Connect with us

world news

കാനഡയില്‍ പ്രക്ഷോഭം, ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും രഹസ്യ സങ്കേതത്തിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്

Published

on

കനേഡിയന്‍ പ്രധാന ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും രഹസ്യ സങ്കേതത്തിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയിലായിരുന്നു ട്രൂഡോയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് മാറിയത്. കൊവിഡ് വാക്‌സിന്‍ നിയമത്തിനെതിരെ രാജ്യത്ത് ഉയര്‍ന്ന് വന്ന ജനകീയ പ്രക്ഷോഭം നിയന്ത്രിക്കാവുന്നതിലും മുകളിലേക്ക് വളര്‍ന്നിരിക്കുകയാണ്. ഫ്രീഡം കോണ്‍വോയ് എന്ന പേരില്‍ സാധാരണ തുടങ്ങിയ പ്രക്ഷോഭം വളര്‍ന്ന് വന്‍ ജനപിന്തുണ നേടുകയായിരുന്നു. അതിര്‍ത്തി കടന്ന് പോകുന്ന ട്രക്കേഴ്‌സിന് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ നടപടി ട്രൂഡോ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ജനങ്ങളാകെ തെരുവിലാണ്.

ട്രൂഡോ സര്‍ക്കാരിന്റെ നിയമങ്ങളെ പരസ്യമായി ലംഘിക്കാനാണ് ജനങ്ങളുടെ തീരുമാനം. ആയിരക്കണക്കിന് ട്രക്കര്‍മാരാണ് തെരുവില്‍ ഇറങ്ങിയത്. ഒപ്പം ഒട്ടാവയില്‍ നിരവധി പ്രതിഷേധക്കാര്‍ വേറെയും എത്തിയിരുന്നു. കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ നിയമം പിന്‍വലിക്കണമെന്നാണ് പ്രക്ഷോഭം നടത്തുന്നവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം മറ്റ് കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചേ തീരൂ എന്നാണ് ഇവര്‍ പറയുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളാണ് ഉള്ളതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. കുട്ടികള്‍ ഉള്ളവരും, അവരുടെ കുട്ടികളും വരെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. പ്രായമായവരും ഭിന്നശേഷിക്കാരും വരെ ആ കൂട്ടത്തിലുണ്ട്.

അതേസമയം ട്രൂഡോയ്‌ക്കെതിരെയാണ് ഇവരുടെ മുദ്രാവാക്യങ്ങള്‍ ഉയരുന്നത്. പലതിലും അശ്ലീലം കലര്‍ന്നിരുന്നു. പ്രതിഷേധം നിയന്ത്രിക്കാന്‍ പറ്റാതെ വരുമോയെന്ന് സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. യുദ്ധസ്മാരകത്തിന് സമീപത്ത് നിന്ന് പ്രതിഷേധക്കാര്‍ നൃത്തം കളിക്കുന്ന വീഡിയോയും ഇതിനിടെ പുറത്തുവന്നു. സൈനിക വിഭാഗം ഇതിനെ അതിശക്തമായി അപലപിച്ചു. കാനഡയിലെ പ്രമുഖ സൈനികനായ ജനറല്‍ വെയിന്‍ ഐറി പ്രതിഷേധക്കാരുടെ സമീപനം ഒട്ടും ശരിയായില്ലെന്ന് പ്രതികരിച്ചു. കനേഡിയന്‍ പ്രതിരോധ മന്ത്രി അനിത ആനന്ദും പ്രക്ഷോഭകര്‍ക്കെതിരെ രംഗത്തെത്തി. നഗരത്തിലാകെ കനത്ത ജാഗ്രതയാണ്. ഏത് സമയത്തും അക്രമമുണ്ടാക്കുമെന്നാണ് പോലീസ് നിഗമനം.

കാനഡയില്‍ അതിശൈത്യ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് വളപ്പിലെത്തിയത്. ദേശീയ യുദ്ധ സ്മാരകത്തില്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്നാണ് ജനറല്‍ വെയിന്‍ ഐറെ പറയുന്നത്. നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയാണ് അവര്‍ വീരമൃത്യു വരിച്ചത്. അതില്‍ അഭിപ്രായ സ്വാതന്ത്ര്യം അടക്കമുണ്ടെന്ന് മറന്ന് പോകരുത്. ആരൊക്കെ ഇതില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, അവരുടെ തല നാണക്കേട് കൊണ്ട് താഴുമെന്നും ജനറല്‍ വ്യക്തമാക്കി. ഏറ്റവും മോശമായ കാര്യമാണ് സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ പുണ്യ പ്രദേശങ്ങളാണ് യുദ്ധ സ്മാരകങ്ങളെന്ന് അവര്‍ ഓര്‍മിപ്പിച്ചു. പതിനായിരത്തോളം ആളുകള്‍ തലസ്ഥാന നഗരിയില്‍ ഉണ്ടെന്നാണ് പോലീസിന്റെ ഏകദേശ വിലയിരുത്തല്‍.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

world news

കോറാ പള്ളി മോസ്‌കാക്കി മാറ്റിയതിന് എതിരെ വിമർശനവുമായി യൂറോപ്യന്‍ മെത്രാന്മാർ

Published

on

കോറാ പള്ളി മോസ്‌കാക്കി മാറ്റിയതിന് എര്‍ദോഗന് യൂറോപ്യന്‍ മെത്രാന്മാരുടെ വിമര്‍ശനം. നാലാം നൂറ്റാണ്ടില്‍ ഇസ്താംബൂള്‍ നഗരപ്രാന്തത്തിലെ എദിര്‍ണേകാപ്പിയില്‍ സ്ഥാപിതമായ ദിവ്യരക്ഷകന്റെ പേരിലുള്ള പള്ളി മോസ്‌കാക്കി മാറ്റിയതിനെയാണ് യൂറോപ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സുകളുടെ കേന്ദ്രസമിതി വിമര്‍ശിച്ചത്.

ഈ നീക്കം തുര്‍ക്കിയുടെ ചരിത്രത്തെയും അതിന്റെ ക്രൈസ്തവ വേരുകളെയും തമസ്‌കരിക്കുന്നതാണെന്ന് പറഞ്ഞ കേന്ദ്രസമിതി ഇത് തുര്‍ക്കി സര്‍ക്കാര്‍ മതസൗഹാര്‍ദത്തിനു വേണ്ടി ഒരുക്കിയ പദ്ധതികളുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും വിമര്‍ശിച്ചു.

ആ മാസം ആദ്യമാണ് കോറാ പള്ളിയെ മോസ്‌കാക്കി മാറ്റി അവിടെ ഇസ്ലാം മത ചടങ്ങുകള്‍ ആരംഭിച്ചത്. ഈ തീരുമാനത്തിനെതിരെ ലോകത്തിന്റെ പല ഭാഗത്തുനിന്നുമുണ്ടായ എതിര്‍പ്പുകള്‍ തുര്‍ക്കി അവഗണിക്കുകയായിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

പാക്കിസ്ഥാനിലെ ആൾക്കൂട്ട ആക്രമണം: പ്രതിഷേധം ശക്തമാക്കി ക്രൈസ്തവർ

Published

on

സെൻട്രൽ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദയുടെ പേരിൽ ക്രൈസ്തവരെ കൂട്ടം ചേർന്ന് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ. പഞ്ചാബിലെ സർഗോധ ജില്ലയിൽ രണ്ട് വീടുകൾക്കും ഷൂ ഫാക്ടറിക്കും നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തെ തുടർന്നാണ് ക്രൈസ്തവർ തങ്ങളുടെ പ്രതിഷേധം ശക്തമാക്കിയത്.

ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാർ നഗരം മുതൽ സിന്ധിലെ തെക്കൻ കറാച്ചി വരെ ക്രൈസ്തവർ പ്രതിഷേധവുമായി തടിച്ചുകൂടി.”ഞങ്ങൾ ക്രിസ്ത്യൻ സമൂഹത്തിന് നീതി ആവശ്യപ്പെടുന്നു. ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. അത് ഇല്ലാതാകണം” വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഹസാര ഡിവിഷനിലെ പീസ് കമ്മിറ്റി ചെയർമാൻ നോഷെർവാൻ ഇഖ്ബാൽ പറഞ്ഞു.

ക്രിസ്ത്യൻ ഫാക്ടറി ഉടമ നസീർ മസിഹിനെ മുജാഹിദ് കോളനിയിലെ താമസസ്ഥലത്ത് ഖുർആനിന്റെ പേജുകൾ കത്തിച്ചുവെന്നാരോപിച്ച് നാനൂറിലധികം വരുന്ന ജനക്കൂട്ടം വടികളും ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. “വ്യാപാരിയായ ഞങ്ങളുടെ സഹോദരൻ ഇരയാക്കപ്പെട്ടു. ഞങ്ങൾ സമാധാനപരമായ ആളുകളാണ്. എന്നാൽ ഞങ്ങളെ അവർ ആക്രമിക്കുകയാണ്”- ഇക്ബാൽ ചൂണ്ടിക്കാട്ടി.

ഈ സംഭവത്തിനു സമാനമായ രീതിയിൽ ക്രൈസ്തവർക്ക് നേരെ ആക്രമണം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്നിരുന്നു. അന്നത്തെ ആൾക്കൂട്ട ആക്രമണത്തിന് സാക്ഷ്യം വഹിച്ച പഞ്ചാബ് പ്രവിശ്യയിലെ സർഗോധയിൽ നിന്നുള്ള 200-ലധികം ക്രിസ്ത്യൻ കുടുംബങ്ങളിൽ പകുതിയിലധികം ആളുകളും അവിടെ നിന്നും പലായനം ചെയ്തിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ (MPA UK) യൂത്ത് നാഷണൽ ലീഡർഷിപ്പിന് നവ നേതൃത്വം*

Published

on

ലണ്ടൻ : മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ ക്ക് (MPA UK) പുതിയ നേതൃത്വം രൂപീകരിച്ചു. യൂത്ത് ലീഡർ ബ്രദർ ബെഞ്ചോ ചെറിയാൻ ഉൾപ്പെടുന്ന പത്തംഗ കമ്മിറ്റിക്കാണ് MPA UK ജനറൽ കമ്മറ്റി അംഗീകാരം നൽകിയത്.
ഇന്നത്തെ കാലഘട്ടത്തിൽ സഭയിലും, സമൂഹത്തിലും യുവജനങ്ങളുടെ പങ്ക് ചെറുതല്ല. എന്നാൽ അവർക്ക് ലഭിക്കേണ്ട പങ്ക് ഇന്ന് സഭയിൽ കുറയുന്ന അവസ്ഥയാണ് പൊതുവേ കാണപ്പെടുന്നത്. ഇത് വ്യക്തമായി മനസിലാക്കിയ നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റി കർത്തൃദാസൻ പാസ്റ്റർ ബിനോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കോൺഫറൻസ് സമയത്ത് നടന്ന ജനറൽ കൗൺസിലിൽ യുവജനങ്ങൾക്കായി ഒരു പ്രത്യേകം ലീഡർഷിപ്പിനെ രൂപീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും, അവരെ സഭയുടെയും, സമൂഹത്തിന്റെയും മുഖ്യധാരയിലേക്ക് കൊണ്ടു വരണം എന്നും, അതിനായി നമ്മൾ അവർക്ക് അവസരങ്ങൾ നൽകണം എന്നും ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ ജനറൽ കൗൺസിൽ ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തു. തൽഫലമായി പത്തംഗ കമ്മിറ്റി അന്നേ ദിവസം രൂപീകരിക്കുകയും, അവരെ ദൈവരാജ്യ വളർച്ചയ്ക്കായും, സമൂഹ നന്മക്കായും പ്രയോജനപ്പെടുവാൻ ശനിയാഴ്ച വൈകുന്നേരം നടന്ന കോൺഫ്രൻസിന്റെ പൊതുയോഗത്തിൽ വച്ച് പ്രാർത്ഥിച്ചു സമർപ്പിക്കുകയും ചെയ്തു.
എന്നാൽ മുൻ വർഷങ്ങളിൽ MPA UK ക്ക് യൂത്ത് കോർഡിനേറ്റർ എന്ന സ്ഥാനം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ അതിൽ നിന്നും വിത്യസ്തമായാണ് ഇപ്പോൾ ഈ പുതിയ കമ്മിറ്റിയുടെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിരിക്കുന്നത്. MPA UK നാഷണൽ ലീഡർഷിപ്പ് കമ്മിറ്റിയുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
ബ്രദർ ബെഞ്ചോ ചെറിയാൻ (ഓക്സ്ഫോർഡ്)
ബ്രദർ ബിന്നി തോമസ് (ലണ്ടൻ)
ബ്രദർ ആൽവിൻ മാത്യു (മാഞ്ചസ്റ്റർ)
ബ്രദർ റെലിൻ റെജി (ബ്രിസ്റ്റോൾ)
ബ്രദർ സൂറിയൽ തോമസ് (സ്കോട്ലൻഡ്)
സിസ്റ്റർ ഫേബ ഷാജി (ലണ്ടൻ)
സിസ്റ്റർ പ്രിസില്ല ജോൺസൻ (ലണ്ടൻ)
സിസ്റ്റർ കെസിയ പണിക്കർ (ഓക്സ്ഫോർഡ്)
സിസ്റ്റർ ബിബിന എബ്രഹാം (കേംബ്രിഡ്ജ്)
സിസ്റ്റർ കെസിയ അഗസ്റ്റിൻ (ഹേവാർഡ്സ് ഹീത്ത്)
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news6 mins ago

ടോറോന്റോയിൽ PCIC പ്രമോഷണൽ മീറ്റിംഗ് ജൂൺ 1 ന്

ടോറോന്റോ : പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡോ കനേഡിയൻസ് കോൺഫെറൻസിന്റെ പ്രഥമ പ്രമോഷണൽ മീറ്റിംഗ് ജൂൺ 1 (ശനിയാഴ്ച്ച ) 6:30 PM ന് International Revival...

us news24 mins ago

Teen Denied Diploma Because He Mentioned Jesus in Graduation Speech

A high school senior in Campbell, Kentucky was denied his diploma because he went off-script during a commencement address and...

Life1 hour ago

ആകാശത്ത് കാണാം ‘ഗ്രഹങ്ങളുടെ പരേഡ്’, ജൂണ്‍ മൂന്നിന് അപൂര്‍വ്വകാഴ്ച

പൂര്‍ണ സൂര്യഗ്രഹണം മുതല്‍ ധ്രുവധീപ്തിവരെ അത്ഭുതം ജനിപ്പിക്കുന്ന ആകാശ പ്രതിഭാസങ്ങളാണ് ഈ വര്‍ഷമുണ്ടായത്. അക്കൂട്ടത്തിലേക്ക് മറ്റൊരു അപൂര്‍വ പ്രതിഭാസം കൂടി വരികയാണ്. ആറ് ഗ്രഹങ്ങള്‍ ഒന്നിച്ച് കാണാനുള്ള...

world news2 hours ago

കോറാ പള്ളി മോസ്‌കാക്കി മാറ്റിയതിന് എതിരെ വിമർശനവുമായി യൂറോപ്യന്‍ മെത്രാന്മാർ

കോറാ പള്ളി മോസ്‌കാക്കി മാറ്റിയതിന് എര്‍ദോഗന് യൂറോപ്യന്‍ മെത്രാന്മാരുടെ വിമര്‍ശനം. നാലാം നൂറ്റാണ്ടില്‍ ഇസ്താംബൂള്‍ നഗരപ്രാന്തത്തിലെ എദിര്‍ണേകാപ്പിയില്‍ സ്ഥാപിതമായ ദിവ്യരക്ഷകന്റെ പേരിലുള്ള പള്ളി മോസ്‌കാക്കി മാറ്റിയതിനെയാണ് യൂറോപ്യന്‍...

world news2 hours ago

പാക്കിസ്ഥാനിലെ ആൾക്കൂട്ട ആക്രമണം: പ്രതിഷേധം ശക്തമാക്കി ക്രൈസ്തവർ

സെൻട്രൽ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദയുടെ പേരിൽ ക്രൈസ്തവരെ കൂട്ടം ചേർന്ന് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ. പഞ്ചാബിലെ സർഗോധ ജില്ലയിൽ രണ്ട് വീടുകൾക്കും ഷൂ ഫാക്ടറിക്കും...

world news1 day ago

മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ (MPA UK) യൂത്ത് നാഷണൽ ലീഡർഷിപ്പിന് നവ നേതൃത്വം*

ലണ്ടൻ : മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ ക്ക് (MPA UK) പുതിയ നേതൃത്വം രൂപീകരിച്ചു. യൂത്ത് ലീഡർ ബ്രദർ ബെഞ്ചോ ചെറിയാൻ ഉൾപ്പെടുന്ന പത്തംഗ...

Trending