world news
വചനം പ്രഘോഷിക്കുമ്പോൾ, ഒന്നും സംഭവിക്കുന്നില്ലായെന്ന് തോന്നുന്നിടത്ത് പോലും പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു: ഫ്രാന്‍സിസ് പാപ്പ
വത്തിക്കാന്‍ സിറ്റി: നാം വചനം പ്രഘോഷിക്കുമ്പോൾ, ഒന്നും സംഭവിക്കുന്നില്ലായെന്ന് തോന്നുന്നിടത്ത് പോലും, യഥാർത്ഥത്തിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ. നമ്മുടെ പരിശ്രമങ്ങളിലൂടെയും നമ്മുടെ പ്രയത്നങ്ങൾക്കപ്പുറവും ദൈവരാജ്യം ഇതിനകം വളരുകയാണെന്നു നാം ഒരിക്കലും മറക്കരുതെന്നു ഇന്നലെ വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥനക്കു മുന്നോടിയായി പങ്കുവെച്ച സന്ദേശത്തില്‍ പാപ്പ പറഞ്ഞു. നമ്മൾ മാതാപിതാക്കളെ കണ്ടു, യുവതയെ കണ്ടു, ഇനി നമുക്ക് സുവിശേഷം വിതയ്ക്കുന്നവരെ നോക്കാം. സുവിശേഷപ്രഘോഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന നിരവധിയായ വൈദികരും സമർപ്പിതരും അല്മായരും ഉടനടിയുള്ള വിജയങ്ങളില്ലാതെയാണ് പലപ്പോഴും ദൈവവചനം ജീവിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതെന്നു പാപ്പ സ്മരിച്ചു.
നമുക്ക് സുവിശേഷത്തെക്കുറിച്ച് ചിന്തിക്കാം. എല്ലാവർക്കും കൈവശംവയ്ക്കാൻ കഴിയുന്നതും ലളിതവുമായ ഒരു ചെറു പുസ്തകം. അത് സ്വീകരിക്കുന്നവരിൽ അത് പുതുജീവൻ ഉളവാക്കുന്നു. അതിനാൽ, വചനം വിത്താണെങ്കിൽ, നാം നിലമാണ്: നമുക്ക് അതിനെ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. ‘നല്ല വിതക്കാരൻ’ ആയ യേശു വിത്ത് ഉദാരമായി വിതയ്ക്കുന്നതിൽ ഒരിക്കലും മടുക്കുന്നില്ല. നമ്മുടെ നിലവും നമ്മുടെ ചാഞ്ചല്യത്തിൻറെതായ കല്ലുകളും വചനത്തെ ഞെരുക്കാൻ കഴിയുന്ന നമ്മുടെ ദുശ്ശീലങ്ങളുടെ മുള്ളുകളും (മത്തായി 13:21-22) അവിടുന്നു അറിയുന്നു, എന്നിട്ടും അവിടുന്ന് പ്രത്യാശ പുലർത്തുന്നു, നമുക്ക് സമൃദ്ധമായി ഫലം പുറപ്പെടുവിക്കാൻ കഴിയുമെന്ന് അവിടുന്ന് എപ്പോഴും പ്രതീക്ഷിക്കുന്നു (മത്തായി 13,8).
നമ്മുടെ ജീവിതത്തിൽ ദൈവ വചനത്തിന്റെ വിത്ത് പാകിയവരെ നമുക്ക് ഓർക്കാം, നാം ഓരോരുത്തരും ചിന്തിക്കണം. എന്റെ വിശ്വാസം ആരംഭിച്ചത് എങ്ങനെയാണ്? ഒരു പക്ഷേ, അവരുടെ മാതൃകകൾ കണ്ടുമുട്ടി വർഷങ്ങൾ പിന്നിട്ടതിനു ശേഷമായിരിക്കാം അത് മുളച്ചത്, പക്ഷേ അത് സംഭവിച്ചത് അവരു വഴിയാണ്. ഇതിന്റെയെല്ലാം വെളിച്ചത്തിൽ നമുക്ക് സ്വയം ചോദിക്കാം: ഞാൻ നന്മ വിതയ്ക്കുമോ? എനിക്കായി കൊയ്യുന്നതിൽ മാത്രമല്ല, മറ്റുള്ളവർക്കുവേണ്ടി വിതയ്ക്കുന്നതിലും ഞാൻ ശ്രദ്ധിക്കുന്നുണ്ടോ?
ഞാൻ ദൈനംദിന ജീവിതത്തിൽ, അതായത്, പഠനം, ജോലി, ഒഴിവു സമയം തുടങ്ങിയവയിൽ, സുവിശേഷത്തിൻറെ വിത്തുകൾ വിതയ്ക്കുന്നുണ്ടോ? ഞാൻ നിരാശയിൽ നിപതിക്കുന്നുണ്ടോ? അതോ പെട്ടെന്ന് ഫലം കണ്ടില്ലെങ്കിലും, യേശുവിനെപ്പോലെ, ഞാൻ വിതയ്‌ക്കുന്നത് തുടരുമോ? സുവിശേഷത്തിൻറെ ഉദാരമതികളും സന്തോഷമതികളുമായ വിതക്കാരാകാൻ നമ്മെ കര്‍മ്മല മാതാവ് സഹായിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.
കടപ്പാട് :പ്രവാചക ശബ്ദം
world news
Iranian Pastor Released from Prison Following International Outcry
Iran — After serving more than one year of his 10-year prison sentence, an Armenian-Iranian pastor recently gained freedom from Tehran’s Evin Prison following public outcry.
Pastor Anooshavan Avedian, imprisoned on Sept. 18, 2023, was acquitted of his crimes and released on Sept. 24, 2024. Before his release, International Christian Concern, The Voice of the Martyrs, Open Doors, Middle East Concern, Article 18, and Barnabas Aid raised concerns about his case and called for his release.
Avedian was arrested on Aug. 21, 2020, after roughly 30 Iranian authorities invaded his home, where a group of Christians were praying and learning about Jesus. Authorities took everyone’s Bibles and phones and forced them to share the passwords for their devices.
Authorities charged Avedian with “establishing and leading an illegal group with the aim of disrupting the security of the country through educational and propaganda activities contrary to, and disturbing the holy religion of Islam, through the dissemination of false claims.”
Iran is governed by Sharia law and uses the death penalty for those who insult the Prophet Muhammad. The U.S. Secretary of State has designated Iran as a Country of Particular Concern for its extreme abuses of religious freedom. Authorities target Christians, especially Muslims who illegally convert to Christianity.
According to the United States Commission on International Religious Freedom (USCIRF), those who convert are often coerced into abstaining from practicing their faith.
“Christian converts from Islam reported being detained and forced to sign commitments to refrain from further Christian activities or ordered to attend Islamic re-education sessions,” USCIRF reported in 2023.
Sources:persecution
world news
ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികന്‍ മോചിതനായി
അബൂജ: നവംബർ അഞ്ചിന് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികന്‍ ഫാ. ഇമ്മാനുവൽ അസുബുകെ മോചിതനായി. ഓക്കിഗ്‌വേ രൂപതാംഗമായ ഫാ. അസുബുകെയെ നവംബർ 11ന് പുലർച്ചെ വിട്ടയയ്ക്കുകയായിരിന്നു. തെക്കൻ നൈജീരിയയിലെ ഇമോ സംസ്ഥാനത്തെ ഇസിയാല എംബാനോ പരിസരത്തു നിന്നാണ് ഒബോല്ലോയിലെ സെൻ്റ് തെരേസാസ് പള്ളി ഇടവക വികാരിയായ ഫാ. അസുബുകെയെ തട്ടിക്കൊണ്ടുപോയത്.
2009 മുതൽ ബോക്കോഹറാം ഉള്‍പ്പെടെ നിരവധി തീവ്രവാദി ഗ്രൂപ്പുകള്‍ രാജ്യത്ത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ ഉള്‍പ്പെടെ വിവിധ രീതികളിലുള്ള ആക്രമണ ഭീഷണികളാണ് രാജ്യം നേരിടുന്നത്. അക്രമികളുടെ പ്രധാനലക്ഷ്യം ക്രൈസ്തവരാണ്.
നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന വ്യാപകമായ ആക്രമണത്തില്‍ അമേരിക്കന്‍ ഭരണകൂടം മൗനം വെടിയണമെന്ന് ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) അടുത്തിടെ ആവശ്യപ്പെട്ടിരിന്നു. പീഡനം, ദീർഘകാല തടങ്കൽ, തട്ടിക്കൊണ്ടുപോകൽ മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ രാജ്യത്തു വ്യാപകമാണെന്ന് ഐസിസി ചൂണ്ടിക്കാട്ടിയിരിന്നു.
നേരത്തെ യുഎസ് പ്രസിഡന്റായി സേവനം ചെയ്ത കാലയളവില്‍ ട്രംപ് ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കെതിരെ നൈജീരിയന്‍ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിന്നു. ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ എത്തുന്നതോടെ വിഷയത്തില്‍ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നൈജീരിയന്‍ ക്രൈസ്തവര്‍.
കടപ്പാട് :പ്രവാചക ശബ്ദം
world news
കാനഡയിൽ സന്ദർശക വീസ നിയമങ്ങൾ കർശനമാക്കുന്നു
ദില്ലി: സന്ദർശക വീസ നിയമങ്ങൾ കർശനമാക്കി കാനഡ. നിലവിൽ കാനഡ നൽകി വന്നിരുന്ന പത്ത് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ ഓട്ടോമാറ്റിക് ഇഷ്യൂ റദ്ദാക്കും. അപേക്ഷകരുടെ വ്യക്തി വിവരങ്ങൾ കൂടുതൽ കർശനമായി പരിശോധിച്ചായിരിക്കും ഇനി മൾട്ടിപ്പിൾ, സിംഗിൾ എൻട്രി വിസ നൽകുക.
അതേ സമയം, വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം കഴിഞ്ഞ ദിവസം കാനഡ അവസാനിപ്പിച്ചിരുന്നു. ഇന്ത്യയുൾപ്പടെ 13 രാജ്യങ്ങളിലെ വിദ്യാർഥികൾക്കുള്ള എസ്ഡി എസ് വിസ സംവിധാനമാണ് നിർത്തലാക്കിയത്. ഒരു രാജ്യത്തിനും പ്രത്യേക പരിഗണന നൽകാനാവില്ലെന്നാണ് കാനഡയുടെ ന്യായം.
ചൈന, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാൻ തുടങ്ങി 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള വിസ അപേക്ഷാ പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ 2018-ൽ പദ്ധതി ആരംഭിച്ചത്. ഇന്ത്യ, ആൻ്റിഗ്വ, ബാർബുഡ, ബ്രസീൽ, ചൈന, കൊളംബിയ, കോസ്റ്ററിക്ക, മൊറോക്കോ, പാകിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, സെനഗൽ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വിയറ്റ്നാം എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായിരുന്നു പദ്ധതി പ്രയോജനപ്പെട്ടിരുന്നത്.
Sources:globalindiannews
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave