Connect with us

Health

മ​നു​ഷ്യ​നി​ല്‍ പ​ന്നി​യു​ടെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം

Published

on

ന്യൂ​യോ​ർ​ക്ക്: അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യാ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ച് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​മാ​ർ. ലോ​ക​ത്ത് ആ​ദ്യ​മാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ മ​നു​ഷ്യ​നി​ല്‍ പ​ന്നി​യു​ടെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മേ​രി​ലാ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഹൃ​ദ്രോ​ഗി​യാ​യ ഡേ​വി​ഡ് ബെ​ന്ന​റ്റ് എ​ന്ന 57കാ​ര​നി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. പ​ന്നി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യാ​ണ് മ​നു​ഷ്യ​നി​ല്‍ സ്ഥാ​പി​ച്ച​ത്. മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു ഈ ​പ​രീ​ക്ഷ​ണം.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ബെ​ന്ന​റ്റ് സു​ഖം​പ്രാ​പി​ച്ച് വ​രു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ബെ​ന്ന​റ്റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ. എ​ന്നി​രു​ന്നാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല അ​തി​ജീ​വ​ന സാ​ധ്യ​ത​ക​ൾ എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. മൃ​ഗ​ങ്ങ​ളു​ടെ അ​വ​യ​വ​ങ്ങ​ള്‍ മ​നു​ഷ്യ​രി​ല്‍ മാ​റ്റി​വെ​ക്കാ​നു​ള്ള സാ​ധ്യ​ത തേ​ടി വ​ര്‍​ഷ​ങ്ങ​ളാ​യി ഗ​വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു ഗ​വേ​ഷ​ക​ർ. മാ​റ്റി​വ​ച്ച ഹൃ​ദ​യം കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. അ​വ​യ​വ​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക ചു​വ​പ്പ് വ​യ്പ്പാ​ണി​തെ​ന്ന് സ​ർ​ജ​ൻ ബാ​ർ​ട്ട്‌​ലി.​പി. ഗ്രി​ഫി​ത്ത് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ന്യൂ​യോ​ർ​ക്കി​ലെ ഡോ​ക്ട​ർ​മാ​ർ പ​ന്നി​യു​ടെ വൃ​ക്ക മ​നു​ഷ്യ​നി​ൽ ഘ​ടി​പ്പി​ച്ച് വൈ​ദ്യ​ശാ​സ്ത്ര​ലോ​ക​ത്ത് ച​രി​ത്ര നേ​ട്ടം സൃ​ഷ്ടി​ച്ചി​രു​ന്നു. മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച രോ​ഗി​യു​ടെ വൃ​ക്ക​യ്ക്കു പ​ക​രം ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ പ​ന്നി​യു​ടെ വൃ​ക്ക വ​ച്ചു​പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
Sources:globalindiannews

http://theendtimeradio.com

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National14 hours ago

മധ്യപ്രദേശിൽ സുവിശേഷകനായി മാറിയ ഓട്ടോ ഡ്രൈവർക്ക് മതപരിവർത്തന കുറ്റത്തിന് കീഴിൽ ജയിൽ ശിക്ഷ

മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരം (MPFRA) നിർബന്ധിത മതപരിവർത്തനം നടത്തിയതിന് ബ്രദറൻ ചർച്ചിൽ നിന്നുള്ള സുവിശേഷകനും മധ്യപ്രദേശിൽ നിന്നുള്ള ഒരു എളിയ ഓട്ടോ ഡ്രൈവറുമായ രമേശ് അഹിർവാർ നിയമപ്രശ്നങ്ങൾ...

National14 hours ago

ഐ.പി സി തിരുവനന്തപുരം ഈസ്റ്റ് സെൻററിൽ, ഇവാഞ്ചിലിസം, ചാരിറ്റി, പ്രയർ എന്നി ബോർഡ് കൾക്ക് നവ നേതൃത്വം

IPC തിരുവനന്തപുരം ഈസ്റ്റ് സെൻ്ററിൽ പാസ്റ്റർ ഡാനിയേൽ മാത്യു CM നെ ഇവാഞ്ചിലിസം ചെയർമാനായും. ഇവാ വി രാജുവിനെ ചാരിറ്റി ബോർഡ് ചെയർമാനായും പ്രയർ ബോർഡ് ചെയർമാനായി...

us news15 hours ago

The Return to Religion is a Turn to Jesus – Even Among Its Skeptics

Most of us can’t remember a time when belief in God was growing. For the last half-century, there has been...

National15 hours ago

നവജാതശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാം; ഐടി മിഷൻ നിർദേശങ്ങൾ

ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാതശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ ആധാർ...

us news15 hours ago

കുടിയേറ്റക്കാര്‍ക്കായി റിയാലിറ്റി ഷോയുമായി യുഎസ്; വിജയിക്കുന്നവര്‍ക്ക് പൗരത്വം സമ്മാനം

കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി റിയാലിറ്റി ഷോയുമായി അമേരിക്ക. ഡിപാര്‍ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂറിറ്റീസ് ആണ് കുടിയേറ്റക്കാര്‍ക്ക് വേണ്ടി ടെലിവിഷന്‍ റിയാലിറ്റി ഷോ നടത്തുന്നത്. ഷോയില്‍ വിജയിക്കുന്നവര്‍ക്ക് യു.എസ് പൗരത്വമാണ്...

Movie2 days ago

Christian Music ‘Comeback’ Underway as Brandon Lake, Forrest Frank Hit Billboard’s Hot 100

Faith-filled tunes are making major waves on the music chart. The Billboard Hot 100 is a much-watched ranking that tracks...

Trending

Copyright © 2019 The End Time News