Travel
ഒരു ദിവസത്തെ യാത്ര അവിസ്മരണീയമാക്കാൻ അപൂർവ ഡെസ്റ്റിനേഷൻ; മുപ്ലിയവും മുനിയാട്ടുകുന്നും

പടിഞ്ഞാറു നിന്നു വീശുന്ന കാറ്റിൽ പടിക്കലെത്തിയ കാലവർഷത്തിന്റെ മഴത്തണുപ്പു തൊട്ടറിഞ്ഞ സുഹൃത്ത് മലമുടിയുടെ മുകളറ്റം വിട്ടിറങ്ങാൻ ധൃതി കൂട്ടി. അർഥഗർഭമായ മൗനത്തെ ചുറ്റും വിതറിയ കുന്ന് കാലങ്ങളായി തന്റെ മേൽ പെയ്തൊഴുകിയ, പേമാരികളുടെ കണക്കെടുപ്പില്‍ മുഴുകിയ മട്ടിൽ ഭാവഭേദമില്ലാതെ തുടർന്നു. സത്യസാക്ഷാത്കാരത്തിന് തപസ്സിരുന്ന മഹാമുനികളുടെ വാസസ്ഥാനമോ നിത്യസത്യത്തിലടിഞ്ഞ മനുഷ്യരുെട സ്മൃതികുടീരങ്ങളോ ആകട്ടെ,മുനിയറകളായി പേരെടുത്ത കല്ലറകളെ നെഞ്ചിലൊളിപ്പിച്ച മുനിയാട്ടുകുന്ന് എന്നും മൗനിയായിരുന്നു.
എന്നാൽ പ്രകൃതിയേയും മണ്ണിനെയും പരിസ്ഥിതിയേയും സ്നേഹിച്ച ഒരുകൂട്ടം മനുഷ്യർക്ക് ആ മൗനം പോലും പലതും വിളിച്ചോതുന്നതായി.കാഴ്ചയെയും ചിന്തയെയും കാലത്തിന്റെ ആഴങ്ങളിലേക്ക് കൂടെക്കൂട്ടുന്നതായി മുനിയാട്ടുകുന്നിലേക്കുള്ള സഞ്ചാരം. നഗരത്തിരക്കുകളെ പിന്തള്ളി, ദേശീയപാത 54 ലൂടെ കാർ തെക്കോട്ടു നീങ്ങി. പുതുക്കാടുനിന്നു മുപ്ലിയം റോഡിലൂടെ വെള്ളാരം പാടം എത്തിയപ്പോൾ കൗതുകക്കാഴ്ചയായി മുളങ്കാടുകൾ കണ്ണിലുടക്കി. മതിലോ അതിരുകളോ ഒറ്റപ്പെടുത്താത്ത ആ സ്ഥലം വനം വകുപ്പിന്റേതാണ്. റോഡ് വക്കിലെ ബോർഡ് ‘ഇത് വനഭൂമിയാണ്’ എന്ന് ഓർമപ്പെടുത്തി.
കൃത്യമായ അകലത്തിൽ മുളങ്കൂട്ടങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന കാഴ്ച കണ്ണിനും മനസ്സിനും ഒരു പോലെ കുളിരേകുന്നു. വനം വകുപ്പ്ഭൂമിയിൽ തേക്കുകൾക്കിടയിൽ വാണിജ്യാവശ്യത്തിന് ലാത്തി മുളകൾ നട്ടു പിടിപ്പിച്ചതാണ്. വർഷങ്ങൾക്കിപ്പുറം അത് മുളങ്കാടായി മാറി. വില്ലുപോലെ വളഞ്ഞ്, പരസ്പരം ആശ്ലേഷിച്ച് മുളന്തലപ്പുകൾ സ്വഭാവിക കമാനങ്ങൾ തീർക്കുന്നു. ഒരു ഗുഹയിൽ നിന്ന് അടുത്തതിലേക്കു കടക്കുന്നതുപോലെമുളങ്കൂട്ടങ്ങൾ കമാനങ്ങളുടെ ചങ്ങല തന്നെ ഒരുക്കിയിട്ടുണ്ട്. ഉച്ചവെയിലിലെത്തിയാലും മുളങ്കാട്ടിനു സമീപമെത്തുമ്പോൾ സുഖകരമായ തണുപ്പ്.
വികസനത്തിന്റെ കടന്നു കയറ്റത്തിൽ മുങ്ങിപ്പോകാത്ത ഇവിടേക്ക് സന്ദർശകർ കുറവാണ്. വിനോദസഞ്ചാര കേന്ദ്രമല്ല ഇത്. മാത്രമല്ല റോഡ് വക്കിനപ്പുറം വനഭൂമിയിലേക്കു പ്രവേശിക്കുന്നതും ഫൊട്ടോഗ്രഫിയും വിലക്കിയിട്ടുമുണ്ട്.
കുറുമാലിപ്പുഴയുടെ തിളക്കം
മുളങ്കാടിന്റെ സുഖ ശീതളിമയിൽ നിൽക്കാതെ മുപ്ലിയത്തിന്റെ ഹരിത ശിരസ്സായി വാഴ്ത്തപ്പെടുന്ന മുനിയാട്ടു കുന്നിലേയ്ക്ക് നീങ്ങി. ഏകദേശം 10 മിനിട്ട് യാത്ര. തൃശൂർ വരന്തരപ്പിള്ളി പഞ്ചായത്തിലുള്ള മുപ്ലിയം ഗ്രാമത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് മുനിയാട്ടുകുന്നും മുളങ്കാടും.
ഭൂമിയുടെ പാരിസ്ഥിതിക സന്തുലനാവസ്ഥകളെ സ്വാധീനിക്കുന്ന പ്രകൃതി പ്രതിഭാസങ്ങൾ. മുനികൾ തപസ്സിരുന്നുവെന്ന് പറയപ്പെടുന്ന മുനിയറയുടെ പുറകിലേയ്ക്ക് നടന്നു കയറവേ അസ്തമയ സൂര്യരശ്മികളാണ് വരവേറ്റത്. താഴെ കുറുമാലിപ്പുഴയുടെ വെള്ളിത്തിളക്കം. ചിമ്മിണിക്കാടുകളിൽനിന്ന് പുറപ്പെടുന്ന മുപ്ലിയം പുഴ മുനിയാട്ടുകുന്നിന്റെ അടിവാരത്തു കൂടി ഒഴുകി പുതുക്കാട് എത്തുമ്പോഴാണ് കുറുമാലിപ്പുഴയാകുന്നത്.
മലമുകളിൽ നിൽക്കുമ്പോൾ കിഴക്ക് ചിമ്മിണി കാടുകൾ, തെക്ക് കോടശ്ശേരി മലനിര, വടക്ക് കള്ളായി, പാലപ്പിള്ളി മലനിരകൾ. ചിമ്മിണി, പാലപ്പിള്ളി കാടുകളുടെ ഹരിത ഭംഗി ഈ ദൃശ്യത്തിനു മാറ്റു കൂട്ടുന്നു. മുനിയാട്ടു കുന്നിലെ അമ്പലത്തിന്റെ പിറകിൽ നിന്ന് ദൂരക്കാഴ്ചകൾ ആസ്വദിക്കുമ്പോൾ പാറതുരന്നുണ്ടാക്കിയ മടകളിൽ വെള്ളം കെട്ടി കിടക്കുന്നതിന്റെ തിളക്കവും കാണാം. സൗഹൃദ കൂട്ടായ്മകളാകട്ടെ, ഏകാന്ത ധ്യാനമാകട്ടെ, സ്വസ്ഥമായവായനയാകട്ടെ എന്തിനും പ്രകൃതി ഒരുക്കുന്ന ശാന്തമായ സങ്കേതമാണ് ഈ പ്രദേശം. ആദ്യമായി മുകളിലെത്തുമ്പോൾ ഒരു നേട്ടം കൈവരിച്ച അനുഭൂതി.
Sources:azchavattomonline
Travel
എഐ ക്യാമറ ഇന്ന് മുതൽ, കുട്ടികള്‍ക്ക് പിഴയില്ല: ആന്റണി രാജു

എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ നിയമലംഘകര്‍ക്ക് പിഴ ചുമത്തി തുടങ്ങും.
അതേ സമയം 12 വയസില്‍ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രനിയമത്തില്‍ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരുന്നത് വരെ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരു ചക്രവാഹനത്തില്‍ പിഴ ഈടാക്കില്ല.
Sources:nerkazhcha
Travel
വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കും.
വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കൺസെഷൻ അനുവദിക്കൂ. നേരിട്ട് ബസ് സർവീസുള്ള റൂട്ടുകളിൽ ഭാഗികമായി യാത്ര അനുവദിക്കില്ല. 40 കി.മീ മാത്രമേ കൺസെഷൻ അനുവദിക്കൂ.
സർക്കാർ സ്‌കൂളുകൾ, കോളേജ്, ഐ ടി ഐ, പോളിടെക്നിക് എന്നിവരുടെ ഐ ഡി കാർഡിൽ റൂട്ട് രേഖപ്പെടുത്തിയിരിക്കണം. സ്വാശ്രയ വിദ്യാഭ്യാസ/പാരലൽ സ്ഥാപനങ്ങൾക്ക് ആർ ടി ഒ/ജോ. ആർ ടി ഒ അനുവദിച്ച കാർഡ് നിർബന്ധമാണ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെ മാത്രമേ കൺസെഷൻ അനുവദിക്കൂ.
Sources:NEWS AT TIME
Travel
വിയറ്റ്നാമിൽ നിന്ന് ഇനി നേരിട്ട് കൊച്ചിയിലേക്ക് പറക്കാം: വിയറ്റ്ജെറ്റ് എയർ ഉടൻ സർവീസ് ആരംഭിച്ചേക്കും

വിയറ്റ്നാമിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്താൻ ഒരുങ്ങി പ്രമുഖ വിയറ്റ്നാം എയർലൈനായ വിയറ്റ്ജെറ്റ് എയർ. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് 12 മുതൽ വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നിങ്ങനെ നാല് ദിവസങ്ങളിലാണ് കൊച്ചിയിലേക്ക് നേരിട്ടുള്ള സർവീസ് നടത്തുന്നത്. നിലവിൽ, ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് വിയറ്റ്ജെറ്റ് എയർ സർവീസ് നടത്തുന്നുണ്ട്.
കൊച്ചിയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 11.30നാണ് വിമാനം പുറപ്പെടുക. പിറ്റേദിവസം രാവിലെ പ്രാദേശിക സമയം 6.40ന് ഹോചിമിൻ സിറ്റിയിൽ എത്തും. ഹോചിമിൻ സിറ്റിയിൽ നിന്നും പ്രാദേശിക സമയം വൈകിട്ട് 7.20ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 10.50ന് കൊച്ചിയിൽ തിരിച്ചെത്തും. ആഡംബര സൗകര്യങ്ങൾ ഉൾപ്പെടുത്തിയ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. വിമാനത്തിനുള്ളിൽ കോക്ടയിൽ ബാർ, സ്വകാര്യ കാബിൻ എന്നിവ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് പരമാവധി 60 കിലോ ബാഗേജ് വരെ കൊണ്ടുപോകാൻ സാധിക്കും. കൂടാതെ, ഹാൻഡ് ബാഗേജ് 18 കിലോ വരെയാണ്.
Sources:Metro Journal
-
us news1 week ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news7 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news4 days ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
us news2 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news4 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news2 weeks ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ