Connect with us

Life

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വിൽക്കുന്നതിന് 5 ലക്ഷം രൂപ വരെ പിഴ!

Published

on

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച്, വീട്ടിൽ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തുന്നയാളാണെങ്കിൽ ലൈസൻസ് എടുക്കേണ്ടത് നിർബന്ധമാണ്. തീരെ ചെറിയ സംരംഭങ്ങളാണെങ്കിൽ റജിസ്ട്രേഷൻ എടുത്തിരിക്കണം. റജിസ്ട്രേഷന്‌ 100 രൂപ മാത്രമേ ഉള്ളൂ. 12 ലക്ഷത്തിൽ കൂടുതൽ ഒരു വർഷത്തിൽ വിറ്റു വരവുള്ള സംരംഭങ്ങൾക്ക് ലൈസൻസ് നിർബന്ധമായും വേണം. 7500 രൂപയാണ് ലൈസൻസിന് ചിലവാക്കേണ്ടത്. ലൈസെൻസില്ലെങ്കിൽ 5 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ തടവ് ശിക്ഷയോ ലഭിക്കും. 2011 മുതൽ ഈ നിയമം പ്രാബല്യത്തിൽ ഉണ്ടെങ്കിലും കോവിഡ് തുടങ്ങിയതിന് ശേഷമാണ് കർശനമായി നടപ്പിലാക്കി തുടങ്ങിയത്.
കേക്ക്, പലഹാരങ്ങൾ, പായസം, അച്ചാർ പോലുള്ള ഭക്ഷണസാധനങ്ങൾ വീടുകളിൽ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിനും വിൽക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റജിസ്ട്രേഷൻ നിർബന്ധമാണ്.

റജിസ്ട്രേഷൻ/ ലൈസൻസ് എടുക്കുന്നതിന്:
∙ ‌ഫുഡ് സേഫ്റ്റി കംപ്ലയൻസ് സിസ്റ്റം അഥവാ ഫോസ്കോസ് (FoSCos) എന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ നൽകണം.
∙ ഫീസ് 100 രൂപ. 500 രൂപ മൊത്തമായി അടച്ച് 5 വർഷത്തെ റജിസ്ട്രേഷന് അവസരമുണ്ട്.
∙ ഫോട്ടോ, തിരിച്ചറിയൽ കാർഡിന്റെ കോപ്പി എന്നിവ അപേക്ഷയ്ക്കൊപ്പം നൽകണം.
    https://www.fssai.gov.in/ ഈ വെബ്സൈറ്റിൽ പോവുക. അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷ നൽകാം.
∙12 ലക്ഷത്തിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങളാണെങ്കിൽ ലൈസൻസിനായാണ് അപേക്ഷിക്കേണ്ടത്. പ്രത്യേക കെട്ടിടം ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.
∙ ഒരു വർഷത്തെ ഫീസ് 3000 രൂപ. തുക ഒരുമിച്ച് അടച്ച് 5 വർഷത്തേക്കുള്ള ലൈസൻസിനായി അപേക്ഷിക്കാം.
∙ സംരംഭം പ്രവർത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിന്റെ അനുമതിപത്രം, വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട് തുടങ്ങിയ രേഖകളും തിരിച്ചറിയൽ രേഖകളും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.
കൃത്യമായ ഇടവേളകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയുണ്ടാകും.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്കും തങ്ങൾ വാങ്ങുന്ന ഭക്ഷണം റജിസ്ട്രേഷൻ ഉള്ള സ്ഥലത്തുനിന്നാണോയെന്ന് ഇതിലൂടെ ഉറപ്പു വരുത്താം. പരാതികൾ ലഭിച്ചാൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്ന അടുക്കളകളുടെ ലൈസൻസ് റദ്ദാക്കുവാനുമുള്ള അധികാരം വകുപ്പിനുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് ചെറിയ രീതിയിലുള്ള കേക്ക് ഉണ്ടാക്കുന്ന സംരംഭങ്ങൾ നടത്തുന്നവർ മുതൽ വലിയ രീതിയിലുള്ള സേവനങ്ങൾ നൽകുന്നവർ വരെ റജിസ്റ്റർ ചെയ്യുവാൻ ശ്രദ്ധിക്കുക.
http://theendtimeradio.com

Life

എവറസ്റ്റ് കൊടുമുടി വേഗത്തില്‍ വളരുന്നതിന്റെ ഉത്തരം നല്‍കി ചൈനീസ് ശാസ്ത്രജ്ഞന്‍

Published

on

ബീജിങ്: സമുദ്രനിരപ്പില്‍ നിന്ന് 5.5 മൈല്‍ (8.85 കി.മീ) ഉയരമുള്ള ലോകത്തിലെ ഏറ്റവും പൊക്കമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ശാസ്ത്രലോകം. എവറസ്റ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ വളരുകയാണെന്നും അതിനുള്ള കാരണം കണ്ടെത്തിയെന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. സമീപത്തുള്ള രണ്ട് നദീതടങ്ങളുടെ സംഗമവുമായി ബന്ധപ്പെട്ടാണ് എവറസ്റ്റിന്റെ വളര്‍ച്ചയുടെ വേഗമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

89,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോസി നദി അരുണ്‍ നദിയുമായി ലയിച്ചതോടെ എവറസ്റ്റിന് ഏകദേശം 49-164 അടി (1,550 മീറ്റര്‍) ഉയരം ലഭിച്ചുവെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. നദികള്‍ കാലക്രമേണ ഗതി മാറിയതിനാല്‍ കോസി അരുണിനെ കീഴടക്കുകയും ത്വരിതഗതിയിലുള്ള മണ്ണൊലിപ്പിന് കാരണമാകുകയും ചെയ്തു.

ഓരോ വര്‍ഷവും ഏകദേശം 0.01-0.02 ഇഞ്ച് (0.20.5 മില്ലിമീറ്റര്‍) എന്ന തോതില്‍ എവറസ്റ്റ് വളരുകയാണ്. ഈ ഭൂമിശാസ്ത്രപരമായ പ്രക്രിയയെ ഐസോസ്റ്റാറ്റിക് റീബൗണ്ട് എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയ എവറസ്റ്റിനടുത്തുള്ള പ്രദേശത്തെ ഭാരം കുറയാന്‍ കാരണമായെന്നാണ് ബീജിംഗിലെ ചൈന യൂണിവേഴ്സിറ്റി ഓഫ് ജിയോസയന്‍സസിലെ ജിയോ സയന്റിസ്റ്റ് ജിന്‍-ജെന്‍ ഡായ് പറയുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് ഐസോ അല്ലെങ്കില്‍ ഉരുകിയ പാറകള്‍പോലുള്ള കനത്ത ഭാരം നീക്കം ചെയ്യുമ്പോള്‍ അതിനടിയിലുള്ള ഭൂമി പതുക്കെ ഉയരുമെന്നും ഡായ് കൂട്ടിച്ചേര്‍ത്തു.

എവറസ്റ്റിന്റെ വാര്‍ഷിക ഉയര്‍ച്ച നിരക്കിന്റെ ഏകദേശം 10% ഐസോസ്റ്റാറ്റിക് റീബൗണ്ട് ആണെന്ന് കണക്കാക്കുന്നു. മണ്ണൊലിപ്പ് തുടരുന്നതിനാല്‍, ഐസോസ്റ്റാറ്റിക് റീബൗണ്ട് കാരണമുള്ള എവറസ്റ്റിന്റെ ഉയര്‍ച്ച നിരക്ക് ഇനിയും വര്‍ധിച്ചേക്കാം. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏകദേശം 50 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുറേഷ്യയുമായി കൂട്ടിയിടിച്ചപ്പോഴാണ് എവറസ്റ്റ് ഉള്‍പ്പെടുന്ന ഹിമാലയന്‍ പര്‍വതനിരകള്‍ ജന്മമെടുത്തത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Life

വൈദ്യുതിബന്ധം നിലയ്ക്കും, ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറാകും; ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ്

Published

on

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ് എത്തുന്നുവെന്ന് നാസ. ഇലക്ട്രോണിക് ആശയവിനിമ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ഇന്ത്യയിലും സോളാര്‍ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

വരാനിരിക്കുന്ന സോളാര്‍ കൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും ഉപഗ്രഹങ്ങളെയും തടസ്സപ്പെടുത്തിയേക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ഡയറക്ടര്‍ ഡോ.അന്നപൂര്‍ണി സുബ്രഹ്മണ്യന്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ ഇത് നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉപഗ്രഹ ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രോയിലെ വിദഗ്ധര്‍ അറിയിച്ചു.

വരുന്ന കുറച്ച് ദിവസങ്ങള്‍ ഭൂമിക്ക് നിര്‍ണായകമാണ്. സൗരക്കാറ്റ് ഭൂമിയില്‍ പതിക്കാന്‍ കുറച്ച് ദിവസങ്ങള്‍ എടുക്കും. കാന്തികമണ്ഡലത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോ.അന്നപൂര്‍ണി പറഞ്ഞു. സൂര്യനില്‍ നിന്ന് സൗരയൂഥത്തിലേക്ക് കണങ്ങളും കാന്തികക്ഷേത്രങ്ങളും മറ്റ് വസ്തുക്കളും പൊട്ടിത്തെറിച്ചുണ്ടാകുന്ന സ്‌ഫോടനത്തെയാണ് സൗരക്കാറ്റ് എന്ന് വിളിക്കുന്നത്.

സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമിട്ടെത്തുമ്പോള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ ജിയോമാഗ്‌നെറ്റിക് കൊടുങ്കാറ്റ് എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. ഇത് വൈദ്യുതിബന്ധം നിലയ്ക്കാനും ആശയവിനിമയ സംവിധാനങ്ങളെ തകരാറിലാക്കാനും കാരണമാകും. അറോറകളും ദൃശ്യമാകും. ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും സൗരക്കാറ്റില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനാല്‍ തന്നെ ഇവ ഭൂമിയിലെ ജീവജാലങ്ങളെ നേരിട്ട് ബാധിക്കില്ലെന്നതും ശ്രദ്ധയേമാണ്.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഭൂമിയില്‍ പതിച്ച സൗരക്കാറ്റിന്റെ ഫലമായി വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ഉടനീളം അറോറ ഡിസ്‌പ്ലേകള്‍ സൃഷ്ടിച്ചിരുന്നു. സൗരകണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായി ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന പ്രകാശത്തെയാണ് അറോറ ഡിസ്‌പ്ലേ എന്നുവിളിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Life

ചന്ദ്രന്‍ ഇനി തനിച്ചല്ല! പങ്കാളിയായി ‘മിനി മൂണ്‍’

Published

on

ചന്ദ്രന് കൂട്ടായി ഛിന്നഗ്രഹം ‘മിനി മൂണ്‍’ എത്തുന്നു. താത്കാലികമായി എത്തുന്ന മിനി മൂണ്‍ സെപ്റ്റംബര്‍ 29 മുതല്‍ നവംബര്‍ 25 വരെ രണ്ട് മാസത്തേക്ക് ഭൂമിയെ വലം വെയ്ക്കും. 2024 പിറ്റി 5 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തിന് 33 അടിയോളം നീളമുണ്ട്.

നാസയുടെ ധനസഹായത്തോടെയുള്ള ഛിന്നഗ്രഹ നിരീക്ഷണ സംവിധാനമായ ആസ്റ്ററോയ്ഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റത്തിലെ ഗവേഷകര്‍, ദക്ഷിണാഫ്രിക്കയിലെ സതര്‍ലാന്‍ഡില്‍ സ്ഥാപിച്ച നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇതിനെ 2024 PT5 എന്നാണ് പേരിട്ടിരിക്കുന്നത്.

ഓരോ വര്‍ഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്തുകൂടി കടന്നു പോകാറുണ്ട്. പക്ഷേ 2024 പിറ്റി5 ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുമെന്നതാണ് പ്രത്യേകത.

ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത ഛിന്നഗ്രഹത്തെ ‘മിനി മൂണ്‍’ എന്ന് വിളിക്കുന്നു. അതേസമയം ഛിന്നഗ്രഹം 2024 PT5 സാങ്കേതികമായി ഒരു ചെറിയ ചന്ദ്രനല്ലെന്നും, കാരണം അത് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഒരു പൂര്‍ണ്ണ ഭ്രമണം പൂര്‍ത്തിയാക്കുന്നില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എന്തായാലും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം കാണുന്നത് വളരെ അപൂര്‍വമാണ്. മിക്ക സംഭവങ്ങളിലും ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ കടന്നുപോകുകയോ അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കത്തുകയോ ചെയ്യുന്നതാണ് പതിവ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National14 hours ago

Christians banned from 8 villages in India’s Chhattisgarh state

In the central Indian state of Chhattisgarh, eight village councils have passed a resolution that bans Christians from staying in...

National14 hours ago

Pastor Charged with Converting People Through Prayer

India — A Baptist pastor who also works as a teacher was arrested last week in the Northeastern state of...

National14 hours ago

ഷൊർണൂർ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ; പവർ കോൺഫറൻസ്

ഷൊർണ്ണൂർ :ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് മിഷൻ ഡിപ്പാർട്ട്മെന്റ് കേരള സ്റ്റേറ്റ് പവർ കോൺഫ്രൻസ് 3-12-2024 ചെവ്വ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2 മണി...

us news15 hours ago

Pastor Trained in MMA Wrestles Ax-Wielding Burglar to the Ground on Thanksgiving

One pastor from California is extra thankful this year for his training in mixed martial arts. Pastor Nick Neves of...

Movie15 hours ago

Answered Prayer: Dallas Jenkins Reveals Incredible, Unlikely Path God Paved to His Latest Hollywood Hit

TV and film director Dallas Jenkins has forever etched a name for himself in Hollywood history with his record-breaking creation...

Movie2 days ago

School Cancels Handel’s ‘Messiah’ Performance Amid Backlash Over Christian Music

A school in Finland has cancelled a concert of Handel’s “Messiah” performed by the Finnish Baroque Orchestra and the Helsinki...

Trending

Copyright © 2019 The End Time News