിനെതിരെ പ്രതികരിക്കൻ വിശ്വാസികളോട് അഭ്യർത്ഥിച്ച് ബിഷപ്പ്

ജേഴ്സിയിൽ അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാനുള്ള തീരുമാനത്തിനെതിരെ വിശ്വാസികൾ പ്രതികരിക്കണമെന്നും, അതിനെതിരെ പ്രചാരണം നടത്തണമെന്നും പോർട്സ്മൗത് ബിഷപ് ഫിലിപ്പ് ഇഗൻ. ഫ്രഞ്ച് കോസ്റ്റിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ജേഴ്സിയിൽ...

world news1 day ago

മെയ് 29നു പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാർഢ്യ ദിനം ആചരിക്കുവാന്‍ റിലീസ് ഇന്റർനാഷണൽ

ലണ്ടന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിനു വേണ്ടി മെയ് 29നു ഐക്യദാർഢ്യ ദിനമായി ആചരിക്കാൻ അന്തര്‍ദേശീയ സംഘടനയായ റിലീസ് ഇന്റർനാഷണൽ ആഹ്വാനം ചെയ്തു....

world news1 day ago

Deborah’s brutal massacre: Christian protests intensify in Nigeria

Thousands of churches across Nigeria demanded an end to sectarian killings on Sunday, horrified by the mob assault on a...

National2 days ago

രാജസ്ഥാൻ; ഉദയപൂർ, ഫിലദെൽഫിയ യൂത്ത് മൂവ്മെന്റ് (FY M) വാർഷിക ക്യാമ്പും, നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ

രാജസ്ഥാൻ: ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ വർഷത്തെ വാർഷിക ക്യാമ്പും നേതൃത്വ...

Trending