Connect with us

Tech

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയൊരു പ്രശ്നമുണ്ട്

Published

on

വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ ബാധിക്കുന്ന പുതിയ ലിങ്കാണ് ഇപ്പോഴത്തെ വില്ലൻ. പാണ്ഡ്യ മയൂർ എന്ന ട്വിറ്റർ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings – എന്ന ലിങ്ക് ആപ്പിനെ തന്നെ ആപ്പിലാക്കും. ഈ ലിങ്ക് വഴി വാട്ട്സ്ആപ്പിന്‍റെ സെറ്റിങ്സിലേക്ക് പോകാനാകും.

എന്തുകൊണ്ടാണ് ഈ ലിങ്ക് ആപ്പിനെയാകെ ബാധിക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ല. പ്രൈവറ്റ് ചാറ്റ് വഴിയോ ഗ്രൂപ്പിലോ ആരെങ്കിലും ലിങ്ക് അയച്ചു തന്നാൽ ആ ചാറ്റ് തുറക്കുമ്പോൾ വാട്ട്സ്ആപ്പ് ക്രാഷ് ആവുകയും റീ സ്റ്റാർട്ടായി വരികയും ചെയ്യും. wa.me/settings സ്റ്റാറ്റസായി വച്ച ഈ ലിങ്ക് ഓപ്പൺ ചെയ്താലും ആപ്പ് ക്രാഷാകും.

റീസ്റ്റാർട്ട് ചെയ്താൽ പ്രശ്നം മാറുമെങ്കിലും ലിങ്ക് വന്ന ചാറ്റ് ഓപ്പൺ ആക്കിയാൽ വാട്ട്സ്ആപ്പിന് വീണ്ടും പണി കിട്ടും.കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്ട്സ്ആപ്പ്. സൈബർ കുറ്റവാളികളും ഹാക്കർമാരും പലതരത്തിലാണ് വാട്ട്സാപ്പിനെ ലക്ഷ്യം വെക്കുന്നത്.

നിലവിൽ വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ മാത്രമേ ഇത് ബാധിച്ചിട്ടുള്ളൂ. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിനെയും പ്രശ്നം സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഐഒഎസിനെ ഈ പ്രശ്നം ബാധിക്കുന്നില്ല. 2.23.10.77 എന്ന വാട്ട്സ്ആപ്പ് വേർഷനിൽ ലിങ്ക് ടെസ്റ്റ് ചെയ്തപ്പോൾ ആപ്പ് ക്രാഷ് ആകുന്നത് കണ്ടെത്തിയിട്ടുണ്ട്. ലിങ്ക് ആരെങ്കിലും അയച്ചാൽ വാട്ട്സ്ആപ്പ് വെബിൽ പോയി ചാറ്റ് തെരഞ്ഞെടുത്ത് wa.me/settings എന്ന മെസെജ് ഡീലിറ്റ് ചെയ്താൽ പുതിയ മെസെജ് ബഗിനെ ബാധിക്കില്ല.

അതായത് നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ ഈ ലിങ്ക് ഉപയോഗിച്ച് – https://web.whatsapp.com/ വാട്ട്സ്ആപ്പ് വെബ് ഓപ്പൺ ചെയ്യുക. ഫോണിലെ വാട്ട്സ്ആപ്പ് തുറന്ന് മുകളിലെ ലിങ്ക്ഡ് ഡിവൈസസ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ലിങ്ക് എ ഡിവൈസിൽ ക്ലിക്ക് ചെയ്ത് വെബിലെ ക്യൂആർ കോഡ് സ്കാൻ ചെയ്യണം. അതിനു ശേഷം ഓപ്പണാകുന്ന ചാറ്റിൽ പോയി മെസെജ് ഡീലിറ്റ് ചെയ്യണം.
Sources:azchavattomonline

http://theendtimeradio.com

Tech

വാട്സാപ്പ് ഉപഭോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ ഇനി സാധിക്കില്ല

Published

on

വാട്സാപ്പ് ഉപഭോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ ഇനി സാധിക്കില്ല. സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ആൻഡ്രോയ്ഡ് ബീറ്റ വേർഷൻ 2.24.4.25 ലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. സന്ദേശങ്ങളിൽ ഉപഭോക്തൃ സ്വകാര്യത ഉറപ്പ് വരുത്താനായി ചിത്രങ്ങളും, വീഡിയോകളും മറ്റും സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന വൺസ് ഫീച്ചർ ഇതിനോടകം തന്നെ വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. പക്ഷേ നിലവിൽ പ്രൊഫൈൽ ചിത്രങ്ങൾ ആർക്കും സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കുമായിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യയിലേക്കുള്ള ഇത്തരത്തിലുള്ള കടന്നു കയറ്റം ചെറുക്കുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം.

ഫീച്ചർ നിലവിൽ വരുന്നതോടെ കോൺടാക്ട് ലിസ്റ്റിലെ ആരുടെയും പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല. അടുത്തിടെ പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചവർക്ക് സ്ക്രീൻഷോട്ടിൽ പ്രൊഫൈൽ ചിത്രത്തിന് പകരം ഇരുണ്ട നിറം മാത്രം ലഭിച്ചതോടെയാണ് പുതിയ ഫീച്ചർ ചർച്ചയാകുന്നത്. ബീറ്റ വേർഷനിൽ ലഭ്യമായ അപ്ഡേറ്റ് അനുസരിച്ച് സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിക്കുമ്പോൾ “ ആപ്പിന്റെ പുതിയ നിയന്ത്രണങ്ങൾ കാരണം സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല” എന്ന തരത്തിൽ ഒരു സന്ദേശമാണ് വാട്സാപ്പ് നൽകുന്നത്. എന്നാലിത് ഒരു ഓപ്‌ഷനായി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. അങ്ങനെ ചെയ്താൽ പലരും അത് ഓഫ്‌ ചെയ്യാൻ സാധ്യതയുണ്ടെന്നും അതൊരിക്കലും കമ്പനി വാഗ്ദാനം ചെയ്യുന്ന ഉപഭോക്തൃ വിവരസംരക്ഷണമാകില്ലെന്നും വാട്സാപ്പ് അധികൃതർ വ്യക്തമാക്കുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

ടിക് ടോക് നിരോധന ബിൽ യു.എസ് സഭയിൽ പാസായി

Published

on

വാഷിങ്ടൺ: സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പൂട്ടിടാനുള്ള ബിൽ പാസാക്കി അമേരിക്കൻ പ്രതിനിധി സഭ. സെനറ്റിലും കൂടി പാസായാൽ നിരോധനം നേരിടേണ്ടി വരികയോ ജിങ് ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് എന്ന ചൈനീസ് കമ്പനിയിൽനിന്ന് ഓഹരി കൈമാറ്റം ചെയ്യുകയോ വേണ്ടിവരും.

ഓഹരി കൈമാറ്റത്തിന് യു.എസ് അംഗീകരിക്കുന്ന മറ്റൊരു കമ്പനിയെ കണ്ടെത്താൻ ബൈറ്റ് ഡാൻസിന് ആറു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വന്ന ശേഷം ടിക് ടോക് ഉപയോഗിക്കാൻ അനുവദിക്കുന്ന ആപ്പ് സ്റ്റോർ പ്ലാറ്റ്‌ഫോമുകൾക്ക് വലിയ പിഴ ചുമത്തും.

ഒരാൾ ആപ് ഉപയോഗിച്ചാൽ 5000 ഡോളർ എന്ന തോതിലാണ് പിഴ ചുമത്തുക. 65നെതിരെ 352 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ ബിൽ പാസാക്കിയത്. ഏകദേശം 170 ദശലക്ഷം അമേരിക്കക്കാരാണ് ടിക് ടോക് ഉപയോഗിക്കുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

പഴയ ചാറ്റുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം! വാട്സ്ആപ്പിൽ കിടിലൻ ഫീച്ചർ എത്തി

Published

on

ഡേറ്റ് ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ കണ്ടെത്താൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് ആപ്പ് വാട്സ്ആപ്പ്. ആപ്പിന്റെ പ്രവർത്തനത്തെ കൂടുതൽ ജനപ്രിയമാക്കി തീർക്കാൻ ഇതിനോടകം നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾ നേരിട്ടിരുന്ന വലിയൊരു പ്രശ്നത്തിനാണ് വാട്സ്ആപ്പ് ഇക്കുറി പരിഹാരം കണ്ടിരിക്കുന്നത്. പഴയ ചാറ്റുകൾ തിരയുന്നതിനായി പിറകിലോട്ട് സ്ക്രോൾ ചെയ്യുന്ന സംവിധാനത്തിന് വിരാമമിട്ടാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്.

ഡേറ്റ് ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ കണ്ടെത്താൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഇവ ഒരുപോലെ പ്രവർത്തിക്കും. ഐഒഎസ്, ആൻഡ്രോയിഡ് എന്നീ ഫ്ലാറ്റ്ഫോമുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. ചാറ്റിൽ ക്ലിക്ക് ചെയ്തശേഷം മുകളിലുള്ള കോൺടാക്ട്, ഗ്രൂപ്പ് നെയിം എന്നിവ ടാപ്പ് ചെയ്ത് സെർച്ചിൽ ക്ലിക്ക് ചെയ്താണ് ഈ ഫീച്ചർ ഉപയോഗിക്കേണ്ടത്. തുടർന്ന് ഡേറ്റ് തിരഞ്ഞെടുത്ത് മുന്നോട്ട് പോകാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. പുതിയ ഫീച്ചർ എത്തിയതോടെ, ഉപഭോക്താക്കളുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് വാട്സ്ആപ്പ് പരിഹാരം കണ്ടിരിക്കുന്നത്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news23 hours ago

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കിയാണ് പുടിൻ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വരുന്ന ആറ് വർഷത്തെ ഭരണം പുടിൻ ഉറപ്പിക്കുന്നതോടെ...

National23 hours ago

ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു: സര്‍ക്കുലറുമായി ലത്തീന്‍സഭ

തിരുവനന്തപുരം: മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുകയും ജനാധിപത്യം അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും ലത്തീന്‍ കത്തോലിക്ക പള്ളികളില്‍ വായിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. വിഭജന മനോഭാവങ്ങളും വിദ്വേഷ...

Articles23 hours ago

4 ways Isaiah shows Jesus’ trustworthiness

Trusting others presents massive challenges in our fallen world. Everyone has been corrupted by sin, and therefore fails to be...

National2 days ago

തിരുവനന്തപുരം ജില്ലയിൽ പെന്തെക്കോസ്ത് ആരാധനാലയത്തിന് എതിരെ സുവിശേഷ വിരോധിയുടെ ആക്രമണം.

കാട്ടാക്കട : കള്ളിക്കാട് ആടുനെല്ലി പാലത്തിന് സമീപം മാർച്ച്‌ 13 ചൊവ്വാഴ്ച്ച രാത്രി സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സുരേന്ദ്രന്റെ നേതൃതത്തിൽ ആലയത്തിൽ ആരാധന നടക്കുന്നതിനിടയിൽ ഒരു...

National2 days ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷൻ മാർച്ച് 28 മുതൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷൻ മാർച്ച് 28 വ്യാഴം മുതൽ 31 ഞായർ വരെ മല്ലപ്പള്ളി ഈസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ വച്ച് നടക്കും സെന്റർ...

National2 days ago

85 വയസിന് മുകളിലുള്ളവർക്കും ശാരീരിക വൈകല്യമുള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യമുള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. ഇവർക്ക് വീട്ടിൽ വെച്ച് തന്നെ വോട്ട് രേഖപ്പെടുത്താനുള്ള...

Trending