world news
പാക്കിസ്ഥാനില്‍ പാസ്റ്ററുടെ കൊലപാതകം: പ്രതിഷേധവുമായി ക്രൈസ്തവര്‍ തെരുവില്‍

കറാച്ചി: പാക്കിസ്ഥാന്റെ വടക്ക്പടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ആംഗ്ലിക്കന്‍ പാസ്റ്ററെ വെടിവെച്ച് കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ഫെബ്രുവരി 6-ന് കറാച്ചി പ്രസ്സ് ക്ലബ്ബിന് മുന്നില്‍ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമാധാനപരമായ പ്രതിഷേധത്തില്‍ നിരവധി മനുഷ്യാവകാശ സംഘടനകളും, മതന്യൂനപക്ഷ സംഘടനകളും പങ്കെടുത്തു. പാസ്റ്ററുടെ കൊലപാതകവും, മതന്യൂനപക്ഷങ്ങള്‍ക്ക് നേര്‍ക്കുള്ള തുടര്‍ച്ചയായ ആക്രമണങ്ങളും മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ സുരക്ഷിതത്വമില്ലായ്മ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം ആരോപിച്ചു. പാസ്റ്റര്‍ വില്ല്യം സിറാജിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്രൈസ്തവര്‍ക്കിടയില്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയില്‍ തനിച്ചാണെന്നും, സംരക്ഷണമില്ലാതെ അപകടത്തിലാണെന്നുമുള്ള തോന്നലാണ് തങ്ങളില്‍ ഉളവാക്കുന്നതെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത ‘മുത്തഹിദ മസീഹി കൗണ്‍സില്‍’ ചെയര്‍മാന്‍ നോയല്‍ ഇജാസ് പറഞ്ഞു. “ഞങ്ങള്‍ മര്‍ദ്ദിക്കപ്പെടുന്നു, ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു, ഞങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. എങ്കിലും തങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലായെന്ന് ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും, ദി വോയിസ് ഓഫ് ജസ്റ്റിസ് ഗ്രൂപ്പ് പ്രതിനിധിയുമായ ആസിഫ് ബാസ്റ്റ്യന്‍ പറഞ്ഞു.
ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് അക്രമികള്‍ക്ക് പ്രോത്സാഹനമേകുന്നുണ്ട്. പാസ്റ്റര്‍ സിറാജിനെ കൊലപ്പെടുത്തിയവരെ വിചാരണ ചെയ്ത് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹിന്ദു വ്യാപാരിയായ സട്ടന്‍ ലാലിന്റെ കൊലപാതകത്തിനെതിരേയും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ശബ്ദമുയര്‍ത്തി. ‘നാഷ്ണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസും, (എന്‍.സി.ജെ.പി) കറാച്ചി മെത്രാപ്പോലീത്ത ബെന്നി മാരിയോ ട്രവാസും ആക്രമണത്തിനെതിരെ പ്രാര്‍ത്ഥനയിലൂടെ ഒന്നിക്കണമെന്ന് രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തോട് കഴിഞ്ഞയാഴ്ച ആഹ്വാനം ചെയ്തിരുന്നു.
ആക്രമണത്തെ അപലപിച്ച മെത്രാപ്പോലീത്ത, അക്രമികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ജനുവരി 30ന് പ്രാര്‍ത്ഥനാ ശുശ്രൂഷ കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് പാക്കിസ്ഥാനിലെ പ്രൊട്ടസ്റ്റന്റ് സഭകളുടെ കൂട്ടായ്മയായ ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്റെ പെഷവാര്‍ സഭാ ശുശ്രൂഷകനായ പാസ്റ്റര്‍ വില്ല്യം സിറാജ് മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. കാറിലുണ്ടായിരുന്ന സഹ ശുശ്രൂഷകനായ പാട്രിക് നയീമിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ക്രിസ്ത്യാനികള്‍ക്ക് സംരക്ഷണവും നീതിയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം
world news
നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവര്‍ക്ക് വേണ്ടി മോചനദ്രവ്യം നല്‍കിയത് മുസ്ലിം സമൂഹം

കടൂണ: നൈജീരിയയിലെ കടുണയിൽ നിന്നും സായുധധാരികള്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവരെ മുസ്ലിം സമൂഹം പണം നൽകി മോചിപ്പിച്ചു. മെയ് ഏഴാം തീയതിയാണ് മടാലയിൽ സ്ഥിതി ചെയ്യുന്ന ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ അതിക്രമിച്ചു കയറി 40 ക്രൈസ്തവ വിശ്വാസികളെ കൊള്ളക്കാർ തട്ടിക്കൊണ്ടു പോയത്. ഇവരിൽ ചിലര്‍ പിന്നീട് രക്ഷപ്പെട്ടു. ശേഷിക്കുന്നവര്‍ക്കായി മോചനദ്രവ്യം നല്‍കിയതോടെയാണ് മോചനം സാധ്യമായത്. ക്രൈസ്തവരെ മോചിപ്പിക്കാൻ സഹായം ചെയ്ത മുസ്ലിം സമൂഹത്തോട് കടുണ സംസ്ഥാനത്തെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ അധ്യക്ഷൻ ജോൺ ഹയാബ് നന്ദിയര്‍പ്പിച്ചു.
സഹോദരിമാരുടെയും, സഹോദരന്മാരുടെയും അവസ്ഥയിൽ ഉൽക്കണ്ഠയുള്ള നന്മയും കരുതലും ആത്മാർത്ഥതയുമുള്ള അയൽക്കാരെയാണ് അവരിൽ കാണാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐക്യത്തോടും സമാധാനത്തോടും കൂടിയുള്ള സഹവർത്തിത്വത്തിന് വേണ്ടി സംസ്ഥാനത്തുടനീളം ഈ മാതൃക പിന്തുടരാൻ ശ്രമിക്കണമെന്നും ജോൺ ഹയാബ് ആഹ്വാനം നൽകി. ഇതിനിടയിൽ മോചനം ലഭിച്ച 16 പേർ കുടുംബത്തോടൊപ്പം ചേർന്നു. ഇവരിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയും തേടിയിട്ടുണ്ട്.
നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ വ്യാപകമായ ക്രൈസ്തവ കൂട്ടക്കൊല നടത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും സായുധധാരികളുടെ തടങ്കലില്‍ നിന്നു മോചിപ്പിക്കാന്‍ നടത്തിയ ഇടപെടലിന് വലിയ അഭിനന്ദനമാണ് പ്രാദേശിക ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നത്.
കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 52,250 ക്രൈസ്തവരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന വെളിപ്പെടുത്തലുമായി ‘ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’ (ഇന്റര്‍സൊസൈറ്റി) എന്ന സംഘടന ഏപ്രില്‍ 10-ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിന്നു. 2023-ന്റെ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ (ജനുവരി 1 മുതല്‍ ഏപ്രില്‍ 10 വരെ) 1,041 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, 707 ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം
world news
700 ഇന്ത്യൻ വിദ്യാർഥികളെ കാനഡയിൽ നിന്ന് പുറത്താക്കാൻ കനേഡിയൻസർക്കാർ തയ്യാറെടുക്കുന്നു

ന്യൂഡെൽഹി: കാനഡയിൽ പഠിക്കുന്ന 700 ഓളം ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലേക്ക് തിരിച്ചയക്കാൻ കനേഡിയൻ സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വ്യാജരേഖ ചമച്ചാണ് ഈ വിദ്യാർഥികൾ പ്രവേശനം നേടിയതെന്നാണ് ആരോപണം. അതേസമയം, കനേഡിയൻ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ വിദ്യാർഥികൾ മെയ് 29 മുതൽ ധർണ നടത്തുകയാണ്. കാനഡ ബോർഡർ സർവീസ് ഏജൻസിയുടെ ആസ്ഥാനത്തിന് മുന്നിലാണ് സമരം. തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തട്ടിപ്പിന് ഇരകളാവുകയായിരുന്നുവെന്നും ഇന്ത്യൻ വിദ്യാർഥികൾ പറയുന്നു.
കനേഡിയൻ കോളേജിൽ പ്രവേശനം നേടിയ പഞ്ചാബ് വിദ്യാർഥി ലവ്പ്രീത് സിംഗിനെ ജൂൺ 13 ന് നാടുകടത്തുമെന്നാണ് വിവരം. താമസിയാതെ ഒരു ഡസനോളം വിദ്യാർഥികളെ കൂടി ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കൂടുതലും പഞ്ചാബിൽ നിന്നാണ്. ഓരോ വർഷവും ഏകദേശം 2.5 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ മറ്റ് രാജ്യങ്ങളിലേക്ക് പഠിക്കാൻ പോകുന്നു, അതിൽ വലിയൊരു വിഭാഗം പഞ്ചാബി വിദ്യാർഥികളാണ്.
അതിനിടെ, പഞ്ചാബിലെ 700 ഇന്ത്യൻ വിദ്യാർഥികളുടെ പ്രശ്നം പരിഹരിക്കണമെന്ന് പഞ്ചാബ് എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇവരെല്ലാം കാനഡയിൽ ഇമിഗ്രേഷൻ തട്ടിപ്പിൽ കുടുങ്ങി നാടുകടത്തൽ കേസുകൾ നേരിടുന്നവരാണ്. വിദ്യാർഥികളെ നാടുകടത്തരുതെന്നും അവരുടെ വിസ പരിഗണിച്ച് വർക്ക് പെർമിറ്റ് നൽകണമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് അയച്ച കത്തിൽ ധലിവാൾ ആവശ്യപ്പെട്ടു.
ഇതോടൊപ്പം, വിദ്യാർഥികളെ കബളിപ്പിക്കുന്ന ട്രാവൽ ഏജന്റുമാരെ ശിക്ഷിക്കാൻ പഞ്ചാബ് സർക്കാരുമായി കേന്ദ്രം സഹകരിക്കണമെന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചു. മനുഷ്യക്കടത്ത് സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ഇത്തരം കേസുകളിൽ നിയമം കർശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തേക്ക് പോകുന്നതിനോ കുട്ടികളെ പഠനത്തിന് അയക്കുന്നതിനോ മുമ്പ് കോളജിന്റെ വിശദാംശങ്ങളും ട്രാവൽ ഏജന്റിന്റെ രേഖകളും പരിശോധിക്കണമെന്ന് ധലിവാൾ പഞ്ചാബിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
Sources:azchavattomonline
world news
യുഎഇയിലേക്കു വീട്ടുജോലിക്കാരെ കൊണ്ടുവരും മുൻപ്

അബുദാബി : യുഎഇയിലേക്കു വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന് അനധികൃത ഏജൻസികളെയോ ഓൺലൈൻ സൈറ്റുകളെയോ സമീപിക്കരുതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. അംഗീകൃത ഏജൻസികളെ മാത്രമേ ഇതിനായി ആശ്രയിക്കാവൂ. വ്യാജ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. റമസാന് മുന്നോടിയായി വീട്ടുജോലിക്കാരുടെ ആവശ്യം വർധിച്ചതോടെ മോഹന വാഗ്ദാനവുമായി ഓൺലൈൻ ഏജൻസികൾ രംഗത്ത് വന്നിരുന്നു. വൻതുക ശമ്പളവും ആകർഷക ആനുകൂല്യവും വാഗ്ദാനം ചെയ്താണ് പലരും വീട്ടുജോലിക്കാരെ വലയിൽ വീഴ്ത്തുന്നത്.
റിക്രൂട്ടിങിനു പണം വാങ്ങുന്നവരുമുണ്ട്്. തൊഴിൽ പരിചയമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരെ ആവശ്യക്കാർക്കു നൽകും. എന്നാൽ വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ലഭിക്കാതെ വരുന്നതോടെ തൊഴിൽ പ്രശ്നമാകുകയും ഇവരെ പറഞ്ഞുവിടുകയും ചെയ്യും. അനധികൃതമായി വരുന്ന വീട്ടുജോലിക്കാർക്ക് പകർച്ചവ്യാധി ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കാത്തതിനാൽ വീട്ടുകാർക്കും രോഗം പകരാൻ സാധ്യതയുണ്ട്. അംഗീകൃത ഏജൻസികൾ മുഖേന എത്തുന്നവർക്കു മാത്രമേ തൊഴിൽ, വേതന, ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാകൂ. 600 590000 നമ്പറിൽ ബന്ധപ്പെട്ടാൽ റിക്രൂട്ടിങ് ഏജൻസികൾ അംഗീകൃതമാണോ എന്നറിയാം. ഇവർ മുഖേന മെഡിക്കൽ പരിശോധനയും പരിശീലനവും കഴിഞ്ഞു വരുന്നവർക്ക് പൊതുവിൽ തൊഴിൽ പ്രശ്നം ഉണ്ടാകില്ല.
മണിക്കൂർ, ദിവസം, ആഴ്ച, മാസം എന്നീ അടിസ്ഥാനത്തിൽ ജോലിക്ക് അയയ്ക്കാനും സംവിധാനമുണ്ട്. വേതന സുരക്ഷാ പദ്ധതിയിൽ വീട്ടുജോലിക്കാരെയും ഉൾപ്പെടുത്തിയതിനാൽ ശമ്പളവും കൃത്യസമയത്ത് ലഭിക്കും. അംഗീകൃത ഏജൻസി മുഖേന വരുന്നവർക്ക് തൊഴിൽ പ്രശ്നമുണ്ടായാൽ മറ്റൊരിടത്തേക്കു നിയമിക്കാം. ഉടമയ്ക്ക് മറ്റൊരു ജീവനക്കാരെ നൽകും.
Sources:globalindiannews
-
us news6 days ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news5 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news2 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news3 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news2 weeks ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
Movie3 days ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു