Connect with us

breaking news

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ സ്കൂളിന് നേര്‍ക്ക് സായുധ സംഘത്തിന്റെ ആക്രമണം

Published

on

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഷെയിഖ്പുരയില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും, ഭക്ഷണവും നല്‍കിവരുന്ന ക്രിസ്ത്യന്‍ സ്കൂളിന് നേര്‍ക്ക് ആക്രമണം. ഏപ്രില്‍ 29-നാണ് പ്രിസ്ബൈറ്റേറിയന്‍ സമൂഹത്തിന് കീഴിലുള്ള ഗ്ലോബല്‍ പാഷന്‍ സ്കൂളില്‍ 14 അംഗ സായുധ സംഘം ആക്രമണം നടത്തിയത്. പണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ സ്കൂള്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സൈമണ്‍ പീറ്റര്‍ കലീമിനും മര്‍ദ്ദനമേറ്റു.

ഒരു ലക്ഷം പാക്കിസ്ഥാനി റുപ്പീസ് (536 യു.എസ്. ഡോളര്‍) വീതം നല്‍കണമെന്നാണ് അക്രമികളുടെ ആവശ്യമെന്നും, അല്ലാത്ത പക്ഷം ആരാധനയും, സ്കൂളിന്റെ പ്രവര്‍ത്തനവും തടസ്സപ്പെടുത്തുമെന്നുമാണ് ഭീഷണിയെന്നും കലീം പോലീസിനോട് പറഞ്ഞു. സ്കൂള്‍ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന കുട്ടികളുടെ നേര്‍ക്ക് അക്രമികള്‍ കസേരകള്‍ വലിച്ചെറിഞ്ഞതായും, സ്ത്രീ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും രണ്ടുദിവസത്തിനുള്ള പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂളില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരുടെ കാറുകളും, മോട്ടോര്‍ സൈക്കിളുകളും അക്രമികള്‍ തകര്‍ത്തു. ഏതാണ്ട് മൂന്നര ലക്ഷം റുപ്പീസിന്റെ നാശ നഷ്ടമാണ് അക്രമികള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് അനുമാനിക്കപ്പെടുന്നത്.

സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ മത, രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ സുരക്ഷിതരാണെന്നാണ്‌ പറയുന്നതെന്നും, എന്നാല്‍ ഈ സംഭവത്തിന്റെ വെളിച്ചത്തില്‍ താനൊരിക്കലും അങ്ങനെ പറയില്ലെന്നും സ്കൂള്‍ പ്രിന്‍സിപ്പാള്‍ സൈമണ്‍ പീറ്റര്‍ തുറന്നടിച്ചു. തങ്ങളുടെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നടക്കുവാന്‍ പോലും കഴിയുന്നില്ലെന്നും, തങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രദേശവാസികളായ മുസ്ലീം സമുദായക്കാരില്‍ ചിലര്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുന്നുണ്ടെന്ന്‍ കലീം വെളിപ്പെടുത്തിയിരിന്നു. അക്രമത്തിനിരയായ സ്കൂള്‍ സന്ദര്‍ശിക്കുമെന്ന് ഷെയിഖുപുര സെന്റ്‌ തെരേസാ ഇടവക വികാരി ഫാ. തൗസീഫ് യോസഫ് പറഞ്ഞു. പഞ്ചാബ് പ്രവിശ്യയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയില്‍ ഈ വര്‍ഷം ക്രൈസ്തവര്‍ക്കെതിരെ ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിതെന്നു ഫാ. തൗസീഫ് പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ ഒകാര ജില്ലയിലെ സെന്റ്‌ കാമിലസ് ദേവാലയം 4 പേര്‍ ചേര്‍ന്ന് അലംകോലമാക്കിയതും മാര്‍ച്ചില്‍ ഒരു മുസ്ലീം യുവാവ് ക്രൈസ്റ്റ് ചര്‍ച്ചിന്റെ മേല്‍ക്കൂരയില്‍ കയറി കുരിശു രൂപം പിഴുതുകളയുവാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

breaking news

ചുഴലിക്കാറ്റ്; തീരത്തടിഞ്ഞ് സ്വർണ്ണ നിറമുള്ള തേര്

Published

on

 

ചുഴലിക്കാറ്റിൽ ആന്ധ്രാ തീരത്തടിഞ്ഞ് സ്വർണ്ണ നിറത്തിലുള്ള രഥം. മ്യാൻമർ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാവാൻ സാധ്യതയുള്ള സ്വർണ്ണ നിറത്തിലുള്ള രഥം ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി തീരത്താണ് ചൊവ്വാഴ്ച വൈകുന്നേരം കണ്ടെത്തിയത്. രഥം ഗ്രാമവാസികൾ കെട്ടി കരയ്‌ക്കെത്തിച്ചിട്ടുണ്ട്.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു ആശ്രമത്തിന്റെ രൂപവുമായി രഥത്തിന് സാമ്യമുണ്ട്. അസനി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ രഥം ആന്ധ്രാപ്രദേശത്തെ തീരത്തേക്ക് നീങ്ങിയതായി സംശയിക്കുന്നു. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ ഉയർന്ന വേലിയേറ്റം കാരണം രഥം തീരത്തേക്ക് ഒലിച്ചുപോയതാകാമെന്ന് പ്രാദേശിക നാവികർ പറഞ്ഞു. അയൽ ഗ്രാമങ്ങളിൽ നിന്ന് നിരവധി ആളുകൾ സ്വർണ്ണ രഥം കാണാൻ കരയിലേക്ക് ഒഴുകിയെത്തി.

തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ആദ്യമായി ന്യൂനമർദം രൂപപ്പെട്ടതിനാൽ, മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ആൻഡമാൻ കടലിനോട് ചേർന്നുള്ള രാജ്യങ്ങളിൽ നിന്നുള്ള തിരമാലകൾ രഥം കൊണ്ടുവന്നിരിക്കാം. എന്നാൽ, ഇത് ഏതെങ്കിലും വിദേശ രാജ്യത്ത് നിന്ന് വന്നതല്ലെന്ന് ശാന്തബൊമ്മാലി തഹസിൽദാർ ജെ ചലമയ്യ പറഞ്ഞു.

ഇന്ത്യൻ തീരത്ത് എവിടെയെങ്കിലും സിനിമയുടെ ചിത്രീകരണത്തിന് രഥം ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. ആൻഡമാൻ കടലിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നും രഥം കടൽ കൊണ്ട് വന്നതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.


Sources:Metro Journal

http://theendtimeradio.com

Continue Reading

breaking news

നഗ്നരായ സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങള്‍ നാസ ബഹിരാകാശത്തേക്ക് അയക്കുന്നു; ലക്ഷ്യം അന്യഗ്രഹ ജീവികളെ വിളിച്ചുവരുത്തുക

Published

on

അന്യഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്ന ചോദ്യം മനുഷ്യനെ അലട്ടാന്‍ തുടങ്ങിയിട്ട് കാലം ഒത്തിരിയായി. മനുഷ്യന്‍ സ്വതന്ത്രമായി ചിന്തിച്ചുതുടങ്ങിയ കാലം തൊട്ടുള്ള സംശയമാണിത്.

ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്നും അവിടെ നമ്മളെപ്പോലെ ചിന്തിക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്ന ജീവികളുണ്ടെന്നും പലരും വിശ്വസിക്കുന്നുണ്ട്. സാധാരണക്കാര്‍ മാത്രമല്ല ശാസ്ത്രത്തിന്റെ അതികായന്മാര്‍ എന്ന് നാം തമാശയ്ക്കെങ്കിലും വിശേഷിപ്പിക്കുന്ന നാസയിലെ ശാസ്ത്രജ്ഞര്‍ പോലും അങ്ങനെ വിശ്വസിക്കുന്നുണ്ട്. അവരെ കാണാനും അവരോട് ആശയവിനിമയം നടത്താനും ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നുണ്ട്. ഭ്രാന്തന്‍ പ്രവര്‍ത്തികളെന്ന് പറയുന്ന ചില പദ്ധതികളും അവര്‍ സാക്ഷാത്കരിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു പദ്ധതി വീണ്ടും നടപ്പാക്കാനൊരുങ്ങുകയാണ് നാസയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.

ഭൂമിക്ക് പുറത്ത് അന്യഗ്രഹ ജീവികളുണ്ടെങ്കില്‍ അവരെ ഭൂമിയിലേക്ക് ക്ഷണിക്കാനായി ഒരു സന്ദേശം അയക്കാന്‍ തയ്യാറെടുക്കുകയാണവര്‍. വെറും സന്ദേശമല്ല ചില ചിത്രങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഈ സന്ദേശത്തെ ഗാലക്സിയിലെ ബീക്കണ്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഈ ബീക്കണ്‍ ഭൂമിയിലെ മനുഷ്യനും അന്യഗ്രഹ ജീവികളും തമ്മിലുള്ള ആശയവിനിമയത്തിനായി ഒരു ചാനല്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

ഇത് ആദ്യമായിട്ടല്ല അന്യഗ്രഹജീവികള്‍ക്കായുള്ള സന്ദേശം ഭൂമിക്ക് പുറത്തേക്ക് അയക്കുന്നത്. ഇത്തരത്തില്‍ ചിത്രങ്ങള്‍ അടങ്ങിയ ഒരു സന്ദേശം ആദ്യമായി ബഹിരാകാശത്തേക്ക് അയച്ചത് 1974ലാണ്. ജീവന്റെ അടിസ്ഥാനമായ രാസവസ്തുക്കള്‍, മനുഷ്യന്റെ ഡി എന്‍ എയുടെ ഘടന, സൗരയൂഥത്തില്‍ ഭൂമിയുടെ സ്ഥാനം, ഒരു മനുഷ്യന്റെ രൂപം എന്നീ വിവരങ്ങളടങ്ങിയ റേഡിയോ സന്ദേശമാണ് അന്ന് പ്രക്ഷേപണം ചെയ്തത്.

പ്യൂര്‍ട്ടോറിക്കോയിലെ അരെസിബോ എന്ന ശക്തമായ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഏകദേശം അര നൂറ്റാണ്ട് മുമ്ബ് ശാസ്ത്രജ്ഞര്‍ ഈ വിവരങ്ങള്‍ ഭൂമിക്ക് വെളിയിലേക്ക് അയച്ചത്. ലളിതവും മനോഹരവുമായ ആ സന്ദേശം ഇപ്പോഴും ബഹിരാകാശത്തിന്റെ വിശാലതയില്‍ എവിടെയോ സഞ്ചരിക്കുന്നുണ്ടായിരിക്കണം. ഭൗതികശാസ്ത്രജ്ഞനായ കാള്‍ സാഗനും കോര്‍ണല്‍ അസ്‌ട്രോണമി പ്രൊഫസറായ ഫ്രാങ്ക് ഡ്രേക്കുമാണ് ഈ റേഡിയോ സന്ദേശം രൂപകല്‍പന ചെയ്തത്.

ഇത്രയും കാലമായിട്ടും ആ സന്ദേശത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രതികരണങ്ങള്‍ ലഭിച്ചില്ല. അതിനാലാണ് കുറച്ചുകൂടി വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സന്ദേശം കൂടി അയക്കാന്‍ നാസ തീരുമാനമെടുത്തത്. ഇതില്‍ കുറച്ചുകൂടി രസകരമായ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗ്നരായ ഒരു പുരുഷന്റെയും സ്ത്രീയുടെയും ചിത്രമാണ് ഇത്തവണ അയക്കുന്നത്. ഈ ചിത്രം കണ്ടെങ്കിലും അവര്‍ ഭൂമിയിലേക്ക് വരട്ടെയെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഈ ചിത്രങ്ങള്‍ കണ്ടാല്‍ അന്യഗ്രഹ ജീവികളെ നാം ക്ഷണിക്കുകയാണെന്ന് മനസിലാക്കാനായി ആ പുരുഷനും സ്ത്രീയും കൈവീശി കാണിക്കുന്ന രീതിയിലാണ് സന്ദേശം രൂപകല്‍പന ചെയ്തിരിക്കുന്നത്.

മനുഷ്യന്റെ ചിത്രങ്ങള്‍ക്കൊപ്പം നമ്മുടെ ഡി എന്‍ എ, രാസ ഘടന, ക്ഷീരപഥത്തിനുള്ളിലെ നമ്മുടെ സൗരയൂഥത്തിന്റെയും അതിനുള്ളിലെ ഭൂമിയുടെ കൃത്യമായ സ്ഥാനം, ഭൂമിയുടെ ഉപരിതലം, ആശയവിനിമയം സുഗമമാക്കുന്നതിനായി അടിസ്ഥാന ഗണിത ഭൗതിക ശാസ്ത്ര സമവാക്യങ്ങള്‍, എന്നീ വിവരങ്ങളും സന്ദേശത്തിലുണ്ടാകും. വലിയ ഗ്രാഫിക്സ് ചിത്രങ്ങളല്ല ഗാലക്സി ബീക്കണായി ഉപയോഗിക്കുന്നത്. വളരെ ലളിതമായ രീതിയില്‍ ബൈനറി കോഡിലാണ് ഇവ തയ്യാറാക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ ജൊനാഥന്‍ ജിയാംഗ് ആണ് പുതിയ സന്ദേശം രൂപകല്‍പന ചെയ്യുന്നത്.

ചൈനയില്‍ സ്ഥാപിച്ചിട്ടുള്ള അഞ്ഞൂറ് മീറ്റര്‍ അപ്പെര്‍ച്ചറോടുകൂടിയ സ്‌ഫെറിക്കല്‍ ടെലിസ്‌കോപ്പും കാലിഫോര്‍ണിയയിലെ സെറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അലന്‍ ടെലിസ്‌കോപ്പ് അറേയും ഉപയോഗിച്ച്‌ ആകാശഗംഗയുടെ തിരഞ്ഞെടുത്ത ഒരു പ്രദേശത്തേക്കാണ് ഈ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. നമ്മുടെ നക്ഷത്രഗണമായ ക്ഷീരപഥത്തില്‍ മാത്രം 5000 ലധികം ഗ്രഹങ്ങളാണ് അടുത്തിടെ നാസ കണ്ടെത്തിയത്. ഇവയില്‍ എതിലെങ്കിലും ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്ന് പഠിക്കുക ഇപ്പോഴുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സാദ്ധ്യമല്ല. അതിനാലാണ് അന്യഗ്രഹജീവികളെ ഇങ്ങോട്ട് വിളിച്ചുവരുത്താന്‍ ശ്രമിക്കുന്നത്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

breaking news

സംസ്‍കാരത്തിന് തൊട്ടുമുമ്പ് സ്വന്തം ശവപ്പെട്ടിയില്‍ മുട്ടിവിളിച്ച് സ്ത്രീ, ഞെട്ടിപ്പകച്ച് ആളുകള്‍…

Published

on

മരിച്ചു എന്ന് കരുതിയയാൾ ജീവിതത്തിലേക്ക് തിരിച്ചുവന്ന പല വാർത്തകളും നാം കണ്ടിട്ടുണ്ട്. എന്നാൽ, ശവപ്പെട്ടി(Coffin)യിലടച്ച് സംസ്കരിക്കാൻ കൊണ്ടുപോകുന്നയാൾ ജീവിതത്തിലേക്ക് തിരികെ വരുന്ന സന്ദർഭങ്ങൾ അപൂർവമായിരിക്കും. എന്നാൽ, സംസ്കാരചടങ്ങിന് മുമ്പ് ഇവിടെ ഒരു സ്ത്രീ ശവപ്പെട്ടിക്കകത്തുനിന്നും മുട്ടിവിളിച്ച സംഭവമുണ്ടായി.

കഴിഞ്ഞയാഴ്ച പെറുവിലെ ലാംബെയ്ക് (Lambayque in Peru) നഗരത്തിലാണ് സംഭവം നടന്നത്. റോസ ഇസബെൽ സെസ്പെഡസ് കലാസ (Rosa Isabel Cespedes Callaca) എന്ന സ്ത്രീയാണ് ശവപ്പെട്ടിയിലുണ്ടായിരുന്നത്. ഒരു കാറപകടത്തെ തുടർന്ന് റോസയ്ക്ക് ​ഗുരുതരമായ അപകടം പറ്റിയിരുന്നു. അതേ അപകടത്തിൽ അവരുടെ ബ്രദർ ഇൻ ലോ -യും കൊല്ലപ്പെടുകയുണ്ടായി. ഇവരുടെ മൂന്ന് മരുമക്കൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്ച ശവസംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി റോസയെ ഒരു ശവപ്പെട്ടിയിലാക്കി. എന്നാൽ അവൾ ശവപ്പെട്ടിയുടെ ഉള്ളിൽ നിന്ന് മുട്ടുകയായിരുന്നു. ഇതോടെ കൂടിനിന്നവരെല്ലാം ഞെട്ടിപ്പോയി.

മുട്ടൽ കേട്ടതോടെ ശവപ്പെട്ടി ഉയർത്തിപ്പിടിച്ചിരുന്നവർ അത് താഴെയിറക്കി. നോക്കിയപ്പോൾ റോസ അവർക്ക് നേരെ നോക്കുന്നതാണ് കണ്ടത്. അവർ കണ്ണ് തുറന്നിട്ടുണ്ടായിരുന്നു. ആകെ വിയർത്തിട്ടുണ്ടായിരുന്നു. ഉടനെ തന്നെ സെമിത്തേരിക്കാർ പൊലീസിനെ വിളിക്കുകയായിരുന്നു.

കുടുംബാംഗങ്ങൾ ഉടൻ തന്നെ റോസയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ലൈഫ് സപ്പോർട്ട് സംവിധാനത്തിലാക്കി. എന്നാൽ, ദൗർഭാ​ഗ്യകരമെന്ന് പറയട്ടെ കുറച്ച് മണിക്കൂറുകൾക്ക് ശേഷം അവർ മരിച്ചു. അവർ കോമയിലായിരുന്നിരിക്കാം. അതാവാം അവർ മരിച്ചതായി കണക്കാക്കാൻ ഡോക്ടർമാരെ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു.

ഏതായാലും ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Latest News

Tech16 hours ago

മസ്കിന്റെ അതിവേഗ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് 32 രാജ്യങ്ങളിലെത്തി, ഉടനെ ഇന്ത്യയിലേക്ക്

ഇലോണ്‍ മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ 32 രാജ്യങ്ങളില്‍ ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. ലഭ്യതയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി...

National17 hours ago

പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ് 24ന്

പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ് 24 ചൊവ്വാഴ്ച നടക്കും. സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ ഡോ.സൈമൺ ബർന്നബാസ്...

National17 hours ago

എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു അസംബ്ലി മണ്ഡലത്തില്‍ 500 പേര്‍ക്കാണ് കണക്ഷന്‍ നല്‍കുക. ഇതിനായി ഐടി...

Crime18 hours ago

1 dead, 4 critically injured by gunman at Presbyterian church in California; suspect is in police custody

At a news conference Sunday, authorities said a shooting at Geneva Presbyterian Church in Laguna Woods, California, that left one...

us news2 days ago

മത്തൻ കുത്തിയാൽ “ചന്ദ്രനി’ലും മുളയ്‌ക്കും ; ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന്‌ ശാസ്‌ത്രജ്ഞർ

വാഷിങ്‌ടൺ:ചന്ദ്രനിൽനിന്ന്‌ കൊണ്ടുവന്ന മണ്ണിൽ ആദ്യമായി സസ്യങ്ങൾ വളർത്തി ശാസ്‌ത്രജ്ഞർ. ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞരാണ്‌ ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന്‌ തെളിയിച്ചത്‌. അപ്പോളോ ചാന്ദ്രദൗത്യങ്ങളിലെ സഞ്ചാരികൾ കൊണ്ടുവന്ന മണ്ണിലായിരുന്നു പരീക്ഷണം....

us news2 days ago

ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തിയ തോക്കുധാരിയാണ് ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്....

Cricket2 days ago

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്....

world news2 days ago

യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ തെരഞ്ഞെടുത്തു

ദുബൈ: യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ തെരഞ്ഞെടുത്തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനും ആയിരുന്നു....

world news2 days ago

Nigeria is World’s Scariest Country to be a Christian

Nigeria – At least 896 civilians have been killed in violent attacks in Nigeria during the first three months of...

world news2 days ago

Middle East’s Largest Armenian Church Reopened in Turkey

Turkey – The largest Armenian church in the Middle East, St. Giragos Cathedral in Diyarbakir, reopened on May 7. The...

Crime2 days ago

നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാർത്ഥിനിയെ കല്ലെറിഞ്ഞുകൊന്നു അഗ്നിക്കിരയാക്കി

സോകോട്ടോ: മതനിന്ദ നടത്തിയെന്ന് ആരോപണമുന്നയിച്ച് നൈജീരിയയിലെ സോകോട്ടോയിൽ മുസ്ലിം സഹപാഠികൾ ക്രൈസ്തവ വിദ്യാർത്ഥിനിയെ കല്ലെറിഞ്ഞുകൊന്നു മൃതശരീരം അഗ്നിക്കിരയാക്കി. ഷെഹു ഷാഗിരി കോളേജിലെ വിദ്യാർത്ഥിനി ദെബോറ യുക്കുബുവാണ് ക്രൂരമായ...

world news3 days ago

Signs in the Heavens: Blood Red Skies in China and ‘Super Flower Blood Moon’ in US

Unique weather conditions in China’s port city of Zhoushan caused the sky to turn blood-red earlier this week, and left...

Trending