News
12 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് ഇനി സ്കൂളിൽ മാസ്ക് വേണ്ട
ദോഹ: രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണത്തിലായ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 12 വയസ്സും അതിന് താഴെയും പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ സ്‌കൂളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇത് ബാധകമാണ്.
മാര്‍ച്ച് 20 ഞായറാഴ്ച മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കിന്റര്‍ഗാര്‍ഡനുകളിലും ഈ ഇളവ് ബാധകമാണ്. അതേസമയം, മാസ്‌ക് ധരിക്കുവാന്‍ താത്പര്യമുളള വിദ്യാര്‍ഥികള്‍ക്ക് ഇത് തുടരാമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, വാക്സിനെടുക്കാത്ത കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ വീടുകളില്‍ വെച്ച് നടത്തുന്ന ആന്റിജന്‍ പരിശോധന തുടരണം. ഹോം ആന്റിജന്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയാല്‍ മതിയാകും. അതേസമയം, ഒരിക്കല്‍ കോവിഡ് വന്ന് ഭേദമായ കുട്ടികള്‍ക്ക് ഈ പരിശോധന ആവശ്യമില്ല.
കൊവിഡ് മുന്‍കരുതലുകളുടെ ഭാഗമായി നേരത്തെയുള്ള നിര്‍ദേശങ്ങള്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതിനിടെ, ഖത്തറിലെ ആക്ടീവ് കൊവിഡ് കേസുകള്‍ ആയിരത്തിന് താഴെയായി കുറഞ്ഞു. നിലവില്‍ 982 പേരാണ് കൊവിഡ് ബാധിതരായി രാജ്യത്തുള്ളത്. വ്യാഴാഴ്ച 68 പേര്‍ക്ക് കൂടി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്. വ്യാഴാഴ്ച 143 പേര്‍ രോഗമുക്തരായി. നിലവില്‍ ഐസിയുവില്‍ കഴിയുന്ന മൂന്നു പേര്‍ ഉള്‍പ്പെടെ 27 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
Sources:globalindiannews
National
ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ 102-ാം മത് ജനറൽ കൺവൻഷൻ 20 മുതൽ 26 വരെ
കോട്ടയം : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കേരളാ റീജിയൻ 102-മത് ജനറൽ കൺവെൻഷൻ ജനുവരി 20 തിങ്കൾ മുതൽ 26 ഞായർ വരെ കോട്ടയം, നാട്ടകം പ്രത്യാശാ നഗറിൽ (ദൈവ സഭാ ഗ്രൗണ്ടിൽ) വെച്ച് നടക്കും. ദൈവ സഭാ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് ജനുവരി 20 തിങ്കളാഴ്ച വൈകുന്നേരം 06.30 ന് കൺവെൻഷൻ ഉത്ഘാടനം ചെയ്യും. എഡ്യൂക്കേഷൻ ഡയറക്ടർ റവ. ജോസഫ് ടി സാം അദ്ധ്യക്ഷത വഹിക്കും. മഹായോഗത്തിൽ വേൾഡ് മിഷൻ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി സി തോമസ് മുഖ്യ അതിഥി ആയിരിക്കും. പാസ്റ്റർമാരായ ബെൻസൻ മത്തായി, ഷാജി കെ ഡാനിയേൽ, ഷിബു തോമസ്, ഏബ്രഹാം ടൈറ്റസ്, ടോമി ജോസഫ്, സണ്ണി താഴംപള്ളം, എബ്രഹാം തോമസ്, രാജൻ ഏബ്രഹാം, എബി എബ്രഹാം, ജയ്‌സ് പണ്ടനാട്, അനീഷ് കാവാലം, കെ ജെ തോമസ്, വർഗീസ് എബ്രഹാം എന്നിവരും ദൈവ സഭയിൽ നിന്നുള്ള അനുഗ്രഹീതരായ ദൈവ ദാസന്മാരും വിവിധ യോഗങ്ങളിൽ ദൈവ വചന പ്രഭാഷണം നടത്തും. ‘യേശുവിനെ ശ്രദ്ധിച്ചു നോക്കുവിൻ’ എബ്രായർ 3:1 എന്നതാണ് കൺവെൻഷൻ ചിന്താവിഷയം. കൺവെൻഷനോട് അനുബന്ധിച്ച് വിശുദ്ധ ആരാധന, സംഗീത ശുശ്രൂഷ, പൊതുയോഗം, ദൈവ വചന പ്രഭാഷണങ്ങൾ, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, യൂത്ത് ആൻഡ് സണ്ടേസ്കൂൾ പ്രോഗ്രാം, വനിതാ സമ്മേളനം, സ്നാന ശുശ്രൂഷ, സാംസ്കാരിക സമ്മേളനം, മിഷണറി കോൺഫറൻസ് എന്നിവ നടക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 26 – ഞായറാഴ്‌ച നടക്കുന്ന വിശുദ്ധ സഭായോഗത്തിൽ ജന സാഗരങ്ങൾ പങ്കെടുക്കുന്ന തിരുവത്താഴ ശുശ്രൂഷയോടെ കൺവെൻഷൻ സമാപിക്കും.
Sources:gospelmirror
National
ക്രിസ്‌തുവിനെ മോശമായി ചിത്രീകരിച്ചു പ്രസംഗിച്ച ബി ജെപി എംഎൽഎയ്ക്കെതിരേ കോടതി
റായ്‌പുർ: യേശു ക്രിസ്‌തുവിനെ മോശമായി ചിത്രീകരിച്ചു പ്രസംഗിച്ച സംഭവത്തിൽ ബി ജെപി എംഎൽഎയ്ക്കെതിരേ കേസെടുക്കാൻ നിർദേശിച്ച് കോടതി.ഛത്തീസ്ഗഡിലെ ജാഷ്‌പുർ ജുഡീഷൽ ഒ ന്നാംക്ലാസ് മജിസ്ട്രേറ്റ് അനിൽകുമാർ ചൗ ഹാനാണു ബിജെപി വനിതാ എംഎൽഎ രായ മുനിഭഗത്തിനെതിരേ കേസെടുക്കാൻ പോലീസിനു നിർദേശം നൽകിയത്.
എംഎൽഎയുടെ പ്രസംഗം വർഗീയ സ്വഭാവ ത്തോടെയുള്ളതാണെന്ന് കോടതി നിരീക്ഷി ച്ചു. സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാ ക്കണമെന്ന ലക്ഷ്യത്തോടെയാണ് എംഎ ൽഎ പ്രസംഗിച്ചതെന്നാണ് വീഡിയോ ദൃശ്യ ങ്ങളിൽനിന്നു മനസിലാകുന്നതെന്നും കോട തി ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസെടുക്കാ ൻ പോലീസിനു നിർദേശം നൽകിയത്.
വെള്ളിയാഴ്ച കോടതിയിൽ നേരിട്ടു ഹാജരാകാൻ പ്രതിക്ക് കോടതി സമൻസും അയച്ചു. 2024 സെപ്റ്റംബർ ഒന്നിന് ദേഖ്‌നി ഗ്രാമത്തിൽ പ്രാദേശിക ഗോണ്ടി ഭാഷയിൽ നടത്തിയ പ്രസം ഗത്തിലാണ് ഇവർ മോശം പരാമർശങ്ങൾ നട ത്തിയത്.തുടർന്ന് ഛത്തീസ്‌ഗഡ് ക്രിസ്‌ത്യൻ ഫോറം പോലീസിൽ പരാതി നൽകി. കേസെടുക്കാൻ തയാറാകാത്തതിനെത്തുടർന്ന് എസ്‌പിക്കും പരാതി നൽകി. എസ്‌പിയും കേസെടുത്തില്ല.
കേസെടുക്കാൻ ആവശ്യപ്പെട്ട് ക്രൈസ്‌തവർ മനുഷ്യച്ചങ്ങല തീർക്കൽ തുടങ്ങിയ പ്രതി ഷേധപരിപാടികൾ നടത്തിയെങ്കിലും പോ ലീസ് അനങ്ങിയില്ല. ഇതോടെ അഭിഭാഷക നായ വിഷ്ണു കുൽദീപ് മുഖേന ഹെ കാജുർ എന്നയാൾ കോടതിയെ സമീപിച്ചത്
Sources:nerkazhcha
A court in Chhattisgarh’s Jashpur district has registered a criminal case against a woman BJP MLA over her alleged objectionable remarks on Jesus Christ last year, and asked her to appear before it on Friday.
Judicial Magistrate First Class Anil Kumar Chauhan on January 6 delivered the judgement while hearing a complaint filed by Herman Kujur, his lawyer Vishnu Kuldeep said.
The court said sufficient substance has been found for registration of a case against BJP legislator Raymuni Bhagat for promoting enmity between groups and other charges.
On September 1 last year, Raymuni Bhagat, who represents the Jashpur assembly segment, had allegedly passed remarks on Jesus Christ and conversion in local dialect during a programme in Dhekni village under Asta police station limits in the district.
Later, a video of her remarks went viral on social media here following which people belonging to the Christian community lodged complaints against her in all police stations of Jashpur seeking registration of a case against the MLA.
The police did not take any action against her and referred the complainant to court, following which Kujur filed a complaint in the district court on December 10 last year, the lawyer said.
During a hearing in the court, statements of six witnesses were recorded and a video of the MLA’s remarks was submitted, he said.
After examining the statements of witnesses and a video CD (of the remarks), the court said in its order that it appears the alleged speech was given by accused Raymuni Bhagat. In such a situation, the speech by Bhagat confirms that the said cognisable offence was committed.
The complainant had submitted a written complaint to the police station and the (Jashpur) Superintendent of Police, but no action is shown to have been taken. The investigation report presented by the police also shows that no further action is in favour of it, due to which, in view of the circumstances of the case, the complaint presented under section 223 Bharatiya Nagarik Suraksha Sanhita (BNSS) has been accepted, it said.
Prima facie, sufficient substance has been found to register a crime against Bhagat. Therefore, a criminal case under Bharatiya Nyaya Sanhita (BNS) sections 196 (promoting enmity between different groups on ground of religion, race, language, etc), 299 (deliberate and malicious acts, intended to outrage religious feelings by insulting its religion or religious beliefs) and 302 (deliberate intention of wounding the religious feelings of any person) of is registered against her, it added.
world news
ഇസ്രായേലില്‍ 1500 വര്‍ഷത്തിലധികം പഴക്കമുള്ള ക്രൈസ്തവ ആശ്രമം കണ്ടെത്തി
ഇസ്രായേല്‍: വിശുദ്ധ നാടായ ഇസ്രായേലിലെ കിര്യത് ഗാട്ടിന് വടക്ക് ആയിരത്തിഅഞ്ഞൂറുവര്‍ഷത്തിലധികം പഴക്കമുള്ള ക്രൈസ്തവ ആശ്രമം കണ്ടെത്തി. എഡി അഞ്ച് – ആറ് നൂറ്റാണ്ട് ബൈസൻ്റൈൻ കാലഘട്ടത്തില്‍ ആശ്രമം നിര്‍മ്മിച്ചതെന്നാണ് ഇസ്രായേലി ഗവേഷകരുടെ പ്രാഥമിക നിഗമനം. ആശ്രമത്തിന് പുറമേ, ഖനനത്തിൽ നിരവധി പുരാതന ഘടനകളും രൂപങ്ങളും വിവിധ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി (ഐഎഎ) വെളിപ്പെടുത്തി. കുരിശുകൾ, സിംഹങ്ങൾ, പ്രാവുകൾ, പൂക്കള്‍ എന്നിവയും ജ്യാമിതീയ പാറ്റേണുകളും ബൈബിള്‍ വചനവും ഉൾപ്പെടുന്ന സങ്കീർണ്ണമായ മൊസൈക്കും ആശ്രമത്തിൻ്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.
സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും (നിയമാവര്‍ത്തനം 28:6) എന്ന വചനം മൊസൈക്ക് തറയുടെ മദ്ധ്യഭാഗത്ത് ഗ്രീക്കു ഭാഷയില്‍ രേഖപ്പെടുത്തിയതും ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. “നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും” (നിയമാവര്‍ത്തനം 28:1) എന്ന വചന ഭാഗത്തെ കേന്ദ്രീകരിച്ചുള്ളതാണ് തറയില്‍ പതിപ്പിച്ച വാക്യം. കണ്ടെത്തലിന്റെ വീഡിയോ ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി പുറത്തുവിട്ടുണ്ട്.
ഖനനത്തിന് നേതൃത്വം നല്‍കുന്ന ഷിറ ലിഫ്ഷിറ്റ്‌സും മായൻ മാർഗുലിസും ആശ്രമത്തിൻ്റെ കണ്ടെത്തലില്‍ അതീവ സന്തോഷം പ്രകടിപ്പിച്ചു. റോമൻ, ബൈസൻ്റൈൻ കാലഘട്ടങ്ങളെ കുറിച്ച് അടുത്തറിയുവാന്‍ സഹായിക്കുന്ന ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സ്ഥലമാണിതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. പുരാതന ക്രിസ്ത്യൻ മൊസൈക്ക് കിര്യത് ഗട്ടിൽ പൊതുവായി പ്രദർശിപ്പിക്കാൻ ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി തീരുമാനിച്ചിരിക്കുകയാണ്. അതേസമയം മൊസൈക്ക് നഗരത്തിൽ പ്രദർശിപ്പിക്കുന്നതിന് മുമ്പ് സംരക്ഷണാര്‍ത്ഥം ഇസ്രായേൽ പുരാവസ്തു അതോറിറ്റിയുടെ മൊസൈക്ക് വർക്ക്ഷോപ്പിലേക്ക് മാറ്റുമെന്ന് ഐഎഎയുടെ ആർട്ടിസ്റ്റിക് കൺസർവേഷൻ ഡിപ്പാർട്ട്‌മെൻ്റ് മേധാവി മാർക്ക് അവ്രഹാമി അറിയിച്ചു.
കടപ്പാട് :പ്രവാചക ശബ്ദം
Israeli archaeologists have uncovered a Byzantine-period monastery with mosaics covering the floor, which dates back about 1,500 years, the Israel Antiquities Authority said in a statement on Monday.
The discovery was made during an excavation near the southern Israeli city of Kiryat Gat, about 56 km south of Tel Aviv.
The floor features intricate mosaics showing crosses, lions, doves, flowers, and geometric patterns, with a Greek inscription at its center that reads, “Blessed are you when you come in, and blessed are you when you go out.”
According to the researchers, this monastery is the largest and most significant site in the Roman and Byzantine periods ever discovered in the region.
The site was strategically located at a central road junction that connected the mountainous region to the coastal plain, serving both settlements and travelers passing through the area, said excavation directors Shira Lifshitz and Maayan Margulis.
In addition to the monastery, the remains of at least nine other structures, including a winepress with blue and white mosaic flooring in the fermentation rooms and collecting vats, were unearthed during the excavation.
Numerous artifacts, such as imported pottery, coins, marble fragments, and metal and glass vessels, were also discovered, indicating an affluent and sophisticated community in the area.
An employee displays artifacts at an excavation site of a Byzantine-period monastery near Kiryat Gat, Israel, on Jan. 6, 2025. Israeli archaeologists have uncovered a Byzantine-period monastery with mosaics covering the floor, which dates back about 1,500 years, the Israel Antiquities Authority said in a statement on Monday.
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden