Social Media
വിനോദ സഞ്ചാരികൾക്ക് ഭീഷണിയായി അതിരപ്പിള്ളിയിൽ മുതലകൾ പെരുകുന്നു

അതിരപ്പിള്ളി: അതിരപ്പിള്ളി മേഖലയില്‍ ചാലക്കുടിപ്പുഴയില്‍ മുതലകളുടെ എണ്ണം പെരുകുന്നു.ഇത് വിനോദ സഞ്ചാരികളുടെ ജീവന് ഭീഷണിയാകുമോയെന്ന് ആശങ്ക. സാധാരണയായി ഇവ പ്രത്യക്ഷപ്പെടുന്നത് രാവിലെയാണ്. രാത്രിയില്‍ ആനമല റോഡിലും ഇവ അപൂര്‍വമായി കാണാറുണ്ട്. ആദിവാസികളും മറ്റുമാണ് ഇവയെ കൂടുതലായി കാണാറ്. വെയില് കാഞ്ഞ് പുഴയിലെ പാറക്കെട്ടുകളില്‍ കിടക്കുന്നത് സാധാരണ കാഴ്ചയാണ്.
ഇതുവരെയും വിനോദ സഞ്ചാരികളെ ആക്രമിച്ചതായി റിപ്പോര്‍ട്ടില്ലെങ്കിലും ഇവയുടെ എണ്ണത്തിലുണ്ടാകുന്ന പെരുപ്പം, ഭക്ഷണത്തിന് നേരിടുന്ന ക്ഷാമം എന്നിവ ഇവയെ അക്രമാസക്തരാക്കിയേക്കാം. പുഴയിലെ മീനുകളും മറ്റുമാണ് ഭക്ഷണം. എന്നാല്‍, ഭക്ഷണത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഇവ മറ്റു ജന്തുക്കളെയും ആക്രമിച്ചേക്കാമെന്ന് ഭയക്കുന്നു. ചിമ്മിനി മേഖലയില്‍ ചീങ്കണ്ണികള്‍ ഉണ്ടെങ്കിലും അതിരപ്പിള്ളിയില്‍ മുതലകള്‍ കണ്ടിരുന്നില്ല.
ഏതാനും വര്‍ഷം മുമ്ബ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിെന്റ അടിവശത്ത് ഒരു ചത്ത മുതലയെ കണ്ടിരുന്നു. രണ്ട് വര്‍ഷം മുമ്ബ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം ഒരു വീടിനുള്ളില്‍ മുതല എത്തിയതും വനപാലകര്‍ അതിനെ പിടികൂടിയതും വാര്‍ത്തയായിരുന്നു. കണ്ണംകുഴി മേഖലയിലാണ് മുതലകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ഉള്ളത്. അതിരപ്പിള്ളിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട വിനോദം വെള്ളച്ചാട്ടത്തിന് മുകളിലെ പുഴയിലും തുമ്പൂര്‍മുഴി ഭാഗത്തെ പുഴയിലും നീരാടുകയെന്നതാണ്. ഇവിടെ സുരക്ഷിതമാണെന്നാണ് നിലവിലുള്ള ധാരണ.
വനപാലകര്‍ ഇടപെട്ട് മുതലകളെ മാറ്റിപ്പാര്‍പ്പിക്കാനും അവയുടെ പെരുപ്പം നിയന്ത്രിക്കാനും വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാരത്തെ ബാധിക്കുമെന്നാണ് കരുതുന്നത്.
Sources:globalindiannews
Social Media
ഗ്രാമത്തിൽ ആകെയുള്ള രണ്ടായിരം പേരും സമ്പന്നർ; പക്ഷെ പണം ചെലവഴിക്കാൻ കുറച്ച് ബുദ്ധിമുട്ടും

ആകെ രണ്ടായിരത്തോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് ദിവസവും 20,300 പേർ ഹുവാക്സി ഗ്രാമത്തിലോട്ട് യാത്ര ചെയ്യുന്നുണ്ട്. പക്ഷെ എത്ര സമ്പന്നരായിട്ടും പണം ചെലവഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇവിടുത്തുകാർക്ക്. ധൂർത്തടിക്കാനോ ആഘോഷിക്കാനോ ഈ ഗ്രാമത്തിൽ അനുവാദമില്ല. ഇവിടെ ചൂതാട്ടവും മയക്കുമരുന്നും കർശനമായി നിരോധിച്ചിരിക്കുകയാണ്. മാത്രവുമല്ല ഇവിടെ നൈറ്റ് ക്ലബ്ബോ ബാറുകളോ ഒന്നും തന്നെയില്ല. എന്തിനധികം പറയണം ഒരു ഇന്റർനെറ്റ് കഫെ പോലും ഇവിടെ ഇല്ല. വില്ലേജിലെ തന്നെ തിയേറ്റർ കമ്പനി സംഘടിപ്പിക്കുന്ന മീറ്റിങ്ങുകളും പ്രകടനങ്ങളും മാത്രമാണ് ഇവിടുത്തുകാരുടെ ആഘോഷങ്ങൾ.
എന്നാൽ ഇവിടുത്തെ സ്വത്തുക്കളുമായി നാട് വിട്ടാലോ എന്നാലോചിക്കുന്നവർക്ക്? അതും നടക്കില്ല. ഹുവാക്സി ഗ്രാമം വിട്ടുപോകുന്നവർക്ക് അവിടുത്തെ സ്വത്തുക്കളൊന്നും കൈവശം വെക്കാൻ അവകാശമില്ല. എല്ലാം ആ ഗ്രാമത്തിൽ ഉപേക്ഷിച്ച് വേണം നാടുവിടാൻ. ഇന്ന് ഈ ഗ്രാമം ബിസിനസ്സിന്റെ പേരിൽ മാത്രമല്ല, ടൂറിസത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഇന്ന് ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമ കൂടെയാണ് ടൂറിസം. പ്രതിവർഷം രണ്ട് ദശലക്ഷം സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്കുകൾ. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കൗതുകങ്ങളും ഈ ഗ്രാമത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമത്തിന്റെ നടുക്കായി സ്ഥിതി ചെയ്യുന്ന 74 നില കെട്ടിടം. ഇതിന് ഐഫിൽ ടവറിനെക്കാളും ഉയരമുണ്ടെന്നാണ് അവകാശപ്പെടുന്നത്.
Sources:azchavattomonline
Social Media
Mother and daughter from Ukraine sing hallelujah in the streets

Hallelujah, Christ is risen! So start your Easter season by listening to this wonderful performance of Leonard Cohen’s Hallelujah, with young Ukrainian prodigy, Karolina Protsenko, on the violin, and her mother singing by her side.
While the words will be so familiar to you, the sight of the mom-daughter duo from Ukraine performing with such smiles really lifts the hearts, and will hopefully inspire many to find the joy among the hardships they may be facing.
Karolina is actually a young teen who has wowed crowds with her various street performances, garnering millions of followers. Yet, there’s something so fresh and naive about the violinist as she has no qualms about the music carrying her away.
Hopefully, on this most glorious day, Karolina, her mom, her fellow Ukrainians, and all those suffering from the ravages of war, will be able to take comfort from God and proclaim “hallelujah.”
http://theendtimeradio.com
Media
30,000 അടി ഉയരത്തിൽ യേശുവിനെ പ്രഘോഷിക്കുന്ന ഗാനം; വീഡിയോ വൈറൽ

ഫിലാഡെൽഫിയ: മുപ്പതിനായിരം അടി ഉയരത്തിൽ വിമാനത്തിൽവെച്ച് ഭക്തി ഗാനം ആലപിക്കുന്ന ക്രൈസ്തവ സുവിശേഷകന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നു. ജാക്ക് ജെൻസ് ജൂനിയർ എന്നയാൾ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകംതന്നെ 2 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. അമേരിക്കയിലെ ഫിലാഡെൽഫിയയിലുളള കിംഗ്ഡം റിയാം മിനിസ്ട്രീസിന്റെ സ്ഥാപകനാണ് ജാക്ക് ജെൻസ്. ഇവർ സഞ്ചരിച്ചിരുന്ന വിമാനം ഏതാണെന്ന് വ്യക്തമല്ലെങ്കിലും, ജർമനിയിലേക്ക് ആയിരുന്നു ജാക്കിന്റെ യാത്രയെന്ന് കരുതപ്പെടുന്നു. @davenewworld_2 എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെച്ച വീഡിയോ 3.4 കോടി ആളുകളാണ് കണ്ടിരിക്കുന്നത്. ജാക്കിന്റെ ഗാനാലാപനത്തിനോട് ഒപ്പം ചേര്‍ന്ന് പാടുന്നവരെയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.
ജർമനിയിലെയും, യുക്രൈനിലെയും ചില യൂറോപ്യൻ സ്ഥലങ്ങളിലെയും, ചിത്രങ്ങൾ ജാക്കിന്റെയും, ഭാര്യയുടെയും സാമൂഹ്യ മാധ്യമങ്ങളിൽ അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അവർ യുക്രൈൻ അതിർത്തിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നുവെന്ന് കരുതപ്പെടുന്നു. വിമാനത്തിൽ ഭക്തിഗാനം ആലപിച്ചതിനെ എതിർത്തുകൊണ്ട് ചിലയാളുകൾ കമന്റുകൾ ഇട്ടിട്ടുണ്ടെങ്കിലും, നിരവധി പേര് ക്രിസ്തു വിശ്വാസത്തെ പ്രഘോഷിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയാണ്. ജാക്കിനോടൊപ്പം വിമാനത്തിലെ മറ്റു ചില ആളുകളും ഗാനം ആലപിക്കുന്നതായി വീഡിയോയിൽ ദൃശ്യമാണ്.
Imagine you get on a plane and you have to listen to this pic.twitter.com/RpY8d7RK4Y
— Fifty Shades of Whey (@davenewworld_2) April 16, 2022
കടപ്പാട് :പ്രവാചക ശബ്ദം
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend