Tech
വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്താൽ ‘ചാറ്റ് ലോക്ക്’ ആക്ടീവാക്കാം; പുതിയ പ്രൈവസി ഫീച്ചർ ഇങ്ങനെ
വാട്ട്സാപ്പിന്റെ ‘ചാറ്റ് ലോക്ക്’ പ്രൈവസി ഫീച്ചറാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം കൊണ്ടുവരാനാകും. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാൽ, പിന്നിടത് ഓപ്പൺ ചെയ്യാൻ ഉപയോക്താവിന് മാത്രമേ കഴിയൂ. അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്.
അനുവാദമില്ലാതെ ഉപയോക്താവിന്റെ ഫോൺ ആക്‌സസ് ചെയ്യാൻ ശ്രമിച്ചാൽ ആദ്യം ചാറ്റ് ക്ലിയർ ചെയ്യാൻ ആപ്പ് ഉപയോഗിക്കുന്ന ആളോട് ആവശ്യപ്പെടും. ചുരുക്കി പറഞ്ഞാൽ ക്ലിയറായ വിൻഡോ ആയിരിക്കും ഉപയോഗിക്കാൻ ശ്രമിക്കുന്ന ആളിന് മുന്നിൽ ഓപ്പൺ ആകുക.ലോക്ക് ചെയ്‌ത ചാറ്റിൽ അയയ്‌ക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോണിന്റെ ഗാലറിയിൽ ഓട്ടോമാറ്റിക് ഡൗൺലോഡാകുന്നില്ല എന്നും ലോക്ക് ചാറ്റ് ഫീച്ചർ ഉറപ്പാക്കുന്നു.
വാട്ട്സാപ്പിന്റെ ചാറ്റ് ലോക്ക് ഫീച്ചർ സെറ്റ് ചെയ്യാൻ ആദ്യം ആപ്പ് അപ്ഡേറ്റ് ചെയ്യണം. ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റിലേക്ക് പോകുക. വാട്ട്‌സാപ്പ് ഓപ്പൺ ചെയ്ത് ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റിലേക്ക് നാവിഗേറ്റ് ചെയ്യുക. കോൺടാക്റ്റ് അല്ലെങ്കിൽ ഗ്രൂപ്പ് പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യണം. അപ്പോൾ കാണുന്ന ഓപ്ഷനിൽ നിന്ന് “ചാറ്റ് ലോക്ക്” തിരഞ്ഞെടുക്കുക. “ചാറ്റ് ലോക്ക്” എന്ന പുതിയ ഓപ്ഷൻ കാണുന്നതുവരെ മെനു താഴേക്ക് സ്ക്രോൾ ചെയ്യണം. ഒരിക്കൽ നിങ്ങൾ “ചാറ്റ് ലോക്ക്” ടാപ്പുചെയ്‌താൽ എപ്പോഴും അത് പ്രവർത്തനക്ഷമമായിരിക്കും. ലോക്ക് ചെയ്‌ത എല്ലാ ചാറ്റുകളും ആക്‌സസ് ചെയ്യാൻ താഴേക്ക് സ്വൈപ്പ് ചെയ്യുക. നിങ്ങൾ ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ലോക്ക് ചെയ്‌ത ചാറ്റിൽ ടാപ്പ് ചെയ്യുക: അതിൽ ടാപ്പുചെയ്‌ത് ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് തിരഞ്ഞെടുക്കുക.ചാറ്റ് അൺലോക്ക് ചെയ്യാൻ ഫോൺ പാസ്‌വേഡ് അല്ലെങ്കിൽ ബയോമെട്രിക്‌സ് (ലഭ്യമെങ്കിൽ) നല്കുക. ഭാവിയിൽ ചാറ്റ് ലോക്കിൽ കൂടുതൽ ഓപ്‌ഷനുകൾ ചേർക്കുമെന്നാണ് മെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
Sources:azchavattomonline
Tech
യൂട്യൂബ് ഷോട്സിൻറെ ദൈർഘ്യം 60 സെക്കൻഡിൽനിന്ന് 3 മിനിറ്റായി വർധിപ്പിക്കുന്നു
യൂട്യൂബ് ഷോട്സിൻറെ ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനം. 60 സെക്കൻഡിൽനിന്ന് മൂന്നു മിനിറ്റായാണ് ദീർഘിപ്പിക്കുന്നത്. പുതിയ മാറ്റം ക്രിയേറ്റർമാർക്കു സൗകര്യപ്രദമാകുമെന്നും ഉടൻ പ്രാബല്യത്തിൽ വരുമെന്നും യൂട്യൂബ് അധികൃതർ അറിയിച്ചു.
30 സെക്കൻഡ് സമയപരിധിക്കെതിരേ ക്രിയേറ്റർമാർ രംഗത്തെത്തിയിരുന്നു. കാര്യങ്ങൾ അവതരിപ്പിക്കാൻ 30 സെക്കൻഡ് കുറവാണെന്നായിരുന്നു പ്രധാന പരാതി. ഇതിനു പിന്നാലെയാണു ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനിക്കുന്നത്. ടിക് ടോക്കിനെതിരേ അവതരിപ്പിച്ചതായിരുന്നു യൂട്യൂബ് ഷോട്സ്. 15 മുതൽ പുതിയ സമയപരിധി നിലവിൽ വരും. ക്രിയേറ്റർമാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്ന ഉള്ളടക്കം നിർമിക്കുന്നതിനുമാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നത്.
അതേസമയം, ദൈർഘ്യം ഉയർത്തുന്നതോടെ ഷോട്സ് അല്ലാത്ത വിഡിയോകളോട് ഉപഭോക്താക്കൾക്കു താത്പര്യം നഷ്ടപ്പെടുമോയെന്ന സംശയവും ഉയരുന്നുണ്ട്. ഗൂഗിൾ ഡീപ് മൈൻഡിൻറെ വീഡിയോ ജനറേറ്റിംഗ് മോഡലായ വീയോ, യൂട്യൂബ് ഷോർട്ട്‌സിലേക്കു വരുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. യൂസേഴ്‌സിന് അവരുടെ ഇഷ്ടാനുസരണം ഫീഡ് കസ്റ്റമൈസ് ചെയ്‌തെടുക്കാൻ കഴിയുന്ന ഫീച്ചർ ഷോട്‌സിൽ ലഭ്യമാക്കും.
Sources:azchavattomonline.com
Tech
ഇന്‍സ്റ്റഗ്രാം പോലെ വാട്‌സാപ്പിലും ഇനി സ്റ്റാറ്റസ് ലൈക്ക് ചെയ്യാം, സുഹൃത്തുക്കളെ ടാഗ് ചെയ്യാം
വാട്‌സാപ്പ് ഉപയോഗിക്കാത്തവരായി ചുരുക്കം ചില ആളുകള്‍ മാത്രമേ ഉണ്ടാകൂ. ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിക്കാറുണ്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ്.
ഇനി നമുക്ക് വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യുകയും സ്റ്റാറ്റസുകളില്‍ പ്രൈവറ്റ് മെന്‍ഷന്‍ നല്‍കുകയും ചെയ്യാം. സ്റ്റാറ്റസിന് താഴെ കാണിക്കുന്ന ഹാര്‍ട്ട് ഇമോജിയില്‍ തൊട്ടാല്‍ ആ സ്റ്റാറ്റസ് ലൈക്ക് ചെയ്തു എന്നര്‍ഥം. നമ്മള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ലൈക്ക് ചെയ്യുന്നതുപോലെത്തന്നെയാണ് ഇതും. സ്റ്റാറ്റസ് ഇട്ട വ്യക്തിക്ക് മാത്രമേ ആരെല്ലാം ലൈക്ക് ചെയ്തു എന്നറിയാന്‍ കഴിയൂ.
പ്രൈവറ്റ് മെന്‍ഷന്‍ സൗകര്യം ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത നല്‍കുന്ന ഫീച്ചറാണ്. നമ്മള്‍ ടാഗ് ചെയ്ത ആള്‍ക്ക് മാത്രമേ മെന്‍ഷന്‍ ചെയ്തുവെന്ന് അറിയാന്‍ കഴിയൂ. അയാള്‍ക്ക് മാത്രമായി നമ്മുടെ സ്റ്റാറ്റസ് റീഷെയര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. നമ്മുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആളുകളെയാണ് ടാഗ് ചെയ്യാന്‍ കഴിയുക. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് സ്റ്റോറികളില്‍ നമ്മള്‍ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നതുപോലെയാണ് വാട്‌സാപ്പിന്റെ ഈ പുതിയ ഫീച്ചറും.
അധികം വൈകാതെ തന്നെ ഈ പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പില്‍ ലഭ്യമാകും. അടുത്ത കുറച്ച് മാസത്തിനുള്ളില്‍ സ്റ്റാറ്റസിലും അപ്‌ഡേറ്റ്‌സിലും പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിക്കും.
കടപ്പാട് :കേരളാ ന്യൂസ്
Tech
ഇന്ത്യയിൽ 6ജി ഉടൻ വരുന്നു? രാജ്യം ഐ ടി വിപ്ലവത്തിലേക്ക്
ന്യൂഡൽഹി: രാജ്യം ഇപ്പോൾ 2ജി, 3ജി പോലുള്ള പഴയ തലമുറ ഇന്റർനെറ്റ് സംവിധാനങ്ങളിൽ നിന്ന് 4ജി, 5ജി പോലുള്ള അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് വേഗത്തിൽ മാറിയിട്ടുണ്ട്. ഇതിനപ്പുറം, ഇന്ത്യ 6ജി സാങ്കേതികവിദ്യയുടെ വികസനത്തിലും സജീവമായി പ്രവർത്തിക്കുന്നു. ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യാഴാഴ്ച ഭാരത് 6 ജി അലയൻസിൻ്റെ ഏഴ് പ്രവർത്തന സമിതിയുമായി യോഗം നടത്തിയതായി എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ പറഞ്ഞു.
‘6ജി ഇന്ത്യയുടെ ഭാവി’
ഇന്ത്യയുടെ ഭാവി 6ജി-യിലാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ ഊന്നിപ്പറഞ്ഞു. ഇന്ത്യയിൽ അനേകം സാധ്യതകൾ ഉണ്ടെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 5ജി സാങ്കേതികവിദ്യയുടെ വിജയത്തിനു ശേഷം ഇപ്പോൾ 6ജി സാങ്കേതികവിദ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
6ജി സാങ്കേതികവിദ്യ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും അതിവേഗം വികസിപ്പിക്കുകയും ചെയ്യും. ഇന്ത്യ ടെലികോം മേഖലയിൽ ഒരു സൂപ്പർ പവറായി മാറുമെന്നും സിന്ധ്യ പ്രതീക്ഷ പ്രകടിപ്പിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകളിൽ, ‘6ജി ഇന്ത്യയുടെ ഭാവിയാണ്, 6ജി നമ്മുടെ സാധ്യതയാണ്’.
6ജി, 5ജി-യെക്കാൾ വളരെ വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായ ഒരു നെറ്റ്‌വർക്കാണ്. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യ സംരക്ഷണം, സ്മാർട്ട് സിറ്റികൾ എന്നിവയുൾപ്പെടെയുള്ള നിരവധി മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകും. ഇന്ത്യ 6ജി-യിൽ മുന്നിലെത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും വളരെ പ്രധാനമാണ്. ഈ സാങ്കേതികവിദ്യ, ഇന്ത്യയെ ലോകത്തെ ഏറ്റവും മുന്നേറിയ രാജ്യങ്ങളുടെ നിരയിൽ എത്തിക്കാൻ സഹായിക്കും.
Sources:azchavattomonline.com
-
Travel5 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National7 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie7 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie10 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
National7 months ago
300,000-Member Indian Church to Plant 40 More Megachurches
-
Sports8 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season
-
Hot News6 months ago
3 key evidences of Jesus’ return from the grave
-
Articles7 months ago
3 promises Jesus offered us on Palm Sunday