Connect with us

Sports

സൗദി അറേബ്യയിൽ ഗോള്‍ നേട്ടത്തിന് പിന്നാലെ പരസ്യമായി കുരിശ് വരച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Published

on

റിയാദ്: തീവ്ര മുസ്ലീം രാജ്യമായ സൗദി അറേബ്യയിൽ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ ഗോളടിച്ചതിനുശേഷം കുരിശു വരച്ച് വിശ്വാസം പ്രകടിപ്പിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ക്ലബ് ആയ അൽ നാസറിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറാഖി ക്ലബ്ബായ അൽ ഷോർട്ടയുമായുളള മത്സരത്തിലാണ് ഗോളടിച്ചതിനുശേഷം പരസ്യമായി കുരിശു വരച്ച് തന്റെ ക്രിസ്തീയ വിശ്വാസം പ്രകടിപ്പിച്ചത്. എഴുപത്തിരണ്ടാം മിനിറ്റിലാണ് റൊണാൾഡോയുടെ ടീമിന് വിജയ ഗോൾ ലഭിച്ചത്. ആദ്യത്തെ അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് നേടാനുള്ള ശ്രമത്തിലാണ് റൊണാൾഡോയുടെ അൽ നാസർ ടീം.

ഇരുപതിനായിരത്തോളം വരുന്ന ആളുകൾ അതിൽ ഭൂരിപക്ഷവും മുസ്ലീം മത വിശ്വാസികൾ തിങ്ങിനിറഞ്ഞ അഫയിലെ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തില്‍ താരം പ്രകടിപ്പിച്ച ക്രിസ്തീയ സാക്ഷ്യത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ജനുവരി മുതൽ റൊണാൾഡോ കളിക്കുന്നത് അൽ നാസർ ടീമിനു വേണ്ടിയാണ്. ഏകദേശം മൂന്നു കോടി 60 ലക്ഷം ആളുകൾ ജീവിക്കുന്ന സൗദി അറേബ്യയിൽ വെറും ഒരു ശതമാനം മാത്രമാണ് ക്രൈസ്തവ വിശ്വാസികളുള്ളത്. ജനസംഖ്യയിലെ 85 ശതമാനവും സുന്നി മുസ്ലീം വിശ്വാസികളാണ്.

സമീപകാലത്തായി സൗദി അറേബ്യയിൽ തീവ്ര ഇസ്ലാമിക ചിന്താഗതിയില്‍ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ക്രൈസ്തവ ആരാധനാലയങ്ങള്‍ രാജ്യത്തില്ല. പരസ്യമായ വിശ്വാസ ആചാരനുഷ്ഠാനം നടത്താന്‍ ഇപ്പോഴും ഭരണകൂട അനുമതിയില്ല. അമുസ്ലിങ്ങൾക്കും, ക്രൈസ്തവർക്കും ഉചിതമായ പരിഗണന നൽകണമെന്ന് 2018-ല്‍ സൗദി അറേബ്യ സന്ദർശിച്ച അന്നത്തെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഇന്റർ റിലീജിയസ് ഡയലോഗിന്റെ അധ്യക്ഷൻ കർദ്ദിനാൾ ജിയാൻ ലൂയിസ് ആവശ്യപ്പെട്ടിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു വത്തിക്കാനിലെ ഒരു പ്രധാനപ്പെട്ട കൂരിയാ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഒരാൾ അന്നു സൗദി അറേബ്യ സന്ദർശിച്ചത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Sports

കിരീട നേട്ടത്തിൽ ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള യു.എസ് ഓപ്പൺ ടെന്നീസ് ചാമ്പ്യന്റെ വിശ്വാസ പ്രഖ്യാപനം ശ്രദ്ധേയമാകുന്നു

Published

on

ആദ്യ ഗ്രാൻഡ് സ്ലാം കിരീടം കരസ്ഥമാക്കിയതിന് പിന്നാലെ കിരീട നേട്ടത്തിൽ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടുള്ള യു.എസ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻ കൊക്കോ ഗൗഫിന്റെ വിശ്വാസ പ്രഖ്യാപനം ചർച്ചയാകുന്നു. കിരീടത്തിലേക്കുള്ള യാത്രയിൽ തന്റെ ക്രിസ്തീയ വിശ്വാസ ജീവിതം വളരെയേറെ തന്നെ തുണച്ചതായി അവർ പറഞ്ഞു.

‘ഫ്രഞ്ച് ഓപ്പൺ തോൽവി എന്നെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് മനസിലാകുന്ന കാര്യം, ദൈവം നമ്മെ ക്ലേശങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടത്തി വിടുന്നത് കൂടുതൽ മധുരതരമായതെന്തോ നമുക്കുവേണ്ടി ഒരുക്കി വച്ചിട്ടായിരിക്കും എന്നതാണ്.’

ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ബെലാറസിന്റെ അരിന സബലെങ്കയെ 2-6, 6-3, 6-2ന് തോൽപ്പിച്ചതിന് ശേഷം കോർട്ടിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന അവളുടെ ചിത്രം വൈറലായിരുന്നു. പുരസ്‌ക്കാരവിതരണ വേദിയിൽ അവതാരകയുടെ ചോദ്യത്തിന് മറുപടിയായി, തന്റെ പ്രാർത്ഥനാ ജീവിതം കളിക്കളത്തിൽ തന്നെ ശക്തിപ്പെടുത്താറുണ്ടെന്നും അത് മറച്ചുവെക്കേണ്ട ആവശ്യമില്ലെന്നും ഗൗഫ് വ്യക്തമാക്കി.
Sources:marianvibes

http://theendtimeradio.com

Continue Reading

Sports

Legendary Brazilian footballer Ronaldo Nazario Embraces Catholic Faith

Published

on

Tuesday was a special day for Ronaldo Luís Nazario da Lima, the Brazilian and world soccer legend nicknamed O Fenômeno (“The Phenomenon”): At the age of 46, he took a significant step in his life of faith by receiving the sacrament of baptism.

After the ceremony in the church in São José dos Campos (São Paulo state), Nazario, two-time World Champion with the Brazilian team, shared his experience on social media, highlighting the importance of the momentous moment in his life: “Today is a very special day. I was baptized!”

“The Christian faith has always been a fundamental part of my life, since I was little, although I had not yet been baptized. With the sacrament I feel truly regenerated as a child of God, in a new, more conscious and deeper way,” the Brazilian star wrote on his Instagram account Sept. 12.

In his message, Nazario also renewed his commitment to “follow the path of good, of my own free will, believing in the love of Jesus, in supportive love.”

Accompanying the message, the former soccer player from the Barcelona, Real Madrid, Inter Milan, and other teams, shared several images from his baptism, including his godparents, Amilcar and Malu.

On this important day, Nazario also thanked the priests, Fathers Fábio de Melo and Dom Oswaldo as well as São José Church.

In June 2022, Nazario demonstrated his growing closeness to the Catholic faith by fulfilling his promise to make the Camino de Santiago pilgrimage on a bicycle.

“I thought about a thousand things during the Camino, but I was grateful for many things that we have achieved with Valladolid,” said the former soccer player, who is also president of the Valladolid club.

The various starting points of the Camino de Santiago all end at the tomb of St. James the Apostle in the Santiago de Compostela cathedral in Spain.

http://theendtimeradio.com

Continue Reading

Sports

ഐതിഹാസിക ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാള്‍ഡോ നസാരിയോ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു; സമൂഹമാധ്യമങ്ങളില്‍ ചിത്രം വൈറല്‍

Published

on

സാവോപോളോ: കാല്‍പന്തുകളിയുടെ എക്കാലത്തെയും രാജാക്കന്മാരില്‍ ഒരാളും ഫുട്ബോള്‍ പ്രതിഭാസം എന്നറിയപ്പെടുകയും ചെയ്യുന്ന ബ്രസീലിന്റെ ഐതിഹാസിക താരം റൊണാൾഡോ നസാരിയോ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. സാവോ പോളോയിലെ സാവോ ജോസ് ഡോസ് കാംപോസ് ദേവാലയത്തില്‍വെച്ചായിരുന്നു നാല്‍പ്പത്തിയാറുകാരനായ റൊണാള്‍ഡോയുടെ മാമ്മോദീസ. ഇക്കാര്യം ദശലക്ഷങ്ങള്‍ പിന്തുടരുന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് താരം പങ്കുവെച്ചത്.

ഞാന്‍ മാമ്മോദീസ മുങ്ങിയിട്ടില്ലായിരുന്നുവെങ്കിലും ചെറുപ്പം മുതലേ ക്രിസ്തീയ വിശ്വാസം ജീവിതത്തിന്റെ അടിസ്ഥാനമായി നിലകൊണ്ടിട്ടുണ്ടെന്നും ഇന്ന് ഈ കൂദാശയോടെ വീണ്ടും ദൈവത്തിന്റെ കുഞ്ഞായി മാറിയ ഒരു അനുഭവമാണ് തനിക്കുള്ളതെന്നും ബ്രസീല്‍ ടീമിനൊപ്പം രണ്ടു തവണ ലോക ചാമ്പ്യനായ റൊണാള്‍ഡോ മാമ്മോദീസ സ്വീകരിച്ച ശേഷം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. യേശുക്രിസ്തുവിന്റെ സ്നേഹത്തില്‍ വിശ്വസിച്ച് നന്മയുടെ പാതയില്‍ ചരിക്കുവാനുള്ള തന്റെ പ്രതിബദ്ധതയും റൊണാള്‍ഡോ തന്റെ പോസ്റ്റിലൂടെ പ്രകടിപ്പിക്കുന്നുണ്ട്.

തന്റെ മാമ്മോദീസയുടെ നിരവധി ഫോട്ടോകളും റൊണാള്‍ഡോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അമില്‍കാറും, മാലുവുമാണ് റൊണാള്‍ഡോയുടെ ജ്ഞാനസ്നാന മാതാപിതാക്കള്‍. മാമ്മോദീസ എന്ന തന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുവാന്‍ സഹായിച്ച ഫാ. ഫാബിയോ ഡെ മെലോക്കും, ഫാ. ഡോം ഓസ്‌വാള്‍ഡോക്കും, സാവോ ജോസ് ദേവാലയത്തിനും റൊണാള്‍ഡോ നന്ദി അര്‍പ്പിച്ചു.

സ്പെയിനില്‍ അപ്പസ്തോലനായ വിശുദ്ധ യാക്കോബിന്റെ കബറിടം സ്ഥിതി ചെയ്യുന്ന സാന്റിയാഗോ ഡെ കോംപോസ്റ്റെലാ കത്തീഡ്രലിലേക്ക് തീര്‍ത്ഥാടനം നടത്തിക്കൊണ്ട് താന്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് കൂടുതല്‍ അടുക്കുകയാണെന്നതിന്റെ സൂചനകള്‍ റൊണാള്‍ഡോ നല്‍കിയിരുന്നു. “തീര്‍ത്ഥാടനത്തിനിടക്ക് ഞാന്‍ ഒരായിരം കാര്യങ്ങളേക്കുറിച്ച് ചിന്തിച്ചു. വല്ലാഡോളിഡ് വഴി ലഭിച്ച എല്ലാ നേട്ടങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവനാണ്” – എന്നാണ് വല്ലാഡോളിഡ് ക്ലബ്ബിന്റെ പ്രസിഡന്റ് കൂടിയായ റൊണാള്‍ഡോ തീര്‍ത്ഥാടനത്തിന് ശേഷം പറഞ്ഞത്. ബാഴ്സിലോണ, റിയല്‍ മാഡ്രിഡ്, ഇന്റര്‍മിലാന്‍ തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള താരമാണ് റൊണാള്‍ഡോ നസാരിയോ.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news14 hours ago

‘It had always been a dream of mine’: Bear Grylls gets baptised in the Jordan River

Explorer and TV presenter Bear Grylls has fulfilled a lifelong dream, by being baptised in the Jordan River, the same...

world news14 hours ago

സൗദി ഐപിസി അബു അരീഷ് വർഷിപ് സെന്ററിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

സൗദി: ജിസാനിൽ ഐപിസി അബു അരീഷ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും 2023 ഒക്ടോബർ 7മുതൽ 27 വരെ നടക്കും....

Travel14 hours ago

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖല വരുന്നു

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖല വരുന്നു. ‘ദുബൈ ഓട്ടോണോമസ് ട്രാൻസ്‌പോർട്ട് സോൺ’ എന്ന പേരിൽ പ്രത്യേക മേഖല രൂപീകരിക്കാൻ ശ്രമം തുടങ്ങി. അടുത്തവർഷം നടക്കുന്ന...

Articles14 hours ago

ദൈവത്തിൽ നിന്നു മനുഷ്യനു ലഭിക്കുന്ന ക്ഷണമാണ് തിരഞ്ഞെടുപ്പ്.

ദൈവം എന്നും തന്നെ അന്വേഷിക്കുന്നവർക്കു സമീപസ്ഥനാണ്. ജീവിതത്തിൽ പലപ്പോഴും യേശു എന്ന രക്ഷകനായുള്ള തിരച്ചിലിൽ പലപ്പോഴും നാം വഴി തെറ്റിപോയിട്ടുണ്ടാകാം. ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവിന്റെ...

National14 hours ago

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് തുടർനടപടികൾ വേഗത്തിലാക്കണം: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്. സംസ്ഥാന ചരിത്രത്തിൽ ഇതിനുമുമ്പ്...

Tech14 hours ago

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ ഏജന്‍സി

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം നൽകിയത്. ഗൂഗിൾ ക്രോം...

Trending