National
പാസ്റ്റർ സേവിയറിനും ധനിവ്ഭാഗിലുള്ള ദൈവസഭക്കും വേണ്ടി ദൈവമക്കൾ ശക്തമായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
ധനിവ്ഭാഗ് (മഹാരാഷ്ട്ര) : മഹാരാഷ്ട്ര സംസ്ഥാനത്തെ നല്ലാസൊപാര ഈസ്റ്റിലുള്ള ധനിവ്ഭാഗ് വില്ലേജിലെ ദൈവസഭാ ശുശ്രൂഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ സേവ്യറിനെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു കർത്തൃദാസനെയും ഏകദേശം 12 മുതൽ 15 പേരടങ്ങുന്ന ഒരു കൂട്ടം സുവിശേഷ വിരോധികൾ ഓഗസ്റ്റ് 6 ഞാറാഴ്ച്ച വിശുദ്ധ സഭാ ആരാധന മദ്ധ്യേ ക്രൂരമായി മർദിക്കുകയും സഭാ ഹാളിനും സ്വത്തുക്കളും നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
പെൽഹാർ പോലീസ് സ്റ്റേഷനിൽ ഇതിനോടകം ആക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാസ്റ്റർ സേവിയറെ ആക്രമികളുടെ മർദ്ദനത്തെ തുടർന്ന് പരുക്കുകളോടെ നടക്കുവാൻ കഴിയാത്ത അവസ്ഥയിൽ ഇപ്പോൾ വാസായി ഈസ്റ്റിലുള്ള പ്ലാറ്റിനം ഹോസ്പിറ്റിലിൽ ആദ്യം അഡ്മിറ്റ് ചെയ്തിരുന്നു.
പാസ്റ്റർ സേവ്യറിനെ അക്രമികൾ വടി കൊണ്ട് ശക്തമായി പല തവണ അടിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഒരു കാൽ മുട്ടിന്റെ ചിരട്ട മൂന്നായി പൊട്ടി പോയി. ഡോക്ടർസ് ഒരു ഓപ്പറേഷനിൽ കൂടി മുട്ടിന്റെ ചിരട്ട അടിയന്തിരമായി മാറ്റി വയ്ക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇപ്പോൾ കർത്തൃദാസൻ അഡ്മിറ്റ് ആയിട്ടുള്ള പ്ലാറ്റിനം ഹോസ്പിറ്റൽ ഈ ഓപ്പറേഷന് ഒരു വലിയ തുക അവശ്യപ്പെട്ടതിനാൽ പൽഗാർ ജില്ലയിലെ പ്രശസ്ത അസ്ഥിരോഗ വിദഗ്ദ്ധനായ ഡോക്ടർ ഫാറൂഖ് ചിൻഡേയുടെ നിർദ്ദേശ പ്രകാരം കർത്തൃദാസനെ ഇപ്പോൾ ഫാറൂഖ് ഹോസ്പിറ്റിലിലേക്ക് മാറ്റിയിട്ടുണ്ട്. തകർന്ന മുട്ടിന്റെ ചിരട്ട മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഓഗസ്റ്റ് 9 ബുധനാഴ്ച്ച ഫാറൂഖ് ഹോസ്പിറ്റിലിൽ വച്ച് നടക്കും.
പ്രിയ കർത്തൃദാസൻമാരുടെ പരിപൂർണ്ണ സൗഖ്യത്തിനും, ഇവിടെയുള്ള ദൈവസഭയുടെ വളർച്ചക്കും, കർത്താവ് ഈ ക്രൂരത പ്രവർത്തിച്ച സുവിശേഷ വിരോധികളോട് ക്ഷമിക്കുവാനും, ഇവരും ഇവരുടെ കുടുംബങ്ങളും യേശുക്രിസ്തുവിന്റെ സ്നേഹം വാസ്തവമായി അറിഞ്ഞ്, മനസാന്തരപ്പെട്ട് രക്ഷയുടെ അനുഭവത്തിൽ വന്ന്, ഇവിടെയുള്ള ദൈവസഭയോട് ചേരേണ്ടതിനും വേണ്ടി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.
Sources:Middleeast Christian Youth Ministries
National
യുണൈറ്റഡ് പെന്തെക്കോസ്തു സിനഡ് വളർച്ചയുടെ പാതയിൽ
ഇന്ത്യയിലെ എല്ലാ പെന്തെക്കോസ്തു പ്രസ്ഥാനങ്ങളെയും സഭാ വെത്യാസമില്ലാതെ ഒന്നിച്ച് അണിനിരത്തി, അവരുടെ ചെറുതും വലുതും മായ ഏതു പ്രശ്നങ്ങൾക്കും പരിഹാരം കാണുക, പെന്തെക്കോസ്തു സഭകൾ ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പ്രതികൂല പ്രതിസന്ധികളിൽ നിന്നും മോചനം കണ്ടെത്തുക ആവശ്യമായ കൈത്താങ്ങലുകൾ നൽകുക എന്ന ലക്ഷ്യത്തോട് ആരംഭിച്ച ഒരു പെന്തെക്കോസ്തു സംഘടനയാണ് യു പി എസ് . ഇന്ന് നിലവിൽ പെന്തെക്കോസ്തു സമൂഹത്തിൽ ധാരാളം സംഘടനകൾ ഉണ്ട്. അവകളിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രവർത്തന ശൈലി , ആത്മീക കാഴ്ചപ്പാട്, ഒറ്റപ്പെട്ടു പോകുന്ന കർത്തൃദാസന്മാരെ ചേർത്ത് നിർത്തുക, സമത്വം സാഹോദരിത്വം, സഹായം,ഇവകൾ മുഖമുദ്രയാണ് യുപിഎസ്സിൽ. ആരോപണങ്ങളും വിമർശനങ്ങളും ഉയരുന്ന സാഹചര്യത്തിലും
കേരളത്തിലെ എല്ലാ ജില്ലകളിലും വളർച്ചയുടെ തേരോട്ടം ആരംഭിച്ചിരിക്കുന്നു. യുപിഎസ്സിനെ പെന്തെക്കോസ്തു സമൂഹം അർഹിക്കുന്ന അർഹത നൽകിയതിൻ്റെ തെളിവാണ് എല്ലാ ജില്ലകളിലും യുപിഎസ് പടരുന്നത്. പക്വതയുടെ നേതൃത്വം ശക്തമായ വളർച്ചയ്ക്ക് കാരണമാകും. കാത്തിരിക്കാം ഇനിയും
Sources:gospelmirror
National
High Court Rules in Favor of Christian Burial Rights in India
India — In a landmark decision that will have ramifications across India regarding the burial rights of Christians, the High Court of Chhattisgarh in Central India ruled in late April that a man has the right to Christian burial on his own land.
The man, Ishwar Korram, 54, died on April 25 at an area hospital. Local police prevented Ishwar’s son, Sarthik Korram, from burying his father because of his father’s Christian faith. Leaders of Ishwar’s Hindu-majority village also opposed the burial and offered no place for people of other faiths to bury their loved ones.
The high court overruled the objections of police and other local authorities in response to a petition filed by Sarthik. It directed local authorities to ensure Ishwar’s Christian funeral rites were allowed to take place on his family’s land despite vigorous opposition from village authorities.
“It is already a well-settled principle of law that Article 21 of The Constitution of India includes the right of a person to have a decent burial,” the court said in a statement. “Right to life implies a meaningful life with human dignity … and this right also extends to a person who is dead. This right exists until the death of a person, which covers the right to a decent life up to death, including a decent death procedure.”
In the days leading up to the decision, fights over the right to a Christian burial erupted between villagers supported by Hindu nationalist organizations and Christian groups. Police blocked entry into the village to help defuse the situation.
Under heavy police protection, Sarthik was able to bury his father on his father’s land on April 28.
According to members of the Bastar District Christian Seva Samiti, the high court’s order is a victory for Christians, who have been denied burial rights as a form of persecution. It is common in India for Hindu villagers to deny Christian families the right to bury their loved ones unless they return to Hinduism.
Sources:persecution
National
ഏ ജി ക്രൈസ്റ്റസ് അംബാസിഡേഴ്സ് മിഷൻ ചലഞ്ച് മെയ് 14 മുതൽ കുട്ടിക്കാനത്ത്
ഡിസ്ട്രിക്ട് സി.എയുടെ നേതൃത്വത്തിൽ സുവിശേഷതല്പരരായ യുവതി യുവാക്കൾക്കായി മിഷൻ ചലഞ്ച് നടക്കും. മെയ്യ് 14 മുതൽ , 16 വരെ തിയതികളിൽ കുട്ടിക്കാനത്തുള്ള തേജസ് ക്യാമ്പ് സെൻ്ററിൽ നടക്കുന്ന മിഷൻ ചലഞ്ച് ഡിസ്ട്രിക്ട് സി.എ പ്രസിഡൻ്റ് പാസ്റ്റർ ജോസ് റ്റി ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. റ്റി.ജെ സാമുവൽ ഉദ്ഘാടനം ചെയ്യും. അനുഗ്രഹിതരായ ദൈവദാസൻ മാർ ശുശ്രുഷിക്കുകയും ചെയ്യും. ഈ മിഷൻ ചലഞ്ച് സുവിശേഷ വേലയ്ക്ക് താല്പര്യമുള്ള യുവതി യുവാക്കൾക്ക് അനുഗ്രഹമാകും. പ്രവേശനം സൗജന്യമാണ് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് സി.എ ഡിസ്ട്രിക്ട് ഭാരവാഹികൾ അറിയിച്ചു.
Sources:christiansworldnews
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news9 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം