Connect with us

us news

ടെ​​​​ക്സ​​​​സ് യ​​​​ഹൂ​​​​ദ സി​​​​ന​​​​ഗോ​​​​ഗി​​​ലെ ബന്ദിനാടകം:പാ​​​​ക്കി​​​​സ്ഥാ​​​​ൻ വം​​​​ശ​​​​ജ​​​​നെ സു​​​​ര​​​​ക്ഷാ ഭ​​​​ട​​​​ന്മാ​​​​ർ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു

Published

on

ഡാ​​​​ള​​​​സ്: അ​​​​ൽ​​​​ക്വ​​​​യ്ദ ബ​​​​ന്ധ​​​​മു​​​​ള്ള പാ​​​​ക് വ​​​​നി​​​​ത ആ​​​​ഫി​​​​യ സി​​​​ദ്ദി​​​​ഖി​​​​യെ ജ​​​​യി​​​​ൽ​​​​മോ​​​​ചി​​​​ത​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ടെ​​​​ക്സ​​​​സി​​​​ലെ യ​​​​ഹൂ​​​​ദ സി​​​​ന​​​​ഗോ​​​​ഗി​​​​ൽ റ​​​​ബ്ബി അ​​​​ട​​​​ക്കം നാ​​​​ലു പേ​​​​രെ ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്കി​​​​യ പാ​​​​ക്കി​​​​സ്ഥാ​​​​ൻ വം​​​​ശ​​​​ജ​​​​നെ യു​​​​എ​​​​സ് സു​​​​ര​​​​ക്ഷാ ഭ​​​​ട​​​​ന്മാ​​​​ർ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു. പ​​​​ത്തു മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ട നാ​​​​ട​​​​ക​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ ബ​​​​ന്ദി​​​​ക​​​​ളെ മോ​​​​ചി​​​​ത​​​​രാ​​​​ക്കി. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​യാ​​​​ളു​​​​ടെ കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.

ഡാ​​​​ള​​​​സി​​​​ലെ കോ​​​​ളീ​​​​വി​​​​ല്ലി​​​​ലു​​​​ള്ള കോ​​​​ൺ​​​​ഗ്രി​​​​ഗേ​​​​ഷ​​​​ൻ ബേ​​​​ത് ഇ​​​​സ്ര​​​​യേ​​​​ൽ സി​​​​ന​​​​ഗോ​​​​ഗി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ പ​​​​തി​​​​നൊ​​​​ന്നി​​​​നു സാ​​​​ബ​​​​ത്ത് ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്ക​​​​വേ ആ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ച​​​​ട​​​​ങ്ങു​​​​ക​​​​ളു​​​​ടെ ഫേ​​​​സ്ബു​​​​ക്ക് ലൈ​​​​വി​​​​നി​​​​ടെ അ​​​​ക്ര​​​​മി​​​​യു​​​​ടെ ശ​​​​ബ്ദ​​​​വും കേ​​​​ൾ​​​​ക്കാ​​​​മാ​​​​യി​​​​രു​​​​ന്നു. ആ​​​​ഫി​​​​യ സി​​​​ദ്ദി​​​​ഖി​​​​യെ മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ത​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​രി​​​​യെ ഫോ​​​​ണി​​​​ൽ കി​​​​ട്ട​​​​ണ​​​​മെ​​​​ന്നും ഞാ​​​​ൻ മ​​​​രി​​​​ക്കാ​​​​ൻ പോ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്നു​​​​മൊ​​​​ക്കെ ഇ​​​​യാ​​​​ൾ പ​​​​റ​​​​ഞ്ഞു.

എ​​​​ഫ്ബി​​​​ഐ​​​​യും പ്ര​​​​ത്യേ​​​​ക സേ​​​​ന​​​​യും സ്ഥ​​​​ല​​​​ത്തെ​​​​ത്തി. ആ​​​​റു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷം ഒ​​​​രു ബ​​​​ന്ദി​​​​യെ വി​​​​ട്ട​​​​യ​​​​ച്ചു. പി​​​​ന്നീ​​​​ട് പ്ര​​​​ത്യേ​​​​ക സേ​​​​ന അ​​​​ക്ര​​​​മി​​​​യെ വ​​​​ധി​​​​ച്ച് ബ​​​​ന്ദി​​​​ക​​​​ളെ മോ​​​​ചി​​​​പ്പി​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ൽ​​​​ക്വ​​​​യ്ദ ബ​​​​ന്ധം ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ന്യൂ​​​​റോ സ​​​​യ​​​​ന്‍റി​​​​സ്റ്റാ​​​​യ ആ​​​​ഫി​​​​യ സി​​​​ദ്ദി​​​​ഖി (49) അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ 86 വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വു​​​​ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ​​​​വ​​​​ച്ച് പി​​​​ടി​​​​യി​​​​ലാ​​​​യ ഇ​​​​വ​​​​ർ ചോ​​​​ദ്യം​​​​ചെ​​​​യ്യ​​​​ലി​​​​നു വി​​​​ധേ​​​​യ​​​​യാ​​​​ക​​​​വേ തോ​​​​ക്കു ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത് അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​ക​​​​രെ വ​​​​ധി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ മാ​​​​സ​​​​ച്ചു​​​​സെ​​​​റ്റ്സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ളി(​​​​എം​​​​ഐ​​​​ടി)​​​​യി​​​​ൽ അ​​​​ട​​​​ക്കം പ​​​​ഠി​​​​ച്ചി​​​​ട്ടു​​​​ള്ള ഇ​​​​വ​​​​ർ 2010ലാ​​​​ണു ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ബ​​​​ന്ദി​​​​നാ​​​​ട​​​​ക​​​​ത്തി​​​​ൽ ആ​​​​ഫി​​​​യ​​​​യ്ക്കു പ​​​​ങ്കി​​​​ല്ലെ​​​​ന്ന് അ​​​​വ​​​​രു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. സി​​​​ന​​​​ഗോ​​​​ഗി​​​​ലെ അ​​​​ക്ര​​​​മി ആ​​​​ഫി​​​​യ​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ന​​​​ല്ലെ​​​​ന്നും കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. യ​​ഹൂ​​​​ദ​​​​വി​​​​ദ്വേ​​​​ഷ​​​​വും തീ​​​​വ്ര​​​​വാ​​​​ദ​​​​വും വ​​​​ച്ചു​​​​പൊ​​​​റു​​​​പ്പി​​​​ക്കി​​​​ല്ലെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ൻ പ​​​​റ​​​​ഞ്ഞു.
Sources:globalindiannews

http://theendtimeradio.com

us news

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

Published

on

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്. 120 വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത് സെനറ്റര്‍ മെഹ്റിന്‍ ഫാറൂഖിയാണ്. ന്യൂ സൗത്ത് വെയ്ല്‍സില്‍നിന്നുള്ള ഗ്രീന്‍പാര്‍ട്ടി എംപിയായ മെഹ്റിന്‍ പാകിസ്ഥാന്‍ വംശജയാണ്.

മതവും സർക്കാരും രണ്ടായി നിലനില്‍ക്കുന്ന ഒരു മതേതര പാര്‍ലമെന്റിലാണ് താന്‍ വിശ്വസിക്കുന്നത്. സെനറ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി സ്വര്‍ഗസ്ഥനായ പിതാവേ… എന്ന പ്രാര്‍ത്ഥന ചൊല്ലരുതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇതിനു മുന്‍പും ഫെഡറല്‍ പാര്‍ലമെന്റില്‍ ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന നീക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരാജയപ്പെട്ടിരുന്നു. കേവലം ഒന്നോ രണ്ടോ ജനപ്രതിനിധികളുടെ ഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് പലപ്പോഴും മറ്റു പ്രതിനിധികളുടെ പിന്തുണ ലഭിക്കാറില്ല.

വ്യത്യസ്ത വിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ ഈ രാജ്യത്ത് താമസിക്കുന്നതിനാല്‍ പ്രാര്‍ത്ഥന ഒഴിവാക്കണമെന്നാണ് മെഹ്റിന്റെ വാദം. ഈ മാറ്റത്തിനായി ഞങ്ങള്‍ തുടര്‍ന്നും ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍, ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിന്റെ പ്രവൃത്തിദിനം ആരംഭിക്കുന്നത് കര്‍ത്താവിന്റെ പ്രാര്‍ത്ഥനയോടെയാണ്. ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സംസ്ഥാന പാര്‍ലമെന്റ് ഒഴികെ എല്ലാ ഓസ്ട്രേലിയന്‍ പാര്‍ലമെന്റുകളിലും കര്‍ത്താവിന്റെ പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട്.

പാലസ്തീന്‍ രാഷ്ട്രത്തെ ഓസ്‌ട്രേലിയ അംഗീകരിക്കണമെന്ന് സമ്മര്‍ദം ചെലുത്തുന്ന സെനറ്റര്‍മാരില്‍ മുന്‍നിരയില്‍ മെഹ്റിന്‍ ഫാറൂഖിയുമുണ്ട്. നേരത്തെ വിക്ടോറിയ സംസ്ഥാനത്ത് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന പാര്‍ലമെന്റില്‍നിന്നു നീക്കം ചെയ്യാനുള്ള പ്രമേയം ദയനീയമായി പരാജയപ്പെട്ടിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നാണ് അന്ന് ആ നീക്കം പരാജയപ്പെട്ടത്.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

Published

on

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ പ്രതികരിക്കുകയും ചെയ്യുമെന്ന് മുൻ പ്രസിഡന്റ്‌ട്രംപ് പറഞ്ഞു.

ഞാൻ നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുകയും നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുകയും ചെയ്യുന്നു, വിസ്കോൺസിനിൽ നിന്ന് ഈ ആഴ്ച നമ്മുടെ മഹത്തായ രാഷ്ട്രത്തോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sources:christianlive

http://theendtimeradio.com

Continue Reading

us news

ചെറുകര മുതല്‍ ഒക്കലഹോമ വരെ പ്രകാശനം ചെയ്തു

Published

on

ഒക്കലഹോമ:ഒക്കലഹോമ സിറ്റിയിലെ ആദ്യകാല മലയാളി പെന്തക്കോസ്ത് ശുശ്രൂഷകരിലൊരാളായ പാസ്റ്റര്‍ കെ എം ചാക്കോയുടെ ജീവചരിത്ര ഗ്രന്ഥം ചെറുകര മുതല്‍ ഒക്കലഹോമ വരെ പ്രകാശനം ചെയ്തു.ഹാല്ലേല്ലൂയ്യാ പത്രാധിപരും ഗ്രന്ഥകാരനുമായ സാംകുട്ടി ചാക്കോ നിലമ്പൂരാണ് പുസ്തകരചന നിര്‍വഹിച്ചിരിക്കുന്നത്.
ജൂണ്‍ 23ന് ഒക്കലഹോമയിലെ പ്രയ്‌സ് ടാബര്‍നാക്കിള്‍ ചര്‍ച്ചില്‍ നടന്ന പ്രകാശന ചടങ്ങുകള്‍ക്ക് പാസ്റ്റര്‍ ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.പാസ്റ്റര്‍ സാംകുട്ടി ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റര്‍ ജോസ് എബ്രഹാമില്‍ നിന്ന് പാസ്റ്റര്‍ സന്തോഷ് കോശി ഈശോ പ്രഥമ കോപ്പി ഏറ്റുവാങ്ങി. പാസ്റ്റര്‍ കെ എം ചാക്കോ മറുപടി പ്രസംഗവും വര്‍ഗീസ് ജോസഫ്, സാബു വര്‍ഗീസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങളും നടത്തി. മക്കളായ കെ സി മാത്യൂ(ജയിംസ്) പ്രസാദ് ജേക്കബ് എന്നിവര്‍ കൃതജ്ഞതാ രേഖപ്പെടുത്തി.
റാന്നി ഏഴോലി സ്വദേശികളായ കെ എം ചാക്കോ മാര്‍ത്തോമ സഭയില്‍ നിന്ന് വിശ്വാസത്തിലേക്ക് വരികയും ബാംഗ്ലൂര്‍ എസ് എ ബി സി യില്‍ പഠനം നടത്തുകയും ചെയ്തു.
അസംബ്ലീസ് ഓഫ് ഗോഡിലെ ആദ്യകാല സി എ പ്രസിഡന്റും ബഥേല്‍ ബൈബിള്‍ കോളേജ് അധ്യാപകനുമായിരുന്ന പാസ്റ്റര്‍ കെ എം ചാക്കോ 1970 ല്‍ അമേരിക്കയിലേക്ക് കുടിയേറി. ഒക്കലഹോമയിലെ ആരംഭകാല മലയാളി ദൈവദാസന്മാരില്‍ പ്രമുഖനാണ് ഇദ്ദേഹം. സയോണ്‍ പെന്തക്കോസ്ത് സഭയുടെ സ്ഥാപകരിലൊരാളും ദീര്‍ഘകാലം സീനിയര്‍ ശുശ്രൂഷകനുമായിരുന്നു.
പുസ്തകത്തിന്റെ കോപ്പികള്‍ തിരുവല്ലയിലെ ഹാലേല്ലൂയ്യാ ഓഫീസില്‍ നിന്നും അമേരിക്കയില്‍ പിസിനാക്ക്, എജി ഫാമിലി കോണ്‍ഫറന്‍സ് എന്നിവിടങ്ങളിലെ ഹാലേല്ലൂയ്യാ സ്റ്റാളുകളിലും ലഭിക്കും.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news8 hours ago

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍...

world news8 hours ago

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ...

National8 hours ago

സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ ആക്രമണം

സൂററ്റിൽ പെന്തക്കോസ്ത് ചർച്ചിന് നേരെ ആക്രമണം. സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിൽ ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി...

us news9 hours ago

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്....

us news9 hours ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports1 day ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

Trending