Connect with us

Tech

വിളിക്കുന്ന ആളോട് നിങ്ങൾക്ക് വേണ്ടി സംസാരിക്കും ; ട്രൂകോളർ അസിസ്റ്റന്‍സ് റെഡി

Published

on

ട്രൂകോളർ എഐ അസിസ്റ്റന്‍സുമായി ട്രൂകോളര്‍ ആപ്പ് രംഗത്ത്. പുതിയതായി എഐ പവർ ഫീച്ചറാണ് ട്രൂകോളർ അവതരിപ്പിച്ചിരിക്കുന്നത്. അനാവശ്യമായതോ സാധ്യതയുള്ളതോ ആയ സ്പാം കോളുകൾ ഒഴിവാക്കാൻ കോളർമാരെ സഹായിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ട്രൂകോളർ അസിസ്റ്റന്റ് നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഉപയോക്താക്കളുടെ കോളുകൾക്ക് സ്വയമേവ ഉത്തരം നൽകുകയും അനാവശ്യ കോളർമാരെ ഒഴിവാക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റൽ റിസപ്ഷനിസ്റ്റാണ് ട്രൂകോളർ അസിസ്ററന്റ്.

ട്രൂകോളർ അസിസ്റ്റന്റ് നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് 14 ദിവസത്തെ സൗജന്യ ട്രയലിൽ ലഭ്യമാണ്. ട്രയൽ ഉപയോക്താക്കൾക്ക് പ്രതിമാസം 149 രൂപ മുതൽ ട്രൂകോളർ പ്രീമിയം അസിസ്റ്റന്റ് പ്ലാനിന്റെ ഭാഗമായി അസിസ്റ്റന്റിനെ ആഡ് ചെയ്യാൻ കഴിയും. പരിമിതമായ പ്രൊമോഷണൽ ഡീലിന്റെ ഭാഗമായി നിലവിൽ 99 രൂപയ്ക്കും പ്ലാൻ ലഭ്യമാണ്. ട്രൂകോളർ അസിസ്റ്റൻസ് തുടക്കത്തിൽ ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി എന്നിവ മാത്രമേ സപ്പോർട്ട് ചെയ്യൂ.

പുതിയ എഐ ഫീച്ചറിന് ഇൻകമിംഗ് കോളുകളോട് പെട്ടെന്ന് പ്രതികരിക്കാനും കോളറുടെ സംഭാഷണത്തിന്റെ തത്സമയ ട്രാൻസ്ക്രിപ്ഷനുകൾ നൽകാനും കഴിയുമെന്ന് ട്രൂകോളർ അറിയിച്ചു. കോളറെ തിരിച്ചറിയാനും കോളിന്‍റെ ഉദ്ദേശ്യം മനസ്സിലാക്കാനും ഉപയോക്താക്കളെ സഹായിക്കുമെന്നതാണ് ഇതിന്റെ മെച്ചം.
Sources:azchavattomonline

http://theendtimeradio.com

Tech

പഴയ ചാറ്റുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം! വാട്സ്ആപ്പിൽ കിടിലൻ ഫീച്ചർ എത്തി

Published

on

ഡേറ്റ് ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ കണ്ടെത്താൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് ആപ്പ് വാട്സ്ആപ്പ്. ആപ്പിന്റെ പ്രവർത്തനത്തെ കൂടുതൽ ജനപ്രിയമാക്കി തീർക്കാൻ ഇതിനോടകം നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾ നേരിട്ടിരുന്ന വലിയൊരു പ്രശ്നത്തിനാണ് വാട്സ്ആപ്പ് ഇക്കുറി പരിഹാരം കണ്ടിരിക്കുന്നത്. പഴയ ചാറ്റുകൾ തിരയുന്നതിനായി പിറകിലോട്ട് സ്ക്രോൾ ചെയ്യുന്ന സംവിധാനത്തിന് വിരാമമിട്ടാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്.

ഡേറ്റ് ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ കണ്ടെത്താൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഇവ ഒരുപോലെ പ്രവർത്തിക്കും. ഐഒഎസ്, ആൻഡ്രോയിഡ് എന്നീ ഫ്ലാറ്റ്ഫോമുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. ചാറ്റിൽ ക്ലിക്ക് ചെയ്തശേഷം മുകളിലുള്ള കോൺടാക്ട്, ഗ്രൂപ്പ് നെയിം എന്നിവ ടാപ്പ് ചെയ്ത് സെർച്ചിൽ ക്ലിക്ക് ചെയ്താണ് ഈ ഫീച്ചർ ഉപയോഗിക്കേണ്ടത്. തുടർന്ന് ഡേറ്റ് തിരഞ്ഞെടുത്ത് മുന്നോട്ട് പോകാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. പുതിയ ഫീച്ചർ എത്തിയതോടെ, ഉപഭോക്താക്കളുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് വാട്സ്ആപ്പ് പരിഹാരം കണ്ടിരിക്കുന്നത്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Tech

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ഹൈ റിസ്ക് മുന്നറിയിപ്പ്; ഏറ്റവും പുതിയ വേര്‍ഷൻ അപ്ഡേറ്റ് ചെയ്യണം, നിര്‍ദ്ദേശം

Published

on

അബുദാബി: കംപ്യൂട്ടറുകളിൽ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് സുപ്രധാന നിര്‍ദ്ദശവുമായി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍. ഉപയോക്താക്കള്‍ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാക്കണമെന്ന് യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.

ഏറ്റവും ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവർക്കായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ അടുത്തിടെ ഉയർന്ന അപകട സാധ്യതാ മുന്നറിയിപ്പ് നൽകിയിരുന്നു. ക്രോം ബ്രൗസറിൽ ഒന്നിലധികം സുരക്ഷാ വീഴ്ചകള്‍ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തി തട്ടിപ്പുകാർക്ക് വിദൂരത്ത് ഇരുന്നുകൊണ്ടുതന്നെ കംപ്യൂട്ടറുകളിൽ ഒരു പ്രത്യേക കോഡ് പ്രവര്‍ത്തിപ്പിക്കാനും സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും മറികടന്ന് ഏറെ പ്രാധാന്യമോ രഹസ്യ സ്വഭാവമോ ഉള്ള വിവരങ്ങൾ ചോർത്താനും സാധിക്കുമെന്നാണ് സൈബർ സെക്യൂരിറ്റി കൗൺസിൽ പറയുന്നത്.

ദിവസേന ഉപയോഗ ശേഷം കംപ്യൂട്ടർ സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും തുറക്കുമ്പോൾ സ്വമേധയാ അപ്ഡേറ്റ് നടക്കും. കുറേ നാളുകൾക്കു ശേഷമാണ് കംപ്യൂട്ടർ ഓഫ് ചെയ്യുന്നതെങ്കിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകണമെന്നില്ല. ഇക്കാര്യം മനസ്സിലാക്കി വേണ്ടതു ചെയ്യണമെന്നാണ് കൗണ്‍സിലിന്‍റെ നിർദേശം.ഗൂഗിൾ ക്രോം തുറന്ന് മുകളിൽ വലതു വശത്ത് മോർ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അപ്ഡേറ്റ് ഉണ്ടെങ്കിൽ അറിയാം. അപ്ഡേറ്റ് ബട്ടൺ ഇല്ലെങ്കിൽ സ്വമേധയാ അപ്ഡേറ്റ് ചെയ്ത് പുതിയ വേർഷനായിരിക്കണം. കംപ്യൂട്ടർ ഷട്ട്ഡൗൺ ചെയ്ത് വീണ്ടും തുറന്ന് അപ്ഡേറ്റ് പൂർണമായെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നും കൗൺസിൽ വ്യക്തമാക്കി.

നിലവിൽ ഗൂഗിൾ ക്രോമിന്റെ v122.0.6261.57 എന്ന പതിപ്പോ അതിന് മുമ്പേയുള്ള പതിപ്പുകളോ ആണ് നിങ്ങളുടെ കംപ്യൂട്ടറുകളിൽ ഉള്ളതെങ്കിൽ തീർച്ചയായും അവ പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം. ഏറ്റവും പുതിയ ഗൂഗിൾ ക്രോം പതിപ്പിൽ 12 സുരക്ഷാ വീഴ്ചകള്‍ പരിഹരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം അതീവ ഗൗരവമുള്ളതും അഞ്ചെണ്ണം ഇടത്തരം പ്രാധാന്യമുള്ളവയും ഒരെണ്ണം താരതമ്യേന കുറ‌‌ഞ്ഞ പ്രാധാന്യം മാത്രമുള്ളതുമാണ്. അപ്‍ഡേഷന് ശേഷം തുറന്നിരിക്കുന്ന ബ്രൗസർ റീലോഞ്ച് ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോൾ തുറന്നിരിക്കുന്ന എല്ലാ പേജുകളും തനിയെ തന്നെ വീണ്ടും തുറന്നുവരും.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

ഫോണില്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കിലും ആരാണ് വിളിക്കുന്നതെന്നറിയാം; ട്രായ് നിര്‍ദേശം

Published

on

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ എത്തുന്ന കോളുകള്‍ സേവ് ചെയിതിട്ടില്ലെങ്കിലും വിളിക്കുന്ന ആളുടെ പേര് കാണാന്‍ കഴിയുന്ന സംവിധാനം നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അഥോറിറ്റി(ട്രായ്) ടെലികോം വകുപ്പിനോട് നിര്‍ദേശിച്ചു. കോളിങ് നെയിം പ്രസന്റേഷന്‍(സിഎന്‍എപി) എന്ന സംവിധാനം നടപ്പാക്കി ഫോണിലൂടെ നടത്തുന്ന തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം.

ട്രു കോളര്‍ ആപ്പ് ഉപയോഗിക്കാതെ തന്നെ ആരുടെ പേരിലാണോ മൊബൈല്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആളുടെ പേര് സ്‌ക്രീനില്‍ കാണാം.ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം സിഎന്‍എപി സൗകര്യം പ്രവര്‍ത്തിക്കുന്ന തരത്തിലാകും സൗകര്യം.

അതേസമയം ഒരാള്‍ക്ക്‌ പേര് മറച്ച്‌ വെയ്ക്കണമെങ്കില്‍ അതിനും സംവിധാനം ഉണ്ടാകും. സിം എടുക്കുമ്ബോള്‍ നല്‍കിയ കെവൈസി തിരിച്ചറിയല്‍ രേഖയിലെ പേരാകും കാണിക്കുക. സംവിധാനം രാജ്യത്താകെ ഒറ്റയടിക്ക് നടപ്പാക്കുന്ന രീതിക്ക് പകരം തെരഞ്ഞെടുത്ത ടെലികോം സര്‍ക്കിളുകളില്‍ പരീക്ഷണം നടത്തിയാകും നടപടി.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles2 hours ago

God is always at work for us and for our good

Psalm 18 is a psalm of David, a song celebrating “the day when the Lord rescued him from the hand...

National3 hours ago

ബീഹാറിൽ പാസ്റ്റർ സണ്ണി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി.

പട്ന: ബീഹാറിലെ ജമ്മു ജില്ലയിൽ സുവിശേഷ വേല ചെയ്യുന്ന പാസ്റ്റർ സണ്ണി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. മാർച്ച് 3 ന് ഞയറാഴ്ച സിക്കൻന്ധ്ര ഗ്രാമത്തിൽ...

world news4 hours ago

7 രാജ്യക്കാരുടെ വീസ വിലക്ക് നീക്കി കുവൈത്ത്

കുവൈത്ത് സിറ്റി : പാക്കിസ്ഥാൻ ഉൾപ്പെടെ 7 രാജ്യക്കാർക്ക് കുവൈത്ത് ഏർപ്പെടുത്തിയിരുന്ന കുടുംബ, സന്ദർശക വീസ വിലക്ക് നീക്കി. സിറിയ, യെമൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ഇറാൻ, സുഡാൻ...

world news4 hours ago

നൈജീരിയയില്‍ 21.7 ദശലക്ഷം നൈറയുടെ ബൈബിളുകള്‍ വിതരണം ചെയ്തു

ലാഗോസ്: സൗജന്യ ബൈബിൾ വിതരണ യജ്ഞത്തിന്റെ ഭാഗമായി നൈജീരിയയിലെ ബൈബിൾ സൊസൈറ്റി കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത് 21.7 ദശലക്ഷം നൈജീരിയന്‍ നൈറയുടെ ബൈബിളുകള്‍. ജയിൽ തടവുകാര്‍...

world news1 day ago

Greg Laurie’s Powerful Message About Prayer, Jesus, and the ‘Last Days’: ‘Conflicts, War, Turmoil, Terrorism’

When it comes to evangelism, Pastor Greg Laurie has seen — and done — it all. From packed-out stadiums to...

world news1 day ago

Church Attendence Increases Due to New Roof on Church

A church was attacked multiple times by Fulani militants in rural Nigeria, causing attendance to suffer. For many months, the...

Trending