Connect with us

us news

മതസ്വാതന്ത്ര്യത്തിനെതിരേയുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍

Published

on

ന്യൂയോര്‍ക്ക്:മതസ്വാതന്ത്ര്യത്തിനെതിരേയുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ന്യൂനപക്ഷ സംരക്ഷണം സര്‍ക്കാറിന്റെ കടമയാണെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ വിവിധ മലയാളി ക്രൈസ്തവ വിഭാഗങ്ങള്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ലോങ് ഐലന്റിലെ ഗേറ്‌വേ ക്രിസ്ത്യന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ പാസ്റ്റര്‍ ഡോ.സണ്ണി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.അമേരിക്കയിലെ മലയാളി ക്രൈസ്തവര്‍ കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചെയ്യുന്ന നന്മ പ്രവര്‍ത്തികളും വികസന കാര്യങ്ങളും ഒരിക്കലും അവഗണിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളായ ന്യൂയോര്‍ക്ക് അസംബ്ലി അംഗം മിഖായേല്‍ സോളാജസ്, നാസാ കൗണ്ടി ലെജിസ്ലേറ്റര്‍ കാരിയെ സോളാജസ് എന്നിവരും സന്നിഹിതരായിരുന്നു.

Sources:onlinegoodnews

http://theendtimeradio.com 

us news

സ്റ്റീഫൻ ദേവസ്യ അവതരിപ്പിക്കുന്ന ‘മാജിക് മ്യൂസിക്’ ഡാളസിൽ

Published

on

മസ്ക്വിറ്റ് (ഡാളസ്) : സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊരുക്കുന്ന സ്റ്റീഫൻ ദേവസ്യ ടീം അവതരിപ്പിക്കുന്ന “മാജിക് മ്യൂസിക്” ഡാലസിൽ മേയ് 19 ന് അരങ്ങേറും. ലൈഫ് ഫോക്കസ് ഒരുക്കുന്ന സംഗീത പരിപാടിക്ക്‌ വേദിയൊരുങ്ങുന്നത് ഷാരൻ ഇവൻറ് സെന്ററിലാണ്.

ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ് എല്ലാവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ലൈഫ് ഫോക്കസ് സംഘാടകർ അറിയിച്ചു.
സ്ഥലം: ഷാരൻ ഇവൻറ് സെൻറർ, 940 Barnes Bridge Rd Mesquite 78150.
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ

Published

on

യു.കെ : യു.കെ – യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യത്തിനായി യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുക, ആത്മീയ അനുഭവങ്ങളും, വിശ്വാസജീവിതത്തിൻ്റെ നല്ല പാഠങ്ങളും, വിഭവസ്രോതസ്സുകളും പരസ്പരം പങ്കുവെയ്ക്കുവാനുള്ള ഒരു പൊതുവേദി സജ്ജീകരിക്കുക, ഭാവി തലമുറയെ ശാക്തീകരിക്കുക, എന്നെ ഉദ്ദേശങ്ങളാണ് സംഘടനക്കുള്ളത്.

സംഘടനയുടെ പ്രഥമ നാഷണൽ കോൺഫ്രൻസ് 2024 നവംബർ 2 നു യു.കെയിലെ നോർത്താംപ്ടണിൽ നടക്കും. കോൺഫ്രൻസിന്റെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് നടന്നുവരുന്നത്. വിവിധ പെന്തക്കോസ്ത് സഭകളുടെ സീനിയർ പാസ്റ്റർമാർ ഉൾപ്പെടയുള്ള മുൻനിര പ്രവർത്തകർ സംഘടനയ്ക്ക് നേതൃത്വം നൽകും. നിലവിൽ എക്സിക്യൂട്ടീവ് ബോർഡ്, കോർ ടീം, ഇ.എം.പി.സി (യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി) ഫാമിലി ഗ്രൂപ്പ് എന്നിവയ്ക്ക് രൂപം നൽകിയിട്ടുണ്ട്.
ഇതിൻ്റെ പുതിയ ഐക്യസംഘടന രൂപീകരണവുമായി ബന്ധപ്പെട്ട് ആദ്യ പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ശനിയാഴ്ച (10.30am -1pm) ഡെർബി പെന്തക്കോസ്തൽ ചർച്ചിൽ വെച്ച് നടക്കുന്നതാണ്. (Address: Derby Pentecostal Church,
Breach Road, Heaner,
DE 75 7HQ U.K)
Local contact numbers : +44 7878 104772,07940444507,07916571478,07411539877,07812165330
Sources:faithtrack

http://theendtimeradio.com

Continue Reading

us news

ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ

Published

on

ഓസ്റ്റിൻ : ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ ലഭിക്കുമെന്ന് ടെക്സാസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് (DFPS) അറിയിച്ചു. സ്കൂൾ വർഷം അവസാനിക്കുന്നതോടൊപ്പം കുട്ടികളെ വീട്ടിൽ തനിച്ചാക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ഈ മുന്നറിയിപ്പ്.

കുട്ടികളെ വീട്ടിൽ ഒറ്റയ്ക്കാക്കി വിടുന്നത് മാതാപിതാക്കളുടെ അനാസ്ഥയായി കണക്കാക്കപ്പെടാം. ടെക്‌സസിൽ സ്ഥിരീകരിച്ചിട്ടുള്ള ദുരുപയോഗ കേസുകളിൽ പകുതിയിലധികവും മാതാപിതാക്കളുടെ അവഗണനയും അശ്രദ്ധമായ മേൽനോട്ടത്തിന്റെയും ഫലമാണെന്ന് ഡിഎഫ്പിഎസ് പറയുന്നു.

കുട്ടിയെ വീട്ടിൽ തനിച്ചിരുന്നതിന്റെ പ്രായം നിയമം വ്യക്തമായി പറയുന്നില്ലെങ്കിലും മാതാപിതാക്കൾ ബോധവാന്മാരാകാനാണ് ഇത്തരം ശിക്ഷാനടപടികളെന്ന് ഡിഎഫ്പിഎസ്.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news3 hours ago

Pakistani Christian girl freed from forced marriage to Muslim abductor

In a significant legal victory, a Family Court in Pakistan has annulled the forced marriage of Reeha Saleem, a Christian...

National3 hours ago

ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ “ബ്ലാസ്റ്റ് പ്രോഗ്രാം” ലോഗോ പ്രകാശനം ചെയ്തു

ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ സ്പിരിച്ചൽ പ്രോഗ്രാമായ ബ്ലാസ്റ്റ് (ബൈബിൾ ലേണിംഗ് ആൻറ് സ്പിരിച്വൽ ട്രെയിനിംങ്ങ്) ൻറെ പ്രോഗ്രാം ലോഗോ പ്രകാശനം ചെയ്തു. ഐ.പി.സി ഡൽഹി...

us news3 hours ago

സ്റ്റീഫൻ ദേവസ്യ അവതരിപ്പിക്കുന്ന ‘മാജിക് മ്യൂസിക്’ ഡാളസിൽ

മസ്ക്വിറ്റ് (ഡാളസ്) : സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊരുക്കുന്ന സ്റ്റീഫൻ ദേവസ്യ ടീം അവതരിപ്പിക്കുന്ന “മാജിക് മ്യൂസിക്” ഡാലസിൽ മേയ് 19 ന് അരങ്ങേറും. ലൈഫ് ഫോക്കസ് ഒരുക്കുന്ന...

National4 hours ago

നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണില്‍

തിരുവനന്തപുരം: യുനൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് ജൂണില്‍ എറണാകുളത്ത് നടക്കും. ജൂണ്‍ ആറ് മുതല്‍ എട്ടു വരെ...

National4 hours ago

Montessori ടീച്ചേഴ്സ് ട്രൈയിനിംഗ് കോഴ്സ് ആരംഭിക്കുന്നു. അഡ്മിഷൻ തുടങ്ങി

സ്വദേശത്തും .വിദേശത്തും വളരെയധികം പ്രാധാന്യം ഉള്ളതും മികച്ച തൊഴിൽ സാധ്യത ഉള്ളതുമായ കോഴ്സുകൾ പഠിക്കുവാൻ G-IMTT അവസരമൊരുക്കുന്നു. Post Graduate Diploma and Diploma in Montessori...

National1 day ago

ഐ.പി സി കണ്ണൂർ സെൻ്ററിന് പുതിയ ഭാരവാഹികളെ തെരെത്തെടുത്തു

ഐപിസി കണ്ണൂർ സെൻ്ററിൽ പുതിയ ഭാരവാഹികൾ ചുമതല ഏറ്റു. (12.05.24) ഇന്ന് ഞായറാഴ്ച സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ ഡോമനിക്കിന്റെ അധ്യക്ഷതയിൽ നടന്ന ഐപിസി കണ്ണൂർ...

Trending