world news
Two Remaining Chinese Christians Jailed for “Illegal Border Crossings” Released
China – On March 27, two members of Xuncheng Reformed Church, previously sentenced and imprisoned for more than six months for attending a Christian conference in Malaysia, have been released.
Zhang Ligong and Wang Runyun from the house church in Taiyuan became the last two prisoners to be released from the same case. Wang Shiqiang and Zhang Yaowen were released on Feb 27, while Song Shoushan was released on January 27.
Family members and church friends welcomed their release at the detention center. Wang was joyful as he embraced his son and daughter. He shared on social media, “My family, we are home! Just letting you know we are well! Thank you all for your prayers during this time, we are grateful!”
The five Christians, along with their minister An Yankui and another member Zhang Chenghao, attended the “KL2020 Gospel and Culture” conference in Malaysia in January 2020. Even with proper travel documents, the Chinese government still regarded their trip to Malaysia as illegal and hit them with fabricated charges on December 28, 2021.
Despite being detained for several months already, the five Christians’ sentences were not formalized until January 7 this year, when Fenyang city court in Shanxi province sentenced Song, Wang S., Zhang Y., Zhang L., and Wang R. to six months, seven months (two of them), and eight months (two of them) respectively.
On the other hand, Minister An Yankui and Zhang Chenghao were detained last November for “illegal border crossing” as well, although they have not been sentenced. They are currently detained at Xiaoyi City Detention Center. It is likely that An and Zhang will receive similar sentences if not more.
Sources:persecution
world news
നൈജീരിയയിൽ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി
ഒക്ടോബർ ഒന്നിന് നൈജീരിയയിലെ ബെന്യു സ്റ്റേറ്റിലെ അഗതു കൗണ്ടിയിലെ എഗ്വുമ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏഴു ക്രൈസ്തവരെ കൊലപ്പെടുത്തി. ക്രിസ്ത്യൻ ഗ്രാമമായ എഗ്വുമയിൽ വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്.
ഫുലാനി തീവ്രവാദികൾ ഗ്രാമത്തിൽ റെയ്ഡ് നടത്തിയതായി അഗതു ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ ഫിലിപ്പ് എബെന്യാക്വു പത്രക്കുറിപ്പിൽ പറഞ്ഞു. “ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അവർ ഗ്രാമവാസികൾക്കുനേരെ വെടിയുതിർക്കാൻ തുടങ്ങി. അവർ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി. ഞങ്ങൾ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ട്, അവർ അക്രമികളെ തിരയുന്നുണ്ട്” – ഫിലിപ്പ് എബെന്യാക്വു പറയുന്നു.
“ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയും ഉത്തരവാദികളെ കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഫുലാനി തീവ്രവാദികളുടെ ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. അവർ ലോകത്തിലെ ഏറ്റവും മാരകമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നായി മാറിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വർധിച്ചുവരുന്ന ഈ ഭീഷണിയെ നേരിടാനും പൗരന്മാരെ സംരക്ഷിക്കാനും നൈജീരിയൻ സർക്കാർ നിർണ്ണായക നടപടി സ്വീകരിക്കണം” – ബെന്യു സ്റ്റേറ്റ് ഹൌസ് ഓഫ് അസംബ്ലിയിലെ മുൻ നിയമസഭാംഗമായ ഔഡു സുലെ പറഞ്ഞു.
Sources:azchavattomonline.com
world news
തട്ടിക്കൊണ്ടുപോകലിന് 6 വര്‍ഷത്തിന് ശേഷം മിഷന്‍ ദൗത്യം പുനരാരംഭിക്കാന്‍ ഫാ. പിയർ നൈജറില്‍ മടങ്ങിയെത്തി
നിയാമി: നൈജറിലും, മാലിയിലുമായി ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ ശേഷം മോചിതനായ ഇറ്റാലിയന്‍ മിഷ്ണറി വൈദികന്‍ ഫാ. പിയര്‍ ലൂയിജി മക്കാല്ലി തന്റെ മിഷന്‍ ദൗത്യം പുനരാരംഭിക്കാന്‍ നൈജറില്‍ മടങ്ങിയെത്തി. 2018 സെപ്റ്റംബര്‍ 17നാണ് ‘സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ്’ സന്യാസ സമൂഹാംഗമായ ഫാ. മക്കാല്ലിയെ സൗത്ത് – വെസ്റ്റ് നൈജറിലെ തന്റെ ഇടവകയില്‍ നിന്നും അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട ഇസ്ലാമിക ജിഹാദികള്‍ കടത്തിക്കൊണ്ടുപോയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2020 ഒക്ടോബര്‍ 8നു അദ്ദേഹവും ഇറ്റലി സ്വദേശി തന്നെയായ നിക്കോള ചിയാസ്സിയോയും ഉള്‍പ്പെടെ നാലുപേര്‍ വടക്കന്‍ മാലിയില്‍ നിന്നും മോചിപ്പിക്കപ്പെടുകയായിരിന്നു.
ഇവരെ നേരെ റോമിലേക്കാണ് എത്തിച്ചത്. സമാധാനത്തിനും സാഹോദര്യത്തിനും സഹനത്തിനും സാക്ഷ്യം വഹിക്കണമെന്ന് തന്നെയാണ് ഒരു മിഷ്ണറി എന്ന നിലയില്‍ ഇപ്പോഴും തന്റെ ആഗ്രഹമെന്നു പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ഫാ. മക്കാല്ലി നേരത്തെ വ്യക്തമാക്കിയിരിന്നു. കഴിഞ്ഞ ദിവസം നൈജറില്‍ മടങ്ങിയെത്തിയപ്പോള്‍ വൈദികന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. അത്താഴത്തിന് മുമ്പ്, തന്റെ സഹപ്രവര്‍ത്തകനായ വൈദികന്‍ ഫാ. മൗറോ അർമാനിനോ വീട്ടിലേക്ക് തിരികെ സ്വാഗതം എന്ന വാക്കുകളോടെയാണ് തന്നെ വരവേറ്റതെന്ന് ഫാ. പിയര്‍ ലൂയിജി പറയുന്നു.
നഗരത്തിലെ താമസം ഒരുക്കി നിയാമിയിലെ ബിഷപ്പ്, ജാൽവാന ലോറൻ്റ് ലോംപോ, എന്നെ ക്ഷണിച്ചിരിന്നു. എൻ്റെ വരവ് അറിഞ്ഞിരുന്ന പഴയ പരിചയക്കാരെയും അടുത്ത സഹപ്രവർത്തകരെയും ഇവിടെ കാണാൻ സാധിച്ചു. ദീർഘകാലമായി കാത്തിരുന്നതും പ്രതീക്ഷിക്കുന്നതുമായ ഒരു കണ്ടുമുട്ടൽ അനശ്വരമാക്കാൻ ഒത്തിരിപേരുണ്ടായിരിന്നുവെന്നും സെപ്തംബർ 21-ന് ശനിയാഴ്ച വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയിൽ, പുതുതായി പട്ടം സ്വീകരിച്ച വൈദികർ നൃത്ത ചുവടുകളോടെയാണ് വരവേറ്റതെന്നും ഫാ. പിയര്‍ ലൂയിജി പറയുന്നു. വെല്ലുവിളികളെ അതിജീവിച്ച് അനേകര്‍ക്ക് ക്രിസ്തുവിനെ പകരാനുള്ള തയാറെടുപ്പിലാണ് ഇറ്റലിയിലെ ക്രീമ സ്വദേശിയായ ഫാ. പിയര്‍.
കടപ്പാട് :പ്രവാചക ശബ്ദം
world news
നിർബന്ധിത മതപരിവർത്തനം: ക്രിസ്ത്യൻ കൗമാരക്കാരനെ പാക്കിസ്ഥാനിലെ മുസ്ലീം തൊഴിലുടമകൾ തടവിലാക്കി
പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം. സാംസൂൺ ജാവേദ് എന്ന 17 വയസ്സുള്ള ക്രിസ്ത്യൻ കൗമാരക്കാരനെ നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്യിക്കുകയും പാക്കിസ്ഥാനിലെ മുസ്ലീം തൊഴിലുടമകൾ അനധികൃതമായി തന്റെ മകനെ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തതായി അമ്മ സമീന ജാവേദ്.
സമീനയുടെ മകൻ സാംസൂൺ ജാവേദ് നവംബറിൽ ഉസ്മാൻ മൻസൂർ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഒരു എൽ. പി. ജി. ഔട്ട്‌ലെറ്റിൽ ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് ജൂലൈയിൽ സഹോദരൻ ഉമർ മൻസൂറിന്റെ ഔട്ട്‌ലെറ്റിലേക്ക് അവനെ മാറ്റി. അതിനെ തുടർന്ന് കുട്ടിയുടെ പെരുമാറ്റത്തിൽവന്ന ചില മാറ്റങ്ങൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. താമസിയാതെ, അവൻ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതായി കണ്ടെത്തി.
“ഞങ്ങൾ അവനെക്കുറിച്ച് ആശങ്കാകുലരായിരുന്നു. എന്നാൽ, ആവർത്തിച്ചു ചോദിച്ചിട്ടും അവൻ ഞങ്ങളോട് ഒന്നും പറഞ്ഞില്ല” – സമീന പറഞ്ഞു. “സെപ്റ്റംബറിൽ സാംസൂൺ ജോലികഴിഞ്ഞ് വീട്ടിലേക്കു വരാതിരുന്നപ്പോഴാണ് അവൻ മതം മാറിയ വിവരം ഞങ്ങൾ അറിഞ്ഞത്” – സമീന കൂട്ടിച്ചേർത്തു.
സമീനയും ഭർത്താവും ഉമറിന്റെ കടയിലെത്തിയപ്പോൾ, സാംസൂൺ മുസ്ലീമായി മാറിയെന്നും ഇനി അവരോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. എന്നിരുന്നാലും, ഉമറിന്റെ അസാന്നിധ്യത്തിൽ അവർക്ക് സാംസൂനെ കാണാൻ കഴിഞ്ഞപ്പോൾ, അവൻ ഭയന്നും സമ്മർദത്തിലുമായി കാണപ്പെട്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
നിർബന്ധിത മതപരിവർത്തനം പാക്കിസ്ഥാനിൽ സാധാരണമാണെന്നും അത് പലപ്പോഴും അക്രമത്തിന്റെയോ, സാമ്പത്തിക ബലപ്രയോഗത്തിന്റെയോ ഭീഷണിയിലാണെന്നും മനുഷ്യാവകാശ പ്രവർത്തകനായ നെപ്പോളിയൻ ഖയ്യൂം പറഞ്ഞു. “ഒരാൾ മതം മാറുന്നതിന് പ്രായപരിധിയില്ല. പക്ഷേ, നിങ്ങൾക്ക് ആരെയും അത് ചെയ്യാൻ നിർബന്ധിക്കാനാവില്ല, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ.”
ഓപ്പൺ ഡോർസിന്റെ 2024-ലെ വേൾഡ് വാച്ച് ലിസ്റ്റിൽ ക്രൈസ്തവരായിരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാൻ ഏഴാം സ്ഥാനത്താണ്.
Sources:azchavattomonline.com
-
Travel5 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National7 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie7 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie10 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
National7 months ago
300,000-Member Indian Church to Plant 40 More Megachurches
-
Sports9 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season
-
Hot News6 months ago
3 key evidences of Jesus’ return from the grave
-
Articles7 months ago
3 promises Jesus offered us on Palm Sunday